Wednesday, August 25, 2010

Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ

ഇന്ത്യന്‍ അധിനിവേശത്തിനു വേണ്ടിയും അതിനു ശേഷവും സ്വീകരിച്ച കിരാത നടപടികളുടെ അനന്തര ഫലങ്ങള്‍ ഗുരുതരമായിരുന്നു. ഹിന്ദു  - മുസ്ലിം സമൂഹങ്ങള്‍ക്കിടയിലുണ്ടായ  അകല്‍ച്ച അതിലൊന്നു മാത്രം. ഒരു നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതം ഈ അകല്‍ച്ച ഇല്ലാതാക്കാനെന്നതു പോയിട്ടു കുറയ്ക്കാന്‍ പോലും അപര്യാപ്തമായിരുന്നു. ക്ഷേത്രങ്ങളുടെ നശിപ്പിക്കല്‍‌‌‌‌‌‌, നിര്‍‌‌ബന്ധിത മത പരിവര്‍‌‌ത്തനം‌‌‌‌‌‌, വസ്തുവകകള്‍‌‌‌‌ നശിപ്പിക്കല്‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌, അരും കൊലകള്‍ , സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടി വന്ന കണക്കില്ലാത്ത പീഢനങ്ങള്‍  തുടങ്ങിയ മുറിവുകളുടെ ഓര്‍മകള്‍ പച്ചയായി തന്നെ നില്‍ക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല തന്നെ . ഇവയൊക്കെ മുസ്ലിങ്ങള്‍ക്കു അഭിമാനകരവും ഹിന്ദുക്കള്‍ക്ക് അപമാനകരവും ആയിരിക്കുമ്പോള്‍ പ്രത്യേകിച്ചും .(അംബേദ്കര്‍ ,  പാകിസ്താന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ )
ഇന്ത്യാ വിഭജനത്തിനു വഴി തെളിച്ച കാരണങ്ങളെ പറ്റി വ്യക്തമായി അപഗ്രഥിച്ചെഴുതിയ പുസ്തകമാണ് ശ്രീ ബാബാ സാഹെബ് അംബേദ്കറിന്റെ “പാകിസ്താന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ “ എന്നത് അതിലെ ഓരോ പേജുകളിലൂടെ കടന്നു പോകുമ്പോഴും നമുക്ക് മനസ്സിലാകും. വിഭജനത്തിന്റെ സമയത്ത് നിലനിന്നിരുന്ന (ഒരു പക്ഷേ ഇന്നും തുടര്‍ന്നു പോരുന്ന) മതങ്ങള്‍ തമ്മിലുള്ള വിടവിന്റെ കാരണം കേവലം ഒരു നൂറ്റാണ്ടിനിടയ്ക്കുണ്ടായതല്ല (ചിലര്‍ വാദിക്കുന്നത് പോലെ 1925 നു ശേഷമല്ല )എന്ന് അദ്ദേഹം വ്യക്തമായി പറയുന്നു. മതാന്ധരായ അധിനിവേശ ശക്തികള്‍ ചെയ്തു കൂട്ടിയ കിരാത നടപടികള്‍ തന്നെയാണ് തലമുറകള്‍ കൈമറിഞ്ഞ് ഒടുവില്‍ വിഭജനത്തിനും അതിനോടനുബന്ധിച്ചുണ്ടായ രക്ത ചൊരിച്ചിലുകള്‍ക്കും കാരണമായതെന്ന് പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
മുഹമ്മദ് ബിന്‍ കാസിമില്‍ തുടങ്ങി ഗസ്നിയിലൂടെയും ഗോറിയിലൂടെയും ഗതിവേഗം കൈവരിച്ച് ഭാരതത്തിലെ ഒരു സമൂഹത്തെ വംശഹത്യ നടത്തിയ  അധിനിവേശ മതാന്ധതയെ പറ്റി തുടര്‍ന്നുള്ള പേജുകളില്‍ വിവരിക്കുന്നതിങ്ങനെ...

