Thursday, August 27, 2009

'എസ് 'വളവുള്ള കത്തികള്‍

തുടര്‍ച്ചയായ മൊബൈല്‍ നാദം കേട്ടാണ്‌ ഒരു ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് .. ആരാണാവോ എന്ന് അല്പം ഈര്‍ഷ്യയോടെ വിചാരിച്ച് നോക്കിയപ്പോള്‍ ഒന്ന് അമ്പരന്നു .. മണ്ഡലത്തിന്റെ കാര്യവാഹ് രാജേഷ്‌ ആയിരുന്നു ലൈനില്‍ .. എന്താണാവോ പണി കിട്ടുന്നത് എന്ന് സംശയിച്ചാണ് ഫോണ്‍ എടുത്തത്‌ . കക്ഷി അല്പം സംഭ്രമത്തില്‍ ആയിരുന്നു . സംസാരത്തിന്റെ പൂര്‍ണ്ണ രൂപം താഴെ

" നമസ്തേ രാജേഷേട്ടാ "
"നമസ്തേ .. അത്യാവശ്യമായി ഒരു വിവരം അറിയിക്കാന്‍ ഉണ്ട്.. ഉടനെ കാണണം .. താങ്കളുടെ ശാഖയിലെ സ്വയം സേവകരെ ഒക്കെ വിളിക്കണം "
"എന്താണ് ചേട്ടാ കാര്യം "
"അറിഞ്ഞില്ലേ നമ്മള്‍ ഉപയോഗിക്കുന്ന "എസ്" ആകൃതിയിലുള്ള കത്തിയെ പറ്റി പോലീസിനു വിവരം കിട്ടിയിരിക്കുന്നു .. ഇത്രയും നാള്‍ രഹസ്യമായ ഈ വിവരം എങ്ങനെ പരസ്യമായി എന്നറിയില്ല ."
" അല്ല ചേട്ടാ ആരാണ് പോലീസിനു വിവരം കൊടുത്തത്‌ "
" താങ്കള്‍ അറിഞ്ഞില്ലേ ടി വി ..യില്‍ പിണറായി സഖാവ്‌ പത്ര സമ്മേളനം നടത്തിയത്‌ കണ്ടില്ലേ ??"
"ഇല്ല ഞാന്‍ ഉറക്കമായിരുന്നു "

"സംസാരിച്ച് സമയം കളയാനില്ല .. എത്രയും പെട്ടെന്ന് എല്ലാ സ്വയം സേവകരുടെ കയ്യില്‍ നിന്നും അത് തിരിച്ചു വാങ്ങണം . ഒന്നാമത്‌ നാഗ്പൂരില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയതാണ് .. അത മാത്രമല്ല അതിനെ പറ്റി കൂടുതല്‍ അന്വേഷണം നടന്നാല്‍ അതിനു പിന്നിലുള്ള സി ഐ എ , മോസാദ്‌ എന്നിവരെ ചെലപ്പോള്‍ കണ്ടു പിടിച്ചേക്കാം. അത് കൊണ്ട് വൈകിട്ട് അഞ്ചരയ്ക്ക് തന്നെ എത്തി കത്തികള്‍ തിരിച്ച് ഏല്‍പ്പിക്കണം "
"അല്ല ചേട്ടാ ഇത്ര പെട്ടെന്ന് ???"
" എന്താണ് .. അത് ആര്‍.എസ്.എസ് കാര്‍ മാത്രം ഉപയോഗിക്കുന്നതാണെന്ന് അറിഞ്ഞു കൂടെ .. അപ്പോള്‍ അത് എല്ലാരുടെയും കയ്യില്‍ തന്നെ ഉണ്ടാകും .. മറക്കണ്ട .. ശരി നമസ്തേ "

എന്റെ നമസ്തേ ക്ക് മുന്നേ തന്നെ ഫോണ്‍ കട്ടായി .. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ നിന്നു. . രണ്ടു ദിവസം മുന്‍പ്‌ ചോറ് പൊതിയാന്‍ വാഴയില വെട്ടാന്‍ കൊണ്ട് പോയ കറി കത്തി കളഞ്ഞതും അമ്മയില്‍ നിന്നുള്ള തെറി സഹിക്കാതെ എന്റെ 'എസ് ' കത്തി അമ്മയ്ക്ക് ചക്ക വെട്ടാന്‍ കൊടുത്തതും ഞാന്‍ എങ്ങനെ കാര്യ വാഹ് സമക്ഷം ബോധിപ്പിക്കും .. അതിന്റെ ശിക്ഷ നൂറു സൂര്യ നമസ്കാരത്തിലോ ഇരുനൂറു ബൈടക്കിലോ ഒതുക്കാം എന്ന് വെച്ചാല്‍ തന്നെ പടി കയറി വരാന്‍ പോകുന്ന കോടിയേരി പോലീസില്‍ നിന്നും ഞാന്‍ എങ്ങനെ രക്ഷപെടും .ഉളില്‍ ഒരാന്തല്‍ . എന്റെ സംഘ പരിവാര്‍ പരമ്പര ദൈവങ്ങളെ എന്നെ രക്ഷിക്കണേ .....

