ജമ്മു കാശ്മീരിലെ വിഘടനവാദികള്‍ “ സ്വാതന്ത്ര്യം ഒരേ ഒരു മാര്‍ഗം : എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറിന് ചില മലയാള 'മാധ്യമ'ങ്ങള്‍ ബോധപൂര്‍വ്വം പ്രചാരം കൊടുത്തിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിനു നേരേ ഭീഷണിയുയര്‍ത്തുന്ന ലഷ്കര്‍ ഇ തോയ്ബയേയും , ജയ്ഷേ മുഹമ്മദിനെയുമൊക്കെ വിശുദ്ധ പോരാളിക്കൂട്ടങ്ങളായി മഹത്വവല്‍ക്കരിക്കുന്ന ‘മാധ്യമ’ങ്ങള്‍ക്ക് അതൊക്കെ സ്വാഭാവിക അജന്‍ഡകളാണ്. സ്വാതന്ത്ര്യം(?) കിട്ടിയാലും പാകിസ്ഥാന്റെ കൂടെ പോയാലും ഈ ഭൂവിഭാഗത്തെ ജനങ്ങള്‍ ഇതില്‍ കൂടുതല്‍ കഷ്ടപ്പെടുമെന്ന് അറിയാത്തവരല്ല ഇവരൊന്നും . ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതേ പോലെ സ്വാതന്ത്ര്യം നേടിപ്പോയ മറ്റൊരു കൂട്ടരുടെ പരിതാപകരമായ അവസ്ഥ കാണുമ്പോള്‍ പ്രത്യേകിച്ചും. എങ്കിലും കാശ്മീര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന മിത തീവ്രവാദ ഗ്രൂപ്പുകളെ തങ്ങളാലാവും വിധം തലോടാനും താലോലിക്കാനും ഇവരെന്നും മുന്നില്‍ തന്നെയായിരുന്നു. അതിന്റെ പിന്നിലെ ചേതോവികാരം ഒരു മനുഷ്യാവകാശവുമല്ല മറിച്ച് മതമാണെന്ന കാര്യം പകല്‍ പോലെ വ്യക്തവുമാണ്..
പക്ഷേ “സ്വാതന്ത്ര്യം ഒരേ ഒരു മാര്‍ഗം “ എന്നു പറഞ്ഞ കാശ്മീര്‍ വിഘടനവാദികളേയും അവരുടെ കുഴലൂത്തുകാരെയും ഭാരത് മാതാ കീ ജയ് വിളികളുമായാണ് മറ്റൊരു വിഭാഗം കാശ്മീരികള്‍ എതിരേറ്റത് . രണ്ടു പതിറ്റാണ്ടുകളായി സ്വന്തം മണ്ണില്‍ നിന്നു ആട്ടിയോടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകള്‍ തങ്ങള്‍ ഭാരതത്തോടൊപ്പം നില്‍ക്കുന്നു എന്ന വ്യക്തമായ സന്ദേശം പ്രതിഷേധത്തിലൂടെ അറിയിച്ചു . വിഘടനവാദികളുടെ നേതാവിനു സമകാലീന പ്രതിഷേധരൂപമായ ചെരിപ്പേറ് നേരിടേണ്ടിയും വന്നു .വംശഹത്യയുടെ നോവുകളില്‍ നിന്നും പുറത്തുവന്ന ആ പ്രതിഷേധത്തെ മഹത്വവല്‍ക്കരിക്കാന്‍ പുരോഗമന പുമാന്മാര്‍ മുന്നോട്ടു വരാഞ്ഞത് ബുഷിനെ എറിഞ്ഞ ഷൂവിനു സലാം കൊടുക്കുമ്പോള്‍ കിട്ടുന്ന “സജീവ അന്തര്‍ധാരകള്‍“ ഇതിലില്ലാത്തതു കൊണ്ടായിരിക്കും
മലയാളത്തിലെയും ഇംഗ്ലീഷിലേയും ഒട്ടു മിക്ക പത്രങ്ങളിലും പ്രതിഷേധ വാര്‍ത്ത വന്നിരുന്നു.രണ്ടു സ്ക്രീന്‍ ഷോട്ടുകള്‍ താഴെ . ഒന്നു മതേതര മാധ്യമവും മറ്റേത് മനുഷ്യാവകാശ പോരാളി പത്രമായ തേജസ്സും.
മലയാളത്തിലെയും ഇംഗ്ലീഷിലേയും ഒട്ടു മിക്ക പത്രങ്ങളിലും പ്രതിഷേധ വാര്‍ത്ത വന്നിരുന്നു.രണ്ടു സ്ക്രീന്‍ ഷോട്ടുകള്‍ താഴെ . ഒന്നു മതേതര മാധ്യമവും മറ്റേത് മനുഷ്യാവകാശ പോരാളി പത്രമായ തേജസ്സും.