മുഹമ്മദ് ഗസ്നിയുടെ ചരിത്രകാരന്‍ അല്‍ ഉത്ബി ഗസ്നിയുടെ പടയോട്ടത്തെ പറ്റി ഇങ്ങനെ പ്രസ്താവിച്ചു.“അദ്ദേഹം വിഗ്രഹങ്ങളുള്ള ക്ഷേത്രങ്ങള്‍ പൊളിച്ച് അവിടെ ഇസ്ലാം സ്ഥാപിച്ചു. നഗരങ്ങളെ കീഴടക്കി , വിഗ്രഹാരാധകരെ ഉന്മൂലനം‌‌‌‌‌‌ ചെയ്ത് സ്വസമൂഹത്തെ സന്തോഷിപ്പിച്ചു.തിരിച്ച് സ്വന്തം നാട്ടിലെത്തി ഇസ്ലാമിനു വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ ഉദ്ഘോഷിക്കുകയും അതോടൊപ്പം ഓരോ വര്‍ഷവും താന്‍ ഹിന്ദു സ്ഥാനത്തോട് വിശുദ്ധയുദ്ധം ചെയ്യുമെന്ന്  പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ഗസ്നിയുടെ പാത പിന്തുടര്‍ന്ന മുഹമ്മദ് ഗോറിയുടെ പടയോട്ടം ഹസ്സന്‍ നിസ്സമിയെന്ന ചരിത്രകാരന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.” ബഹുദൈവാരാധനയുടെയും ബിംബാരാധനയുടെയും മുള്ളുകളില്‍ നിന്ന് ഹിന്ദുസ്ഥാനത്തെ അദ്ദേഹം മോചിപ്പിച്ചു .അദ്ദേഹത്തിന്റെ പോരാട്ടവീര്യം ക്ഷേത്രങ്ങളെ ഒന്നൊഴിയാതെ മണ്ണോടു മണ്ണു ചേര്‍‌‌ത്തു.

മംഗോള്‍ വംശജനായ തിമൂര്‍ ആക്രമണം നടത്തിയതിന്റെ കാരണം ,അവിശ്വാസികളെ  സത്യവിശ്വാസത്തില്‍ ചേര്‍ത്ത്  ക്ഷേത്രങ്ങള്‍ തകര്‍ത്ത് , വിഗ്രഹങ്ങളെ പറിച്ചെറിഞ്ഞ് ഹിന്ദു സ്ഥാനത്തെ അവിശ്വാസത്തില്‍ നിന്നും, ബഹുദൈവാരാധകരില്‍ നിന്നും സ്വതന്ത്രമാക്കുക എന്നതായിരുന്നു പോലും .

മുഹമ്മദ് ഭക്ത്യാര്‍  ഖില്‍ജിയുടെ നളന്ദ ആക്രമണങ്ങളും തല മുന്‍ഡനം ചെയ്ത ബ്രാഹ്മണരെ (ബുദ്ധിസ്റ്റ്സ്) കൊന്നൊടുക്കി നളന്ദ സരവകലാശാല തീവെച്ചു നശിപ്പിച്ചതും ചരിത്രകാരന്മാരെ ഉദ്ധരിച്ചു കൊണ്ട് അംബേദ്കര്‍  വിവരിക്കുന്നുണ്ട്. സോമനാഥ ക്ഷേത്രം ആക്രമിച്ചതിനു ശേഷം അവിടെയുള്ള വിഗ്രഹത്തെ നാലു കഷണങ്ങളാക്കി ഒരു ഭാഗം ഗസ്നിയിലെ മസ്ജിദിലും മറ്റു രണ്ടു ഭാഗങ്ങള്‍ മെക്കയിലേക്കും മെദീനയിലേക്കും അയച്ചെന്നും ഒരു ഭാഗം രാജകൊട്ടാരത്തിന്റെ പ്രവേശന കവാടത്തില്‍ ചവിട്ടു പടിയായി ഉപയോഗിച്ചെന്നും  ചരിത്രകാരന്‍ മിന്‍ ഹാജ് - സിറാജ് രേഖപ്പെടുത്തിയിട്ടുണ്ടത്രെ .

