Monday, February 23, 2009

മലബാര്‍ കലാപം - തമസ്കരിക്കപ്പെട്ട സത്യങ്ങള്‍

1921 ഇല്‍ ഏറനാടു വള്ളുവനാടു പ്രദേശങ്ങളില്‍ ഖിലാഫത്തിന്റെ പേരില്‍ നടന്ന കലാപം ഒരു കൂട്ടര്‍ക്ക് സ്വാതന്ത്ര്യ സമരവും മറ്റൊരു കൂട്ടര്‍ക്കു കാര്‍ഷിക കലാപവും ആയപ്പോള്‍ തമസ്കരിക്കപ്പെട്ടത് കലാപത്തിന്റെ പേരില്‍ ജീവനും മതവും നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ വേദനകളാണ്. ലഹളക്കാലത്ത് കലാപകാരികളുടെ കയ്യില്‍ പെടാതെ ഹിന്ദു സമൂഹത്തെ കണ്ണിലെ ക്രിഷ്ണമണി പോലെ കാത്തു സൂക്ഷിച്ച മുസ്ലിം സഹോദരന്മാര്‍ മറക്കപ്പെട്ടവരും അറുകൊല നടത്തിയവര്‍ പില്‍ക്കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളും ആയതോടെ മലബാര്‍ കലാപം വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങളില്‍ പുതിയ അദ്ധ്യായം ആയി മാറുകയായിരുന്നു.


മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമോ ??

ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തണമെങ്കില്‍ മലബാര്‍ കലാപത്തിനു കാരണമായ ഖിലാഫത്ത് പ്രസ്ഥാനത്തെ പറ്റി ചിന്തിക്കേണ്ടി വരും. ഒന്നാം ലോക മഹായുദ്ധത്തിലെ വിജയത്തിനു ശേഷം സഖ്യ കക്ഷികള്‍ വിശേഷിച്ചും ബ്രിട്ടന്‍ തുര്‍ക്കിയില്‍ നടത്തിയ ഇടപെടലുകള്‍ ആണു ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിനു ഉപോദ്ബലകം ആയത്. തുര്‍ക്കിയിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷ് സാമ്രാജ്യം മറ്റ് അറബ് പ്രവിശ്യകള്‍ സഖ്യ കക്ഷികള്‍ക്ക് പങ്കിട്ടു കൊടുക്കുകയും ചെയ്തു .സ്വാഭാവികമായും ബ്രിട്ടനോടു മുഹമ്മദീയര്‍ക്കു വിദ്വേഷമുണ്ടാകാന്‍ ഈ നടപടി കാരണമാകുകയും ചെയ്തു.
ഖിലാഫത്ത് പ്രശ്നത്തിനു ഹിന്ദുസമൂഹം മുഹമ്മദീയരുമായി സഹകരിച്ചാല്‍ ഹിന്ദു മുസ്ലിം മൈത്രി വര്‍ദ്ധിക്കുമെന്നും ഈ മൈത്രി സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തുമെന്നും മഹാത്മാഗാന്ധിയും കോണ്‍ഗ്രസ്സും വിശ്വസിച്ചു. അങ്ങനെ 1920 ആഗസ്റ്റ് 1 ഖിലാഫത്ത് ദുഖദിനമായി ആചരിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ കല്‍ക്കത്ത യോഗത്തില്‍ മഹാത്മാ ഗാന്ധി സഹകരണ ത്യാഗ പ്രമേയം അവതരിപ്പിച്ചു. ദിസംബര്‍ മാസത്തില്‍ നാഗ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമേയത്തെ ഒന്നുകൂടി സ്ഥിരപ്പെടുത്തി . ഹിന്ദു മുസ്ലിം മൈത്രിയും അക്രമ രാഹിത്യവുമാണു സഹകരണ ത്യാഗത്തിന്റെ തറക്കല്ലുകള്‍ ആയി പ്രമേയത്തില്‍ രേഖപ്പെടുത്തിയത്.എന്നാല്‍ തറക്കല്ലുകളെ ഇളക്കുക മാത്രമല്ല അതിന്റെ ഒരംശം പോലും അവശേഷിക്കാത്ത രീതിയിലായിരുന്നു മലബാര്‍ കലാപം നടന്നത്.