പണ്ഡിറ്റുകള്‍ മാധ്യമത്തിനു അക്രമികളായപ്പോള്‍ മാധ്യമത്തിലെ എഴുപതു പേര്‍ തേജസ്സില്‍ പത്തു പേരായി ചുരുങ്ങി .( ആര്‍.എസ്സ്.എസ്സ് ന്റെ പ്രാന്ത സാംഘിക്കിലെ എണ്ണമെടുത്ത വിദ്വാനാണെന്നു തോന്നുന്നു ഇപ്പോളും തേജസ്സിലെ കണക്കെടുപ്പുകാരന്‍ )
കാശ്മീരിനു സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് ഡല്‍ഹിയില്‍ നടത്തിയ സെമിനാറിനോട് പ്രതിഷേധിച്ചത് കാശ്മീരില്‍ നിന്നു തന്നെ ആട്ടിയോടിക്കപ്പെട് മറ്റൊരു കൂട്ടം കാശ്മീരികള്‍ തന്നെയാണ്. ഭാരതത്തിന്റെ കൂടെ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാശ്മീരികളെ ആക്രമികളായി ചിത്രീകരിക്കുന്ന വിഘടനവാദകുഴലൂത്തുകാരുടെ ഉദ്ദേശ്യം വേറെയാണ്. ആറു പതിറ്റാണ്ടിനു മുന്‍പ് ഉണ്ടായ വിഘടനവാദ കോലാഹലത്തില്‍ നിന്നാണല്ലോ പാകിസ്താന്‍ എന്ന രാജ്യത്തിന്റെ ജനനം . ആയിടയ്ക്ക് മൌലാനാ ആസാദ് സോഭാനി എന്ന വിഘടനവാദി പറഞ്ഞ രസകരമായ ആഹ്വാനം ബാബാ സാഹിബ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്
“വെറും നാലരക്കോടി വരുന്ന ബ്രിട്ടീഷുകാര്‍ മുഴുവന്‍ ലോകത്തെയും വിഴുങ്ങി ഭരിച്ചെങ്കില്‍ അവരെപോലെ തന്നെ ഉന്നതമായ വിദ്യാഭ്യാസവും ബുദ്ധിയുമുള്ള ഇരുപത്തിരണ്ട് കോടി ഹിന്ദുക്കള്‍ നാളെ ശക്തരായാല്‍ മുസ്ലിം ഇന്ത്യ മാത്രമല്ല മക്കയും മദീനയും തുര്‍ക്കിയും എന്നു വേണ്ട സകല മുസ്ലിം ലോകവും വിഴുങ്ങിയേക്കാം . അതിനാല്‍ മുസ്ലിം ലീഗില്‍ ചേര്‍ന്ന് ആദ്യം ഇംഗ്ലീഷുകാരെ കെട്ടു കെട്ടിക്കുക അതിനു ശേഷം അനായാസമായി നമുക്ക് ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാം . കോണ്‍ഗ്രസ്സ് മൌലവികളുടെ വാക്കുകളില്‍ വീഴരുത് ,22 കോടി ശത്രുക്കളുടെ കയ്യില്‍ മുസ്ലിം ഇന്ത്യ സുരക്ഷിതമല്ല “
(ബാബാ സാഹിബിന്റെ പുസ്തകത്തില്‍ മാത്രമല്ല പാകിസ്താനിലെ ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്റെ Pakistan - The Heart of Asia എന്ന പുസ്തകത്തിലും സോഭാനിയുടെ ഈ ആഹ്വാനത്തെ പറ്റി പറഞ്ഞിട്ടുണ്ട്) “വെറും നാലരക്കോടി വരുന്ന ബ്രിട്ടീഷുകാര്‍ മുഴുവന്‍ ലോകത്തെയും വിഴുങ്ങി ഭരിച്ചെങ്കില്‍ അവരെപോലെ തന്നെ ഉന്നതമായ വിദ്യാഭ്യാസവും ബുദ്ധിയുമുള്ള ഇരുപത്തിരണ്ട് കോടി ഹിന്ദുക്കള്‍ നാളെ ശക്തരായാല്‍ മുസ്ലിം ഇന്ത്യ മാത്രമല്ല മക്കയും മദീനയും തുര്‍ക്കിയും എന്നു വേണ്ട സകല മുസ്ലിം ലോകവും വിഴുങ്ങിയേക്കാം . അതിനാല്‍ മുസ്ലിം ലീഗില്‍ ചേര്‍ന്ന് ആദ്യം ഇംഗ്ലീഷുകാരെ കെട്ടു കെട്ടിക്കുക അതിനു ശേഷം അനായാസമായി നമുക്ക് ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാം . കോണ്‍ഗ്രസ്സ് മൌലവികളുടെ വാക്കുകളില്‍ വീഴരുത് ,22 കോടി ശത്രുക്കളുടെ കയ്യില്‍ മുസ്ലിം ഇന്ത്യ സുരക്ഷിതമല്ല “
ഇതുപോലെയുള്ള ഹിമാലയന്‍ ബുദ്ധികളുടെ ജീനുകള്‍ ഇന്നും പാകിസ്താനിലുണ്ടല്ലോ.. സ്വന്തം രാജ്യം അസ്ഥിരതയില്‍ പെട്ടുഴലുമ്പോളും ഭാരതത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ തായ്‌വേര് ഈ ചിന്താഗതിയുള്ള ജീനില്‍ത്തന്നെയാണ്.