ശ്രീ കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ " അവര്‍ ക്രിസ്ത്യാനികളെ തേടിയെത്തി " എന്ന മഹത്തായ പുസ്തകം ആണ് ഈ പോസ്റ്റിനാധാരം . ചിന്ത പബ്ലിഷെര്‍സ് ആണു പുസ്തകത്തിന്റെ പ്രസാധകര്‍. ദേശാഭിമാനി ബുക്ക് ഹൗസ് വിതരണക്കാരും. സംഘ പരിവാറിന്റെ ക്രിസ്ത്യന്‍ വംശ ഹത്യ നേരിട്ടു കാണാന്‍ സഖാവ് കുഞ്ഞഹമ്മദ്ക്കയും കൂട്ടു പുരോഗമനക്കാരും പോയതിന്റെ ബാക്കി പത്രമാണു ഈ പുസ്തകം .
ശ്രീ കെ.ഇ .എന്‍ തന്നെ എഴുതിയ ആമുഖം അവസാനിക്കുന്നത് ഇങ്ങനെ .
“എന്നാല്‍ ഇതേറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് പീഡനങ്ങള്‍ക്ക് നടുവിലും ഫാസിസ്റ്റ് ആക്രോശങ്ങള്‍ക്കിടയിലും എന്തു തന്നെ സംഭവിച്ചാലും ഞങ്ങളിവിടെ ഈ രുധിര ഭൂമിയില്‍ ഉറച്ചു നില്‍ക്കും എന്ന് നിശബ്ദമായി പ്രഖ്യാപിക്കുന്ന കന്ദമാലിലെ പീഡിത ക്രിസ്ത്യന്‍ സമൂഹത്തിന്റെ സര്‍ഗാത്മക ശക്തിയോടാണ് "
അങ്ങ് ഇങ്ങനെ പലരോടും കടപ്പെട്ടിരിക്കുന്നു എന്നത് പരസ്യമായ രഹസ്യം ആണല്ലൊ .
“ മതനിരപേക്ഷതയുടെ പത്രം” എന്നു തേജസ്സിനെ വിശേഷിപ്പിച്ച താങ്കളുടെ പുരോഗമന സഹയാത്രികന്‍ പുരുഷന്‍ കടലുണ്ടിയും ആരോടൊക്കെയോ കടപ്പെട്ടിരിക്കുന്നു.
ഒറീസ്സയില്‍ എത്തിയപ്പോള്‍ നല്ല കൊഴുത്തു തടിച്ച കാളക്കൂറ്റന്മാരെ കണ്ടപ്പോള്‍ സഖാവിനു നാവില്‍ വെള്ളമൂറി. പോസ്റ്റര്‍ ഒട്ടിക്കാത്ത ചുമരുകള്‍ കണ്ടപ്പോള്‍ കൈകള്‍ തരിച്ചു. വംശോന്മൂലന സിദ്ധാന്തം പോസ്റ്റര്‍ ആയി അവതരിപ്പിക്കാന്‍ കഴിയാത്ത നിരാശ പുസ്തകത്തില്‍ ഉടനീളം ഉണ്ട്.
പിന്നെയുള്ളത് ആദിവാസികളെ ഹിന്ദുക്കള്‍ ആക്കുന്നു എന്ന സ്ഥിരം പല്ലവി . ആദിവാസി സ്വത്വം അവര്‍ക്കു നഷ്ടപ്പെടുന്നു പോലും . ഈ ആദിവാസികള്‍ ക്രിസ്ത്യാനികള്‍ ആയി മത പരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ഈ സ്വത്വം നഷ്ടപ്പെടില്ലേ സഖാവേ ??
തന്റെ വിശ്വ പ്രസിദ്ധമായ കാളയും കാളനും എന്ന പ്രയോഗത്തെ പറ്റിയും കെ.ഇ.എന്‍ ഇതില്‍ അനുസ്മരിക്കുന്നുണ്ട് . പന്നിവധ നിരോധനം എന്ന പേരില്‍ ഇവിടെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല പോലും . അതിനു പന്നി ഹറാം അല്ലേ സഖാവെ . അതിനെ കൊന്നാല്‍ എന്താണു പ്രശ്നം ?? പന്നിയെങ്ങാനും വിശുദ്ധമായിരുന്നെങ്കില്‍ ഇവിടെ എന്നേ പന്നി വധ നിരോധന നിയമം വന്നേനെ. !!