അപ്പോള്‍ ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യ സമരമായി പരിഗണിച്ചാലും മലബാര്‍ കലാപം സ്വാതന്ത്ര്യ സമരം ആകുന്നതെങ്ങനെ ?? . ഖിലാഫത്തിന്റെയും സഹകരണ ത്യാഗത്തിന്റേയും തറക്കല്ലുകള്‍ ഇളക്കിയ മലബാര്‍ കലാപം എങ്ങനെ സ്വാതന്ത്ര്യ സമരം ആകും ??

മലബാരിലെ ഹിന്ദുക്കളുടെ അവസ്ഥയും ലഹളകളുടെ പൊതു സ്വഭാവവും .

മലബാറിലെ ഹിന്ദുക്കളുടെ അന്നത്തെ അവസ്ഥയും ലഹളകളുടെ പൊതു സ്വഭാവത്തെയും പറ്റി മാത്രുഭൂമി സ്ഥാപക മാനേജിംഗ് ഡയരക്ടറായും കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രസിഡന്റായും സേവനമനുഷ്ടിച്ച കെ മാധവന്‍ നായര്‍ എഴുതിയത് എന്താണെന്നു നോക്കാം..

ഹിന്ദുക്കളുടെ അക്കാലത്തെ അവസ്ഥയെ പറ്റി ..
“ഏറനാട്ടിലെ ഹിന്ദുക്കള്‍ താണ ജാതിക്കാരെ ഉപദ്രവിക്കാനുള്ള അധികാരം വിലയേറിയ ഒരവകാശമെന്ന നിലയില്‍ മുറുകെ പിടിച്ചതിന്റെ ഫലം ഇക്കഴിഞ്ഞ കലാപത്തില്‍ അവര്‍ അനുഭവിച്ചു. നായരും നമ്പൂതിരിയും തീയ്യനും ചെറുമനും യോജിച്ച് ഒരു കെട്ടായി നിന്നിരുന്നുവെങ്കില്‍ അക്രമികളായ ലഹളക്കാരോടു ചെറുത്തു നില്‍ക്കാന്‍ ചിലയിടങ്ങളിലെങ്കിലും സാധിക്കുമായിരുന്നു.പക്ഷെ നമ്പൂതിരി നായരെയും നായര്‍ തീയ്യനെയും തീയ്യന്‍ കണക്കനേയും കണക്കന്‍ ചെറുമനേയും ചെറുമന്‍ നായാടിയേയും ശതവര്‍ഷങ്ങളോളം ദ്രോഹിച്ചതിന്റെ ഫലമായി തങ്ങള്‍ക്ക് നേരിട്ട ആപത്തിനിടയിലും തങ്ങളിലും ഉയര്‍ന്ന ജാതിക്കാരുടെ ആപത്തില്‍ അവരില്‍ പലരും സന്തോഷിക്കാതിരുന്നിട്ടില്ല . ഈ അസ്പ്രുശ്യത തുടര്‍ന്നാല്‍ ആപത്തു കാലത്ത് തമ്മില്‍ തമ്മില്‍ യാതൊരു സഹായമോ സഹകരണമോ ഇല്ലാതെ നമ്പൂതിരി നമ്പൂതിരിയുടെ വഴിക്കും ചെറുമന്‍ ചെറുമന്റെ വഴിക്കും കെട്ടും ഭാണ്ഡവും എടുത്ത് ഒടേണ്ടി വരുമെന്നു മാത്രമല്ല കാലക്രമേണ ഹിന്ദു സമൂഹം നാമാവശേഷമായി തീരുമെന്നു കൂടി ഇവര്‍ ഓര്‍ക്കേണ്ടത് ആണ് "

(കെ .മാധവന്‍ നായര്‍. മലബാര്‍ കലാപം. നാലാം പതിപ്പ് -പേജ് 25)

ഇതൊക്കെയാണെങ്കിലും ലഹളക്കാര്‍ക്ക് യാതൊരു ജാതി വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍. ഏറനാട്ടിലെ ഹിന്ദുക്കള്‍ സ്വയം ഒന്നാണെന്ന് ചിന്തിച്ചിരുന്നില്ലെങ്കിലും യാതൊരു വിവേചനവുമില്ലാതെ അവരെ ഒരുമിച്ചു കണ്ട് കാലപുരിക്കയക്കാന്‍ ലഹളക്കാര്‍ക്ക് മടി ഉണ്ടായിരുന്നില്ല .