മുഹമ്മദ് ബിന്‍ കാസിമാകട്ടെ അതിലും നീചമായ ബുദ്ധിയാണ് പ്രയോഗിച്ചത് . മുള്‍ട്ടാനിലെ ക്ഷേത്രം അവിടെ ലഭിക്കുന്ന അസാമാന്യമായ വരുമാനം കാരണം നശിപ്പിച്ചില്ല പകരം ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കഴുത്തിനു ചുറ്റും പശുവിന്റെ കുടല്‍മാല നിക്ഷേപിച്ച് അദ്ദേഹം കൃതാര്‍ത്ഥനായി !!
കുത്തബ്ദീന്‍ ഐബക് , അലാവുദ്ദീന്‍ ഖില്‍ജി തുടങ്ങിയ ആക്രമണകാരികളും ഒട്ടും വ്യത്യസ്തരായിരുന്നില്ല .ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ കുത്തബ്ദീന്‍ ഐബക്ക് തകര്‍ത്തതായി പറയപ്പെടുന്നു . അലാവുദ്ദീന്‍ ഖില്‍ജിയും ഇതേ പാത പിന്തുടര്‍ന്നുവെന്ന് അമീര്‍ കുസ്രു സാക്ഷ്യപ്പെടുത്തുന്നു. വടക്കന്‍ ഭാരതത്തില്‍ തന്റെ മുന്‍ ഗാമികള്‍ ചെയ്തതെന്തെല്ലാമോ അതെല്ലാം അലാവുദ്ദീന്‍ തെക്കന്‍ ഭാരതത്തില്‍ നടത്തിയത്രെ .
പ്രണയിനിക്കു വേണ്ടി താജ്മഹല്‍ കെട്ടിപ്പൊക്കിയ ഷാജഹാന്‍ ചക്രവര്‍ത്തി നടത്തിയ ക്ഷേത്ര ധ്വംസനങ്ങള്‍ “ ഷാജഹാന്‍ നാമ “ യില്‍ ഇങ്ങനെ വിവരിക്കുന്നതായി പുസ്തകത്തില്‍ പറയുന്നു.

“അക്ബറുടെ ഭരണകാലത്ത് ബനാറസില്‍ ഹിന്ദുക്കള്‍ ക്ഷേത്രങ്ങള്‍ പുതുക്കി പണിഞ്ഞു തുടങ്ങിയിരുന്നെങ്കിലും മുഴുമിക്കാനായില്ല . അവിശ്വാസികള്‍ ഇപ്പോള്‍ അത് പൂര്‍ത്തീകരിക്കാന്‍ വേണ്ടി  ശ്രമിക്കുന്നുണ്ടെന്ന് ബാദ്ഷാ അറിഞ്ഞു..  വിശ്വാസ സംരക്ഷകനായ അദ്ദേഹം ഉടന്‍ തന്നെ അവയെല്ലാം തകര്‍ക്കാന്‍ ആജ്ഞ നല്‍കി . അന്നു തന്നെ അവിശ്വാസികളുടെ കേന്ദ്രമായ ബനാറസിലെ 76 ക്ഷേത്രങ്ങള്‍ പൊളിച്ചടുക്കി.“
അലാവുദ്ദീന്റെ ഭരണകാലത്താകട്ടെ അവിശ്വാസികളുടെ മേല്‍ ഭീമമായ നികുതി (ജസിയ)ചുമത്തി.അക്ബറുടെ ഭരണകാലത്തൊഴികെ മറ്റെല്ലാ ഇസ്ലാമിക ഭരണകാലത്തും അതു തുടര്‍ന്നു പോരുകയും ചെയ്തു . ഇസ്ലാമിക ഭരണാധികാരികളുടെ തന്ത്രങ്ങളുടെ  നടപ്പാക്കലായിരുന്നു ജസിയ കൊണ്ടുദ്ദേശിച്ചതെന്ന് അംബേദ്കര്‍ പറയുന്നു. ഇസ്ലാമിക ഭരണത്തില്‍ അവിശ്വാസികളുടെ അവസ്ഥ എന്തായിരിക്കണമെന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ ചോദ്യത്തിനു ഖാസി ഇങ്ങനെ മറുപടി നല്‍കിയത്രെ

നികുതിപിരിക്കുന്നവര്‍ വെള്ളി ചോദിച്ചാല്‍ അങ്ങേയറ്റം ബഹുമാനത്തോടെ അവര്‍ സ്വര്‍ണ്ണം കൊടുക്കേണ്ടവരാണ്.അവരുടെ വായിലേക്ക് ഈ ഉദ്യോഗസ്ഥര്‍ ചെളിയെറിഞ്ഞാല്‍ യാതൊരു വിമുഖതയുമില്ലാതെ അവര്‍ അത് സ്വീകരിക്കേണ്ടതാണ്.ഇസ്ലാമിനെ പ്രകീര്‍ത്തിക്കുക അവരുടെ  കടമയാണ്. ഹിന്ദുക്കളെ അടിച്ചമര്‍ത്തേണ്ടത് എന്തു കൊണ്ടെന്നാല്‍ അവര്‍ പ്രവാചകന്റെ ശത്രുക്കളാണ്.അതു കൊണ്ട് അദ്ദേഹത്തിന്റെ (പ്രവാചകന്റെ) ആജ്ഞയ്ക്ക് വിധേയരായി അവരെ കൊള്ളയടിക്കേണ്ടതും വധിക്കേണ്ടതും നമ്മുടെ മതപരമായ കര്‍ത്തവ്യമാണ്. ഒന്നുകില്‍ അവരെ സത്യ വിശ്വാസികളാക്കുക , അല്ലെങ്കില്‍ കൊല്ലുകയും അവരുടെ ധനത്തെ ഇല്ലാതാക്കുകയും ചെയ്യുക . ജസിയ അല്ലെങ്കില്‍ അവര്‍ക്കു മുന്നില്‍ രണ്ടുവഴികള്‍ മാത്രം ഒന്നുകില്‍ ഇസ്ലാം അല്ലെങ്കില്‍ മരണം

ഈ അക്രമണകാരികളെല്ലാം, വിശുദ്ധയുദ്ധത്തില്‍ പിടിച്ചെടുത്ത സ്ത്രീകളെ പങ്കിട്ടെടുക്കുകയും പുരുഷന്മാരെ അടിമകളാക്കി വില്‍ക്കുകയും ചെയ്തിരുന്നു. ഇസ്ലാം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഫലം മരണമായിരുന്നു.ഇന്ത്യയിലെ സാംസ്കാരിക സാമൂഹ്യ മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിച്ചവയായിരുന്നു അവിശ്വാസികളെ തകര്‍ക്കാന്‍ വേണ്ടി ഇസ്ലാമിക അധിനിവേശ ആക്രമികള്‍ നടത്തിയ പടയോട്ടങ്ങളെന്ന്  ബാബാ സാഹേബ് അംബേദ്കര്‍ പുസ്തകത്തില്‍ വിശദമാക്കുന്നു.ഈ പ്രത്യാഘാതങ്ങളാണ് രണ്ട് സമൂഹങ്ങളെ അകറ്റിയതും അതു വഴി ഇന്ത്യയുടെ വിഭജനത്തിന് പ്രേരണയായതും .

Thursday, August 19, 2010

നോക്കൂ . ഈ ലഷ്കര്‍ എന്തു നല്ലവരാണെന്നോ !!ഇത്രയും ദുരിതാശ്വാസം നടത്തുന്ന ലഷ്കര്‍ പ്രവര്‍ത്തകരെയാണോ നിങ്ങളൊക്കെ തീവ്രവാദികളെന്നു വിളിക്കുന്നത് . ഞങ്ങളെഴുതുന്നത് നോക്കൂ..
അതിര്‍ത്തി കടന്ന് കുറെ ഇന്ത്യാക്കാരെ ആക്രമിക്കുന്നുവെന്നല്ലാതെ ഈ പോരാളികള്‍ എന്തു ചെയ്തെന്നാണ് നിങ്ങളീ പറയുന്നത് . ??ഈ പോരാളികള്‍ എന്നൊക്കെ പറഞ്ഞാല്‍ ദാ ഇങ്ങനെ വേണം..

പോരാളികള്‍ എന്നു വിളിക്കപ്പെടുന്നതെന്താണെന്ന് വിശദ്മായി തന്നെ തേജസ്സ് ഈ എഡിറ്റോറിയലില്‍ പറഞ്ഞിട്ടുണ്ട്. 
അപ്പോള്‍ ആരുടെ അധിനിവേശത്തിനെതിരെയാണ് കാശ്മീരിലെ വിശുദ്ധ പോരാളികള്‍ പോരാട്ടം നടത്തുന്നത് . ഇന്ത്യയുടെ അധിനിവേശത്തിനെതിരെ ആയിരിക്കും അല്ലേ തേജസേ ????


Friday, August 13, 2010

ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ

ഇന്ത്യയെ ആക്രമിക്കാന്‍ വന്ന മുസ്ലിം അധിനിവേശക്കാര്‍ അതിനു വേണ്ടി എത്രത്തോളം യുദ്ധമുണ്ടാക്കിയോ അത്രത്തോളം തന്നെ യുദ്ധം അവര്‍ തമ്മിലും നടത്തിയിരുന്നു. മുഹമ്മദ് ഗസ്നിയും ബാബറും താര്‍ത്താറിയായിരുന്നു. തിമൂര്‍ മംഗോള്‍ വംശജനും. മുഹമ്മദ് ഗോറിയും അഹമ്മ്ദ് ഷാ അബ്ദാലിയും നാദിര്‍ഷായും അഫ്ഗാനികളായിരുന്നു. ഒരോ അധിനിവേശത്തിലും ഒരാള്‍ക്ക് മറ്റുള്ളവരെ തോല്‍പ്പിക്കണമായിരുന്നു.ഇവര്‍ തമ്മില്‍ മുസ്ലിം ആയതു കൊണ്ടുള്ള ഒരു സ്നേഹബന്ധവും സാഹോദര്യവും നിലനിന്നിരുന്നുമില്ല .എന്നാല്‍ മനസ്സില്‍ വെക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയം  എത്രയൊക്കെ തമ്മിലടികള്‍ ഉണ്ടായിരുന്നെങ്കിലും ഇവരെല്ലാം ഒരു കാര്യത്തില്‍ ഒരുമിച്ചിരുന്നു. ഹിന്ദു വിശ്വാസത്തെ നശിപ്പിക്കുന്ന കാര്യത്തില്‍ !!
ഇന്ത്യയുടെ ഭരണഘടനാ ശില്പിയും , രാഷ്ട്ര തന്ത്രജ്ഞനും സര്‍വ്വോപരി ,ഹിന്ദുവിലെ ജാതീയതയെ തുറന്നെതിര്‍ത്ത് അതില്‍ മനം നൊന്ത് അനുയായികളോടൊപ്പം ബുദ്ധിസത്തെ പുല്‍കിയ മഹാനായ അംബേദ്കര്‍ “പാകിസ്റ്റാന്‍ -പാര്‍ട്ടീഷന്‍ ഒഫ് ഇന്ത്യ “എന്ന പുസ്തകത്തിലൂടെ എഴുതിയ വരികളാണ് മുകളില്‍ കൊടുത്തത്.

ഇന്ന് ഇന്ത്യയിലെ ദളിത് - ഇസ്ലാമിസ്റ്റ് ബുദ്ധി ജീവികള്‍ ഏറ്റവുമെടുത്തുപയോഗിക്കുന്ന വരികളും ഇദ്ദേഹത്തിന്റേതു തന്നെ . ഹിന്ദു മതത്തിലെ നിന്ദ്യമായ ജാതി വ്യവസ്ഥയെ നിശിതമായി വിമര്‍ശിച്ചിരുന്ന   അദ്ദേഹം അതിനോടൊപ്പം തന്നെ ഇസ്ലാമിക ആക്രമണകാരികളുടെ അസഹിഷ്ണുതയെ പറ്റിയും വ്യക്തമായി എഴുതിയിരുന്നു. ബുദ്ധിസത്തിന്റെ നാശത്തിന് ഇസ്ലാമിക അധിനിവേശവും കാരണമായിരുന്നു എന്നദ്ദേഹം തുറന്നുപറയുന്നുണ്ട് . എന്നാല്‍ അംബേദ്കറിനെ ഹൈജാക്ക് ചെയ്ത ഇസ്ലാമിസ്റ്റ് - ദളിത് ബുജികള്‍ ഈ ഭാഗങ്ങളൊന്നും കാണില്ല . കണ്ടാല്‍ തന്നെ സൌകര്യപൂര്‍വം മറക്കുകയും മറയ്ക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം സംശയകരമാണ്.

ഇന്ത്യാ വിഭജനത്തെ നിഷ്പക്ഷതയോടെ നോക്കിക്കാണുമ്പോള്‍ അദ്ദേഹം പറയുന്ന ശ്രദ്ധേയമായ വസ്തുത ഭൂമിശാസ്ത്രപരമായി ഒന്നെന്നു കരുതിയിരുന്നെങ്കിലും വളരെ മുന്‍പ് തന്നെ സാംസ്കാരികമായും മാനസികമായും ഇന്ത്യ വിഭജിക്കപ്പെട്ടിരുന്നുവത്രെ . ഹുയാന്‍ സാങ് ഇന്ത്യയില്‍ വന്നതിനു ശേഷമുള്ള ആയിരം വര്‍ഷങ്ങളുടെ ചരിത്രമാണ് ഈ വിഭജനത്തിന്റെ മൂലകാരണമെന്നദ്ദേഹം വ്യക്തമാക്കുന്നു.
എ ഡി ഏഴാം നൂറ്റാണ്ടില്‍ ഹുയാന്‍ സാംഗ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്നത്തെ അഫ്ഗാനുള്‍പ്പെടെ ഇന്ത്യയുടെ ഭാഗമായിരുന്നു. ഇവിടങ്ങളിലെ ജനങ്ങള്‍ വൈദിക മതക്കാരോ ബുദ്ധമതാനുയായികളോ ആയിരുന്നു. ഹുയാന്‍ സാംഗ് ഇന്ത്യ വിട്ടതിനു ശേഷം സംഭവിച്ചതെന്താണ്.
ഇസ്ലാമിക ആക്രമണകാരികളുടെ അധിനിവേശമായിരുന്നു സംഭവിച്ചതില്‍ പ്രധാനം. ആദ്യമായെത്തിയത്  A D 711 ഇല്‍ അറബ് വംശജനായ മൊഹമ്മദ് ബിന്‍ കാസിമായിരുന്നു.. സിന്ധിന്റെ കീഴടങ്ങലിനു വഴിതെളിച്ചതല്ലാതെ ഇന്ത്യയൊട്ടുക്കൊരു അധിനിവേശത്തിന് മൊഹമ്മദ് ബിന്‍ കാസിമിന്റെ ആക്രമണം കാരണമായില്ല....
 അതിനു ശേഷം എ ഡി 1001 ഇല്‍ മുഹമ്മദ് ഗസ്നിയുടെ ആക്രമണ പരമ്പര തുടങ്ങി . മുപ്പതു വര്‍ഷത്തിനിടെ പതിനേഴു ആക്രമണങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു.ഗസ്നിയെ പിന്തുടര്‍ന്ന് വന്ന മുഹമ്മദ് ഗോറിയും മുപ്പതു വര്‍ഷക്കാലം ഇന്ത്യയെ അധിനിവേശത്തിനു കീഴിലാക്കി ഗസ്നി എങ്ങനെയൊക്കെയാണോ ഈ രാജ്യത്തെ കൊള്ളയടിച്ചത് അതിലും ഭീകരമായി ഗോറിയും ഈ കാലയളവില്‍ രാജ്യം കൊള്ളയടിച്ചു.
 ചെങ്കിസ് ഖാന്‍ ,തൈമൂര്‍ ,ബാബര്‍ , അഹമ്മദ് ഷാ അബ്ദാലി തുടങ്ങിയവര്‍ നടത്തിയ അധിനിവേശങ്ങളേയും അദ്ദേഹം വ്യക്തമായി വിവരിക്കുന്നുണ്ട് .ഈ ആക്രമണങ്ങളുടെ ലക്ഷ്യവും മാര്‍ഗവും അദ്ദേഹം വിലയിരുത്തിയത് ഇങ്ങനെ.
ധന സമ്പാദനവും , അധികാരവും മാത്രമല്ല ഈ അക്രമണങ്ങളുടെ പിന്നിലുണ്ടായിരുന്നത് . അതിനോടൊപ്പം  വിഗ്രഹാരാധകരെയും ബഹുദൈവാരാധകരെയും നശിപ്പിച്ച് ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കുക എന്ന ലക്ഷ്യവും ഇതിന്റെ ഭാഗമായിരുന്നു എന്നത് നിസ്തര്‍ക്കമാണ്.സിന്ധ് ആക്രമിച്ച് പിടിച്ചെടുത്ത് യുദ്ധത്തില്‍ പിടികൂടിയവരെ അറേബ്യയിലേക്ക് കയറ്റി അയച്ചതിനോടൊപ്പം മുഹമ്മദ് ബിന്‍ കാസിം തന്റെ ഭരണാധികാരിക്കയച്ച കത്തില്‍ ഇങ്ങനെ പറയുന്നു. “ വിഗ്രഹാരാധകരുടെ ക്ഷേത്രങ്ങളെല്ലാം നശിപ്പിക്കപ്പെടുകയോ പള്ളികളാക്കി രൂപാന്തരം വരുത്തുകയോ ചെയ്തു.അവിശ്വാസികളെ കൊന്നൊടുക്കുകയോ വിശ്വാസികളാക്കി പരിവര്‍ത്തനം ചെയ്യുകയോ ചെയ്തു. അവരുടെ ആരാധനാലയങ്ങളില്‍ ഇപ്പോള്‍ മുഴങ്ങുന്നത് തക്ബീര്‍ ധനികളാണ്”
അറേബ്യയില്‍ നിന്നും കാസിമിനു ലഭിച്ച മറുപടി കത്തില്‍ അവിശ്വാസികളുടെ ഗളഛേദം
ദൈവിക ആജ്ഞയാണെന്ന് പറഞ്ഞിട്ടുള്ളതായും അംബേദ്കര്‍ പുസ്തകത്തില്‍ പറയുന്നു. ആക്രമണകാരികളുടെ കിരാതമായ നടപടികള്‍ അദ്ദേഹം തുടര്‍ന്ന് വിവരിക്കുന്നുണ്ട്. മുഹമ്മദ് ഗസ്നിയുടെ ചരിത്രകാരനായ അല്‍ ഉത്ബിയും,ഗോറിയുടെ ചരിത്രകാരനായ ഹസ്സന്‍ നിസ്സാമിയും തങ്ങളുടെ യജമാനന്മാര്‍ ബഹുദൈവാരാധകരേയും അവരുടെ ക്ഷേത്രങ്ങളെയും ഒന്നൊഴിയാതെ നശിപ്പിച്ചതായി രേഖപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നുണ്ട്.

ഗസ്നി മുതല്‍ അറംഗ സീബ് വരെ ചെയ്തു കൂട്ടിയ വംശഹത്യകളും ക്ഷേത്രധ്വംസനങ്ങളും വിശദമായി തന്നെ വിവരിക്കുന്നുണ്ട് .അത് തുടര്‍ന്നുള്ള പോസ്റ്റില്‍ വിശദമാക്കാം

ഭീതിദമായ അധിനിവേശ ആക്രമണങ്ങള്‍ ചരിത്ര സത്യങ്ങളാണ്. ക്ഷേത്രങ്ങള്‍ തകര്‍ത്തത് ധന സമ്പാദനത്തിനു വേണ്ടി മാത്രമായിരുന്നെന്നും അതിലൊന്നും മത വിദ്വേഷത്തിന്റെ , അസഹിഷ്ണുതയുടെ കണികകള്‍ പോലുമില്ലായിരുന്നു എന്നും വാദിക്കുന്ന മതമൌലിക വാദത്തിന്റെ കൂലിയെഴുത്തുകാര്‍ക്ക്  മഹാനായ അംബേദ്കറിന്റെ വരികള്‍ പരിചയപ്പെടുത്തുന്നു.ചരിത്രപരമായ തെറ്റുകളെ തെറ്റുകളായികാണാതെ അതിനെ വിശിഷ്ടവല്‍ക്കരിച്ച് ന്യായീകരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. അത് മറ്റുള്ളവരില്‍ സംശയത്തിനും വിദ്വേഷത്തിനും കാരണമാകുമെന്നതില്‍ സംശയമില്ല.

Friday, August 6, 2010

ജഡ്ജി കമാല്‍ പാഷയ്ക്ക് സംഘ പരിവാര്‍ സ്വരം !!!!

കൈവെട്ടു കേസ് പ്രതികളായ പോപ്പുലര്‍ ഫ്രന്‍ഡ് പ്രവര്‍ത്തകരുടെ ജാമ്യം നിഷേധിച്ചു കൊണ്ട്  പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കമാല്‍ പാഷ പറഞ്ഞത് . വാര്‍ത്ത മാത്രുഭൂമിയില്‍ നിന്നും.