പുരോഗമന പുണ്യാളന്റെ വാക്കുകളിലൂടെ..
“കാഷായ വസ്ത്രം ധരിച്ച കൊടും ക്രിമിനല്‍ ആണു ലക്ഷ്മണാനന്ദ സരസ്വതി.നേരത്തെ കൊലക്കേസിലെ പ്രതിയായിരുന്നു. ഹിമാലയത്തില്‍ പോയി സന്ന്യാസി ആയി തിരിച്ചു വന്നതാണ്.പിടിച്ചു പറിക്കാരനായ രത്നാകരന്‍ മാനസിക പരിവര്‍ത്തനം വഴി വാത്മീകി ആയി മാറിയെന്നാണ് പുരാണം പറയുന്നത്. സത്യത്തില്‍ ഈ ലക്ഷ്മണാനന്ദ വന്നതിനു ശേഷം ആണു കന്ധമാലില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. അയാളുടെ വധത്തെ പറ്റി ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ കാഴ്ചപ്പാട് ഉണ്ട് . ആശ്രമത്തിലെ അധികാര തര്‍ക്കമാണ് കൊലയ്ക്കു കാരണമായതെന്നു പറയുന്നുണ്ട്. മാവോയിസ്റ്റുകള്‍ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. മനുഷ്യത്വ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഭ്രാന്തന്മാരെ ഇനിയും കൊല്ലും എന്നു അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട് . "
എന്റെ കെ .ഇ .എന്‍ പുണ്യാളാ തനിക്കൊക്കെ നാണമില്ലേ ?
സ്വാമി കൊലക്കേസില്‍ പ്രതിയായിരുന്നു പോലും. ഇനി അഥവാ ആണെങ്കില്‍ തന്നെ മനപരിവര്‍ത്തനം വരാന്‍ പാടില്ല എന്നുണ്ടോ ?? പാകിസ്താന്‍ ചാരന്‍ എന്ന് പലരും സംശയത്തോടെ വീക്ഷിച്ചിരുന്ന ,സ്വന്തം വാക്കുകളില്‍ കൂടിയും പ്രവര്‍ത്തികളില്‍ കൂടിയും അതു തെളിയിക്കുകയും ചെയ്തിരുന്ന ഒരു മാന്യ ദേഹത്തെ മാനസിക പരിവര്‍ത്തനം വന്നു എന്നു പറഞ്ഞു കൊണ്ട് കെട്ടിപിടിച്ചു നില്‍ക്കുന്നത് അങ്ങു കണ്ടില്ലാ എന്നുണ്ടോ ?? അതോ ഈ മാനസിക പരിവര്‍ത്തനം മദനിക്കു മാത്രം ഉണ്ടാകുന്ന ഒരു പ്രത്യേക കാര്യം ആണോ ?? എന്തിനധികം കണ്ണൂര്‍ ജില്ലയിലെ കൊലക്കേസ് പ്രതികളല്ലേ ഇന്നു ആഭ്യന്തരമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും. പുണ്യാളനു അക്കഥയൊന്നും അറിയില്ലേ ??
ഇതു ന്യൂന പക്ഷ കമ്മീഷന്‍ 2008 ജനുവരിയില്‍ പ്രസിദ്ധപ്പെടുത്തിയ രിപ്പോര്‍ട്ടിലെ ഒരു ഭാഗം ആണ്.
Swami Saraswati Lakshmanda, the leader of the anti-conversion
campaign, established an Ashram in this area in 1969 and has opened educational institutions for tribal boys and girls.
അപ്പോള്‍ എന്താണു താങ്കള്‍ പറഞ്ഞു വന്നതിന്റെ അര്‍ത്ഥം. സ്വാമി ആദിവാസികള്‍ക്കു വേണ്ടി സ്കൂളുകള്‍ തുടങിയതാണു പ്രശ്നം എന്നാണൊ ? സ്കൂളുകള്‍ തുടങ്ങുന്നതും ആദിവാസികളേ സഹായിക്കുന്നതും ഒക്കെ മിഷണറിമാര്‍ക്കു തീറെഴുതി കൊടുത്തിട്ടൊന്നും ഇല്ലല്ലോ അല്ലേ ?? അല്ല അറിയാത്തതു കൊണ്ടു ചോദിച്ചതാണ്. മിഷണറിമാര്‍ സ്കൂള്‍ തുടങ്ങിയതിനെ പറ്റിയൊക്കെ വളരെ പ്രശംസിച്ചു പറയുന്നുണ്ട് താങ്കള്‍ ഇതില്‍ .