ഇതെല്ലാം കണ്ടും കേട്ടും പത്തായത്തിനു മുകളില്‍ ചക്കയരക്കില്‍ മുങ്ങി ഇരിക്കുന്ന എന്റെ" എസ് "കത്തി എന്നെ നോക്കി പരിഹസിച്ചു ചിരിച്ചു

8 comments:

വായുജിത് said...

എന്നാലും എന്റെ സഖാവേ .. ആര്‍.എസ്.എസ് കാര്‍ ആണെന്നുള്ള ആരോപണം മനസിലാക്കാം .. ആര്‍ക്കും ആരെയും പറയാമല്ലോ .. മാത്രമല്ല ഇതെടുത്ത്‌ സംഘ പരിവാറിന്റെ തലയില്‍ ഇട്ടാല്‍ പിന്നെ പ്രതിരോധിക്കാന്‍ അവര് മാത്രമേ കാണൂ .. ഫാസിസ്റ്റ്‌ ആവുമല്ലോ എന്ന് പേടിച്ച് മറ്റുള്ളവരൊക്കെ നാവടക്കും .അപാര പുത്തി തന്നെ സഖാവേ ...നമോവാകം നല്ല നമസ്കാരം ..

എന്നാലും ആ എസ് വളവുള്ള കത്തി അതും ആര്‍.എസ്.എസ് കാര് മാത്രം കൊണ്ട് നടക്കുന്നതു .. ഹ ഹ

ഭാരതീയന്‍ said...

സൂപ്പര്‍,

ഇതു ഒരു ഉഗ്രന്‍ കോമഡി ആയി മാറും.കണ്ടോളൂ..

Anonymous said...

അപ്പോള്‍ എസ് വളവുള്ള കത്തിയുണ്ട് സ്വയം സേവകര്‍ക്ക്...

വായുജിത് said...

പിന്നേ .. നാഗ്പൂരില്‍ നിന്നും തയ്യാര്‍ ചെയ്തു വരുന്നതാ . പചിരുമ്പ് അമേരിക്കയും അതിന്റെ പിടി ഇസ്രായെലും ആണു സപ്ലൈ ചെയ്യുന്നത് ...

എന്റെ അജ്ഞാതാ ഈ ഹാസ്യ പണി ഞാന്‍ നിര്‍ത്തി ..മുട്ടന്‍ ഹാസ്യം എന്നു കരുതി ഇരുന്നതാ ..

Anonymous said...

kollam ketto

മോഹനം said...

കഴിഞ്ഞ ദിവസം ഒരു ചാനലില്‍ പിണറായിയുടെ ഈ പ്രസംഗം കാണിക്കുന്നു, കുറച്ചു കഴിഞ്ഞതാ അതിന്റെ താഴെ എഴുതിക്കാണിക്കുന്നു "പാര്‍ട്ടിക്കു പൊള്ളുന്നു" അപ്പോള്‍ അവര്‍ക്കു തന്നെ തോന്നിയെന്നര്‍ത്ഥം

കറുത്തേടം said...

ഇനി ആ സഖാവ് നാം ബ്ലോഗ്ഗര്മാരോക്കെ RSS ആണെന്ന് പറയുമോ?
നമ്മളൊക്കെ RSS (most commonly translated as "Really Simple Syndication" but sometimes "Rich Site Summary") എന്ന വാക്ക് ബ്ലോഗ്ഗില്‍ ഉപയോഗിക്കാറില്ലേ?

ഞാന്‍ കശ്മലന്‍ said...

ha ha ..

These s shaped daggers are specially made .
or scientifically made one . If you are pushing it in abdomen , and pull it back - this will ensure immediate death of the prey .

This is because it will cause sudden negative suction pressure inside abdomen , causing vital visceral organ pulled out . Resulting in sudden vaso vagal shock and collpse.

So this s shaped one are ttoo dangerous ...