Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Friday, November 15, 2013

വിചാരധാരയും ആഭ്യന്തര ഭീഷണികളും

നമ്മുടെ രാഷ്ട്രം നേരിടുന്ന ആഭ്യന്തരഭീഷണി (അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു) കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗോൾവൾക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന്‌ ഒറ്റവായനയിൽത്തന്നെ ആർക്കും ബോദ്ധ്യമാകും.

രാഷ്ട്രവിഭജനം നടന്നപ്പോൾ പാകിസ്ഥാനിലേക്കു ചേർക്കപ്പെട്ട പഞ്ചാബ്‌- സിന്ധ്‌ - പ്രദേശങ്ങളിലെ ജനങ്ങൾ സത്യത്തിൽ അതിനു മുമ്പത്തെ തെരഞ്ഞെടുപ്പുകളിൽ വിഭജനവാദമുന്നയിച്ച മുസ്ലീം ലീഗിനെ തിരസ്കരിച്ചവരാണ്‌. അവസാനകാലത്തു മാത്രമാണ്‌ ലീഗിനവിടെ ശബ്ദമുണ്ടായത്‌. എന്നാൽ, ആദ്യം മുതൽ തന്നെ ലീഗിന്റെ വിഭജനാവശ്യത്തിനു ശക്തമായ പിന്തുണ ലഭിച്ചിരുന്ന - തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിക്കൊടുത്ത ചില പ്രദേശങ്ങൾ - ഉത്തർപ്രദേശ്‌- ബീഹാർ - ബംഗാൾ - മേഖലകളിലുള്ള ചില പ്രദേശങ്ങൾ - വിഭജനാനന്തരം ഇന്ത്യയിൽത്തന്നെ തുടരുകയാണ്‌! അപ്പോൾ, ആ പ്രദേശങ്ങളിലുള്ള ചില മുസ്ലീങ്ങൾ - പാകിസ്ഥാനു വേണ്ടി അതുവരെ ശക്തമായി വാദിച്ചിരുന്നവർ - ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തിട്ടില്ലെന്നു തീർച്ചയുമുള്ള നിലയ്ക്ക്‌ - അത്തരക്കാർക്ക്‌ ഒന്നടങ്കം സ്വാന്തന്ത്ര്യാനന്തരം ഒരു സുപ്രഭാതത്തിൽ പൊടുന്നനെയുള്ള മനപരിവർത്തനം വന്നു എന്നു കരുതിക്കൂടാ എന്നും ചിലരെങ്കിലും ഇപ്പോളും ഇവിടെ നിന്നുകൊണ്ടുതന്നെ പാകിസ്ഥാൻ അനുകൂലമനോഭാവവുമായി കഴിയുന്നുണ്ടാവണമെന്നും നാം അതേപ്പറ്റി ബോധവാന്മാരും ജാഗരൂകരും ആയിരിക്കണം എന്നുമാണവിടെ സൂചിപ്പിക്കുന്നത്‌.

മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌? അപ്പോൾ, പതിറ്റാണ്ടുകൾക്കു മുമ്പെഴുതിയ ഒരു പുസ്തകത്തിൽ, കടുത്ത പാകിസ്ഥാൻവാദികളായിരുന്ന അനേകം ആളുകൾ ഇപ്പോളും നമുക്കിടയിൽത്തന്നെയുണ്ടെന്നും അവർക്ക്‌ ഇപ്പോളും കൂറ്‌ അവിടേയ്ക്കായിരിക്കാൻ സാദ്ധ്യതയുണ്ടെന്നും അതേപ്പറ്റി സകലദേശസ്നേഹികളും ജാഗ്രതപാലിക്കണമെന്നും ആരെങ്കിലും പറഞ്ഞുവച്ചാൽ അതു 'ഫാസിസ'മാണോ അതോ കേവലം "ഫാക്റ്റ്സ്‌" ആണോ ? അതോ ഇനി അതാണോ ഈ പറയുന്ന  സോ കോൾഡ്‌ 'ഉൻമൂലന'സിദ്ധാന്തം? വാക്കുകൾക്ക്‌ അർത്ഥം മാറിയെങ്കിൽ ക്ഷമിക്കുക - ഞാനറിഞ്ഞിരുന്നില്ല.

പാക്കിസ്ഥാൻ അനുവദിച്ചു തന്നില്ലെങ്കിൽ കൊന്നുകളയുക തന്നെ ചെയ്യുമെന്നു സൂചിപ്പിച്ചുകൊണ്ട്‌ മുസ്ലീം ലീഗ്‌ പ്രവർത്തകർ "ഡയറക്ട്‌ ആക്ഷൻ" നടത്തിയപ്പോൾ, ഒരൊറ്റ ദിവസം തന്നെ ആയിരക്കണക്കിനു (പല ആയിരങ്ങൾ എന്നു തന്നെ) ഹിന്ദുക്കളാണ്‌ കൽക്കത്ത എന്ന ഒരൊറ്റ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടത്‌.

1946 ഇലെ കൊൽക്കത്ത കലാപം
പിന്നീട്‌ ഒരു വർഷത്തിനു ശേഷം - വിഭജനാനന്തരം - കൽക്കത്ത എവിടെയായിരുന്നു? ഇന്ത്യയിലോ അതോ കിഴക്കൻ പാകിസ്ഥാനിലോ? ഇന്ത്യ എന്നാണുത്തരമെങ്കിൽ, കൽക്കത്തയിലെ അന്നത്തെ പാക്‌ അനുകൂല കലാപകാരികൾ ഒന്നടങ്കം ആഗസ്ത്‌ 15-ന്‌ അതിർത്തി കടന്നിരുന്നോ അതോ അർദ്ധരാത്രിയിൽ മാനസാന്തരപ്പെട്ട്‌ ഇവിടെത്തന്നെ മര്യാദക്കാരായി കൂടിയോ? ഏതാണു നാം വിശ്വസിക്കേണ്ടത്‌? അല്ല  - എന്തിനാണു നാം വടക്കോട്ടു പോകുന്നത്‌?  "പത്തണയ്ക്കു കത്തിവാങ്ങി കുത്തിനേടും പാകിസ്ഥാൻ" എന്ന പ്രയോഗം മലയാളത്തിൽത്തന്നെയുള്ളതായിരുന്നല്ലോ . ഒരുകാലത്ത്‌ കേരളത്തിലെ തെരുവുകളിൽ അത്‌ അലറി വിളിച്ചു നടന്നവർ ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തെന്നാണോ  വാദിക്കുന്നത്‌? അതോ അവരെല്ലാം കൃത്യം 1947 ആഗസ്റ്റ് പതിനഞ്ചിനു മനസ്താപപ്പെട്ട്‌ ഇന്ത്യൻ യൂണിയനിൽ അത്ഭുതകരമായി ലയിച്ചോ? - ഇവിടെ വിഷമം വിചാരിച്ചിട്ടു കാര്യമൊന്നുമില്ല. യാഥാർത്ഥ്യങ്ങളെ നാം യാഥാർത്ഥ്യങ്ങളായിത്തന്നെ അംഗീകരിക്കണം. ഒറ്റ സുപ്രഭാതത്തിലെ കൂട്ടമാനസാന്തരത്തിന്റെ കഥ വിശ്വസിച്ച്‌ കണ്ണുമടച്ചിരുന്നുകൂടാ എന്നു, ദേശവിരുദ്ധപ്രവർത്തനങ്ങൾ ഉള്ളിൽ നിന്നു തന്നെ ഇനിയും മുളപൊട്ടിക്കൂടായ്കയില്ല എന്നും, ജാഗരൂകരായിരിക്കണമെന്നും ഒരാൾ പറയുന്നെങ്കിൽ എതിർപ്പുണ്ടാകുന്നതിന്റെ ന്യായമെന്താണു ?

ഒന്നാമതായി – ആരെയെങ്കിലും “ടാർജെറ്റു” ചെയ്തുകൊണ്ടോ മറ്റോ എഴുതിയതല്ല ആ പുസ്തകവും അതിലെ അദ്ധ്യായങ്ങളും. വലിയൊരു പുസ്തകത്തിന്റെ ഭാഗമായി – നമ്മുടെ രാഷ്ട്രവുമായി ബന്ധപ്പെട്ട അനവധി ചിന്തകളവതരിപ്പിച്ചിരിക്കുന്ന കൂട്ടത്തിൽ - വിരലിലെണ്ണാവുന്ന താളുകളിലായി കടന്നു വരുന്ന ചെറിയൊരു ഭാഗം മാത്രമാണ് ‘ആഭ്യന്തരഭീഷണികൾ‘ എന്ന അദ്ധ്യായം. കമ്മ്യൂണിസ്റ്റുകൾക്കും ഇസ്ലാമിസ്റ്റുകൾക്കും മറ്റു നുണപ്രചാരകർക്കുമെല്ലാം താല്പര്യമുള്ള ഭാഗം അതു മാത്രമായതു കൊണ്ട് – അതു മാത്രം പൊക്കിപ്പിടിക്കപ്പെടുകയാണ്. അതും – വെട്ടിമുറിച്ച് അർത്ഥവ്യതിയാനം വരുത്തിക്കൊണ്ട് - വികലവ്യാഖ്യാനങ്ങളുടെ അകമ്പടിയോടെ!

നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും ഭീഷണിയുയർത്തിക്കൊണ്ടു പ്രവർത്തിക്കുന്നവരേക്കുറിച്ചുള്ള പരാമർശങ്ങൾ ആ അദ്ധ്യായത്തിലുണ്ട്. അതുകൊണ്ട്? അന്യരാഷ്ട്രങ്ങളോടുള്ള കൂറു മനസ്സിലുണ്ടാകുക മാത്രമല്ല – അതു സ്വരാഷ്ട്രത്തെ അപായപ്പെടുത്തുന്ന വിധത്തിൽ ആപത്കരമാകുക കൂടി ചെയ്യാമെന്നതേപ്പറ്റി ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട്? മുസ്ലീങ്ങളിൽ ചിലർ അക്കൂട്ടത്തിൽ‌പ്പെടുമെന്ന സൂചനയുമുണ്ട്. അതുകൊണ്ട്?

രാജ്യത്തെ വെട്ടിമുറിക്കണമെന്നു വർഷങ്ങളോളം വാദിക്കുകയും അതിനായി ആയുധമെടുത്തു പോരാടുകയും അത്തരം ആശയങ്ങൾ പേറിയ രാഷ്ട്രീയകക്ഷിയെ ജയിപ്പിക്കുകയും ചെയ്തവരിൽ മിക്കവാറും പേർ വിഭജനത്തിനു ശേഷവും ഇവിടെത്തന്നെ തുടർന്നപ്പോൾ - ഒറ്റരാത്രികൊണ്ട് അവരുടെ വിഘടനവാദത്തിന് അറുതി വന്നിട്ടുണ്ടാകുമെന്ന് എങ്ങനെ കരുതാനാകും എന്ന ചിന്തയാണവിടെ കൊടുത്തിരിക്കുന്നത്. നാം അത്തരക്കാരേക്കുറിച്ചു ജാഗരൂകരായിരിക്കണമെന്നതാണവിടത്തെ യുക്തി. അതു വളരെ കൃത്യമായ നിരീക്ഷണമല്ലെന്നുണ്ടോ? എതിരഭിപ്രായമുണ്ടെങ്കിൽ പറയുക. ഒരാൾ അങ്ങനെ പറഞ്ഞാൽ ഉടൻ തന്നെ അത് ഇവിടെ വസിക്കുന്ന സകലമുസ്ലീങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നു കരുതുന്നെങ്കിൽ - അതിനർത്ഥം ഇവിടുത്തെ മുസ്ലീങ്ങളെല്ലാം വിഘടനവാദികളാണെന്നു ചിത്രീകരിക്കുന്നുവെന്നാണ്. ഞാനതിനോടെന്തായാലും യോജിക്കുന്നില്ല. ഗോൾവൾക്കറും അത്തരമൊരു ചിന്തയല്ല പങ്കുവയ്ക്കുന്നത്. ഭാരതീയരായ മുസ്ലീങ്ങളേപ്പറ്റി നല്ലതുപറയുന്ന അനവധി വരികൾ വിചാരധാരയിൽത്തന്നെ വായിക്കുമ്പോളെങ്കിലും  അക്കാര്യത്തിൽ സ്പഷ്ടത വരേണ്ടതായിരുന്നു. പക്ഷേ അതെങ്ങനെ – മറിച്ചുനോക്കുന്നത് മെനക്കേടാണെന്നതാണല്ലോ അവസ്ഥ! 

ഇനി, കമ്മ്യൂണിസ്റ്റുകളേക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗം. അവിടെ പറഞ്ഞിരിക്കുന്നതും സത്യമല്ലെന്നുണ്ടോ? അവർക്കു ചൈനാപ്രേമമുണ്ടായിരിക്കാം. ആകട്ടെ. അതു പക്ഷേ – നമ്മുടെ രാഷ്ട്രതാല്പര്യങ്ങളെ ബലികഴിക്കുന്ന തരത്തിലാവുന്നത് തികച്ചും ആപത്ക്കരമല്ലേ? എത്രയോ ഉദാഹരണങ്ങൾ നമ്മൾ ഇപ്പോളും കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും കടുത്ത നിലപാട് – നമ്മെ ആക്രമിച്ച ചൈനയെ പരസ്യമായി പിന്തുണണയ്ക്കുകയും ആക്രമണം ആഘോഷിക്കുകയും നമ്മുടെ ജവാന്മാർക്കു വൈദ്യസഹായമെത്തുന്നതു തടയുകയും വരെ ചെയ്ത പാരമ്പര്യമല്ലേ ചില കമ്മ്യൂണിസ്റ്റുകൾക്കുള്ളത്? യുദ്ധകാലത്തെ കഥകൾ മുഴുവൻ ആവർത്തിക്കുന്നില്ല. അത്തരത്തിൽ, നമ്മുടെ രാഷ്ട്രതാല്പര്യങ്ങളേയും സുരക്ഷയേയും അപായപ്പെടുത്തുന്നത്ര അളവിൽ അന്യരാജ്യങ്ങളോടു കൂറു പുലർത്തുന്നവർ നമുക്കിടയിൽത്തന്നെയുണ്ടെങ്കിൽ അവരേപ്പറ്റി നാം ജാഗരൂകരായിരിക്കേണ്ടതു തന്നെയല്ലേ? ഗോൾവൾക്കർ അതു പറഞ്ഞുവെന്നു വച്ച് ഉടൻ തന്നെ അതു കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കാനുള്ള ആഹ്വാനമാണെന്നു ശഠിക്കുന്നത് എത്രമാത്രം യുക്തിരഹിതവും ലജ്ജാകരവുമാണ്!

ഇന്ത്യക്കെതിരെ ചൈനയുടെ രഹസ്യ യുദ്ധം കവർ സ്റ്റോറിയായി വന്ന ഔട്ട് ലുക്ക് മാഗസിന്റെ കവർ ഫോട്ടോ - ലേഖനം ഇവിടെ വായിക്കാം ..
ഇനി, ക്രിസ്ത്യാനികളേപ്പറ്റി എന്തു പറഞ്ഞുവെന്നാണു കരുതുന്നത്? ചില മിഷണറി പ്രവർത്തകർ അവരുടെ ആസൂത്രിതമായ മതപരിവർത്തനശ്രമങ്ങളുടെ ഭാഗമായി - ഇവിടുത്തെ ജനങ്ങളെ ഒരു രാഷ്ട്രജനതയായി ഒന്നിപ്പിച്ചു നിർത്തുന്ന സാംസ്കാരികഘടകങ്ങൾ അറുത്തുമാറ്റുന്ന പ്രവണതയുണ്ട് എന്നതു സത്യം തന്നെയല്ലേ? വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്രയധികം വിഘടനവാസന വളർന്നത് മതപരിവർത്തനം വ്യാപിച്ചതിനു ശേഷമാണെന്ന നിരീക്ഷണം ശരിയല്ലെന്നുണ്ടോ? ഭാരതീയസംസ്കൃതിയുടെ ഭാഗം തന്നെയായ നാഗന്മാരുടെ പ്രദേശമായ നാഗാലാൻഡിലേക്കു നാമിപ്പോൾ ചെല്ലുമ്പോൾ സ്വാഗതമോതുന്നത് “ഇന്ത്യൻ പട്ടികൾക്കു പ്രവേശനമില്ല” എന്ന ബോർഡാണെങ്കിൽ - ആ മാറ്റമെങ്ങനെയുണ്ടായി എന്ന ചിന്ത വിദേശഫണ്ടുപയോഗിച്ചു നടത്തുന്ന വ്യാപകമായ മതപരിവർത്തനത്തിൽ ചെന്നെത്തില്ല എന്നുണ്ടോ? അതൊക്കെ സത്യത്തിൽ തുറന്നു ചർച്ച ചെയ്യപ്പേടേണ്ട വിഷയങ്ങളാണ്. ഉൻ‌മൂലനാഹ്വാനമാണ് എന്നൊക്കെയുള്ള പൊള്ളയായ വാദങ്ങളും പച്ചക്കളങ്ങളും ഉന്നയിക്കുന്നവർ ശരിക്കും ചർച്ചകളിൽ നിന്നു കടന്നു കളയാനുള്ള വഴിതേടുകയാണു ചെയ്യുന്നത്.

ഒരു ഭാരതീയൻ - അയാളുടെ മതമോ രാഷ്ട്രീയമോ ഒക്കെ എന്തുമാവട്ടെ – ഇവിടെ കഴിഞ്ഞുകൊണ്ട് വൈദേശികകേന്ദ്രങ്ങളോടു കൂറുപുലർത്തുകയും നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും പരിക്കേൽ‌പ്പിക്കുകയും ചെയ്യുന്നുവെങ്കിൽ ആ മനസ്ഥിതി രാഷ്ട്രത്തിനും, ജനതയ്ക്കും തീർച്ചയായും ഒരു ഭീഷണി തന്നെയാണ്. അത്തരക്കാർ തിരുത്തപ്പെടണം. അത്തരം ആളുകളല്ല - ആശയങ്ങൾ - ഉൻ‌മൂലനം ചെയ്യപ്പെടണം. ഇതൊന്നും ഒരു ഗോൾവൾക്കർ പറഞ്ഞു തന്നിട്ടുവേണ്ട നമുക്കു മനസ്സിലാക്കാൻ.

‘ഭീഷണി‘യുടെ സാരാംശം വളരെ ലളിതമാണ്. ഒരു ചൈനാക്കാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരു Internal Threat  ആണ്. അകത്തുനിന്നായതിനാൽ ആഭ്യന്തരം. അതുപോലെ തന്നെ, ഒരു പാകിസ്ഥാൻകാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ  തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരുInternal Threat  ആണ്. അത്രേയുള്ളൂ കാര്യം. നമ്മോടു സൌഹൃദത്തിലല്ലാത്ത ഏതെങ്കിലുമൊരു വിദേശകേന്ദ്രത്തോടു നമ്മളിലാർക്കെങ്കിലും കൂറുണ്ടായിരിക്കുകയും – ആ കൂറ് നമ്മുടെ രാഷ്ട്രത്തിനു തന്നെ ഹാനികരമായ വിധത്തിൽ ആപത്കരമാകുകയും ചെയ്താൽ - ആ പ്രവണത തീർച്ചയായും ഒരു ആഭ്യന്തരഭീഷണിയാണ്. അത്തരം പ്രവണതകൾക്കെതിരെ രാഷ്ട്രമൊന്നടങ്കം ജാഗരൂകമായിരിക്കുകയും അവ ചെറുത്തുതോൽ‌പ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഇനി, “ഉന്മൂലനം“ എന്ന പദം ഉപയോഗിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ - ശരിയാണ് - അത്തരം ആത്മഹത്യാപ്രവണതകൾ ഉന്മൂലനം ചെയ്യപ്പെടണം.