ഇനി വംശീയ ഉന്മൂലനം എന്ന പ്രയോഗം. വാര്‍ത്തകള്‍ ഒന്നും കുഞ്ഞഹമ്മ്ദ്ക്ക വായിക്കില്ല എന്നു തോന്നുന്നു. തേജസ്സും ദേശാഭിമാനിയും മാത്രം നോക്കിയാല്‍ എല്ലാ വാര്‍ത്തയും കാണണമെന്നില്ല. മുഖവുരയില്‍ പറഞ്ഞ പീഡിത ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആ സര്‍ഗാത്മക ശക്തി ആളുകളെ പെട്രോള്‍ ഒഴിച്ചു കത്തിക്കാനും ഉപയോഗിച്ചിരുന്നു എന്നതു കൂടി അറിഞ്ഞാല്‍ നന്ന്.
സത്യം പറഞ്ഞാല്‍ എന്താണു കുഞഹമ്മദ്ക്ക താങ്കളേ പോലെയുള്ളവരുടെ പ്രശ്നം ?? അങ്ങോട്ടു മനസ്സിലാകുന്നില്ല . സ്വന്തം സഹോദരങ്ങളെ അസ്പ്രുശ്യരായി കണ്ടിരുന്ന നീചമായ ഒരു സ്ഥിതി ഹിന്ദുവിനുണ്ടായിരുന്നു. സമ്മതിക്കുന്നു. അങ്ങനെയുള്ള പല അനീതികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പല ഹിന്ദു സംഘടനകളും തയ്യാറായിട്ടുണ്ടു താനും . അതൊന്നും പാടില്ല , ഇനിയും വിദ്വേഷത്തോടെ തന്നെ ജീവിക്കണം എന്നു പറയുന്നതില്‍ എന്തര്‍ത്ഥം ആണുള്ളത് ?. തങ്ങളുടെ പൂര്‍വികര്‍ ചെയ്ത അക്ഷന്തവ്യമായ അപരാധത്തിനു പ്രായശ്ചിത്തം ചെയ്യാന്‍ പുതിയ തലമുറകളിലെ ആളുകള്‍ക്കു തോന്നുന്നുവെങ്കില്‍ , അവര്‍ അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അതിനെ അംഗീകരിക്കുകയാണ് വേണ്ടത് .
പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ സഹതാപം ആണ് തോന്നിയത് കുഞ്ഞഹമ്മദ്ക്ക . ആ സഹതാപം കന്ധമാലിലെ ക്രിസ്ത്യാനികളോട് അല്ല ,മറിച്ച് . മൂട്ടനാടുകളുടെ പോരിനിടയില്‍ വീഴുന്ന ചോരത്തുള്ളികള്‍ നൊട്ടി നുണയ്ക്കാന്‍ ആര്‍ത്തിയോടെ നില്‍ക്കുന്ന മനുഷ്യാവകാശ കുറുക്കന്മാരുടെ മതമൗലിക വാദത്തിന്റെ കൂലിയെഴുത്തുകാരനാകേണ്ടി വന്ന അങ്ങയുടെ അവസ്ഥയോടാണ്. പിന്നെ ഈ പുസ്തക പ്രകാശനത്തിന്റെ പിന്നിലുള്ള പ്രസാധകരുടെ പ്രത്യയ ശാസ്ത്രത്തോടും .!!
Saturday, January 31, 2009
Subscribe to:
Post Comments (Atom)
6 comments:
സ്വാമിയെക്കുറിച്ച് കോട്ടിയ ഭാഗം കലക്കി. വളച്ചൊടിക്കാനും, തെറ്റിദ്ധരിപ്പിക്കാനും സംഘപരിവാറുകാരെപ്പോലെപ്പോലെ മിടുക്കര്‍ ആരുമില്ല എന്ന് പലരും പറയുന്നത് ശരിയാണെന്ന് തോന്നിപ്പിക്കാനേ ഇത്തരം കോട്ടിങ്ങ് കൊണ്ടു സാധിക്കൂ എന്ന് പറഞ്ഞാല്‍ പിണങ്ങരുത്.