ലഹളയുടെ പൊതുസ്വഭാവം 
"നിര്‍ബന്ധമായി മതത്തില്‍ ചേര്‍ക്കുന്നത് തെറ്റാണെന്ന് ഇസ്ലാം ഘോഷിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ലഹളക്കാര്‍ മാര്‍ഗദര്‍ശിയാക്കിയത് മുഹമ്മദ് നബിയെ അല്ല. ടിപ്പു സുല്‍ത്താനെയാണ്.ലഹളകളുടെ ആരംഭം മിക്കവാറും ചുരുങ്ങിയ നിലയിലായിരിക്കും . ഏതെങ്കിലും ഒരു പ്രദേശത്ത് ഒന്നോ രണ്ടോ പേര്‍ വല്ല കാരണത്തിന്മേലും ഹാലിളകി ശത്രുക്കളെ കൊല്ലുവാനും പിന്നെ മരിക്കുവാനും ഒരുങ്ങുന്നു. ആ വിവരം തങ്ങള്‍ക്കു വിശ്വാസമുള്ള അയല്‍വാസിയെ അറിയിക്കുന്നു. അവനെയും കൂട്ടത്തില്‍ ചേര്‍ത്ത് കരുതി വെച്ചിരിക്കുന്ന ആയുധങ്ങളുമായി കൊല്ലണമെന്നു മനസ്സില്‍ തീര്‍ച്ച്പ്പെടുത്തിയ ആളുടെ നേരെ ചെല്ലുന്നു. തരത്തില്‍ കിട്ടിയാല്‍ അയാളെ കൊന്ന് അടുത്ത പ്രദേശങ്ങളിലേക്കു യാത്ര ചെയ്യുന്നു. പോകുന്ന വഴിയില്‍ നേരിട്ടു മുട്ടുന്ന അന്യ മതസ്ഥരെ മിക്കവാറും കൊല്ലുകയോ തൊപ്പി ഇടീക്കുകയോ ചെയ്യും. പോകുന്ന ദിക്കിലുള്ള ഹിന്ദുക്കളുടെ വീടുകള്‍ ചുട്ടുനശിപ്പിക്കും, ക്ഷേത്രങ്ങള്‍ തകര്‍ക്കും , ബിംബങ്ങള്‍ തച്ചുടയ്ക്കും . ഈ വിധത്തില്‍ ഏതാനും പേരെ നശിപ്പിക്കുവാനായി ആരംഭിക്കുന്ന ലഹള ഹിന്ദുക്കളുടെ നേരെ പൊതുവായി ഒരു യുദ്ധമായി കലാശിക്കുന്നു.യുദ്ധമെന്നു പറഞ്ഞത് തെറ്റാണ്. ലഹളക്കാര്‍ വരുന്നു എന്നു കേട്ടാല്‍‍ ഓടുകയല്ലാതെ അവരോടു ഹിന്ദുക്കള്‍ എതിര്‍ത്തു നിന്നതായി മാപ്പിള ലഹളകളുടെ മുഴുവന്‍ ചരിത്രം നോക്കിയാലും കാണുവാന്‍ പ്രയാസം ആണ്.”

(കെ .മാധവന്‍ നായര്‍. മലബാര്‍ കലാപം. നാലാം പതിപ്പ് -പേജ് 32, 33)


മലബാര്‍ കലാപം കര്‍ഷക സമരമോ ??