വിചാരധാരയിലെ ഒരു അദ്ധ്യായത്തിന്റെ പേര് വലിച്ചുനീട്ടി വ്യാഖ്യാനം ചെയ്ത് കഷ്ടപ്പെട്ട് ചമയ്ക്കാവുന്ന ഒരു ഭ്രാന്തൻകല്പനമാത്രമാണ് ഇനിയും ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത ഈ “ഉൻ‌മൂലനാഹ്വാനം“. മുസ്ലീ‍ങ്ങളേയും കമ്മ്യൂണിസ്റ്റുകളേയും “ഉന്മൂലനം” ചെയ്യണം എന്നൊന്നും ഗോൾവൾക്കർ പറഞ്ഞിട്ടില്ലെന്നു തീർച്ചയാണ്. ഇനിയൊരു പത്തുവർഷക്കാലത്തേയ്യ്ക്ക് ദേശാഭിമാനി, മാധ്യമം, തേജസ് മുതലായ പത്രങ്ങൾ എല്ലാ ദിവസവും തുടർച്ചയായി മുൻ‌പേജിൽത്തന്നെ ഇങ്ങനെയൊരു ആരോപണം ആവർത്തിച്ചു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നാലും  ശരി – തലയ്ക്കടിച്ച ആ നുണ സത്യമായി മാറില്ല.

ചുരുക്കിപ്പറഞ്ഞാൽ - സംഘപ്രസ്ഥാനങ്ങൾക്കെതിരെ പ്രചരിപ്പിക്കപ്പെടുകയും, സംഘം സമ്പൂർണ്ണമായി അവഗണിക്കുന്നതിനാൽ കുറെയൊക്കെ വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആരോപണങ്ങളിൽ ഒന്നു മാത്രമാണ് ഈപ്പറയുന്ന ഉൻ‌മൂലനാഹ്വാനം. മുസ്ലീങ്ങൾ, കമ്മ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ എന്നിവർ ഉൻ‌മൂലനം ചെയ്യപ്പെടണം എന്ന സൂചനയോ - അതു ചെയ്യാനുള്ള ആഹ്വാനമോ ഒന്നും ഗോൾവൾക്കറുടെയോ ഹെഡ്‌ഗേവാറിന്റെയോ ഒന്നും പുസ്തകങ്ങളിൽ എവിടെയുമില്ല. അത്തരം പരാമർശങ്ങളൊന്നും സംഘത്തേപ്പറ്റി യഥാർത്ഥജ്ഞാനമുള്ളോരാൾ ഒരിക്കലും സംഘഗ്രന്ഥങ്ങളിൽ പ്രതീക്ഷിക്കുകയുമില്ല. അങ്ങനെയൊക്കെയുണ്ടെന്നു കരുതുന്നതും വാദിക്കുന്നതും അങ്ങേയറ്റം പരിഹാസ്യമാണ്.

( രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗുരുജി (മാധവ സദാശിവ ഗോൾവൽക്കർ ) യുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട വിചാരധാര സ്വാതന്ത്ര്യാനന്തര കാലത്തെ കലുഷിതമായ അന്തരീക്ഷത്തിൽ പലപ്പോഴായി എഴുതപ്പെട്ട ചിന്തകളുടേയും ലേഖനങ്ങളുടേയും സമാഹാരമാണ് . അതിലെ ആഭ്യന്തര ഭീഷണികൾ എന്ന ഭാഗത്തെപ്പറ്റി സൈബർ ലോകത്തും പുറത്തും വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ട് . ഇപ്പോഴും നടന്നു വരുന്നുമുണ്ട് . സംഘവിരുദ്ധരുടെ ഇഷ്ടാദ്ധ്യായങ്ങളിലൊന്നായ ആഭ്യന്തര ഭീഷണികളെ വിശകലനം ചെയ്തു കൊണ്ട് ശ്രീ കാണാപ്പുറം നകുലൻ എന്ന ബ്ലോഗർ  എഴുതിയ കമ്മന്റുകളുടെ ഒരു ക്രോഡീകരണമാണ് ഈ ലേഖനം .)



Tuesday, October 1, 2013

മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട !!!!

അടിയന്തിരാവസ്ഥക്കാലത്ത് പി പരമേശ്വരൻ തൃശൂർ സെണ്ട്രൽ ജയിലിൽ ആയിരുന്നപ്പോൾ എഴുതി 1976 മെയിൽ കുരുക്ഷേത്ര 12-ം ലക്കത്തിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനമാണിത് . മൂന്നു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പ്രസക്തമായ ലേഖനം . പേരുകൾ മാത്രം മാറ്റിയാൽ മതി .

സോണിയാഗാന്ധി പറഞ്ഞാൽ തറ തൂക്കാനും തയ്യാറാണ് എന്നു ഛത്തീസ് ഗഡ് പി സി സി അദ്ധ്യക്ഷൻ പറഞ്ഞതിനും  പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ രാഹുൽ സ്തുതികൾക്കുമുള്ള അന്തകാല ഉദാഹരണങ്ങൾ  ലേഖനത്തിൽ ലഭ്യമാണ് . :)

-------------------------------------------------------------------------------
മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട !!!!  


മോത്തിലാൽ നെഹ്രു, ജവഹർ ലാൽ നെഹ്രൂ, ഇന്ദിരാഗാന്ധി - ഇന്നിപ്പോൾ സഞ്ജയ് ഗാന്ധി  വർത്തമാന ഭാരതത്തിന്റെ മേൽ വംശ പാരമ്പര്യത്തിന്റെ , നിഴൽ നീളുകയാണ് .!!

1928 ഇൽ ആരംഭിച്ചതാണിത് . ഐതിഹാസികമായ ബർദ്ദോളി സത്യാഗ്രഹം വിജയിപ്പിച്ച വല്ലഭായി പട്ടേലിന്റെ പേർ വീരചരിത്രം രചിച്ചിരുന്ന കാലം .. അക്കൊല്ലത്തെ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനം അദ്ധ്യക്ഷ പദവി നൽകി അദ്ദേഹത്തെ ആദരിക്കുമെന്ന് രാഷ്ട്രം പ്രതീക്ഷിച്ചു. എന്നാൽ ആ കിരീടം അർപ്പിക്കാൻ ഗാന്ധിജി തെരഞ്ഞെടുത്തത് മോത്തിലാൽ നെഹ്രുവിനെയായിരുന്നു .
സർദ്ദാറിനോട് കാട്ടിയ ആതെറ്റ് ലാഹോർ കോൺഗ്രസ്സിൽ വച്ചു പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചു . ഭൂരിപക്ഷം സംസ്ഥാന ഘടകങ്ങളും അദ്ദേഹത്തിന്റെ പേരാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് .. എന്നാൽ മോത്തിലാൽ നെഹൃ ഗാന്ധിജിക്കെഴുതി. “ യുവത്വത്തേയും ഊർജ്ജസ്വലതയേയും പ്രതിനിധീകരിക്കുന്നത് ജവഹർലാലാണ് .”എന്ന് . ഗാന്ധിജി അതിനു വഴങ്ങി. ലാഹോർ സമ്മേളനത്തിന്റെ അദ്ധ്യക്ഷ പദം നെഹ്രുവിനു നൽകപ്പെട്ടു .

സേവനത്തിനുപരി വംശപാരമ്പര്യത്തെ മാനിക്കലായിരുന്നു അവിടെ ചെയ്തത്. മോത്തിലാലിനു ശേഷം ജവഹർ ലാലിനെ വാഴിക്കുക വഴി , നെഹൃ കുടുംബവും രാഷ്ട്രവും തമ്മിൽ ഒരേകീഭാവം കൈവരാൻ അറിഞ്ഞോ അറിയാതെയോ ഗാന്ധിജി സഹായിച്ചു.സ്വതന്ത്ര ഭാരതത്തിൽ ഒന്നാമത്തെ പ്രധാനമന്ത്രിയാകാൻ പണ്ഡിറ്റ് നെഹൃവിനേയും , പിന്നീട് അല്പകാലത്തിനു ശേഷം അദ്ദേഹത്തെ പിന്തുടരാൻ ഇന്ദിരാഗാന്ധിയേയും ഈ ഏകീഭാവ കല്പന സഹായിച്ചു.

ഇന്ദിരാഗാന്ധി തന്റെ അനന്തരാവകാശിയാകണമെന്നഭിലഷിക്കാൻ നെഹൃവിനു തന്റെ സോഷ്യലിസ്റ്റ് ചിന്താ‍ഗതി തടസ്സമായിരുന്നില്ല. നെഹൃവിനു ശേഷം ആർ ? എന്ന ചോദ്യം ഉഅയർന്നു വന്നപ്പോൾ  ഹിന്ദുസ്ഥാൻ റ്റൈംസ് എഴുതി - നെഹൃ ബോധപൂർവ്വം ആ സ്ഥാനത്തേക്ക് ആരെയെങ്കിലും ഉയർത്തിക്കൊണ്ട് വരുന്നുണ്ടെങ്കിൽ അത് സ്വന്തം മകളെയാണ് എന്ന് ( 1957 ജൂൺ 18 )

അതിനു വേണ്ടിയുള്ള കളവും അദ്ദേഹം ഒരുക്കിയിരുന്നു.. 1941 ഏപ്രിൽ 21 നു ലഖ്നൌ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഇന്ദിരാഗാന്ധിക്ക് ഒരു മംഗള പത്രം നൽകി . അതിൽ പറഞ്ഞിരുന്നു.- “ താങ്കൾ കൊടുങ്കാറ്റിന്റെ മദ്ധ്യത്തിൽ വളർന്നു വരികയാണ്. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള സംഘർഷം താങ്കൾ കാണുന്നു. വിപ്ലവം പലരും കരുതിയിരിക്കുന്നതിനേക്കാൾ ഗൌരവമായ സംഗതിയാണെന്ന് താങ്കൾക്ക് അറിയാം .അനുഭവങ്ങൾ തികച്ചും ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ പ്രശസ്ത പിതാവിന്റെ യോഗ്യയായ രാഷ്ട്രീയ പിന്തുടർച്ചക്കാരിയാകാൻ താ‍ങ്കൾക്ക് സാധിക്കും .

ഈ മംഗള പത്രത്തിനു ഇന്ദിര പറഞ്ഞ മറുപടി നെഹൃ തയ്യാറാക്കിക്കൊടുത്തതായിരുന്നു .ഇരുപത്തിയഞ്ചു കൊല്ലത്തിനു ശേഷം ഫലപ്രാപ്തിയിലെത്തിയ മഹത്വാകാംക്ഷയുടെ വിത്ത് അവിടെ വച്ചു വിതക്കപ്പെട്ടതാണ്. അതു മുളയ്ക്കാനും വളരാനും നെഹൃ വേണ്ട സൌകര്യങ്ങളും ചെയ്തു കൊടുത്തു .ധേബാർ കോൺഗ്രസ്സ് അദ്ധ്യക്ഷനായിരുന്ന കാലത്ത് ഇന്ദിരാഗാന്ധിയെ കോൺഗ്രസ്സ് പ്രവർത്തക സമിതിയിലേക്ക് നാമ നിർദ്ദേശം ചെയ്തു .അത് അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലല്ലായിരുന്നെന്ന് തീർച്ച.  അച്ഛനേയും മുത്തച്ഛനേയും പോലെ , മുകളിൽ നിന്നവർ കോൺഗ്രസ്സ് ഹൈക്കമാന്റിലേക്ക് കടന്നു വരികയാണുണ്ടായത് .

1959 ഇൽ നാഗപ്പൂർ കോൺഗ്രസ്സിനു ശേഷം , ധേബാർ അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞു. നിജലിംഗപ്പയായിരിക്കും അടുത്ത കോൺഗ്രസ്സദ്ധ്യക്ഷൻ  എന്നു പരക്കെ അറിയപ്പെട്ടിരുന്നു. അതിനനുസരിച്ചു ഗംഭീരമായ ഒരു യാത്രയയപ്പായിരുന്നു അദ്ദേഹത്തിനു നൽകിയത് .എന്നാൽ ഉടൻ തന്നെ ധേബാർ പ്രവർത്തക സമിതിയോഗം വിളിച്ചുകൂട്ടി. നെഹൃ അതിൽ പങ്കെടുത്തിരുന്നു. കാര്യപരിപാടി എന്തെന്ന് കാമരാജ് അന്വേഷിച്ചു., “ അടുത്ത അദ്ധ്യക്ഷനെ നിശ്ചയിക്കൽ “ എന്നു ധേബാർ മറുപടി പറഞ്ഞു.. അതു തീരുമാനിക്കപ്പെട്ട കാര്യമാണല്ലോ എന്ന് കാമരാജ് പ്രതിവചിച്ചു. അതിലിടയ്ക്ക് ലാൽബഹാദൂർ ശാസ്ത്രി ഇന്ദിരാഗാന്ധിയുടെ പേർ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു.. എല്ലാവരും അമ്പരന്നു .അവരുടെ അനാരോഗ്യം ഒരു തടസ്സമായി ഗോവിന്ധ വല്ലഭ പന്ത് ഉന്നയിച്ചു. “ ഇന്ദുവിന്റെ ആരോഗ്യത്തിനു തകരാറൊന്നുമില്ല .ഉണ്ടെങ്കിൽത്തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ അതു നേരെയാകും “ പണ്ഡിറ്റ് നെഹ്രു ഇടപെട്ടു കൊണ്ട് പറഞ്ഞു. മറുത്തുപറയാൻ ഒരാളും ധൈര്യപ്പെട്ടില്ല. ഒറ്റുവിൽ കാമരാജും സഞ്ജീവ റെഡ്ഡിയും മദിരാശിയിൽ ചെന്നു , നിജലിംഗപ്പയുമൊരുമിച്ച് ഇന്ദിരയെ അനുകൂലിച്ചു കൊണ്ട് പരസ്യ പ്രസ്താവന ചെയ്തു. അങ്ങനെ വീണ്ടും വംശ പാരമ്പര്യം വിജയിച്ചു.

ഇന്ദിരാഗാന്ധിയെ ഭാരതപ്രധാനമന്ത്രിയാക്കാനുള്ള നെഹ്രുവിന്റെ പ്രയത്നത്തിന്റെ തുടക്കം മാത്രമായിരുന്നു അത് .അവരുടെ അദ്ധ്യക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം അവരെ നെഹ്രൂവിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായിത്തീർന്നു. തന്നോടു ചർച്ചയ്ക്ക് വരുന്ന കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും നെഹൃ ഇന്ദിരയോട് സംസാരിക്കാൻ പറഞ്ഞയക്കുക പതിവായിരുന്നു. വിദേശ രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു സൽക്കരിക്കുവാനും അദ്ദേഹം ഇന്ദിരയെ നിയോഗിച്ചു. അവരുടെ അന്തസ്സും ആത്മവിശ്വാസവും വളർത്തി അനന്തരാവകാശി സ്ഥാനത്തേക്കുയർത്താനുള്ള പരിപാടിയായിരുന്നു അത് . കാമരാജ് പദ്ധതിയുടെ പേരിൽ മൊറാർജിയെ ഒഴിച്ചു നിർത്തിയതും ഇതേ ഉദ്ദേശത്തോടു കൂടി ആയിരുന്നു. ശാസ്ത്രി മന്ത്രിസഭയിൽ ഇന്ദിരാഗാന്ധി ചേർന്നു. ശാസ്ത്രിയുടെ അപ്രതീക്ഷിതമരണം അവരുടെ അവസരമായിരുന്നു. അത് അവരെ പ്രധാന മന്ത്രിയാക്കി. പിന്നീട് സ്വന്തം പദവി ഉറപ്പിക്കാൻ അവർ കൈക്കൊണ്ട നടപടികൾ സുപരിചിതമാണല്ലോ ..

ഇന്നിപ്പോൾ സഞ്ജയ് ഗാന്ധി പൊടുന്നനവേ ദേശീയ നേതൃത്ത്വത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു തലമുറകളുടെ സംഭവം വച്ചു നോക്കുമ്പോൾ സംഗതി സുവ്യക്തമാണ് . കൂടുതൽ യോഗ്യരായ പലരേയും പൊതുമേഖലയെത്തന്നെയും അവഗണിച്ചു കൊണ്ട് ചെറുകാർ നിർമ്മാണത്തിന്റെ ലൈസൻസ് സഞ്ജയ് ഗാന്ധിക്കു നൽകിയതിനെപ്പറ്റി ആക്ഷേപമുണ്ടായപ്പോൾ പ്രധാനമന്ത്രി പറഞ്ഞു, “ ഊർജ്ജസ്വലതയുള്ള യുവാക്കൾക്ക് അവരുടെ കഴിവ് പ്രദർശിപ്പിക്കാനുള്ള സന്ദർഭം നൽകാതിരുന്നുകൂടാ” എന്ന്

പട്ടേലിനെ തഴഞ്ഞുകൊണ്ട് പണ്ഡിറ്റ് നെഹൃവിനെ അദ്ധ്യക്ഷനാക്കാൻ മോത്തിലാൽ  നെഹൃ പറഞ്ഞ അതേ കാരണം.. അതേ കാരണം പറഞ്ഞു കൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനം വഴി  ഉയർന്ന പല യുവനേതാക്കളേയും മറികടന്ന് അഖിലേന്ത്യാ യൂത്ത് കോൺഗ്രസ്സിന്റെ നേതൃസ്ഥാനത്തേക്ക് ഒരു സുപ്രഭാതത്തിൽ സഞ്ജയ് ഗാന്ധിയെ അവരോധിച്ചതും .

കൽക്കത്ത സന്ദർശിച്ച സഞ്ജയ് ഗാന്ധിക്ക് സമർപ്പിക്കപ്പെട്ട മംഗള പത്രം അദ്ദേഹത്തെ വാനോളം പുകഴ്ത്തി.കേന്ദ്രമന്ത്രി ബൻസിലാൽ സഞ്ജയ് ഗാന്ധിയിൽ ഉദിച്ചു വരുന്ന സൂര്യനെ ദർശിക്കുന്നു. സഞ്ജയ് ഗാന്ധി ഗുണ്ടൂർ സന്ദർശിച്ച അവസരത്തിൽ മറ്റൊരു കേന്ദ്രമന്ത്രി രഘുരാമയ്യ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി .“ ആന്ധ്രക്കാരായ ഞങ്ങൾ നെഹൃ കുടുംബത്തെ എന്നെന്നും പിന്താങ്ങിപ്പോന്നിട്ടുണ്ട് .മോത്തിലാൽ നെഹ്രുവിനെ , ജവഹർലാൽ നെഹ്രുവിനെ , ഇന്ദിരാഗാന്ധിയെ , ഇന്നിപ്പോൾ താങ്കളേയും , താങ്കൾ ഇന്നത്തേക്കാളുയർന്ന പദവികൾ അലങ്കരിക്കുമ്പോഴും ആന്ധ്രക്കാരെ മറക്കരുതേ“ എന്ന് .