മുഴുവന്‍ റിപ്പോര്‍ട്ട് താഴെ ലിങ്കില്‍ ഉണ്ട്.
http://ncm.nic.in/pdf/orissa%20report.pdf
"അയാളുടെ വധത്തെ പറ്റി ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ കാഴ്ചപ്പാട് ഉണ്ട് . ആശ്രമത്തിലെ അധികാര തര്‍ക്കമാണ് കൊലയ്ക്കു കാരണമായതെന്നു പറയുന്നുണ്ട്. മാവോയിസ്റ്റുകള്‍ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്."
അതു ശരി അപ്പോള്‍ മാവോയിസ്റ്റുകളുടെ ആശ്രമത്തിലെ ഒരു സ്വാമിയായിരുന്നു ലക്ഷ്മണാനന്ദ സ്വാമി.
നമ്മുടെ കമ്മ്യൂണിസ്റ്റ് ചൈനയിലേക്കു നോക്കൂ അവിടെ ആര്‍ക്കു വേണേലും എപ്പോള്‍ വേണേലുന്‍ മതം മറാം..
കുഞ്ഞമ്മദന്‍ ഇപ്പോല്‍ തന്റെ മൂടുതാങല്‍ വൈദ്ഗ്ഗ്ദ്യം പ്രെദര്‍ശിപ്പിച്ചു കൊണ്ടിരിക്കുകയല്ലേ.
ഇമ്മതിരി ‘കുരങ്ങന്മാരുടെ‘ പുസ്തകം കാശുകോടുത്തു വാങി വായിക്കുന്ന സമയത്ത് 10 വാഴ വെയ്കാന്‍ നോക്ക്..
Kurangu saahithyam entammo ?
Vaanara pekkoothukal 50 roopakku vaangunnavane thallanam.
innale keri vanna kurangan 70 varshamaayi pravarthikkunna vs ne paranjappol entammo ??
PInne vilakku theliyichu chadangu udgaadanam cheyyunnathu haindavamaanennu ee kurangan paranju kalanju . pakaram switch itt udghadanam nadathanamathre ??entammo kuranganmaarkku apamanam ee chorithaadi ..
അയ്യയ്യോ .. ഇപ്പൊ അടി എനിക്കായോ ??
നമ്മുടെ പുരോഗമന കുരങ്ങന്റെ പ്രസംഗം ഉണ്ടായിരുന്നു .. പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മേളനത്തില്‍ .. എനിക്കിതൊന്നും മനസ്സിലാവണില്ലേയ്.. എന്‍ ഡി എഫ് അത് ചെയ്യുന്നു .. അവര്‍ ഇത് ചെയ്യുന്നു എന്ന് സ്ഥിരം പാട്ടുപാടല്‍ ആയിരുന്നു .. പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടി പത്രവും .. പക്ഷെ പാര്‍ട്ടിക്ക് മേധാവിത്വമുള്ള പു ക സ സെക്രട്ടറി മത തീവ്ര വാദ സംഘടനയുടെ വേദിയില്‍ .. ഇതെന്തോന്ന് പുരോഗമനം ??? നമ്മള്‍ ഈ ഫാസിസ്റ്റ് ബുദ്ധിക്ക് മനസ്സിലാവുന്നില്ല ..
അതോ ഇനി മദനിയെപ്പോലെ മന പരിവര്‍ത്തനം വന്നോ നമ്മുടെ മനുഷ്യാവകാശ പോരാളികള്‍ക്ക് ..
കൂടുതല്‍ പ്രതീക്ഷിക്കുന്നു.മംഗളത്തില്‍ ആഴ്ച്ചയില്‍ ഒരു ദിവസം ഇവന്റെ (മനപൂര്‍വ്വം)കലക്കലുണ്ട്.സത്യം പറയാം അത് വായിക്കുംമ്പോള്‍ പത്ത് തവണയെങ്കിലും ഇവന്റെ തന്തക്കും തള്ളക്കും ഞാന്‍ വിളിക്കും.മുംബൈ സ്പോടനം കഴിഞ്ഞശേഷം സംഘപരിവാറുകാര്‍ മുസ്ലീംങ്ങളെ പീഠിപ്പിക്കുന്നതുമൂലമാണ്` ഇത് സംഭവിച്ചത് എന്ന് ഇവന്‍ കണ്ടു പിടിച്ചു.
നാടു നശിച്ചാലും നാലു വോട്ടുകിട്ടണം എന്നു കരുതി ഇത്തരക്കരെ ബുദ്ധിജീവി എന്നു വിളിക്കുന്നവന്മാരെയാണ്` നമ്മള്‍ ബഹുമാനിക്കേണ്ടത്.
Post a Comment