മലബാര്‍ കലാപം കര്‍ഷക സമരം ആയിരുന്നു എന്നാണ് കര്‍ഷക സമരങ്ങള്‍ കൊണ്ട് പാര്‍ട്ടി അടിത്തറ വിപുലപ്പെടുത്തിയ ഒരു കൂട്ടരുടെ കണ്ടെത്തല്‍. ജന്മിത്വം ആണു കലാപത്തിനു കാരണമായത് എന്നാണു അവരുടെ അഭിപ്രായം. അതിനു പ്രത്യയശാസ്ത്ര പിന്തുണയും നല്‍കി മഹാനായ ഏലംകുളം തമ്പ്രാന്‍.

അങ്ങനെയെങ്കില്‍ ധനികരായ , ജന്മിമാരായ എല്ലാവരും ആക്രമിക്കപ്പേടേണ്ടിയിരുന്നില്ലേ ?. ധനികരായ മുസ്ലിം പ്രമാണിമാര്‍ എങ്ങനെ രക്ഷപ്പെട്ടു ? പാവപ്പെട്ട ചാലിയരും,തീയ്യരും എങ്ങനെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു ?? നാഴിയരിയ്ക്കു വകയില്ലാത്ത പാവപ്പെട്ടവരും സ്ത്രീകളും കുട്ടികളും എങ്ങനെ കൊല്ലപ്പെട്ടു ? . എന്തിനു വേണ്ടി മതം മാറ്റപ്പെട്ടു.?? സ്വാതന്ത്ര്യ സമരം ആയാലും കര്‍ഷക സമരം ആയാലും മതം മാറ്റത്തിനു എന്തു പ്രസക്തി ??


ഹിന്ദുക്കള്‍ പട്ടാളക്കാരെയും പോലീസുകാരേയും സഹായിച്ചതു കൊണ്ടാണ് കൊള്ളയും കൊലയും നടത്തിയത് എന്നു വാദിക്കുന്നവരുണ്ട്. തിരൂരങ്ങാടി പള്ളി പട്ടാളക്കാര്‍ ആക്രമിച്ചു തകര്‍ത്തു എന്ന വ്യാജ പ്രസ്താവം ആണു കലാപത്തിനു കാരണം. തുടര്‍ന്നു പതിനഞ്ചു ദിവസത്തേക്കു പോലീസോ പട്ടാളമോ ഏറനാടു വള്ളുവനാടു പ്രദേശങ്ങളിലെ എത്തിയിരുന്നില്ല. എന്നാല്‍ പള്ളി ആക്രമണ വാര്‍ത്ത അറിഞ്ഞതിനു പിറ്റേന്നു മുതല്‍ ഹിന്ദു വീടുകളില്‍ കയറി കൊലയും കൊള്ളയും നടത്തിയത് മേല്പറഞ്ഞ കാരണത്താലാണ് എന്നു പറയുന്നതിനു എന്തടിസ്ഥാനം ? മറ്റൊരു കാര്യം തിരൂരങ്ങാടി പള്ളീ പട്ടാളം ആക്രമിച്ചു എന്നു കേട്ട് പൂക്കോട്ടൂരിലെ ലഹളക്കാര്‍ പോയത് കൂടുതല്‍ അടുത്തുള്ള തിരൂരങ്ങാടിയിലേക്കല്ല , മറിച്ച് ദൂരെയുള്ള നിലംബൂര്‍ കോവിലകത്തേക്കായിരുന്നു . അപ്പോള്‍ കൊലയുടെയും കൊള്ളയുടേയും കാരണം മതഭ്രാന്തും മതത്തിനു വേണ്ടി മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന ചിന്തയും ആയിരുന്നു എന്നു നിസ്സംശയം പറയേണ്ടി വരും .മലബാറിലെ ജന്മി കുടിയാന്‍ സമ്പ്രദായം ഒരു വളമായി തീര്‍ന്നു എന്നു മാത്രം.