മഹത്വകാംക്ഷയുടെ വിത്ത് സഞ്ജയ് ഗാന്ധിയിൽ വിതക്കപ്പെട്ടു കഴിഞ്ഞു. അതിന്റെ ഫലം എന്തായിരിക്കും ? നെഹൃ കുടുംബത്തിന്റെ ത്യാഗങ്ങളെപ്പറ്റി  ഇന്ദിരാഗാ‍ാന്ധി കൂടെക്കൂടെ പ്രസംഗിക്കാറുണ്ട് ,ത്യാഗത്തിനു ഇത്രയേറെ പ്രതിഫലം പറ്റിക്കഴിഞ്ഞ മറ്റൊരു കുടുംബമില്ല. അതേസമയം പ്രതിഫലം കാംക്ഷിക്കാതെ ഇതിനേക്കാളെത്രയോ ഇരട്ടി ത്യാഗമനുഷ്ടിച്ച മറ്റു നിരവധി കുടുംബങ്ങളുണ്ടു താനും .

ഏതായാലും നാമൊന്നുറപ്പിക്കേണം. ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കാണു ഭാരതമെന്നു നാം പറയുന്നത് പൊളിയല്ലെങ്കിൽ ഈ വംശപാരമ്പര്യം തുടർന്നു പോകാനനുവദിക്കരുത്. അണിയറയിൽ അണിഞ്ഞൊരുങ്ങുന്ന രാജകുമാരനോട് പറയുക ! മതി ഇനി ഈ രാജവാഴ്ച ഞങ്ങൾക്കു വേണ്ട

( അവലംബം - അടിയന്തിരാവസ്ഥയിലെ ഒളിവു രേഖകൾ - കുരുക്ഷെത്ര പ്രകാശൻ )


Saturday, October 22, 2011

വിദേശനയത്തില്‍ ഭാരതത്തിന്റെ ധര്‍മ്മസങ്കടം

വളരെ വൈകിയാണെങ്കിലും പെട്ടെന്നിതാ മൂന്നുപ്രശ്നങ്ങള്‍ പരസ്യപ്പെട്ടിരിക്കുന്നു: യു.എസ്.-പാക്കിസ്ഥാന്‍ ബന്ധം; യു.എസ്.-ഇന്ത്യ ബന്ധം, ചൈന-ഇന്ത്യ ബന്ധം. ഈ മൂന്നും പരസ്പരം ബന്ധമുള്ളവയും വേര്‍പിരിക്കാന്‍ എളുപ്പമല്ലാത്തവയുമാണ്.യു.എസ്.-പാക്കിസ്ഥാന്‍ ബന്ധത്തിന്റെ കാര്യമെടുക്കാം. ഹക്ക്വാനി നെറ്റ്വര്‍ക്കിന്റെ പേരിലുള്ള യു.എസ്-പാക് വിരോധം വളരെ പഴയതാണ്. കാബൂളിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിനെതിരെ പ്രസ്തുത നെറ്റ്വര്‍ക്ക് തിരിഞ്ഞതുമുതല്‍ അമേരിക്കന്‍ നയരൂപീകരണ വൃത്തം പാക്കിസ്ഥാനെതിരെ തിരിഞ്ഞിരുന്നു. ഇക്കാലമത്രയും-ആരെല്ലാം എന്തെല്ലാം പറഞ്ഞാലും-അമേരിക്ക പാക്കിസ്ഥാനെ സ്വന്തം ആജ്ഞാനുവര്‍ത്തിയായാണ് കണ്ടുപോന്നത്. 

ശീതസമരരാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് സഹായിയായിവര്‍ത്തിക്കുന്ന രാജ്യം എന്ന നിലക്കാണ് അമേരിക്ക പാക്കിസ്ഥാനെ പരിഗണിച്ചത്. ആ രാജ്യം നല്‍കുന്ന സഹായങ്ങളില്‍ മാത്രം കണ്ണുവെച്ച പാക്കിസ്ഥാന്‍ അതെല്ലാം തങ്ങള്‍ ശത്രുവായി കരുതുന്ന ഇന്ത്യക്കെതിരെ പ്രയോഗിക്കാമല്ലോ എന്ന ധാരണയോടെ ആശ്രിതരാജ്യമെന്ന നില അംഗീകരിക്കുകയായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് അമേരിക്ക മനസ്സിലാക്കാതിരുന്നില്ല. സ്വന്തം കാര്യം നിര്‍വ്വഹിക്കപ്പെടുമെന്ന കാരണത്താല്‍ പാക്കിസ്ഥാന്‍ അമേരിക്കയ്ക്ക് വഴങ്ങിപ്പോന്നു. പക്ഷെ ഭീകരതയെ അമര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ പാക്കിസ്ഥാന് സ്വമനസ്സാലെ നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത പലതും ചെയ്യുവാന്‍ വാഷിങ്ടണ്‍ ആവശ്യപ്പെടുന്ന ഘട്ടം വന്നപ്പോള്‍ സ്ഥിതി മാറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യു.എസ്-പാക് ബന്ധത്തില്‍ വിള്ളലുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. അമേരിക്കയുടെ ഭാഗത്തു നിന്നുമുള്ള ആജ്ഞകള്‍ അനുസരിക്കാന്‍ മേലില്‍ സാദ്ധ്യമല്ലെന്ന് പാക് പ്രധാനമന്ത്രി സയ്യിദ് യൂസഫ് റാസ ഗിലാനി പറഞ്ഞതോടെ പ്രതീക്ഷിച്ചത് സംഭവിച്ചു എന്നു പറയാം. 

അമേരിക്കന്‍സേന, തങ്ങളുടെ ഗോത്രവര്‍ഗ്ഗ പ്രദേശത്ത് ആക്രമണത്തിനു തുനിഞ്ഞാല്‍ തങ്ങള്‍ തിരിച്ചടിക്കാന്‍ നിര്‍ബ്ബന്ധിതരാകുമെന്ന് സി.ഐ.എ.യോട് ഐ.എസ്.ഐ. വ്യക്തമാക്കുകയുമുണ്ടായി. 2007ല്‍ ഒരിക്കല്‍ അമേരിക്കന്‍ സേനയെ പാക്സൈന്യം ആക്രമിച്ചിരുന്നതാണ്. ആ വാര്‍ത്ത രഹസ്യമാക്കി വെയ്ക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയുടെ മുന്നില്‍ മൂന്ന് ഉപായങ്ങളാണുള്ളത്. ഒന്ന്, പാക്കിസ്ഥാനോടുള്ള സമീപനം മൃദുവാക്കുകയും ഭീകരതക്കെതിരായ അവരുടെ സമീപനത്തെ തന്ത്രപൂര്‍വ്വം സ്വാധീനിക്കുകയും ചെയ്യുക എന്നതാണ്. രണ്ടാമത്തെ മാര്‍ഗ്ഗം പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥനകള്‍ അവഗണിച്ച് ആ രാജ്യത്തെ വിരോധിയായി കണക്കാക്കലാണ്. പാക്കിസ്ഥാന് നല്‍കിവരുന്ന സൈനികവും സാമ്പത്തികവും മറ്റുമായ എല്ലാ സഹായങ്ങളും അവസാനിപ്പിച്ച് ആ രാജ്യത്തെ തകരുവാന്‍ അനുവദിക്കുക എന്നതാണ് മൂന്നാമത്തെ മാര്‍ഗ്ഗം. 

ഈ അവസാനം പറഞ്ഞത് ചൈനയുടെ താല്‍പര്യങ്ങളിലും പെടുമായിരിക്കാം. പരമാധികാരവും സുരക്ഷിതത്വവും പാലിക്കുവാനുള്ള പാക്കിസ്ഥാന്റെ ആഗ്രഹത്തിന് ബീജിങ്ങ് പിന്തുണ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞതില്‍ നിന്ന് അത് വായിച്ചെടുക്കാം. ചൈനീസ് പൊതുസുരക്ഷാവകുപ്പ് മന്ത്രി മെങ്ജിയാന്‍സിയാണ് കഴിഞ്ഞ സെപ്തംബറില്‍ പാക്കിസ്ഥാനെ ചൈനയുടെ ഈ നിലപാട് അറിയിച്ചത്. "നിങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെയും ശത്രുക്കളും നിങ്ങളുടെ മിത്രങ്ങള്‍ ഞങ്ങളുടെയും മിത്രങ്ങളും നിങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെയും സുരക്ഷിതത്വവുമാണ് എന്നു പറഞ്ഞുകൊണ്ടാണ് മെങിന്റെ പ്രസ്താവനയെ പാക്ക് പ്രധാനമന്ത്രി ഗിലാനി സ്വാഗതം ചെയ്തത്. ഇതില്‍ വാഷിങ്ടണ്‍ സന്തോഷിക്കുമെന്ന് ആരും കരുതുകയില്ല. ഇന്ത്യയ്ക്കും സന്തോഷമുണ്ടാവുകയില്ല. ഈ അടുത്ത കാലത്തുമാത്രമാണ് മൂന്നുവര്‍ഷംകൊണ്ട് ഉഭയതല വ്യാപാരം 2.7 ബില്യണ്‍ ഡോളറില്‍ നിന്നും 6 ബില്യണ്‍ ഡോളറാക്കി വര്‍ദ്ധിപ്പിക്കുന്നതിന് സംയുക്തമായി ശ്രമിക്കുവാന്‍ നിശ്ചയിച്ചത്. 

പക്ഷെ പലപ്പോഴും പലതും മാറ്റിമാറ്റിപ്പറയുന്നതാണ് അയല്‍രാജ്യത്തിന്റെ സ്വഭാവമെങ്കില്‍ ഇന്ത്യ എന്തുചെയ്യും? പാക്കിസ്ഥാനിലെ ബിസിനസ്സ് ലോകത്തിന് ഇന്ത്യയുമായി അടുത്തബന്ധം പുലര്‍ത്തുവാന്‍ ആഗ്രഹമുള്ളതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ പാക്കിസ്ഥാനികള്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുവാനും ആഗ്രഹിക്കുന്നുവത്രെ. "ഇന്ത്യ-പാക് ബന്ധങ്ങളില്‍ ഒരു പുതിയ ശുഭാപ്തി വിശ്വാസമുണ്ടായിട്ടുണ്ട് എന്ന് എഫ്.ഐ.സി.സി.ഐ സെക്രട്ടറി ജനറല്‍ രാജീവ്കുമാര്‍ പറഞ്ഞത് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്മാത്രമാണ്. ജമ്മു-കാശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരക്യാമ്പുകള്‍ ഊര്‍ജ്ജിതമായിട്ടുണ്ടെന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കടക്കാന്‍ പുതിയ തീവ്രവാദസംഘങ്ങള്‍ കാത്തിരിപ്പു തുടങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പ്രസ്താവിച്ചതും ശ്രദ്ധേയമാണ്. പാക്കിസ്ഥാനില്‍ അധികാരത്തിലുള്ളത് ആരാണെന്ന് ഇതെല്ലാം കേള്‍ക്കുമ്പോള്‍ സംശയം തോന്നും. പടിഞ്ഞാറേ അയല്‍രാജ്യവുമായി നല്ലബന്ധം പുലര്‍ത്തുവാന്‍ സാദ്ധ്യമായതെല്ലാം ചെയ്യാമെന്ന് സന്മനസ്സോടെ കരുതുമ്പോഴും, യാഥാര്‍ത്ഥ്യം ആവശ്യപ്പെടുന്നത് പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി നീക്കത്തെ കരുതിയിരിക്കുവാനാണ്. 

പാക്കിസ്ഥാന്റെയും അമേരിക്കയുടെയും തന്ത്രപരമായ താല്‍പര്യങ്ങള്‍ ചില കാര്യങ്ങളില്‍ യോജിക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ട അമേരിക്കന്‍ വിദേശകാര്യസമിതി ചെയര്‍മാന്‍ സ്റ്റീവ് ചാബോട്ട് ഉപോല്‍ബലകമായി ചൂണ്ടിക്കാട്ടിയത്, ലഷ്കര്‍-ഇ-തൊയ്ബ പോലെയുള്ള ഭീകരവിഭാഗങ്ങളെ ഇന്ത്യക്കെതിരായി ഉപയോഗപ്പെടുത്താവുന്ന ശക്തികളായാണ് പാക്കിസ്ഥാനി ഐ.എസ്.ഐ പരിഗണിച്ചു പോരുന്നത് എന്നതാണ്. ഇന്ത്യക്കെതിരായി ഭീകരവിഭാഗങ്ങളെ സഹായിച്ചുകൊണ്ട് പാക്കിസ്ഥാന്‍ തെറ്റുചെയ്യു കയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ഹില്ലാരിക്ളിന്റണും അഭിപ്രായപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിലും, ചൈനയുമായി പാക്കിസ്ഥാന്‍ പുലര്‍ത്തുവാനാഗ്രഹിക്കുന്ന അടുപ്പത്തി ന്റെ പശ്ചാത്തലത്തിലും നമ്മള്‍ ആ രാജ്യത്തെ എങ്ങിനെ വിശ്വസിക്കും? ചൈന ഒരു ഫ്യൂഡല്‍ മാടമ്പിയുടെ ഭാവമാണ് പുലര്‍ത്തുന്നത്. ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങളുടെയെല്ലാം വലിയേട്ടനാവാനാണ് ആ രാജ്യത്തിന് മോഹം. ലോകത്തിന്റെ കേന്ദ്രം ചൈനയാണെന്ന് തലകുലുക്കി സമ്മതിക്കുന്നവരുടെ സ്വാതന്ത്യ്രത്തെ മാത്രം സഹിഷ്ണുതയോടെ കാണുവാനേ ചൈന ക്ക് ഉള്‍പ്രേരണയുണ്ടാവുകയുള്ളൂ. എന്‍.എസ്.ജി. (ന്യൂക്ളിയര്‍ സപ്ളൈ ഗ്രൂപ്പ്)യില്‍ ഇന്ത്യയെ തുരങ്കം വെക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ് ചൈന. ഇന്ത്യന്‍ പാര്‍ലിമെന്റ് ആക്രമണത്തിന്റെ സൂത്രധാരന്മാരായ ജെയ്ഷ-ഇ-മുഹമ്മദിനെതിരായ അന്താരാഷ്ട്ര ശ്രമങ്ങളെ സ്തംഭിപ്പിക്കുവാനും പാക്കിസ്ഥാനോട് ചേര്‍ന്ന് ആ രാജ്യം ശ്രമിക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ചൈനയുമായി സൌഹൃദബന്ധം പുലര്‍ത്തുവാന്‍ ഇ ന്ത്യക്കെങ്ങിനെ സാധിക്കും?

പാക്കിസ്ഥാന്റെ ഭൂമിയില്‍ ഇന്ത്യക്ക് യാതൊരു താല്‍പ്പര്യവുമില്ല. പ്രകോപിപ്പിക്കപ്പെട്ടാലല്ലാതെ ആക്രമണത്തിന് ഇന്ത്യ തയ്യാറുമല്ല. അമേരിക്കയോ ചൈനയോ ഒരിക്കലും പാക്കിസ്ഥാന്റെ നല്ല സുഹൃത്തുക്കളായിരിക്കുകയില്ലെന്ന് പാക്കിസ്ഥാന്‍ മനസ്സിലാക്കാത്തതാണ് കഷ്ടം. സ്വന്തം താല്‍പര്യങ്ങള്‍ക്ക് പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തുവാന്‍ മാത്രമാണ് ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യം. പാക്കിസ്ഥാന്‍ ഇന്ത്യയുമായി നല്ല ബന്ധത്തിലായാല്‍ ദക്ഷിണ ഏഷ്യ ഏറ്റവും ശക്തിയാര്‍ജ്ജിക്കും. അങ്ങിനെയായാല്‍ അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും ചൈനയോടും കിടപിടിക്കാന്‍ ഈ മേഖലാസമുച്ചയശക്തിക്കാവും. തല്‍ക്കാലം പാക്കിസ്ഥാനിലെ സാഹചര്യം ഇന്ത്യ ഉപയോഗപ്പെടുത്താതിരിക്കുന്നതാവും ബുദ്ധി. അമേരിക്കയെ അകറ്റി നിര്‍ത്താനും ഇന്ത്യ ശ്രമിക്കേണ്ടതില്ല. അതാവും നമുക്കും ലോകത്തിനു തന്നെയും നല്ലത്. പാക്കിസ്ഥാനിലെ നയരൂപീകരണ വിദഗ്ദ്ധന്മാര്‍ വൈകിയാണെങ്കിലും യാഥാര്‍ത്ഥ്യബോധം നേടുമെന്ന് നമുക്ക് പ്രത്യാശിക്കാം. പക്ഷെ വെറുപ്പിന്റെ പാതയില്‍ മാത്രം സഞ്ചരിച്ചു ശീലിച്ച പാക് സൈന്യത്തെ കാര്യം ബോദ്ധ്യപ്പെടുത്തുവാന്‍ ആര്‍ക്കാണ് കഴിയുക? 

എം വി കാമത്ത് - കേസരി .

Wednesday, August 17, 2011

ഗാന്ധിവധം - ജസ്റ്റിസ് കെ റ്റി തോമസ് പറഞ്ഞത്


അങ്ങേയറ്റം ഭക്ത്യാദരങ്ങളോടെ നടത്തപ്പെടുന്ന ഗുരുപൂജാ ഉത്സവത്തില്‍ അദ്ധ്യക്ഷത വഹിക്കാന്‍ എന്നെ ക്ഷണിച്ചത് യഥാര്‍ത്ഥ ആദരവും ബഹുമതിയുമായി കണക്കാക്കുന്നു. ഞാന്‍ ഒരു ക്രിസ്ത്യാനിയാണെന്ന് എന്റെ പേരില്‍ നിന്ന് നിങ്ങള്‍ക്കറിയാം. ഞാന്‍ അതില്‍ ജനിക്കുകയും ആ മതം ആചരിക്കുക യും ചെയ്തു. ഞാന്‍ പള്ളിയില്‍ പോ വുന്ന ഒരു കൃസ്ത്യാനിയാണ്. പക്ഷേ, രാഷ്ട്രീയ സ്വയംസേവകസംഘത്തെ ക്കുറിച്ച് നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു എന്നത് എന്റെ മെച്ചമാണ്. 

1979ല്‍ കോഴിക്കോട്ട് അഡീഷണല്‍ ജില്ലാ ജഡ്ജിയായി നിയമിതനായ കാലത്താണ് ഈ രാജ്യത്തെ അച്ചടക്കമുള്ള ഈ സംഘടനയോട് ആദരവുണ്ടായത്. ശ്രീ എ.ആര്‍. ശ്രീനിവാസന്‍ ആയിരുന്നു അന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജ്. അദ്ദേഹത്തിന്റെ സത്യസന്ധത നൂറുശതമാനമായിരുന്നു, ആത്മാര്‍ത്ഥത സുതാര്യമായിരുന്നു, പാണ്ഡിത്യം സമാനതകളില്ലാത്തതായിരുന്നു, രാജ്യത്തോടുള്ള പ്രതിബദ്ധത ചോദ്യംചെയ്യാനാവാത്തതായിരുന്നു എന്നത് അദ്ദേഹത്തെ അറിയുന്ന ആരും സമ്മതിക്കു ന്ന കാര്യമാണ്. സര്‍വ്വോപരി, ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ അച്ചടക്കവും പ്രശംസനീയമാണ്. അദ്ദേ ഹം വിരമിച്ചപ്പോള്‍ ഞാന്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ജഡ്ജി സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ ഉടന്‍തന്നെ, ശ്രീ. എ.ആര്‍. ശ്രീനിവാസന്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിലെ അംഗമായി മാറി. ഞങ്ങള്‍ നിരവധി കാര്യങ്ങള്‍ ആശയവിനിമയം ചെയ്യാറുണ്ടായിരുന്നു. രാഷ്ട്രീയ സ്വയംസേവകസംഘത്തെക്കുറിച്ചു പുറത്തുള്ള തല്‍പര വ്യക്തികള്‍ പ്രചരിപ്പിച്ച കരിവാരിത്തേക്കുന്ന പല പ്രചാരണങ്ങളും ദൂരീകരിക്കുന്നതിന് ആ സന്ദര്‍ഭം എനിയ്ക്ക് അവസരം നല്‍കി. അത്തരം തെറ്റിദ്ധാരണകള്‍ എന്റെ മനസ്സില്‍നിന്ന് ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഞാന്‍ ഈ സംഘടനയുടെ യഥാര്‍ത്ഥ ആരാധകനായിത്തീര്‍ന്നു. 

വസ്തുനിഷ്ഠമായാണ് ഞാന്‍ കാര്യങ്ങള്‍ പരിഗണിയ്ക്കുന്നത്. മുന്‍വിധി മനുഷ്യന്റെ ഒരു ദൌര്‍ബ്ബല്യമാണ്. വസ്തുനിഷ്ഠമല്ലാതെ മനുഷ്യന്‍ ഒരു കാര്യം സ്വീകരിക്കാറില്ല. ആര്‍.എസ്.എസ്. ആണ് മഹാത്മാഗാന്ധിയുടെ വധത്തിന് ഉത്തരവാദികള്‍ എന്ന നേരത്തെയുള്ള കരിവാരിത്തേയ്ക്കുന്ന പ്രചാരണം വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ നീതിക്കു നിരക്കാത്തതും ക്രൂരവുമാണെന്നു കാണാം. ഞാന്‍ അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി. കൊലപാതകി ഒരുകാലത്ത് യദൃച്ഛയാ സംഘടനയിലെ അംഗമായിരുന്നു എന്നത് രാഷ്ട്രപിതാവിന്റെ വധത്തിന് അച്ചടക്കമുള്ള സംഘടനയെ ഉത്തരവാദിയാക്കുന്നില്ല. അങ്ങിനെയായിരുന്നെങ്കില്‍, ഇന്ത്യയിലെ മുഴുവന്‍ സിക്ക് സമുദായവും ഇന്ദിരാഗാന്ധിയുടെ കൊലയ്ക്ക് ഉത്തരവാദിയാണെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ? ഒരു റോമന്‍ ന്യായാധിപന്റെ ഉത്തരവനുസരിച്ച് റോമന്‍ സൈനികരാണ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് എന്ന കാരണത്താല്‍ മാത്രം അന്നത്തെ മുഴുവന്‍ റോമക്കാരും ചേര്‍ന്നാണ് യേശുക്രിസ്തുവിനെ കൊന്നതെന്ന് പറയാനാവുമോ?ഇത്തരം വിഷയങ്ങളെ സമീപിക്കുമ്പോള്‍ വസ്തുനിഷ്ഠത നിശ്ചയമായും ഉണ്ടാവണം. അതിനാല്‍, മഹാത്മാഗാന്ധി വധക്കേസില്‍ വിധിപറഞ്ഞ ജസ്റ്റിസ് ഖോസ്ലെയുടെ വിധിന്യായം ഞാന്‍ എടുത്തു വായിക്കുകയും പഞ്ചാബ് ഹൈക്കോടതിയിലെ പ ണ്ഡിതനായ ആ ജഡ്ജി, രാഷ്ട്രീയ സ്വയംസേവകസംഘത്തിന് മഹാത്മാഗാന്ധിവധവുമായി ബന്ധപ്പെടുത്തുന്ന യാതൊന്നുമില്ല എന്നതിനാല്‍ പരിപൂര്‍ണ്ണമായി കുറ്റവിമുക്തമാക്കിയതായി കണ്ടെത്തുകയും ചെയ്തു. ഈ അപവാദപ്രചാരണം ഈ രാജ്യത്ത് തീര്‍ച്ചയായും അവസാനിപ്പിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ആരുടെ ഭാഗത്തുനിന്നായാലും അത് അന്യായമായിരിക്കും.ഈ സമീപനത്തോടെ, ഈ സംഘടനയെ അകലെ നിന്ന് നോക്കിക്കണ്ടിട്ടുണ്ട്. 

ഇന്നത്തെ നമ്മുടെ ബഹുമാന്യ മുഖ്യാതിഥിയുടെ മുന്‍ഗാമിയോടൊത്ത് ഒരിയ്ക്കല്‍ ഞാന്‍ യാത്രചെയ്യാന്‍ ഇടയായി. തീവണ്ടിയാത്രയില്‍ ചെന്നൈയില്‍ നിന്ന് എന്റെ വീടുള്ള നഗരം വരെ ശ്രീ. സുദര്‍ശന്‍ജിയും ഞാനും ഒപ്പമുണ്ടായി. ആ സമയത്ത് പല വിഷയങ്ങളും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ പാണ്ഡിത്യം എത്ര ഉല്‍കൃഷ്ടമാണെന്നും എത്ര ലളിതജീവിതമാണദ്ദേഹം നയിക്കുന്നതെന്നും അറിയുമ്പോള്‍ അത്ഭുതമുളവാകും. ഈ സം ഘടനയിലെ അംഗങ്ങളുടെ സവിശേഷമുദ്രയാണിതെന്ന് ഞാന്‍ മനസ്സിലാക്കി. ലളിതജീവിതവും ഉന്നതചിന്തയും. അതിനുശേഷം ഓരോ ക്രി സ്തുമസിനും ബൈബിള്‍വചനങ്ങളും ഗീതാസൂക്തങ്ങളും ആലേഖനം ചെ യ്ത ക്രിസ്തുമസ് കാര്‍ഡുകള്‍ പതിവായി അദ്ദേഹം എനിയ്ക്ക് അയച്ചുതരുന്ന കാര്യം നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പതിവായി അദ്ദേഹത്തിനും കാര്‍ഡ് അയക്കാറുണ്ട്.എന്നെ സംബന്ധിച്ചിടത്തോളം, ഈ സംഘടനയെക്കുറിച്ച് കൂടുതല്‍ കൂടുതലായി പഠിക്കാന്‍ അത് അവസരം നല്‍കി. ഈ സംഘടനയെക്കുറിച്ച് എന്റെ ജീവിതത്തില്‍ നന്നായി പരീക്ഷിക്കാനുള്ള സന്ദര്‍ഭമുണ്ടായത് (ഏറിയപങ്കും) ഇന്ദിരാഗാന്ധി ഭരണഘടന റദ്ദാക്കി മുഴുവന്‍ രാജ്യത്തേയും തന്റെ ഏ കാധിപത്യത്തിന്റെ ചമ്മട്ടിക്കു മുമ്പില്‍ സ്തംഭിപ്പിച്ച അടിയന്തരാവസ്ഥാ വേളയിലായിരുന്നു. അക്കാലത്ത് നിര്‍ഭയമായി ഒളിവില്‍ പ്രവര്‍ത്തിച്ച ഒരേയൊരു രാഷ്ട്രീയേതര സംഘടന രാഷ്ട്രീയ സ്വയംസേവകസംഘമായിരുന്നു. തല്‍ഫലമായി ഏകാധിപതിയുടെ കരാളഹസ്തത്തില്‍ നിന്നും ഭാരതമെന്ന ഈ രാജ്യത്തെ വിമോചി പ്പിക്കാന്‍ കഴിഞ്ഞു. നമ്മുടെ നേതാക്കന്മാര്‍ ഈ രാജ്യത്തിനായി നേടിത്തന്ന, ഈ രാജ്യത്തിന്റെ മൌലികാവകാശങ്ങളെ വീണ്ടെടുക്കുന്നതിന് നിരവധി പേരുടെ ജീവിതങ്ങളും ജീവിതസുഖങ്ങളും ഹോമിച്ച ഈ സംഘടനയോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. 

വോട്ടുബാങ്കുകള്‍ക്കുവേണ്ടി രാഷ്ട്രത്തിന്റെ സുരക്ഷ പലനിലയ്ക്കും വിട്ടുവീഴ്ച ചെയ്തു കാണുന്നതില്‍ ഞാന്‍ അസ്വസ്ഥനാണ്. ഭരണഘടനയുടെ 19-ാം വകുപ്പ് ഇന്ത്യന്‍ ജനതയ്ക്ക് സ്വാ തന്ത്യ്രങ്ങളുടെ ഒരു പട്ടികതന്നെയാണ് നല്‍കിയിരിക്കുന്നത്. അത്തരം ഓരോ സ്വാതന്ത്യ്രവും ഒരു കാര്യത്തോട് പരിമിതപ്പെടുത്തിയിരിക്കുന്നു. അത് ഈ രാജ്യത്തിന്റെ സുരക്ഷയാണ്. നമുക്ക് രാജ്യത്ത് ജീവിക്കണം എന്നതിനാല്‍ പ്രഥമപരിഗണന രാജ്യത്തിന്റെ സുര ക്ഷക്കായിരിക്കണം നല്‍കപ്പെടേണ്ടത് എന്ന കാര്യത്തില്‍ ഭരണഘടനാനിര്‍മ്മാതാക്കള്‍ക്ക് അങ്ങേയറ്റം നിര്‍ബന്ധമുണ്ടായിരുന്നു. ഭരണകൂട സംബന്ധമായും രാജനൈതികമായും ഉള്ള പല ഔദ്യോഗിക പ്രവര്‍ത്തനങ്ങളുമായി ഇടപെടേണ്ടി വന്നപ്പോള്‍ അവിടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വോട്ടുബാങ്കിനേക്കാള്‍ കുറഞ്ഞ പ്രാധാന്യമാണ് നല്‍കപ്പെടുന്നതെന്നറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും അസ്വസ്ഥനായി. രാജ്യം ഏകകണ്ഠമായും ഏകരൂപകമായും ഉറച്ച ശബ്ദത്തോടെ പതറാതെ അത്തരമൊരു നയം പിന്തുടരുന്നത് നാം വെച്ചുപൊറുപ്പിക്കില്ല എന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. 

രാഷ്ട്രീയ സ്വയംസേവകസംഘം ന്യൂനപക്ഷത്തിനെതിരാണ് എന്നത് അടിസ്ഥാനരഹിതമായ ഒരു പ്രചാരവേലയാണ്. അതിരിയ്ക്കട്ടെ, എന്താണ് ന്യൂനപക്ഷം എന്നാല്‍? ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, രാഷ്ട്രീയ സ്വയംസേവകസംഘത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഏതു മതത്തില്‍ പെ ട്ട ആളായാലും ശരി നിങ്ങ ള്‍ പൂര്‍ണ്ണ രാജ്യസ്നേഹി ആകുകയെന്നതാണ്.നിങ്ങളുടെ വിശ്വാസം വിഷയമല്ല. നിങ്ങള്‍ പിന്തുടരുന്ന മതവിശ്വാസം ഏതായിരുന്നാലും നിങ്ങള്‍ക്ക് ഏതെങ്കിലും വിദേശക്കൂറുകള്‍ പാടില്ല. എന്റെ മതമാണ് നിന്റെ മതത്തേക്കാള്‍ മികച്ചത് എന്നും അതിനാല്‍ നിന്റെ മതം ഉപേക്ഷിച്ച് എന്റെ മതത്തില്‍ ചേരുക എന്ന് പറയാനും ആര്‍ക്കും അവകാശമില്ലെന്ന് ഞാനറിയുന്നു. തന്റെ മതത്തിന്റെ മൌലികകാര്യങ്ങളെക്കുറിച്ച് എന്തെങ്കിലും അറിയുന്ന ഒരാള്‍ക്കും അങ്ങനെ പറയാന്‍ കഴിയില്ല. സ്വന്തം മതത്തെക്കുറിച്ചുള്ള ഒരാളുടെ അടിസ്ഥാന കാഴ്ചപ്പാട് ഇതരമതം തന്റേതുപോലെ അതിപ്രധാനമാണെന്ന് മാത്രമല്ല മതബാഹുല്യം ചിലപ്പോള്‍ - എല്ലാ മതങ്ങള്‍ക്കും ചില ദൌര്‍ബല്യങ്ങള്‍ ഉള്ള സ്ഥിതിക്ക് - മനുഷ്യരാശിക്ക് ഈശ്വര ന്റെ വരദാനമാണെന്നും ആയിരിക്കണം. 

ഒരു മതത്തിന്റെ ദൌര്‍ബല്യങ്ങള്‍ നികത്താന്‍ മറ്റൊരു മതത്തിന് ചില ആനുകൂല്യങ്ങള്‍ നല്‍കുന്നു. ബഹുസംസ്കാരം രൂപപ്പെടുത്തിയ രാജ്യമാണി ത്; ഇവിടെ വിശ്വാസം അപ്രധാനമാണ്; പകരം നിങ്ങളുടെ കൂറും കടപ്പാടും ദേശഭക്തിയുമാണ് പ്രധാനം.ന്യൂനപക്ഷത്തെ സംബന്ധിച്ച് എനിക്കുള്ളത് വ്യത്യസ്തമായ കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാട് ഞാന്‍ പല വേദികളിലും തുറന്നു പറഞ്ഞതിന്റെ പേരില്‍ പുഷ്പവൃഷ്ടിക്കു പകരം കല്ലേറാണ് എനിക്കേല്‍ക്കേണ്ടി വന്നത്. ആരാണ് ഈ രാജ്യത്ത് ന്യൂനപക്ഷം? പരാധീനതകള്‍ ഉള്ള ആളുകള്‍ മാത്രമാണ് അക്കൂട്ടത്തില്‍ പെടുന്നത്. ഭരണഘടനയുടെ 29-ാം വകുപ്പനുസരിച്ച് ഭാരതത്തിലെ ഏതൊരുവിഭാഗവും ന്യൂനപക്ഷമാകാം. അതിനടിസ്ഥാനം സംസ്കാരം, ലിപി, ഭാഷ തുടങ്ങിയവയാണ്. എണ്ണത്തില്‍ കുറവായതിനാല്‍ എന്തെങ്കിലും തരത്തിലുള്ള ന്യൂനത അനുഭവിക്കുന്ന ഏതു വിഭാഗവും ന്യൂനപക്ഷമാണ്. 30-ാം വകുപ്പ് അംഗീകരിച്ചിട്ടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ന്യൂനപക്ഷം ഒരു നിശ്ചിത ഉദ്ദേശ്യത്തോടെയുള്ളതാണ്. മൃഗീയഭൂരിപക്ഷത്തിന്റെ കടുത്ത നിയന്ത്രണമില്ലാതെ അവര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താനാണത്. 29-ാം വകുപ്പ് വായിക്കുന്ന ഒരാള്‍ക്ക് ന്യൂനപക്ഷമെന്നത് മതത്തിന്റെയോ വിശ്വാസത്തിന്റേയോ അടിസ്ഥാനത്തിലല്ല എന്ന് ഒരു ഭരണഘടനാ വിദ്യാര്‍ത്ഥി എന്ന നിലയ്ക്ക് എനിയ്ക്ക് പറയാന്‍ കഴിയും. 30-ാം വകുപ്പിലെത്തുമ്പോഴാകട്ടെ മതം എന്നുദ്ദേശിക്കുന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാര്യത്തില്‍ മാത്രമാണ്.


ടി.എം.എ.പൈ കേസില്‍ വാദം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സുപ്രീംകോടതിയുടെ പതിനൊന്നംഗ ബഞ്ചില്‍ ഒരംഗമായിരുന്നു ഞാന്‍ ആദ്യം. 30-ാം വകുപ്പില്‍ പറയുന്ന വിദ്യാഭ്യാസം മതേതരവിദ്യാഭ്യാസം മാത്രമാണ്; തൊഴിലധിഷ്ഠിത വിദ്യാഭ്യാസമല്ല എന്നാണ് അന്ന് ഭൂരിപക്ഷം ജഡ്ജിമാരിലും രൂപപ്പെട്ടുവന്ന വീക്ഷണം. ഇക്കാര്യം ഞങ്ങള്‍ മഹാനായ അഭിഭാഷകന്‍ ഫാലി. എസ്. നരിമാന്റെ മുമ്പില്‍ വെച്ചപ്പോള്‍ അദ്ദേഹം കുപിതനായി. വളരെ മുമ്പുതന്നെ അടഞ്ഞുപോയ ഒരു വിഷയമാണിതെന്നും മതേതരവിദ്യാഭ്യാസമുണ്ടാകുന്നതിന് എത്രയോ മുമ്പുതന്നെ വിദ്യാഭ്യാസമെന്നത് എല്ലാം ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ ഞങ്ങളുടെ ബഞ്ചിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാനോ വിധി പറയാനോ സാധിച്ചില്ല. നിരവധി വര്‍ഷങ്ങള്‍ക്കുശേഷം, അതായത് ഞാന്‍ വിരമിച്ചശേഷം ഒരു പതിനൊന്നംഗ ബഞ്ച് രൂ പീകരിക്കുകയും അവിടെയും നരിമാന്‍ തന്റെ വാദം ഉന്നയിക്കുകയും ഒടുവില്‍ 30-ാം വകുപ്പനുസരിച്ച് വിദ്യാഭ്യാസമെന്നാല്‍ എല്ലാതലത്തിലും പെട്ടതാണെന്ന് അംഗീകരിക്കുന്ന വിധി ഉണ്ടാകുകയും ചെയ്തു. 

മറ്റൊരു ഉദ്ദേശ്യത്തിനാണ് ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചത്. വിദ്യാഭ്യാസത്തിന് സമഗ്രമായ അര്‍ഥമെന്ന ഈ ആശയത്തിന്റെ വക്താവായ മഹാനായ അഭിഭാഷകന്‍ ഒരു ആത്മകഥയെഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം കുറ്റ സമ്മതം നടത്തുന്നത് ഇങ്ങനെയാണ്: "വിദ്യാഭ്യാസം സംബന്ധിച്ച് അത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ ഞാന്‍ ഇന്ന് വളരെയേറെ ഖേദിക്കുന്നു . ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, സുപ്രീംകോടതി സ്വീകരിച്ച ഈ നിലപാട് മാര്‍ ഗ്ഗദര്‍ശകമായ ഒന്നായി ഈ രാജ്യത്ത് സ്വീകരിക്കപ്പെട്ടതാണ് നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസരംഗത്തുണ്ടായ എല്ലാ വന്‍വിപത്തുകള്‍ക്കും കാരണം. ചില ആദരണീയ വേദികളില്‍ ഇതു ഉന്നയിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നു. 30-ാം വകുപ്പു സംബന്ധിച്ചുള്ള വാദത്തിന്റെ മാര്‍ഗ്ഗദര്‍ശകനായിരുന്ന ആ പ്രമുഖ അഭിഭാഷകന്റെ ഇപ്പോഴത്തെ അഭിപ്രായത്തില്‍ പോലും ഈ വകുപ്പു മതേതരവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രം പരിമിതപ്പെട്ടതാണ്. ആ രംഗത്തു മാത്രമാണ് മതത്തിനു ന്യൂനപക്ഷത്തെക്കുറിച്ച് എന്തെങ്കിലും പറയാനുള്ളത്. മറിച്ചാവട്ടെ, ഭാരതത്തെ പോലുള്ള ഒരു വലിയ രാജ്യത്ത്, ന്യൂനപക്ഷത്തിന് വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കാര്യവും പറയാനില്ല. ആര്‍ക്കും വിശ്വാസം മാറാം. തമിഴ്നാട്ടില്‍ ഒരു പളനിയപ്പ ഗൌണ്ടര്‍ മെഡിക്കല്‍ കോളേജ് ആരംഭിച്ചപ്പോള്‍ ഇതാണ് സംഭവിച്ചത്. പുതിയ ചില നിയമനിര്‍മ്മാണം നടന്നപ്പോള്‍ തനിക്കു ഗുണമുണ്ടാകുമെന്ന് കണ്ടപ്പോള്‍ അദ്ദേ ഹം മതംമാറി ദൈവസഹായമാവുകയും ഇപ്പോഴും മെഡിക്കല്‍ കോളേജ് കൊണ്ടുനടക്കുകയും ചെയ്യുന്നു. ഇതുപോലെ ആര്‍ക്കും മതം മാറാം. 

വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ നിയമം ഉണ്ടാക്കുന്നത്. ഒരു മതേതരരാഷ്ട്രത്തില്‍ നമ്മുടേതുപോലുള്ള ഒരു മതേതര റിപ്പബ്ളിക്കില്‍ മതമായിരിക്കരുത് നിങ്ങളുടെ വ്യക്തിത്വം; മറിച്ച് ഭാരതീയനെന്നതായിരിക്കണം.രാഷ്ട്രപതിയായിരിക്കെ സക്കീര്‍ഹുസൈന്‍ ചുരുക്കിപ്പറഞ്ഞതിതാണ്. അദ്ദേഹത്തെ പത്രപ്രവര്‍ത്തകനായ ടി.വി.ആര്‍. ഷേണാ യി അഭിനന്ദിച്ചു. സക്കീര്‍ ഹുസൈന്‍ മഹാനായ പണ്ഡിതനാണ്. അദ്ദേഹം വൈസ്ചാന്‍സലറുമാണ്. അദ്ദേഹത്തെ സമീപിച്ചുകൊണ്ട് ടി.വി.ആര്‍. ഷേണായി പറഞ്ഞു: 'രാഷ്ട്രപതിജി, ഞാന്‍ അങ്ങയെ അഭിനന്ദിക്കുന്നു. കാരണം ഇതു ഭാരതത്തിലെ മതേതരത്വത്തിന്റെ വിജയമാണ്. ഏതു വഴിയ്ക്കാണു അതു മതേതരത്വത്തിന്റെ വിജയമാകുന്നതെന്ന് സക്കീര്‍ഹുസൈന്‍ ചോദിച്ചു. മുസ്ളീം ഭാരതത്തിന്റെ രാഷ്ട്രപതിയാകുന്നത് മതേതരത്വത്തിന്റെ മഹത്തായ വിജയമാണെന്ന് ഷേണായി പറഞ്ഞു. സക്കീര്‍ഹുസൈന്‍ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. 'എന്താണ് രാ ഷ്ട്രപതിജി അങ്ങ് എന്നെ നോക്കി ചിരിക്കുന്നത്? എന്ന് ഷേണായി ചോദിച്ചു. 'ഷേണായ് മതേതരത്വത്തെക്കുറിച്ചുള്ള നിങ്ങളു ടെ സങ്കല്‍പത്തെക്കുറിച്ചോര്‍ത്ത് ചിരിച്ചതാണ് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അടുത്ത വാ ക്യം അടിവരയിടേണ്ടതാണ്. "നിങ്ങള്‍ ക്ക് എന്റെ മതമേതാണെന്ന് അറിഞ്ഞു കൂടാത്ത ദിവസം വരുമ്പോഴേ ഭാരതത്തില്‍ മതേതരത്വം ഫലപ്രാപ്തിയിലെത്തൂ “


സുഹൃത്തുക്കളേ, എനിക്കു പറയാനുള്ളതിതാണ്: ഈ രാജ്യത്ത് മതേതരത്വത്തിന് മതവുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ക്ക് എന്റെ മതമേതെന്നറിയില്ല എന്നതുപോലെ ഞാന്‍ നിങ്ങളുടെ മതത്തെക്കുറിച്ചും ചിന്തിക്കുന്നില്ല. അതു നിങ്ങളുടെ മതമാണ്. ആ വിശ്വാസം നിങ്ങള്‍ എങ്ങനെ ആര്‍ജ്ജിച്ചുവെന്നതോ വികസിപ്പിച്ചുവെന്നതോ ഉള്ളത് നിങ്ങളുടെ സ്വകാര്യം. ചെന്നൈയില്‍ നിന്നും കോട്ടയത്തേയ്ക്ക് സുദര്‍ശന്‍ ജിയോടൊപ്പം യാത്ര ചെയ്തപ്പോഴാണ് ഞാന്‍ ഇക്കാര്യം പഠിച്ചത്. അദ്ദേഹം എന്നോടു പറഞ്ഞു: "സാര്‍, താങ്കള്‍ ഒരു ഉദാരമതിയായ ക്രിസ്ത്യാനിയാണ് ; "എങ്ങനെയാണ് ഞാന്‍ ഉദാരമതിയായ ക്രിസ്ത്യാനിയാണെന്നു മനസ്സിലായത്? എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. "അതുവേറെ വി ഷയം. ഞങ്ങള്‍ നിഷ്ക്കര്‍ഷിക്കുന്നത് ഒരു കാര്യം മാത്രമാണ്, നിങ്ങളുടെ വിശ്വാസം എന്തായാലും ശരി നിങ്ങളുടെ പ്രഥമ കടപ്പാട് ഈ രാഷ്ട്രത്തോടായിരിക്കണം; ഈ രാജ്യത്തോടായിരിക്കണം. ഇക്കാര്യത്തില്‍ എനിക്കദ്ദേഹത്തോട് ആദരവ് തോന്നി. ഞാന്‍ ഈ സംഘടനയെ വളരെയേറെ ആദരിക്കുന്നു.

എവിടെയും നിങ്ങള്‍ പ്രകടിപ്പിക്കുന്ന അച്ചടക്കം - ഇവിടെയും ധ്വജത്തിനു പുഷ്പമര്‍പ്പിക്കുന്ന രീതിയും മറ്റും- കാണുമ്പോള്‍ അതാണ് നിങ്ങളുടെ പ്രവര്‍ത്തനത്തിനും പ്രകടനത്തിനുമുള്ള പ്രേരണയെന്ന മതിപ്പാണ് എന്നിലുണ്ടാകുന്നത്. അച്ചടക്കം ഒരു രാഷ്ട്രത്തിന് അത്യാവശ്യമാണ്. ഒരു രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കുള്ള അടിത്തറ അച്ചടക്കമാണ്. വളരുന്ന ഏതു രാജ്യത്തും ആ രാജ്യത്തെ പൌരന്മാരില്‍ അച്ചടക്കം അടിയുറച്ചു നില്‍ക്കുന്നതായി കാണാം. ഇക്കാര്യത്തില്‍ രാഷ്ട്രീയസ്വയംസേവകസംഘം എനിക്കും മാതൃകയാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കു വളരെ നന്ദി. 

(കടപ്പാട് - കേസരി വാരിക )

Friday, August 12, 2011

കാസര്‍ഗോഡ് സംഭവം - ലീഗോ അതോ ?

2006 ലെ തെരഞ്ഞെടുപ്പിനു മുന്‍പായിരുന്നെന്നു തോന്നുന്നു . അന്ന്  ജോലിയുമായി ബന്ധപ്പെട്ട് കണ്ണൂരിലാണ് താമസിച്ചിരുന്നത് . ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ വരുന്നതിനോടനുബന്ധിച്ച്  വന്‍ പ്രചരണങ്ങളൊക്കെയുണ്ടായിരുന്നു . പുലിക്കുട്ടി വരുന്നു എന്നൊക്കെയായിരുന്നു പോസ്റ്ററുകളില്‍ കണ്ടിരുന്നത് . കുഞ്ഞാലിക്കുട്ടി വന്ന ദിവസം കണ്ണൂരില്‍ വന്‍ അക്രമങ്ങള്‍ നടന്നു . അന്ന് കേട്ട ഒരു വാര്‍ത്തയനുസരിച്ച്  അതിനു കളമൊരുക്കിയത് ലീഗ് റാലിയില്‍ നുഴഞ്ഞു കയറിയ (  അതില്‍ തന്നെ ഉണ്ടായിരുന്ന ) മറ്റു ചിലരായിരുന്നുവെന്നാണ് .

ദേശാഭിമാനി ഓഫ്ഫീസിന്റെയടുത്ത് റാലി എത്തിയപ്പോള്‍ ഒരു വാഹനം റോഡില്‍ ബ്രേക്ക്ഡൌണായെന്ന രീതിയില്‍  കിടക്കുകയും അങ്ങനെ റാലി അല്പനേരം ബ്ലോക്കാകുകയും ചെയ്തു .( തളിപ്പറമ്പില്‍ മുസ്ലിം ലീഗ് സി പി എം സംഘട്ടനം നടക്കുന്ന സമയമാണ് ). സി പി എം തളിപ്പറമ്പിലെ പള്ളി ആക്രമിച്ചെന്നൊരു റൂമര്‍ അവിടെ പരക്കുന്നു . അതില്‍ പ്രകോപിതരായി  ലീഗ് റാലിയിലുള്ളവര്‍ ദേശാഭിമാനി ഓഫീസ് ആക്രമിക്കുന്നു . ചുരുക്കത്തില്‍ ലീഗും സി പി എമ്മും തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് ഈ സംഭവം വഴിമാറുന്നു .

അല്പസമയം കഴിഞ്ഞപ്പോള്‍ ഞാന്‍ താമസിക്കുന്ന വീടിനു പുറത്ത് റോഡില്‍ നിരവധി സി പി എം പ്രവര്‍ത്തകര്‍ ഒരുമിച്ചു . അത്യാവശ്യം സധന സാമഗ്രികളും കയ്യിലുണ്ട് . ആ റോഡ് വഴിയാണ് ലീഗ് പരിപാടിയില്‍ പങ്കെടുത്ത നിരവധി വാഹനങ്ങള്‍ക്ക് തിരിച്ചു പോകേണ്ടത് .  അത് വഴിപോയ ഒറ്റ ബസ്സിനേയും അവര്‍ കല്ലെറിയാതെ വിട്ടില്ല ( രാത്രി ഏറെ വൈകിയാണ് സംഭവം - ലൈന്‍ ബസ്സുകളൊന്നും നിരത്തിലില്ല ) .

കാസര്‍ഗോഡ് സംഭവവും ഈയൊരു കാഴ്ചപ്പാടില്‍ വേണം കാണാന്‍ . അവിടെയും ഏകദേശം ഇതുപോലെതന്നെയായിരുന്നു കാര്യങ്ങള്‍ നടന്നത് . ലീഗിന്റെ ഉന്നത നേതാക്കള്‍ വന്ന ഒരു റാലിയില്‍ നിന്നും അങ്ങനെയൊരു പ്രതികരണം സാധാരണ ഉണ്ടാകാന്‍ സാധ്യതയില്ല . അന്നത്തെ പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സംഘം ആള്‍ക്കാരാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് കാണുന്നത് . ഇപ്പോള്‍ പുറത്തുവന്ന മൊഴികളിലും അങ്ങനെയൊരു പരാമര്‍ശമുണ്ടെന്നു തോന്നുന്നു .

 പോപ്പുലര്‍ ഫ്രന്‍ഡിന്റെ പഴയ രൂപമാ‍യ എന്‍ ഡി എഫ്  പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐയിലും പ്രവര്‍ത്തിച്ചിരുന്നു . പകല്‍ ഡി വൈ എഫ് ഐ - രാത്രിയില്‍ എന്‍ ഡി എഫ് . പല പാര്‍ട്ടിക്കമ്മറ്റികളിലും ഈ വിഷയം ചര്‍ച്ചയായിട്ടുള്ളതുമാണ് . എങ്കിലും പൊതുശത്രുവിനെ നേരിടാനുള്ള വ്യഗ്രതയില്‍ ( അതോടൊപ്പം മുസ്ലിം ലീഗെന്ന രാഷ്ട്രീയ എതിരാളികളെ തളര്‍ത്താന്‍ ) അറിഞ്ഞും അറിയാതെയും പാലു കൊടുക്കുന്ന പരിപാടിയായിരുന്നു സി പി എമ്മും ചെയ്തിരുന്നത് . പിന്നീട് കണ്ണൂരില്‍ നടന്ന ഫസല്‍ കൊലക്കേസുമായി ബന്ധപ്പെട്ടാണ് എന്‍ ഡി എഫുമായി സി പി എം തെറ്റുന്നത് . (അതിന്റെ അര്‍ത്ഥം അതുവരെ അവര്‍ തമ്മില്‍ സംഘട്ടനമൊന്നും നടന്നില്ലെന്നല്ല - അങ്ങനെ നോക്കിയാല്‍ സി പി എം കാര്‍ കൂടെ നില്‍ക്കുന്ന സി പി ഐക്കാരെയും തല്ലാറുണ്ട് ) തുടര്‍ന്നിങ്ങോട്ട് സി പി എമ്മിലുള്ള എന്‍ ഡി എഫിന്റെ പകല്‍ രാത്രി ബന്ധങ്ങള്‍ക്ക് കുറവു വന്നു .

സി പി എമ്മില്‍ അതിന്റെ പ്രത്യേക സ്വഭാവം കൊണ്ട് തങ്ങളുദ്ദേശിക്കുന്ന രീതിയില്‍ നുഴഞ്ഞു കയറാനോ സ്വന്തം അജന്‍ഡകള്‍ കൂടി  നടപ്പിലാക്കാനോ പോപ്പുലര്‍ ഫ്രന്‍ഡിനു കഴിഞ്ഞില്ല . കൊടുങ്ങല്ലൂരിലും കണ്ണൂരിലുമൊക്കെ ചില സംഘട്ടനങ്ങളിലും പിന്നെ പോലീസ് കേസ് സംബന്ധമായ സഹായങ്ങള്‍ക്കും ഉപകരിക്കപ്പെട്ടെന്നല്ലാതെ ഒരു ദീര്‍ഘകാല നേട്ടം അതുകൊണ്ടുണ്ടാവില്ലെന്ന് അവര്‍ മനസ്സിലാക്കി .അല്ലെങ്കില്‍ അത്രയൊക്കെയെ അവരും പ്രതീക്ഷിച്ചുള്ളൂ എന്നു വേണമെങ്കില്‍ കരുതാം . മറ്റു സംഘടനകളെ കൂടെ നിര്‍ത്തി സ്വന്തം കാര്യം നേടുകയും അതോടൊപ്പം ആ സംഘടനകളെ തളര്‍ത്തുകയും ചെയ്യുന്ന സി പി എം നയം തങ്ങള്‍ക്കു ദോഷമുണ്ടാക്കാനേ സാധ്യതയുള്ളൂവെന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ തിരിച്ചറിഞ്ഞതുമാകാം കാരണം .എന്തായാലും ‘വര്‍ഗീയ ഫാസിസ്റ്കളെ‘ എതിര്‍ക്കാന്‍ പഴയതുപോലെയുള്ള ഒരു സഹകരണം ഇവര്‍ തമ്മിലില്ല എന്നു മാത്രമല്ല പലയിടത്തും തമ്മില്‍ സംഘട്ടനങ്ങളും പതിവായി ( വേലിയേലിരുന്ന പാമ്പിനെ .. എന്നു തുടങ്ങുന്ന ചൊല്ല് ഇവിടെ അര്‍ത്ഥവത്താണ് )

മുസ്ലിം ലീഗെന്ന താരതമ്യേന മൌലികവാദം കുറവുള്ള പ്രസ്ഥാനം നിലനില്‍ക്കുന്നിടത്തോളംകാലം സ്വന്തം അജന്‍ഡയ്ക്കനുസരിച്ച് , കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ തങ്ങള്‍ക്ക്  ഉദ്ദേശിക്കുന്ന രീതിയില്‍ വളരാനോ , രാജ നൈതിക രംഗത്ത് ശക്തമായ പ്രാതിനിധ്യം  നേടിയെടുക്കാനോ  കഴിയുകയില്ലെന്ന് മനസ്സിലാക്കിയ പോപ്പുലര്‍ ഫ്രന്‍ഡ് , കളം മാറ്റിച്ചവിട്ടി മുസ്ലിം ലീഗുമായി സഹകരിച്ച് മുന്നേറുകയെന്നൊരു നയമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്  . കേരളത്തിലെ മുസ്ലിം ജന വിഭാഗത്തിന്റെ നല്ലൊരു ശതമാനം ലീഗിലാണെന്നതു കൊണ്ട് തങ്ങള്‍ക്കുള്ള വെള്ളവും വളവും അവിടെ നിന്നു വലിച്ചെടുക്കാമെന്നുള്ള സാമാന്യമായ , സ്വാഭാവികമായ തന്ത്രം മാത്രമാണത്  . നരിക്കാട്ടേരി സ്ഫോഡനത്തിലും ആ ബന്ധം പുറത്തു വന്നിരുന്നു . ഇതിനെ എതിര്‍ക്കുന്നതുകൊണ്ടാണ്  ലീഗിലെ കെ എം ഷാജിയെപ്പോലുള്ളവര്‍ക്കെതിരെ  സംഘപരിവാര ബന്ധമാരോപിക്കുന്നത്  . ഇരവിപുരത്ത് കെ എം ഷാജി സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ വീടു വീടാന്തരം കയറി  ഇതെ ബന്ധമാരോപിച്ച്  ഷാജിക്കെതിരെ പ്രചരണം നടത്തിയിരുന്നു അന്ന് എന്‍ ഡി എഫ് .

റിപ്പോര്‍ട്ടര്‍ ചാനലിലെ സംവാദത്തില്‍  “ മുസ്ലിം ലീഗിനു ഇങ്ങനെ കലാപമുണ്ടാക്കി നേട്ടങ്ങളൊന്നും ലഭിക്കാന്‍ പോകുന്നില്ല“ എന്ന ഓ അബ്ദുള്ളയുടെ വാദത്തോട് യോജിക്കാതിരിക്കാനാകില്ല .  നേട്ടമുണ്ടാകുന്നത് , ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് താന്‍  പലപ്പോഴും പിന്താങ്ങിയിട്ടുള്ള മറ്റൊരു പ്രസ്ഥാനത്തിനാണെന്ന്  അറിയാത്തവരല്ലല്ലോ ഓ അബ്ദുള്ളയെപ്പോലെയുള്ളവര്‍.

പി എസ്: വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതൃഭൂമിയില്‍ ഓ അബ്ദുള്ള ലേഖനങ്ങളെഴുതിയിരുന്നു . ആ ലേഖനങ്ങളാകട്ടെ അതിന്റെ കാഴ്ചപ്പാട് കൊണ്ട് വ്യത്യസ്തങ്ങളായിരുന്നു (അന്ന് ഒളിച്ചു കടത്തല്‍ പ്രത്യയ ശാസ്ത്രത്തിന്റെ വക്താവായിരുന്നതു കൊണ്ടാണോയെന്നറിയില്ല ) ,   എന്നാല്‍ കാശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഒരു ദൂരദര്‍ശന്‍ ചര്‍ച്ചയില്‍ ഇദ്ദേഹത്തിന്റെ വാദങ്ങള്‍ കണ്ട് അദ്ഭുതപ്പെട്ടു പോയി ,. കാശ്മീരില്‍ പണ്ഡീറ്റുകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ഇങ്ങനെയൊരു പ്രശ്നം ഉണ്ടാക്കാന്‍ വേണ്ടി ബി ജെ പിക്കാര്‍ പണ്ഡിറ്റുകളെ അവര്‍ കാശ്മീരില്‍ ചെയ്തിരുന്ന അതേ ജോലി കൊടുത്ത് ഡല്‍ഹിയില്‍ കൊണ്ട് താമസിപ്പിക്കുകയായിരുന്നെന്നുമാണ്  അന്നദ്ദേഹം പറഞ്ഞത് . അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ തേജസ്സില്‍ വന്നു തുടങ്ങിയ സമയമായിരുന്നു  . സ്വാധീനിക്കപ്പെട്ട പ്രത്യയശാസ്ത്രത്തിനനുസരിച്ച് എഴുത്തിലും മാറ്റം വരാം . സ്വാഭാവികം .

Friday, November 26, 2010

മുംബൈ ആക്രമണം :- ദേശദ്രോഹ സിദ്ധാന്തങ്ങളും രാഷ്ട്രീയവും

ഭാരതത്തിന്റെ പരമാധികാരത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണത്തിനു ഇന്നേക്കു രണ്ടു വയസ്സു തികയുകയാണ് . സ്വാതന്ത്ര്യത്തിനു ശേഷം ആന്തരികമായും ബാഹ്യമായും ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നുവെങ്കിലും അതില്‍ നിന്നെല്ലാം കൂടുതല്‍ കരുത്തും നിശ്ചയദാര്‍ഢ്യവുമുള്‍ക്കൊണ്ട് ഉയിര്‍ത്തേഴുന്നേല്‍ക്കല്‍ രാഷ്ടസ്വഭാവമായിരുന്നുവെന്നതില്‍ സംശയമില്ല. എങ്കിലും സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിവരുമെന്നുള്ള ചൊല്ലുകളെ അര്‍ത്ഥവത്താക്കുന്ന വിധത്തിലായിരുന്നു മുംബൈ ആക്രമണത്തെക്കുറിച്ച്  കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്തിന്റെ പല കോണുകളില്‍ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍. ഒരു അന്തര്‍ദ്ദേശീയ പ്രശ്നമായി മാറിയ സംഭവത്തില്‍ സ്വന്തം രാഷ്ട്രത്തിന്റെ നിലപാടെന്തായിരുന്നുവെന്നോ , അതിന്റെ അടിസ്ഥാനമെന്തെന്നോ അല്ലെങ്കില്‍ അതിനു അധാരമാക്കിയ തെളിവുകളെന്തെന്നോ അറിയാന്‍ ശ്രമിക്കാതെ  , അഥവാ ശ്രമിച്ചാല്‍ തന്നെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി അതിനെ പുകമറയ്ക്കുള്ളിലാക്കി തിയറികള്‍ പടച്ചുണ്ടാക്കലായിരുന്നു രാജ്യത്തെ ഒരു വിഭാഗം മാധ്യമങ്ങളുടെയും മതമൌലികവാദികളുടെയും താത്പര്യവും ലക്ഷ്യവും.

മുംബൈ ആക്രമണം എങ്ങനെ ആസൂത്രണം ചെയ്തെന്നതിനും  , അതിനു എതൊക്കെ രീതിയില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നു സഹായം ലഭിച്ചുവെന്നതിനും  ശക്തമായ തെളിവുകള്‍ ഹാജരാക്കിത്തന്നെയാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടു പോയതും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും .അതിനെ ഇഴകീറി പരിശോധിച്ചതിനു ശേഷം തന്നെയാണ് വിധി പ്രഖ്യാപനമുണ്ടായതും . എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങളെന്തായിരുന്നെന്നോ അതിനവര്‍ ആധാരമാക്കിയ തെളിവുകളെന്തായിരുന്നെന്നോ പറയാതെ , മുംബൈയിലെ ഒരു വിരമിച്ച പോലീസുദ്യോഗസ്ഥന്റെ പുസ്തകം അടിസ്ഥാനമാക്കി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു ചില മാധ്യമങ്ങളുടെയും മത മൌലികവാദികളുടെയും ലക്ഷ്യം . അദ്ദേഹം മുംബൈയിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥനായിരുന്നു എന്നത് എടുത്തു പറഞ്ഞു കൊണ്ടുള്ള പ്രചരണം  പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമാണെന്നു തോന്നിപ്പിക്കാനുതകുന്നതായിരുന്നു .

ഇത്രയൊക്കെ തെളിവുകള്‍ കയ്യിലുള്ള ഒരാള്‍ , അതും ഒരു ഉന്നത പോലീസുദ്യോഗസ്ഥനായിരുന്ന ഒരാള്‍ ഈ തെളിവുകളുമായി കോടതിയെ സമീപിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് എന്നൊരു ചോദ്യം  സ്വാഭാവികമാണ് . പക്ഷെ Who Killed Karkare എന്ന പുസ്തകം വായിക്കുമ്പോള്‍ മാത്രമേ ആ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ കിട്ടുകയുള്ളൂ. മുംബൈ ആക്രമണ സമയത്തെ പത്രവാര്‍ത്തകളെ അപഗ്രഥിച്ച് അദ്ദേഹം വേവിച്ചെടുത്ത നിഗമനങ്ങളാണ് Who Killed Karkare എന്ന കൊട്ടിഘോഷിക്കപ്പെട്ട പുസ്തകത്തിലുള്ളത് . കുറഞ്ഞ പക്ഷം  കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ പല പച്ചക്കള്ളങ്ങളും അല്പം വിശ്വാസ യോഗ്യമായി അദ്ദേഹത്തിനു അവതരിപ്പിക്കാമായിരുന്നു .

മുംബൈ ആക്രമണത്തെ പറ്റിയുള്ള ഏതൊരു വാര്‍ത്തയിലും നിറയുന്ന അഭിപ്രായങ്ങളില്‍ ഈ പുസ്തകം വായിക്കാനുള്ള ആഹ്വാനം കാണാം . മലയാളം മീഡിയയിലാകട്ടെ അത് കൂടുതലാണു താനും . ഈയിടെയായി വിഷയം എന്തുമാകട്ടെ  നിങ്ങള്‍ ഇതു വായിക്കൂ എന്നു പറയുന്ന കമ്മന്റുകള്‍ നെറ്റുലകത്തിലും കൂടി വരുന്നു . അതുകൊണ്ട് അന്തര്‍ദ്ദേശീയമായി ശ്രദ്ധനേടിയ ഒരു ഭീകരാക്രമണത്തില്‍ ഭാരതത്തിലെ അന്വേഷണ ഏജന്‍സികള്‍ എന്തു പറഞ്ഞുവെന്നതും അതില്‍ കോടതി എങ്ങനെ വിധിപറഞ്ഞു എന്നതും അറിയേണ്ടത്  ഒരു പൌരന്റെ അവകാശവും ആവശ്യവുമാകുന്നു. അത് പൂര്‍ണ്ണമായും സാധിക്കുമോ എന്ന സന്ദേഹമുണ്ടെങ്കിലും ആവുന്നതു ശ്രമിക്കണമെന്ന തോന്നലില്‍ അറിയാവുന്നതു പറയുക എന്ന കടമ നിറവേറ്റുകയെന്നതാണ് ഈ പോസ്റ്റിന്റെയും ഇതിന്റെ തുടര്‍ ഭാഗങ്ങളുടെയും ലക്ഷ്യം .

രാഷ്ട്രരക്ഷയ്ക്കു വേണ്ടി നിയോഗിക്കപ്പെട്ട് , അതിനു വേണ്ടി ജീവന്‍ നല്‍കിയവരുടെ കുടുംബങ്ങള്‍ക്ക് ഇന്നത്തെ ദിവസം വേദനയുടേതായിരിക്കും .എങ്കിലും അവരുടെ കണ്ണീരിലും തിളങ്ങിനില്‍ക്കുന്നത്  രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയായിരിക്കുമെന്ന തിരിച്ചറിവാണ് ഇതെഴുതാനുള്ള പ്രേരണ. ഇതു വായിച്ച് മുംബൈ ആക്രമണത്തെപ്പറ്റി മത മൌലിക വാദ തിയറികള്‍  സൃഷ്ടിക്കുന്നവരുടെ മനസ്സുമാറുമെന്നുള്ള വ്യാമോഹമൊന്നുമില്ല . സത്യം അറിയുമെങ്കിലും അറിഞ്ഞുകൊണ്ടുതന്നെ അസത്യത്തിന്റെ തിയറികള്‍ പടച്ചുണ്ടാക്കുന്നതാണല്ലോ അവരുടെ ലക്ഷ്യവും മാര്‍ഗവും .


Wednesday, August 25, 2010

Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ്കറിലൂടെ

ഇന്ത്യന്‍ അധിനിവേശത്തിനു വേണ്ടിയും അതിനു ശേഷവും സ്വീകരിച്ച കിരാത നടപടികളുടെ അനന്തര ഫലങ്ങള്‍ ഗുരുതരമായിരുന്നു. ഹിന്ദു  - മുസ്ലിം സമൂഹങ്ങള്‍ക്കിടയിലുണ്ടായ  അകല്‍ച്ച അതിലൊന്നു മാത്രം. ഒരു നൂറ്റാണ്ടുകാലത്തെ രാഷ്ട്രീയ ജീവിതം ഈ അകല്‍ച്ച ഇല്ലാതാക്കാനെന്നതു പോയിട്ടു കുറയ്ക്കാന്‍ പോലും അപര്യാപ്തമായിരുന്നു. ക്ഷേത്രങ്ങളുടെ നശിപ്പിക്കല്‍‌‌‌‌‌‌, നിര്‍‌‌ബന്ധിത മത പരിവര്‍‌‌ത്തനം‌‌‌‌‌‌, വസ്തുവകകള്‍‌‌‌‌ നശിപ്പിക്കല്‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌, അരും കൊലകള്‍ , സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടി വന്ന കണക്കില്ലാത്ത പീഢനങ്ങള്‍  തുടങ്ങിയ മുറിവുകളുടെ ഓര്‍മകള്‍ പച്ചയായി തന്നെ നില്‍ക്കുമ്പോള്‍ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല തന്നെ . ഇവയൊക്കെ മുസ്ലിങ്ങള്‍ക്കു അഭിമാനകരവും ഹിന്ദുക്കള്‍ക്ക് അപമാനകരവും ആയിരിക്കുമ്പോള്‍ പ്രത്യേകിച്ചും .(അംബേദ്കര്‍ ,  പാകിസ്താന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ )
ഇന്ത്യാ വിഭജനത്തിനു വഴി തെളിച്ച കാരണങ്ങളെ പറ്റി വ്യക്തമായി അപഗ്രഥിച്ചെഴുതിയ പുസ്തകമാണ് ശ്രീ ബാബാ സാഹെബ് അംബേദ്കറിന്റെ “പാകിസ്താന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ “ എന്നത് അതിലെ ഓരോ പേജുകളിലൂടെ കടന്നു പോകുമ്പോഴും നമുക്ക് മനസ്സിലാകും. വിഭജനത്തിന്റെ സമയത്ത് നിലനിന്നിരുന്ന (ഒരു പക്ഷേ ഇന്നും തുടര്‍ന്നു പോരുന്ന) മതങ്ങള്‍ തമ്മിലുള്ള വിടവിന്റെ കാരണം കേവലം ഒരു നൂറ്റാണ്ടിനിടയ്ക്കുണ്ടായതല്ല (ചിലര്‍ വാദിക്കുന്നത് പോലെ 1925 നു ശേഷമല്ല )എന്ന് അദ്ദേഹം വ്യക്തമായി പറയുന്നു. മതാന്ധരായ അധിനിവേശ ശക്തികള്‍ ചെയ്തു കൂട്ടിയ കിരാത നടപടികള്‍ തന്നെയാണ് തലമുറകള്‍ കൈമറിഞ്ഞ് ഒടുവില്‍ വിഭജനത്തിനും അതിനോടനുബന്ധിച്ചുണ്ടായ രക്ത ചൊരിച്ചിലുകള്‍ക്കും കാരണമായതെന്ന് പുസ്തകത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
മുഹമ്മദ് ബിന്‍ കാസിമില്‍ തുടങ്ങി ഗസ്നിയിലൂടെയും ഗോറിയിലൂടെയും ഗതിവേഗം കൈവരിച്ച് ഭാരതത്തിലെ ഒരു സമൂഹത്തെ വംശഹത്യ നടത്തിയ  അധിനിവേശ മതാന്ധതയെ പറ്റി തുടര്‍ന്നുള്ള പേജുകളില്‍ വിവരിക്കുന്നതിങ്ങനെ...

മുഹമ്മദ് ഗസ്നിയുടെ ചരിത്രകാരന്‍ അല്‍ ഉത്ബി ഗസ്നിയുടെ പടയോട്ടത്തെ പറ്റി ഇങ്ങനെ പ്രസ്താവിച്ചു.“അദ്ദേഹം വിഗ്രഹങ്ങളുള്ള ക്ഷേത്രങ്ങള്‍ പൊളിച്ച് അവിടെ ഇസ്ലാം സ്ഥാപിച്ചു. നഗരങ്ങളെ കീഴടക്കി , വിഗ്രഹാരാധകരെ ഉന്മൂലനം‌‌‌‌‌‌ ചെയ്ത് സ്വസമൂഹത്തെ സന്തോഷിപ്പിച്ചു.തിരിച്ച് സ്വന്തം നാട്ടിലെത്തി ഇസ്ലാമിനു വേണ്ടി താന്‍ ചെയ്ത കാര്യങ്ങള്‍ ഉദ്ഘോഷിക്കുകയും അതോടൊപ്പം ഓരോ വര്‍ഷവും താന്‍ ഹിന്ദു സ്ഥാനത്തോട് വിശുദ്ധയുദ്ധം ചെയ്യുമെന്ന്  പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ഗസ്നിയുടെ പാത പിന്തുടര്‍ന്ന മുഹമ്മദ് ഗോറിയുടെ പടയോട്ടം ഹസ്സന്‍ നിസ്സമിയെന്ന ചരിത്രകാരന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.” ബഹുദൈവാരാധനയുടെയും ബിംബാരാധനയുടെയും മുള്ളുകളില്‍ നിന്ന് ഹിന്ദുസ്ഥാനത്തെ അദ്ദേഹം മോചിപ്പിച്ചു .അദ്ദേഹത്തിന്റെ പോരാട്ടവീര്യം ക്ഷേത്രങ്ങളെ ഒന്നൊഴിയാതെ മണ്ണോടു മണ്ണു ചേര്‍‌‌ത്തു.

മംഗോള്‍ വംശജനായ തിമൂര്‍ ആക്രമണം നടത്തിയതിന്റെ കാരണം ,അവിശ്വാസികളെ  സത്യവിശ്വാസത്തില്‍ ചേര്‍ത്ത്  ക്ഷേത്രങ്ങള്‍ തകര്‍ത്ത് , വിഗ്രഹങ്ങളെ പറിച്ചെറിഞ്ഞ് ഹിന്ദു സ്ഥാനത്തെ അവിശ്വാസത്തില്‍ നിന്നും, ബഹുദൈവാരാധകരില്‍ നിന്നും സ്വതന്ത്രമാക്കുക എന്നതായിരുന്നു പോലും .

മുഹമ്മദ് ഭക്ത്യാര്‍  ഖില്‍ജിയുടെ നളന്ദ ആക്രമണങ്ങളും തല മുന്‍ഡനം ചെയ്ത ബ്രാഹ്മണരെ (ബുദ്ധിസ്റ്റ്സ്) കൊന്നൊടുക്കി നളന്ദ സരവകലാശാല തീവെച്ചു നശിപ്പിച്ചതും ചരിത്രകാരന്മാരെ ഉദ്ധരിച്ചു കൊണ്ട് അംബേദ്കര്‍  വിവരിക്കുന്നുണ്ട്. സോമനാഥ ക്ഷേത്രം ആക്രമിച്ചതിനു ശേഷം അവിടെയുള്ള വിഗ്രഹത്തെ നാലു കഷണങ്ങളാക്കി ഒരു ഭാഗം ഗസ്നിയിലെ മസ്ജിദിലും മറ്റു രണ്ടു ഭാഗങ്ങള്‍ മെക്കയിലേക്കും മെദീനയിലേക്കും അയച്ചെന്നും ഒരു ഭാഗം രാജകൊട്ടാരത്തിന്റെ പ്രവേശന കവാടത്തില്‍ ചവിട്ടു പടിയായി ഉപയോഗിച്ചെന്നും  ചരിത്രകാരന്‍ മിന്‍ ഹാജ് - സിറാജ് രേഖപ്പെടുത്തിയിട്ടുണ്ടത്രെ .

മുഹമ്മദ് ബിന്‍ കാസിമാകട്ടെ അതിലും നീചമായ ബുദ്ധിയാണ് പ്രയോഗിച്ചത് . മുള്‍ട്ടാനിലെ ക്ഷേത്രം അവിടെ ലഭിക്കുന്ന അസാമാന്യമായ വരുമാനം കാരണം നശിപ്പിച്ചില്ല പകരം ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കഴുത്തിനു ചുറ്റും പശുവിന്റെ കുടല്‍മാല നിക്ഷേപിച്ച് അദ്ദേഹം കൃതാര്‍ത്ഥനായി !!
കുത്തബ്ദീന്‍ ഐബക് , അലാവുദ്ദീന്‍ ഖില്‍ജി തുടങ്ങിയ ആക്രമണകാരികളും ഒട്ടും വ്യത്യസ്തരായിരുന്നില്ല .ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ കുത്തബ്ദീന്‍ ഐബക്ക് തകര്‍ത്തതായി പറയപ്പെടുന്നു . അലാവുദ്ദീന്‍ ഖില്‍ജിയും ഇതേ പാത പിന്തുടര്‍ന്നുവെന്ന് അമീര്‍ കുസ്രു സാക്ഷ്യപ്പെടുത്തുന്നു. വടക്കന്‍ ഭാരതത്തില്‍ തന്റെ മുന്‍ ഗാമികള്‍ ചെയ്തതെന്തെല്ലാമോ അതെല്ലാം അലാവുദ്ദീന്‍ തെക്കന്‍ ഭാരതത്തില്‍ നടത്തിയത്രെ .
പ്രണയിനിക്കു വേണ്ടി താജ്മഹല്‍ കെട്ടിപ്പൊക്കിയ ഷാജഹാന്‍ ചക്രവര്‍ത്തി നടത്തിയ ക്ഷേത്ര ധ്വംസനങ്ങള്‍ “ ഷാജഹാന്‍ നാമ “ യില്‍ ഇങ്ങനെ വിവരിക്കുന്നതായി പുസ്തകത്തില്‍ പറയുന്നു.

“അക്ബറുടെ ഭരണകാലത്ത് ബനാറസില്‍ ഹിന്ദുക്കള്‍ ക്ഷേത്രങ്ങള്‍ പുതുക്കി പണിഞ്ഞു തുടങ്ങിയിരുന്നെങ്കിലും മുഴുമിക്കാനായില്ല . അവിശ്വാസികള്‍ ഇപ്പോള്‍ അത് പൂര്‍ത്തീകരിക്കാന്‍ വേണ്ടി  ശ്രമിക്കുന്നുണ്ടെന്ന് ബാദ്ഷാ അറിഞ്ഞു..  വിശ്വാസ സംരക്ഷകനായ അദ്ദേഹം ഉടന്‍ തന്നെ അവയെല്ലാം തകര്‍ക്കാന്‍ ആജ്ഞ നല്‍കി . അന്നു തന്നെ അവിശ്വാസികളുടെ കേന്ദ്രമായ ബനാറസിലെ 76 ക്ഷേത്രങ്ങള്‍ പൊളിച്ചടുക്കി.“
അലാവുദ്ദീന്റെ ഭരണകാലത്താകട്ടെ അവിശ്വാസികളുടെ മേല്‍ ഭീമമായ നികുതി (ജസിയ)ചുമത്തി.അക്ബറുടെ ഭരണകാലത്തൊഴികെ മറ്റെല്ലാ ഇസ്ലാമിക ഭരണകാലത്തും അതു തുടര്‍ന്നു പോരുകയും ചെയ്തു . ഇസ്ലാമിക ഭരണാധികാരികളുടെ തന്ത്രങ്ങളുടെ  നടപ്പാക്കലായിരുന്നു ജസിയ കൊണ്ടുദ്ദേശിച്ചതെന്ന് അംബേദ്കര്‍ പറയുന്നു. ഇസ്ലാമിക ഭരണത്തില്‍ അവിശ്വാസികളുടെ അവസ്ഥ എന്തായിരിക്കണമെന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ ചോദ്യത്തിനു ഖാസി ഇങ്ങനെ മറുപടി നല്‍കിയത്രെ

നികുതിപിരിക്കുന്നവര്‍ വെള്ളി ചോദിച്ചാല്‍ അങ്ങേയറ്റം ബഹുമാനത്തോടെ അവര്‍ സ്വര്‍ണ്ണം കൊടുക്കേണ്ടവരാണ്.അവരുടെ വായിലേക്ക് ഈ ഉദ്യോഗസ്ഥര്‍ ചെളിയെറിഞ്ഞാല്‍ യാതൊരു വിമുഖതയുമില്ലാതെ അവര്‍ അത് സ്വീകരിക്കേണ്ടതാണ്.ഇസ്ലാമിനെ പ്രകീര്‍ത്തിക്കുക അവരുടെ  കടമയാണ്. ഹിന്ദുക്കളെ അടിച്ചമര്‍ത്തേണ്ടത് എന്തു കൊണ്ടെന്നാല്‍ അവര്‍ പ്രവാചകന്റെ ശത്രുക്കളാണ്.അതു കൊണ്ട് അദ്ദേഹത്തിന്റെ (പ്രവാചകന്റെ) ആജ്ഞയ്ക്ക് വിധേയരായി അവരെ കൊള്ളയടിക്കേണ്ടതും വധിക്കേണ്ടതും നമ്മുടെ മതപരമായ കര്‍ത്തവ്യമാണ്. ഒന്നുകില്‍ അവരെ സത്യ വിശ്വാസികളാക്കുക , അല്ലെങ്കില്‍ കൊല്ലുകയും അവരുടെ ധനത്തെ ഇല്ലാതാക്കുകയും ചെയ്യുക . ജസിയ അല്ലെങ്കില്‍ അവര്‍ക്കു മുന്നില്‍ രണ്ടുവഴികള്‍ മാത്രം ഒന്നുകില്‍ ഇസ്ലാം അല്ലെങ്കില്‍ മരണം

ഈ അക്രമണകാരികളെല്ലാം, വിശുദ്ധയുദ്ധത്തില്‍ പിടിച്ചെടുത്ത സ്ത്രീകളെ പങ്കിട്ടെടുക്കുകയും പുരുഷന്മാരെ അടിമകളാക്കി വില്‍ക്കുകയും ചെയ്തിരുന്നു. ഇസ്ലാം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഫലം മരണമായിരുന്നു.ഇന്ത്യയിലെ സാംസ്കാരിക സാമൂഹ്യ മേഖലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിച്ചവയായിരുന്നു അവിശ്വാസികളെ തകര്‍ക്കാന്‍ വേണ്ടി ഇസ്ലാമിക അധിനിവേശ ആക്രമികള്‍ നടത്തിയ പടയോട്ടങ്ങളെന്ന്  ബാബാ സാഹേബ് അംബേദ്കര്‍ പുസ്തകത്തില്‍ വിശദമാക്കുന്നു.ഈ പ്രത്യാഘാതങ്ങളാണ് രണ്ട് സമൂഹങ്ങളെ അകറ്റിയതും അതു വഴി ഇന്ത്യയുടെ വിഭജനത്തിന് പ്രേരണയായതും .

Thursday, August 19, 2010

നോക്കൂ . ഈ ലഷ്കര്‍ എന്തു നല്ലവരാണെന്നോ !!



ഇത്രയും ദുരിതാശ്വാസം നടത്തുന്ന ലഷ്കര്‍ പ്രവര്‍ത്തകരെയാണോ നിങ്ങളൊക്കെ തീവ്രവാദികളെന്നു വിളിക്കുന്നത് . ഞങ്ങളെഴുതുന്നത് നോക്കൂ..
അതിര്‍ത്തി കടന്ന് കുറെ ഇന്ത്യാക്കാരെ ആക്രമിക്കുന്നുവെന്നല്ലാതെ ഈ പോരാളികള്‍ എന്തു ചെയ്തെന്നാണ് നിങ്ങളീ പറയുന്നത് . ??



ഈ പോരാളികള്‍ എന്നൊക്കെ പറഞ്ഞാല്‍ ദാ ഇങ്ങനെ വേണം..

പോരാളികള്‍ എന്നു വിളിക്കപ്പെടുന്നതെന്താണെന്ന് വിശദ്മായി തന്നെ തേജസ്സ് ഈ എഡിറ്റോറിയലില്‍ പറഞ്ഞിട്ടുണ്ട്. 
അപ്പോള്‍ ആരുടെ അധിനിവേശത്തിനെതിരെയാണ് കാശ്മീരിലെ വിശുദ്ധ പോരാളികള്‍ പോരാട്ടം നടത്തുന്നത് . ഇന്ത്യയുടെ അധിനിവേശത്തിനെതിരെ ആയിരിക്കും അല്ലേ തേജസേ ????


Thursday, February 25, 2010

താലിബാനോ ... ഏയ് ..

പാകിസ്താന്‍ ഗോത്രമേഖലയിലെ രണ്ടു സിക്കുകാരെ താലിബാന്‍ തലയറുത്തു കൊന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് അവരുടെ തല ഗുരുദ്വാരയിലേക്ക് അയച്ചു കൊടുത്തു. ബിസിനസുകാരായ ജസ്പാല്‍ സിംഗ്, മഹന്‍ സിംഗ് എന്നിവരെയാണ് താലിബാന്‍ വധിച്ചത്----- ( പത്രവാര്‍ത്ത )

ഏയ് താലിബാന്‍ അങ്ങനെയൊന്നും ചെയ്യില്ല .. ദാ ജമാ അതെ ഇസ്ലാമി വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇവോണ്‍ റിഡ്ലി പറഞ്ഞത് നോക്കൂ...

 

താലിബാന്‍ തടവറയില്‍ നിന്നും അവരുടെ കുലീനമായ പെരുമാറ്റം കൊണ്ട് മതം മാറി എന്നതാണു ഇവോണ്‍ റിഡ്ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനം ഉദ്ഘാടനം ചെയ്യിക്കാന്‍ തെരഞ്ഞെടുത്തതിന്റെ പിന്നിലുള്ളത് . പാലസ്തീനിലെ കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി സംസാരിക്കുന്നതു കൊണ്ട് മാത്രം ജമാ അതെ ഇസ്ലാമി ഇവോണ്‍ റിഡ്ലിയെ വിളിക്കുമെന്ന് തോന്നുന്നില്ല . അപ്പോള്‍ പിന്നെ അതിനു പിന്നിലെ ചേതോവികാരം ഇത്രമാത്രം.. താലിബാനിന്‍ പോരാളികള്‍ വളരെ കുലീനരാണു എന്ന സന്ദേശം എത്തിക്കുക .
ഇസ്ലാം , സ്ത്രീ വിരുദ്ധമല്ലെന്ന് തെളിയിക്കാന്‍ റിഡ്ലി ഉദാഹരിച്ചത് താലിബാനെ ആണ്. അപ്പോള്‍ താലിബാനു പിന്നിലെ ആദര്‍ശം ഇസ്ലാമാണെന്ന് റിഡ്ലിക്ക് അഭിപ്രായമുണ്ട് . അപ്പോള്‍ അവരുടെ പ്രസംഗം ജമാ അത്തെ ഇസ്ലാമി കേട്ടില്ലെന്നുണ്ടോ , പ്രസിദ്ധീകരിച്ച തേജസ്സുകാരും ഇത് കണ്ടില്ലെന്നു തോന്നുന്നു.. 

ഇസ്ലാം എന്നാല്‍ താലിബാന്‍ ആണെന്നു വരുത്തി തീര്‍ക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നു എന്നൊക്കെയാണു ചിലരുടെ വാദം . സ്വയം താലിബാനെ കുലീനര്‍ എന്ന് പറയുകയും മറ്റുള്ളവരെ കൊണ്ട് ആ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ട് “ഫാസിസം ഫാസിസം “ എന്നലറി വിളിച്ചിട്ട് വല്ല കാര്യവുമുണ്ടോ .....




Monday, February 8, 2010

ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..

ബൂലോകത്ത് ഈയിടെ പങ്കെടുത്ത ഒന്ന് രണ്ടു സംവാദങ്ങളില്‍‌‌‌‌‌‌ ശ്രദ്ധിച്ച ചില അഭിപ്രായങ്ങളാണ്  ഇങ്ങനെയൊരു പോസ്റെഴുതാന്‍ പ്രേരിപ്പിച്ചത് . ഇന്ത്യയില്‍ നടക്കുന്ന ഏതാണ്ടെല്ലാ തീവ്രവാദി ആക്രമണങ്ങളും ഒരു സമൂഹത്തെ ഇരകള്‍ ആക്കാന്‍ വേണ്ടി ഫാസിസ്റ്റ് - നാസിസ്റ്റ് ശക്തികള്‍ നടത്തുന്ന പദ്ധതികളുടെ ഭാഗമാണെന്ന ആരോപണം ചില മത മൌലിക സംഘടനകള്‍‌‌‌‌‌‌‌‌‌‌‌‌‌‌ സ്ഥിരന്മായി ഉന്നയിക്കാറുണ്ട് . ഇന്ത്യയില്‍ അത് നിയന്ത്രിക്കുന്നത് സംഘ പരിവാര്‍ , ഇന്ത്യക്ക് പുറത്ത് മൊസാദ് അല്ലെങ്കില്‍‌‌‌ സി ഐ എ ( ഇവരൊന്നും പേരിനു പോലും ഇല്ലാത്തിടത്ത് ആരാണെന്ന് ചോദിക്കരുത് . അങ്ങനെ ചോദിച്ചാല്‍ അത് ചോദിക്കുന്നവര്‍ ചെയ്യുന്നതാണെന്ന് ഇവര്‍ പറഞ്ഞു കളയും ) എന്നിങ്ങനെയാണ് ആരോപണങ്ങളുടെ പോക്ക് .. നേരത്തെ ചില പോസ്റ്റുകളില്‍ പറഞ്ഞത് പോലെ കാര്‍ഗില്‍ യുദ്ധം, പാര്‍‌‌ലമെന്റ് ആക്രമണം‌‌ എന്നിവയൊക്കെ വെറും നാടകം ആയിരുന്നെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിദ്വാന്മാര്‍ ഉള്ള നമ്മുടെ`നാട്ടില്‍ ഈ ജാതി ആരോപണങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. ലോകത്തുള്ള മുസ്ലിങ്ങളുടെയെല്ലാം പ്രതിനിധികളായി ചമഞ്ഞു വിളവെടുപ്പ് നടത്തുന്ന ഇവരാണ് ഒരു സമൂഹത്തെ സംശയ ദൃഷ്ടിയോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നതും .

സഖാവ് പിണറായിക്കെതിരെ എന്തെങ്കിലും ആരോപണം വന്നാല്‍ അത് ഉടനെ പാര്‍ട്ടിക്ക് എതിരെ ഉള്ള ആരോപണമായി ദിശ മാറുന്നത് പോലെ, അല്ലെങ്കില്‍ മാറ്റുന്നത് പോലെയാണ് തന്നെയാണ് ഈ മതമൌലിക വാദികളുടെയും‌‌‌‌‌‌‌‌ സ്വഭാവങ്ങള്‍ .. തീവ്ര ചിന്താഗതി ഉള്ള താലിബാനികളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ ക്ഷണം ചാടി വീണ് സമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന്‍ ആക്രോശിച്ച് മുസ്ലിം വികാരം ഇളക്കിമറിക്കുകയാണ് ഇവരുടെ പ്രധാന പദ്ധതി .. മത വിശ്വാസം ശക്തമായ ഒരു സമൂഹത്തില്‍ ഇതുണ്ടാക്കുന്ന അലയടികള്‍ എങ്ങനെ തങ്ങള്‍ക്കു ലാഭകരമാക്കാം എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. സ്വതവേ സമാധാനപ്രിയരും മനുഷ്യ സ്നേഹികളുമായ യഥാര്‍ത്ഥ മത വിശ്വാസികള്‍ , ഇവര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് മതത്തിനെതിരെയായി വ്യാഖ്യാനിക്കപ്പെടുമോ എന്ന പേടി കൊണ്ട് മൌനം ഭജിക്കുകയാണ് സാധാരണ ചെയ്യാറുള്ളത് . (അത് തന്നെയാണ് ഇവരുടെ വിജയവും ) .അത് കൊണ്ടാണ് അഫ്ഗാനിലെ താലിബാനികളും , പാകിസ്ഥാനിലെ ലഷ്കര്‍ ഭീകരരും ഇസ്ലാമിക ആദര്‍ശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാന്‍ ഇവര്‍ക്ക് കഴിയുന്നത്.(രാജാവിന്റെ നഗ്നത ചൂണ്ടിക്കാണിക്കുന്ന തിരക്കിനിടയില്‍ ഇവരൊക്കെ സ്വയം നഗ്നരാകുന്നത് അറിയുന്നില്ലെന്നു തോന്നുന്നു)

ഇന്ത്യയിലെ കലാപങ്ങളുടെ നാള്‍വഴികള്‍ വെറും മുപ്പത്തിയെട്ടു വര്‍ഷങ്ങളില്‍ ഒതുങ്ങുന്നവയല്ല .. മതഭ്രാന്തിന്റെ ഭീകരതയുമായി അതിര്‍ത്തി കടന്നെത്തിയ വിഗ്രഹ ഭംജകര്‍ തകര്‍ത്തത് ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ്. അതൊക്കെ സ്വത്തു കൊള്ളയടിക്കാന്‍ മാത്രമുള്ളവയായിരുന്നു എന്ന വ്യഖ്യാനം വെറും ഭംഗിവാക്കും ചരിത്രത്തിന്റെ തമസ്കരണവുമാണ് .സംഘ പരിവാര്‍ പിറവിയെടുക്കുന്നതിനു മുന്പ് തന്നെ ഉണ്ടായ   സ്വാതന്ത്ര്യ സമര കാര്‍ഷിക മാപ്പിള ലഹളയുടെ കഥ     എന്റെ തന്നെ മറൊരു പോസ്റ്റില്‍ ഇട്ടിരുന്നു . ക്ഷേത്രങ്ങളുടെ മുകളില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തുക , ഘോഷയാത്രകളെ ആക്രമിക്കുക ,ക്ഷേത്രങ്ങള്‍ തല്ലി തകര്‍ക്കുക, പശുവിനെ അറുത്ത് ക്ഷേത്രത്തില്‍‌‌ തള്ളുക തുടങ്ങിയവയൊക്കെ കലാപങ്ങള്‍‌‌‌‌ക്കിടയില്‍‌‌ നടത്തിയ ചില ഒറ്റപ്പെട്ട സം‌‌ഭവങ്ങളൊന്നുമായിരുന്നില്ല.  ..വിഭജനത്തിനു ശേഷം രണ്ടു സമൂഹങ്ങള്‍‌‌‌‌‌‌ക്കിടയിലെ വിശ്വാസ രാഹിത്യം മറ്റൊരു കാരണവും . പറഞ്ഞു വന്നതെന്തെന്നാല്‍ കലാപങ്ങളുടെ തിക്ത ഫലങ്ങള്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹവും അതി ഭീകരമായി തന്നെ അനുഭവിച്ചിട്ടുണ്ട് എന്നാണ് .. കാശ്മീരിലുണ്ടായിരുന്ന ലക്ഷക്കണക്കിന്‌ പണ്ഡിറ്റുകളില്‍‌‌ ഇന്ന് ബാക്കിയുള്ളവര്‍‌‌‌‌ (അയല്‍പക്കത്തെ ആദര്‍ശ രാഷ്ട്രങ്ങളുടെ ജിഹാദ് മൂലം) ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ന് അഗതികളായി കഴിയുന്നു .ഇതേ ആദര്‍ശ രാജ്യത്തിലെ തീവ്രവാദികളുടെ പിന്തുണയോടു കൂടി നടമാടിയ കാശ്മീര്‍ നരഹത്യകളില്‍ ഇന്നേവരെ പതിനായിരക്കണക്കിനു പേര്‍ മരിച്ചു വീണു . അതില്‍ പകുതിയോളം‌‌‌‌‌‌‌‌ മുസ്ലിങ്ങള്‍ ആയിരുന്നു താനും .( ആ കൂട്ടക്കൊലകള്‍ക്കെതിരെ ഒരക്ഷരം പറയില്ല ഇന്ത്യന്‍ ജിഹാദികള്‍‌‌‌‌ .. കാശ്മീരിലെ തീവ്രവാദികള്‍ ചില മലയാള പത്രങ്ങള്‍ക്കു പോരാളികള്‍ ആണല്ലോ , അവര്‍ നടത്തുന്നത് സ്വാതന്ത്ര്യ സമരവും )

“ചില പാക് പൌരന്മാര്‍ ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയേക്കാം ..(ഉറപ്പൊന്നുമില്ല) അഥവാ നടത്തിയാലും അതിനു പിന്നില്‍ പാക് മതമൌലിക വാദികള്‍ ഇല്ല , മറിച്ച് സവര്‍ണ്ണ ഫാസിസ്റ്റ് പരിവാറും , പിന്നെ പരിവാര്‍ സ്വാധീനമുള്ള ഐ ബി യും ആണതിനു പിന്നില്‍ “എന്നു പറയുന്ന 'ഇന്ത്യാ'ക്കാരും ധാരാളമായുണ്ട്. പാകിസ്ഥാനെകുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നുള്ള മനോഭാവമാണെന്നു തോന്നും ഇവരുടെ വാക്കുകള്‍ കേട്ടാല്‍ . ഇതൊക്കെ കാണുമ്പോഴാണു ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്ക് പാക് പട്ടാളത്തിന്റെ ആവശ്യമില്ല എന്ന്  പര്‍വേസ് മുഷറ്ഫ് പണ്ട് പറഞ്ഞത് എത്ര അര്‍ത്ഥവത്താണെന്നു നാം മനസ്സിലാക്കുന്നത്

ഇന്ത്യ പാകിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനം നടത്തി എന്നതിന്റെ തെളിവ് നമ്മുടെ പ്രധാനമന്ത്രിക്കു കൈമാറിയെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിനെ അധികരിച്ച് ,അനുഭാവം പുലര്‍ത്തുന്ന രീതിയില്‍ എഡിറ്റോറിയല്‍ എഴുതിയ മതേതര മനുഷ്യാവകാശ പത്രങ്ങള്‍ തമസ്കരിച്ച ഒന്നു രണ്ട്  വാര്‍ത്തകള്‍ ചുവടെ...

ISLAMABAD: A day after Islamabad said it was seeking a clarification from New Delhi on the agenda for the proposed Foreign Secretary-level talks, the Jamat-ud-Dawah, front organisation of the Lashkar-e-Taiba, the group blamed for the Mumbai attacks, held a public meeting here vowing to seize Kashmir by force and threatening “rivers of blood” in India.

Whenever our jihad in Kashmir nears success, India becomes ready for talks,” Abdur Rehman Makki, deputy to JuD leader Hafiz Saeed, told his audience, mostly traders from the local market, students from madrasas and JuD activists bussed in from Rawalpindi.

മുകളില്‍ പറഞ്ഞത് എന്ത് ജിഹാദ്  ആണെന്ന് അറിവുള്ളവര്‍ പറയട്ടെ .. (തീവ്രവാദികള്‍ പറയുന്ന ജിഹാദല്ലല്ലോ , ഇസ്ലാം പ്രചാരകര്‍ പറയുന്ന ജിഹാദ് )

ഇനി അടുത്ത് ഡയലോഗ് നോക്കൂ..


India and the U.S. were trying to make the Kashmir cause a part of the “war on terror,” he said, but if India did not pull out its troops from there, “each one of the 17 crore Pakistanis would struggle step-for-step with the Kashmiris in the massacre of Indian soldiers until the last soldier is dead.

ആഹഹ ചുണക്കുട്ടി തന്നെ.. ഇത് താനെടാ ആദര്‍ശം ... മുഴുവന്‍ വാര്‍ത്ത ഇവിടെ വായിക്കാം

അന്നേ ദിവസം ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന വാര്‍ത്ത ഇങ്ങനെ ..

Jamaat-ud-Dawa chief Hafiz Mohammad Saeed, accused of masterminding the Mumbai attacks, on Friday said the only solution to problems between India and Pakistan is the “liberation of Jammu and Kashmir”, failing which radical groups would resort to the “option of jehad”.

ബോം‌‌ബെയില്‍‌‌ നടന്ന കൂട്ടക്കുരുതിയുടെ സൂത്രധാരനെന്നറിയപ്പെടുന്ന ഹാഫിസ് മുഹമ്മദ് സയ്യിദ് പറഞ്ഞത് - "ഇന്‍‌‌ഡ്യയും‌‌ പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങള്‍‌‌ക്കും‌‌ പരിഹാരം‌‌ ജമ്മുവിന്റെയും‌‌ കാശ്മീരിന്റെയും‌‌ സ്വാതന്ത്ര്യം‌‌ മാത്രം‌‌‌‌, അതിനു തയ്യാറില്ലെങ്കില്‍‌‌ ജിഹാദ് നേരിടാന്‍‌‌ തയ്യാറായിക്കൊള്ളുക" !!!

ഇനി അദ്ദേഹത്തിന്റെ ആ എളിമ നോക്കൂ..

“We are not against composite dialogues. I ask Chidambaram to first come to Lahore before going to Islamabad and hold talks with me. I will tell him a solid solution to the problems between India and Pakistan,” said Saeed. “There is only one solution to all the problems--liberate Indian-held Kashmir. Otherwise the option of ‘jehad’ (holy war) is open for us,” Saeed said. He also warned India that the liberation of the erstwhile state of Hyderabad was also on the JuD’s agenda.
  
അദ്ദേഹത്തിനു കാഷ്മീര്‍ മാത്രം പോരാ, ഹൈദരാബാദും അജണ്ടയിലുണ്ട് പോലും .. 

മുഴുവന്‍ വാര്‍ത്ത  ഇവിടെ വായിക്കാം


പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ ആണ് പാകിസ്ഥാനിലുടനീളം നടന്നത് .ഇതില്‍ നിന്നു തന്നെ ഇന്ത്യാ വിരുദ്ധതയുടെ വ്യാപ്തിയും ഇന്ത്യയെ ആക്രമിക്കാനുള്ള ജിഹാദികളുടെ വ്യഗ്രതയും മനസ്സിലാക്കാവുന്നതാണ്. അയല്‍ പക്കത്തെ ദരിദ്ര രാജ്യത്തിന്റെ താലിബാനിസത്തിന്റെ പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ഭാവിയില്‍ ഈ മതതീവ്രവാദത്തെ പിന്തുണയ്ക്കില്ല എന്ന് എന്താണ് ഉറപ്പ് ??? ഒരു ഉറപ്പും നമുക്ക് പറയാന്‍ കഴിയില്ല . കാരണം അവരുടെ വിധേയത്വം രാജ്യത്തോടല്ല മറിച്ച് ഈ താലിബാനിസത്തിനു പിന്നിലെ ആദര്‍ശത്തോടാണ്.

Thursday, January 21, 2010

കാരക്കുന്ന് കള്ളം പറയുമ്പോള്‍

മാധ്യമ സ്വാതന്ത്ര്യവും ദുസ്സ്വാതന്ത്ര്യവും വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സമയമാണിത് . നട്ടാല്‍ കുരുക്കാത്ത നുണകള്‍ സ്വന്തം പത്രത്തിലൂടെ പ്രചരിപ്പിക്കുന്നവര്‍ പോലും മറ്റു മാധ്യമങ്ങളുടെ വളച്ചൊടിക്കലുകളെ പറ്റി ഘോരഘോരം പേനയുന്തുന്നു. ആ തരത്തിലുള്ള ഒരു ലേഖനം ഇന്നത്തെ മതേതര 'മാധ്യമ'ത്തില്‍ കണ്ടു. മാധ്യമം പത്രത്തിനു പിന്നിലെ പ്രത്യയ ശാസ്ത്രത്തിന്റെ കേരളത്തിലെ അസിസ്റ്റന്റ് അമീര്‍ ശ്രീ ഷേക്ക് മുഹമ്മദ് കാരക്കുന്നാണ് പ്രസ്തുത ലേഖനത്തിന്റെ കര്‍ത്താവ്. ലേഖനത്തിന്റെ പേര്‍ “നിയമത്തെ ദുരുപയോഗം ചെയ്യുന്നവര്‍“. ഒട്ടും താമസിയാതെ തന്നെ മാധ്യമം പത്രത്തിന്റെ“ ബൂലോക ആസ്ഥാന മൂടു താങ്ങികള്‍“ ലേഖനം പോസ്റ്റാക്കി പ്രതിബദ്ധത കാട്ടുകയും ചെയ്തു .

മൂല്യബോധമില്ലാത്ത മറ്റ് പത്രങ്ങളുടെ സമീപനം കാരണം സമൂഹത്തിലുണ്ടാകുന്ന വിള്ളലുകളോര്‍ത്ത് വളരെയധികം വിഷമിക്കുന്നുണ്ട് അദ്ദേഹം. യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയാണു “മാധ്യമം” ഒഴിച്ചുള്ള മറ്റ് പത്രങ്ങളുടെ പരിപാടി എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിനു വളരെയധികം ഉദാഹരണങ്ങളും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ചുരുക്കത്തില്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതിനോടൊപ്പം തന്നെ യാതൊരു വിധ മൌലികവാദ ചിന്തകളും ഇല്ലാത്ത ആളായിരുന്നു സ്വന്തം നേതാവായ മൌദൂദി എന്ന കാര്യവും അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ സ്വന്തം പത്രമായ മാധ്യമം പ്രചരിപ്പിക്കുന്ന പച്ചക്കള്ളങ്ങളും ഇന്ത്യാ വിരുദ്ധതയും എന്റെ മറ്റുള്ള പോസ്റ്റുകളില്‍ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട് .യാതൊരു തെളിവും കയ്യിലില്ലാതെ “മുംബൈ ആക്രമണത്തിനു പിന്നില്‍ ഹൈന്ദവ തീവ്രവാദികള്‍“എന്ന് തലക്കെട്ട് കൊടുത്തിട്ട്, മുഷറിഫ് എഴുതിയ പുസ്തകത്തെ പറ്റി വിശദമാക്കിയവരാണു ഇവര്‍.. അജമല്‍ കസബ് നേപ്പാളില്‍ വെച്ച് നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്ന പാക് വാദം സ്വന്തം പുസ്തകത്തില്‍ ഒരു അധ്യായമാക്കി സമര്‍ത്ഥിച്ച ആളാണു ഈ മുഷറിഫ് . പക്ഷെ ഈ വാര്‍ത്തകളൊക്കെ വളരെ മനോഹരമായി കൊടുത്ത് അതിനനുസരിച്ച് ലേഖനങ്ങള്‍ എഴുതിച്ച്,കൂട്ടത്തില്‍ ഇങ്ങനെ ഉള്ളവരുടെ അഭിമുഖങ്ങളും പ്രസിദ്ധീകരിച്ച് ഇന്ത്യാ വിരുദ്ധതയ്ക്ക് ചൂട്ടു പിടിക്കുന്ന ഇക്കൂട്ടര്‍ മാധ്യമധര്‍മ്മത്തെ പറ്റി വായിട്ടലയ്ക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെങ്കിലും പത്രം 'മാധ്യമം' ആയതു കൊണ്ട് ഇതൊക്കെ സ്വാഭാവികമാണെന്ന് വിചാരിച്ചു നമുക്ക് സമാധാനിക്കാം ..

എന്നാല്‍ ...

സത്യ സന്ധമായ മാധ്യമപ്രവര്‍ത്തനത്തെ പറ്റി ബേജാറാകുന്ന കാരക്കുന്ന് അതേ ലേഖനത്തില്‍ തന്നെ പച്ചക്കള്ളം പറയുന്നത് എന്തടിസ്ഥാനത്തില്‍ ആണെന്ന് കൂടി ചോദ്യമുയരുന്നു.. പ്രഗ്യാസിംഗ് താക്കൂര്‍ അറസ്റ്റ് ചെയ്യപ്പെട്ട മാലേഗാവ് സ്ഫോടനത്തെ പറ്റി അദ്ദേഹം എഴുതിയത് നോക്കൂ...

2006 സെപ്റ്റംബര്‍ എട്ടിന് വെള്ളിയാഴ്ച മാലേഗാവില്‍നടന്ന മൂന്ന് സ്ഫോടനങ്ങളിലായി 22 കുട്ടികളുള്‍പ്പെടെ 40 പേര്‍ മരിച്ചു. ഇരുന്നൂറ്റമ്പതോളം പേര്‍ക്ക് പരിക്കുപറ്റി. പ്രസ്തുത സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രജ്ഞസിങ് ഠാക്കൂര്‍, ലഫ്റ്റനന്റ് കേണല്‍ പുരോഹിത് ദയാനന്ദ് പാണ്ഡെ, പൂര്‍ണചേതാ നന്ദകി തുടങ്ങിയ 'അഭിനവ് ഭാരത്' എന്ന തീവ്രഹിന്ദു സംഘടനയുടെ നേതാക്കളായിരുന്നുവെന്ന് ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിയിച്ചതാണല്ലോ.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ‍

കാരക്കുന്നിന്റെ അഭിപ്രായമനുസരിച്ച് പ്രഗ്യാ സിംഗ് അറസ്റ്റ് ചെയ്യപ്പെട്ട മാലേഗാവ് സ്ഫോടനം നടന്നത് 2006 ഇലാണ്. അതും ഹേമന്ത് കാര്‍ക്കറെ തെളിയിച്ചു എന്ന് അദ്ദേഹത്തിനു ഉറപ്പാണ് താനും ..പ്രഗ്യാസിംഗ് ഉള്‍പ്പെട്ട മാലേഗാവ് സ്ഫോടനത്തിന്റെ ഏതു ചെറിയ വിവരങ്ങളും ക്രുത്യമായി അപ്ഡേറ്റ് ചെയ്യുന്ന മാധ്യമം പോലെ ഉള്ള ഒരു പത്രത്തില്‍ ഇങ്ങനെ ഒരു ലേഖനം വന്നത് , അതും ജമാ അത്തെ ഇസ്ലാമിയുടെ നായകന്‍ ആയ ഒരാള്‍ ഇത്തരത്തില്‍ ഉള്ള ഒരു തെറ്റ് എഴുതുന്നത് ആകസ്മികമാണെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് . കാരണം മാലേഗാവിനെ പറ്റി അത്രത്തോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച പത്രമാണു മാധ്യമം. അതും ഇതിനെ പറ്റിയൊക്കെ മഹാ ലേഖനങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്ന ലേഖകര്‍ ഉള്ളപ്പോള്‍ , അതൊക്കെ സ്ഥിരമായി നോക്കുന്ന പ്രൂഫ് റീഡര്‍മാര്‍ ഉള്ളപ്പോള്‍ ..

പ്രഗ്യാസിംഗ് അറസ്റ്റ് ചെയ്യപ്പെട്ട സ്ഫോടനത്തെ പറ്റി ഇംഗ്ലീഷ് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത ഇവിടെ‍

MUMBAI: The Anti-Terrorism Squad (ATS) arrested three persons on Thursday in connection with the Malegaon blast of September 29, ATS chief Hemant Karkare told journalists here on Friday.

The accused have been identified as Pragnya Singh Chandrapal Singh, 38, Shiv Narayan Gopal Singh Kalsanghra, 36, and Shyam Bhawarlal Sahu, 42. They were produced before the Nashik Chief Judicial Magistrate’s court, which remanded them to police custody till November 3.

വാര്‍ത്ത വന്നത് 2008 ഒക്റ്റൊബര്‍ 25 നു . അപ്പോള്‍ വാര്‍ത്തയില്‍ പറയുന്ന സെപ്റ്റംബര്‍ 29 അതേവര്‍ഷം തന്നെ ആണെന്നു ആര്‍ക്കും മനസ്സിലാകും. (2008 സെപ്റ്റംബര്‍ 29 നു ആണ് പ്രഗ്യാസിംഗിന്റെ മേല്‍ കുറ്റമാരോപിക്കപ്പെട്ട സ്ഫോടനം നടന്നതെന്ന് വിക്കിപീഡിയയിലും മറ്റ് ലേഖനങ്ങളിലും കാണുന്നുമുണ്ട്.)

ഇനിയിപ്പോള്‍ 2006 ഇല്‍ നടന്ന സ്ഫോടനവും ഇവര്‍ തന്നെ ചെയ്തതാണെന്നാണു കാരക്കുന്നും മാധ്യമവും ഉദ്ദേശിച്ചതെങ്കില്‍ സാരമില്ല. കാരണം അത് ഇവരുടെ സ്ഥിരം പരിപാടി ആണെന്ന് നമുക്കറിയാം.ഇന്ത്യയില്‍ ഭീകരാക്രമണമോ ബോംബ് സ്ഫോടനമോ നടന്നാല്‍ അതെല്ലാം സംഘപരിവാര്‍ ആണെന്നും , ഇന്ത്യക്ക് പുറത്ത് നടന്നാല്‍ അതൊക്കെ മൊസാദ് യാങ്കി അചുതണ്ടിന്റെ പരിപാടി ആണെന്നും വാദിച്ച് നടക്കുന്ന ഇക്കൂട്ടര്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അതില്‍ അത്ര അദ്ഭുതപ്പെടേണ്ട കാര്യമില്ല .

പക്ഷേ

അവസാനം ഇത് ഹേമന്ത് കാര്‍ക്കറെ തെളിയിച്ചു എന്നും പറഞ്ഞിരിക്കുന്നു.. മൂക്കത്ത് വിരല്‍ വച്ചു പോകുന്നതില്‍ തെറ്റുണ്ടോ.. സത്യ സന്ധമായ പത്ര പ്രവര്‍ത്തനത്തെ പറ്റി ഘോരഘോരം വാദിച്ച ഒരു ലേഖനത്തില്‍ ഇത്രയും വലിയ ഒരു കള്ളം അടിച്ചു വന്നത് അറിഞ്ഞോ അതോ അറിയാതെയോ ?? .അറിയാതെ ആണെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ തെറ്റ് തിരുത്തുമെന്ന് നമുക്കാശിക്കാം.. അതല്ല അറിഞ്ഞു കൊണ്ടാണെങ്കില്‍ അതിന്റെ പിന്നിലെ അജന്‍ഡയെ സംശയിക്കേണ്ടതാണെന്നുള്ളതില്‍ തര്‍ക്കമില്ല..

Friday, December 25, 2009

പ്രത്യേക ഇനം‌‌ മതേതര മനുഷ്യസ് നേഹികള്‍ ...

ശൈശവദശയില്‍ ആണെന്നൊക്കെ പറഞ്ഞു കേള്‍‌‌‌‌ക്കുന്നുണ്ടെങ്കിലും‌‌‌‌ ഇപ്പോള്‍‌‌‌‌ത്തന്നെ മലയാള ബ്ലോഗ്‌ വിവിധ തരത്തില്‍ ഉള്ള വിഷയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കഥ, കവിത, സാഹിത്യം, സാങ്കേതികം, വിദ്യാഭ്യാസം, വൈജ്ഞാനികം, മതം, യുക്തിവാദം, രാഷ്ട്രീയം ... എന്നു വേണ്ട ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിച്ചു നില്‍ക്കുകയാണ് ഇന്ന് ബൂലോകം. ഈ ശാഖകളില്‍, ഒരു പക്ഷേ ഇന്ന് ഏറ്റവുമധികം‌‌ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് യുക്തിവാദം. വിവിധ യുക്തിവാദികള്‍ ബൂലോകത്ത് തങ്ങളുടേതായ ഒരു ശൈലി തന്നെ നിര്‍മ്മിച്ച്‌ കഴിഞ്ഞിട്ടുണ്ട്. ഇവരിലാരുടെയെങ്കിലും‌‌‌‌ ശൈലിയെയോ പ്രത്യയ ശാസ്ത്രത്തെയോ എതിര്‍ക്കുക എന്നതോ പിന്തുണ കൊടുക്കുക എന്നതോ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. മറിച്ച് ഈ അടുത്ത കാലത്ത് ബൂലോകത്തും മറ്റു സോഷ്യല്‍ കൂട്ടായ്മകളിലും കണ്ടു വരുന്ന ചില പ്രത്യേക തരം പ്രതി('ആ')ഭാസങ്ങളെ കുറിച്ചാണ് ഈ പോസ്റ്റ്‌ .

ആദ്യമായി പുതിയ ