Sunday, December 21, 2008

ഉച്ചക്കിറുക്കന്മാരുടെ 'മാധ്യമ' തമാശകള്‍ !!ഉച്ചക്കിറുക്കന്മാരുടെ മാധ്യമ തമാശകള്‍ !!!


മുംബൈ ഭീകരാക്രമണത്തിനു ശേഷം നിരവധി കഥകളും വാര്‍ത്തകളും പുറത്തു വന്നു കൊണ്ടിരിക്കുന്നു .പലരും തങ്ങളുടെ മനോധര്‍മ്മങ്ങള്‍ക്ക് അനുസരിച്ചു പലതും പടച്ചു വിടുന്നു.. വാര്‍ത്ത പിറക്കുന്നത് പത്ര മുതലാളിമാര്‍ക്കും നിയന്ത്രിക്കുന്ന സംഘടനകള്‍ക്കും അനുസരിച്ചാകുമ്പോള്‍ നേരിയ പക്ഷപാതിത്വം ഉണ്ടാകുന്നത് സ്വാഭാവികം മാത്രം ..

എന്നാല്‍


മുംബൈ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് സകല പരിധികളും ലംഘിച്ച ഒരു പത്രം ഉണ്ട്.. നിക്ഷ്പക്ഷതയുടേയും മതേതരത്വത്തിന്റേയും മുഖം മൂടി അണിഞ്ഞ് ജുഗുപ്സാവഹമായ വാര്‍ത്തകള്‍ പുറത്തു വിടുന്ന പത്രം മറ്റൊന്നുമല്ല.. പണ്ടു മുസ്ലീം കിഡ്നി ആവശ്യം ഉണ്ട് എന്നു പരസ്യം കൊടുത്ത വിഖ്യാതമായ നമ്മുടെ മാധ്യമം തന്നെ അത് .

ഭീകരാക്രമണത്തിന്റെ പിറ്റേ ദിവസം തന്നെ, അത് ആസൂത്രണം ചെയ്തത് യാങ്കി -സയണിസ്റ്റ് -ഹിന്ദുത്വ അച്ചുതണ്ട് ആണെന്നു പറഞ്ഞു കൊണ്ട് മാധ്യമം ലേഘനം എഴുതി. സംശയിക്കുന്നതിനു പ്രത്യേകം പരിധി നിശ്ചയിച്ചിട്ടില്ലാത്തത് കൊണ്ട് അതില്‍ അസ്വാഭാവികത ഒന്നും കണ്ടില്ല.. ആരാണെന്നു ആര്‍ക്കും പറയാന്‍ പറ്റാത്ത ഒരു സമയമാകുമ്പോള്‍ പ്രത്യെകിച്ചും. നമ്മുടെ ദേശാഭിമാനിയും അങ്ങനെ ഒരു സംശയം പ്രകടിപ്പിച്ചിരുന്നു താനും.. എന്തിനും ഏതിനും അമേരിക്കയെ സംശയിക്കുന്ന രീതി സഖാക്കള്‍ക്ക് ജന്മനാ ഉള്ളതാകുമ്പോള്‍ അതിലൊന്നും അത്ര ചിന്തിക്കേണ്ട കാര്യവുമില്ല. .. കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിലെ ബ്രാഞ്ച് സെക്രട്ടറിക്ക് വയറിളക്കം വന്നാലും അതിനു പിന്നില്‍ സി ആകാന്‍ സാധ്യത ഉണ്ട് എന്നു പറയുന്നവര്‍ അത്രയല്ലെ പറഞ്ഞുള്ളൂ എന്നാശ്വസിക്കുന്നതായിരിക്കും ഉത്തമം..

എന്തായാലും ഭീകരരില്‍ ഒരാളെ ജീവനോടെ പിടി കൂടിയല്ലോ . സത്യം എങ്ങനെ ആയാലും പുറത്ത് വരുമെന്നു കരുതി കാത്തിരുന്നു.. താമസിയാതെ വിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. പോലീസിന്റെ പിടിയിലായ അജ്മല്‍ പരിശീലനതിന്റെ വിവരങ്ങളും , പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകളുടെ വിവരങ്ങളും ഒക്കെ പോലീസിനോടു പറഞ്ഞു. പത്രങ്ങള്‍ ആയ പത്രങ്ങളൊക്കെ അതു റിപോര്‍ട്ട് ചെയ്യുകയും ചെയ്തു .. ഭാരതത്തിന്റെ വിദേശകാര്യ മന്ത്രിയും പുതുതായി ചുമതലയെറ്റ ആഭ്യന്തര മന്ത്രിയും ഒക്കെ ഔദ്യോകികമായി അതൊക്കെ സ്ഥിരീകരിക്കുകയും ചെയ്തു.. പാകിസ്ഥാന്‍ സംഘടന ആയ ലഷ്കര്‍ തോയ്ബ ആണു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നു സര്‍ക്കാര്‍ വ്യകതമായി പറഞ്ഞു. കേന്ദ്ര മന്ത്രി . അഹമ്മദ് ഐക്യ രാഷ്ട്ര സഭയിലും അതു തന്നെ പറഞ്ഞു.

എങ്കിലും

സ്വന്തമായി അന്വേഷണ ഏജന്‍സികളും കുറ്റാന്വേഷകരും ഉള്ള മാധ്യമം ഇപ്പോഴും പറയുന്നത് സംഭവം സയണിസ്റ്റ്-യാങ്കി -ഹിന്ദുത്വ പരിപാടി ആയിരുന്നു എന്നാണ്. കൊല്ലത്തു നിന്നുള്ള ഒരു വിദഗ്ധ കുറ്റാന്വേഷകന്‍ ആയ ജയപ്രകാശ് എഴുതിയ ലേഘനം എഡിറ്റ് പേജില്‍ തന്നെ പ്രസിധീകരിച്ചു. അദ്ദേഹവും പാകിസ്ഥാന്‍ ബന്ധം നിഷേധിക്കുന്നു.. പിന്നില്‍ ആര്‍.എസ്സ്.എസ്സ് ഉം മൊസാദും ആണെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം സത്യം പറഞാല്‍ അന്താരാഷ്ട്ര സമൂഹം എന്തു ദ്രോഹമാണ് ചെയ്യുന്നത്.. ഇത്രയും വലിയ കുറ്റാന്വേഷകര്‍ ഉള്ളപ്പോള്‍ അവരുടെയൊന്നും സേവനങ്ങള്‍ ഉപയോഗിക്കാത്തത് അക്ഷന്തവ്യമായ അപരാധം തന്നെ .. സംശയമില്ല ..


ഇതിനിടയില്‍ ഐക്യരാഷ്ട്ര രക്ഷാസമിതി പാകിസ്ഥാന്‍ ആസ്ഥാനമായ ഒരു മനുഷ്യാവകാശ സേവന സന്നദ്ധ സംഘടനയെ നിരോധിച്ചു. ജമാ അത് ഉദ് ദാവ എന്നാണു സംഘടനയുടെ പേര്.സംഘടനാ നേതാക്കളായ ഹാഫിസ് മുഹമ്മദ് സയ്യിദിനെയും റഹ്മാന്‍ ലഖ്വിയേയും പാകിസ്ഥാന്‍ ഭീകരരായി പ്രഖ്യാപിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു..അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് പിന്നില്‍ അണിനിരക്കുകയും ചെയ്തു ശക്തമായി തന്നെ ..


എങ്കിലും നമ്മുടെ മതേതര മാധ്യമത്തിനു പഴയ അഭിപ്രായം തന്നെ ..
യാങ്കി - സയണിസ്റ്റ് - ഹിന്ദുത്വ അച്ചുതണ്ട്.. മാധ്യമം പത്രത്തില്‍ കൊടുത്തിട്ടു ഏല്‍ക്കാഞ്ഞിട്ടാണൊ എന്നറിയില്ല ഇപ്പോള്‍ മാധ്യമം വാരികയിലും വളരെ മനോഹരമായിത്തന്നെ ആശയം പറയുന്നുണ്ട്.

മലയാളികള്‍ക്ക് ചിരിക്കാന്‍ ഇപ്പൊ ഹാസ്യപരിപാടിയൊന്നും വേണ്ടാത്ത അവസ്ഥയാണ്. . കേരളത്തില്‍ നിന്നും കാഷ്മീരിലേക്ക് ആള്‍ക്കാരെ രിക്രൂട്ട് ചെയ്തത് സംഘ പരിവാര്‍ ആണെന്നു പറയുന്ന മറ്റു ചിലരും ഉണ്ട് നാട്ടില്‍ . ഇവര്‍ പറഞ്ഞു വരുമ്പോള്‍ ലഷ്കര്‍ തോയ്ബയും പരിവാറിലെത്തി എന്നു വേണം കരുതാന്‍.. എന്തിനധികം കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ പട്ടാളക്കാരോടു യുദ്ധം ചെയ്തത് പാകിസ്ഥാനികളുടെ വേഷം കെട്ടിയ സംഘ പരിവാറ് അംഗങ്ങള്‍ ആണെന്നു പറയുന്നതില്‍ എത്തി നില്‍ക്കുന്നു ഇവരുടെ നര്‍മ്മ ബോധം . ലഷ്കര്‍ തോയബയുടെ പിന്തുണ കൂടി സംഘ ഭീകരര്‍ക്ക് കിട്ടിയാല്‍ ..നല്ല കഥയായി.. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ചിന്തിക്കാന്‍ പോലും വയ്യ..


കൊമ്പന്‍ പോയത് മോഴയ്ക്കു വഴി എന്നു പറഞ്ഞതു പോലെ മാധ്യമത്തിനു പിറകേ അതിലും നര്‍മ്മബോധമുള്ള വാര്‍ത്തകളുമായി മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാരുടെ പത്രമായ തേജസ്സും കൂടെ തന്നെ ഉണ്ട്. കാഷ്മീരില്‍ മലയാളികള്‍ വെടിയേറ്റു മരിച്ചു എന്ന വ്യാജ വാര്‍ത്ത പത്രങ്ങളില്‍ വരുന്നു എന്നതായിരുന്നു ആദ്യം അവരുടെ സങ്കടം.. വാര്‍ത്ത സത്യം ആയപ്പോള്‍ അതിനു പിന്നില്‍ .ബി ആണെന്നായിരുന്നു അടുത്ത വാര്‍ത്ത.. മനുഷ്യാവകാശ സംഘടന ആയ എന്‍ ഡി എഫ് നെതിരെ സഖാവ് പിണറായി വിജയന്‍ സംസാരിച്ചപ്പോള്‍ ആണു അവരുടെ നര്‍മ്മബോധം ഉച്ച്സ്ഥായിയില്‍ എത്തിയത് .. " പിണറായി വിജയനു സംഘ പരിവാര്‍ സ്വരം " എന്നായിരുന്നു തമാശ..

ചുരുക്കം പറഞ്ഞാല്‍ ഇന്ത്യയുടെ അന്വേഷണ ഏജന്‍സികളേയും ഭരണകൂടത്തെയും ഇവര്‍ക്ക ഒട്ടും വിശ്വാസമില്ല എന്നു വേണം കണക്കാക്കാന്‍.. എല്ലാം ഒരു വിഭാഗത്തെ പ്രാന്തവല്‍ക്കരിക്കുന്നതിനുള്ള സംഘ പരിവാറിന്റെ കുല്‍സിത ശ്രമം. രാഷ്ട്രീയ ഭേദമെന്യേ എല്ലാ സര്‍ക്കാരുകള്‍ക്കും അജണ്ട ആണുള്ളത് എന്നാണ് അവരുടെ പക്ഷം.

ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍സിയെ മാത്രമേ അവര്‍ക്കു വിശ്വാസമുള്ളു അതു മുംബൈ .ടി ഏസ്സ് ആണ്. അവരുടെ എല്ലാ അന്വേഷണങ്ങളിലും വിശ്വാസമുണ്ടെന്നു വായിക്കുന്നവര്‍ ധരിക്കരുത്. വിശ്വാസമുള്ളത് ഒരു പ്രത്യേക കേസിന്റെ അന്വേഷണത്തില്‍ മാത്രം ..സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ സത്യസന്ധമായി അന്വെഷിച്ച ഒരേ ഒരു കേസേ ഉള്ളു അതു മാലേഗാവ് മാത്രമാണ്..

സത്യം പറഞ്ഞാല്‍ ഇവര്‍ക്കൊക്കെ " ചോറിങ്ങും കൂറങ്ങും "എന്നുള്ള ഒരു നിലപാട് ഉണ്ടോ എന്നു മറ്റുള്ളവര്‍ സംശയിച്ചാല്‍ കുറ്റം പറയാനാകില്ല. കാരണം മുംബൈ ആക്രമണത്തില്‍ തങ്ങളുടെ നാട്ടിലെ ആര്‍ക്കും പങ്കില്ല എന്നു പാകിസ്താന്‍ പറയുമ്പോളൊക്കെ മാധ്യമങ്ങളില്‍ അതിനെ ന്യായീകരിച്ചു കൊണ്ടു വാര്‍ത്ത വന്നിരുന്നു.

ജമാ അത്തെ ഇസ്ലാമിയുടെ പാകിസ്താന്‍ ഘടകം മാരിയറ്റ് ഹോട്ടല്‍ സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യ ആണെന്നു ആരോപണം ഉന്നയിച്ചിരുന്നു.. മൗദൂദിസം എന്ന ആശയം ആണ് ഇവരുടെ പരസ്പര സഹകരണത്തിന്റെ പ്രത്യയ ശാസ്ത്രം എന്നു കൂടി ഇതിനൊപ്പം ചെര്‍ത്തു വായിക്കേണ്ടതാണ്.


തരിമ്പും നാണമില്ലാത്ത ഇവരെപ്പോലെയുള്ള ഉച്ചക്കിറുക്കന്മാരുടെ പത്ര പ്രവര്‍ത്തനം സകല മര്യാദകളും ലംഘിക്കുന്നത് മാത്രമല്ല പ്രശ്നം അത് രാജ്യ താത്പര്യത്തിനു വിരുദ്ധമാണ് എന്ന സത്യം കൂടി നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വര്‍ഗീയതയും ഭീകരവാദവും വളര്‍ത്താനേ ഇങ്ങനെയുള്ള പത്ര പ്രവര്‍ത്തനം കൊണ്ടു സാധ്യമാകൂ എന്നു ഇവര്‍ ഇനിയെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍...

4 comments:

shibila said...

nannayirikunnu keep it up

അഹങ്കാരി... said...

ഇങ്ങനെ നമുക്ക് ആകുലപ്പെടാം....നാശത്തിലേക്ക് സ്വയം നടന്നടുക്കുന്ന ഒരു ജനതയുടെ ഉദാസീനത ഓര്‍ത്ത്...

പോരാടാം, നമുക്കെങ്കിലും, ജീവിക്കുന്നെങ്കിലും മരിക്കുന്നെങ്കിലും അത് ഈ നാടിനു വേണ്ടി എന്ന് നാമെടുത്ത പ്രതിജ്ഞയെ ഓര്‍ത്ത്...

കൊട്ടോട്ടിക്കാരന്‍... said...

അല്‍പ്പം‌ക്കൂടി വിശദീകരിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

Jwalasamethan-ജ്വാലാ സമേതന്‍. said...

'കള്ളവാര്ത്ത്ത ' പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ കിട്ടാത്തിടത്തോളം കാലം ഇതൊക്കെ നടക്കും. അല്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ അല്‍പ്പം ബോധം വേണം. ....ഉം.... എല്ലാം കാല ക്രമേണ ശരിയാകുമായിരിക്കും. പക്ഷെ അപ്പോഴേക്കും വല്ലതും ബാക്കി ഉണ്ടാവനെ എന്നാണ് എന്റെ പ്രാര്‍ത്ഥന .!!