പ്രധാനപ്പെട്ട ഒരു വസ്തുത ഇതൊന്നുമല്ല. ഇന്നലെ വരെ നടന്നതും ഇന്നു നടക്കുന്നതും നാളെ നടക്കാന്‍ പോകുന്നതുമായ എല്ലാ മുസ്ലിം തീവ്രവാദ ആക്രമണങ്ങളും സംഘപരിവാറിന്റെ ക്രിയകളുടെ പ്രതിക്രിയയാണ് എന്നു സാമാന്യ വത്കരിക്കുന്ന ഇവിടുത്തെ പുരോഗമന ജനാധിപത്യ മനുഷ്യാവകാശ ബുദ്ധിജീവികള്‍ക്ക് അറിയുമോ എന്നറിയില്ല, 1921 ഇല്‍ സംഘപരിവാര്‍ കേരളത്തില്‍ - എന്തിനു ഭാരതത്തില്‍ പോലും ഉടലെടുത്തില്ല എന്ന സത്യം. കച്ചവടത്തിനു വന്നവര്‍ക്ക് ആരാധനാലയം നിര്‍മ്മിക്കാന്‍ സൗകര്യം കൊടുത്ത് മതപ്രചരണത്തിനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുത്ത കേരളത്തിലെ ഭൂരിപക്ഷ ജനത 1921 നു മുന്‍പുള്ള എട്ട് പതിറ്റാണ്ടുകളിലായി ഏകദേശം മുപ്പതോളം കലാപങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിച്ചു കഴിഞ്ഞിരുന്നു എന്ന സത്യം.


കര്‍ഷക കലാപം ,സ്വാതന്ത്ര്യ സമരം എന്നൊക്കെ പറഞ്ഞ് , ടിപ്പുവിന്റെ ആക്രമണത്തിനു ശേഷം കേരളം കണ്ട ഏറ്റവും വലിയ വംശോന്മൂലന കലാപത്തെ വെള്ള പൂശിയവര്‍ക്ക് ,അതില്‍ പങ്കെടുത്ത ചിലര്‍ക്ക് സ്വാതന്ത്ര്യ സമര പെന്‍ഷനും താമ്രപത്രവും നല്‍കിയവര്‍ക്ക് അതു വംശഹത്യ ആയിരുന്നു എന്നു പറയാന്‍ നാവു പൊങ്ങുകയില്ല. ഭാവിയില്‍ ഉണ്ടാക്കപ്പെടാന്‍ പോകുന്ന സംഘ പരിവാരില്‍ ആളെ കൂട്ടാന്‍ വേണ്ടി ഗോള്വള്‍ക്കരും ഹെഡ്ഗേവാറും കൂടി ആസൂത്രണം ചെയ്തതാണ് എന്നു പറയാന്‍ ചിലപ്പോള്‍ ഇവര്‍ക്ക് മടി കാണില്ല.

12 comments:

വായുജിത് said...

ഇന്നലെ വരെ നടന്നതും ഇന്നു നടക്കുന്നതും നാളെ നടക്കാന്‍ പോകുന്നതുമായ എല്ലാ മുസ്ലിം തീവ്രവാദ ആക്രമണങ്ങളും സംഘപരിവാറിന്റെ ക്രിയകളുടെ പ്രതിക്രിയയാണ് എന്നു സാമാന്യ വത്കരിക്കുന്ന ഇവിടുത്തെ പുരോഗമന ജനാധിപത്യ മനുഷ്യാവകാശ ബുദ്ധിജീവികള്‍ക്ക് അറിയുമോ എന്നറിയില്ല, 1921 ഇല്‍ സംഘപരിവാര്‍ കേരളത്തില്‍ - എന്തിനു ഭാരതത്തില്‍ പോലും ഉടലെടുത്തില്ല എന്ന സത്യം. കച്ചവടത്തിനു വന്നവര്‍ക്ക് ആരാധനാലയം നിര്‍മ്മിക്കാന്‍ സൗകര്യം കൊടുത്ത് മതപ്രചരണത്തിനുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുത്ത കേരളത്തിലെ ഭൂരിപക്ഷ ജനത 1921 നു മുന്‍പുള്ള എട്ട് പതിറ്റാണ്ടുകളിലായി ഏകദേശം മുപ്പതോളം കലാപങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിച്ചു കഴിഞ്ഞിരുന്നു എന്ന സത്യം.

ബാബുരാജ് said...

മുന്‍പ്‌ നടന്ന ഒരു ചര്‍ച്ചയാണ്‌, ഇത്‌ ഒന്നു കാണൂ!

പാലിശ്ശേരി said...

നാണമില്ലാതെ പെന്ഷനും വാങ്ങികൊണ്ടുപോയി നക്കട്ടെ.മലബാറില്‍ ചെന്നാല്‍ ഈ രാജ്യദ്രോഹികളുടെ പ്രതിമകള്‍ ധാരാളം ഉണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട് .ഇതിനൊക്കെ കാലം ഒരിക്കല്‍ മറുപടി നല്കും.

ഞാന്‍ കശ്മലന്‍ said...

This is a new thing . I have not heard it before .
Is it so ? Occured really ?

In which book it says ?
Recently I heard there is other version for 1921 . But what for the same movie 1921 ?

Anthakamen said...

എല്ലാ സമൂഹത്തിലും ഒരു 'silent majority' ഉണ്ടെന്നു പറയുന്ന പോലേ ഒരു 'complicit majority'യും ഉണ്ട്.

അഹങ്കാരി... said...

കശ്മലന്‍,

സിനിമകള്‍ പറയുന്നതപ്പടി വിശ്വസിക്കാനാണെങ്കില്‍ രൌദ്രം എന്ന ചിത്രം കണ്ടവര്‍ക്ക് പിണറായിയെ പോലെ ഒരു ശുദ്ധനും അച്ചുമ്മാനെ പോലെ ഒരു അഴിമതിക്കാരനും വേറേ കാണില്ല!

സത്യങ്ങളൊരുപാട് ചരിത്രത്താളുകളില്‍ വെട്ടി മാറ്റപ്പെട്ടിട്ടുണ്ട്....

അരുണ്‍ ഷൂരിയുടെ ഒരു ബുക്ക് ഉണ്ട് - “പ്രഗത്ഭ ചരിത്രകാരന്മാരുടെ കൊടിയ വഞ്ചനകള്‍” എന്ന പേരില്‍...അതില്‍ ദ സോ കാള്‍ഡ് ചരിത്റ്റ്രകാരന്മാര്‍ ഇന്നിന്റെ സമൂഹത്തെ വഞ്ചീച്ചതെങ്ങനെ എന്ന് വ്യക്തമാക്കുന്നു - മധ്യകാലഘട്ടം മുതല്‍ ഇന്നുവരെ നമ്മുടെ സംസ്കാരറ്റ്ഃഓട് വദേശികര്‍ ഒക്കെ ചെeയ്ത പല തിന്മകളും മറച്ച് വയ്ക്കാന്‍- മതത്തിന്റെ പേരില്‍ മാത്രം!- ഉത്തരവിട്ടു കൊണ്ടുള്ള ബംഗാള്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ അടക്കം അതില്‍ വിശകലനം ചെയ്തിട്ടുണ്ട്- കിട്ടുമെങ്കില്‍ വായിക്കൂ...

sreekrishna said...

http://spiritualconsultingandmircale.blogspot.com/2009/03/spiritual-consulting-and-miracle-in.html

Aneesh.g said...

kollam ...
thankal ente abhipraaythodu yojikkunnu...

Anonymous said...

please come and live in Malabar or at least in Malappuram, you cannot see such harmorny in any part of India. but outsied Malappuram it is still horrible location. who gains from this those who want to exploit from the cacophony of society.plese read the work of MP narayanamenor to get a understanding of Mappila Lahala.
surely some criminals have explointed the scene of Lahala for personal benefits. but it was purely aimed at the colonial rule.
the leaders have done nothing wrong before duringthe lahala.
rare cases are not to be cited to diministh the glow of 1921. if so every movement was with flaws and corruptions.

അനില്‍ said...

ആനി ബസന്‍റ് 1921 ല്‍ എഴുതിയ ലേഖനം : Malabar's Agony - പേജ് 132 മുതല്‍ http://ia341337.us.archive.org/1/items/gandhianarchy00sankuoft/gandhianarchy00sankuoft.pdf

INNERFRONT said...

Very Nice Blog Vayujith. Thank you.

I myself have created a blog to highlight incidents of the Mappila riot. Please go through them and comment : www.mappilalahala5113.blogspot.com

Mathews George said...

നന്നായി എഴുതി വായുജിത്‌. ആശംസകള്‍.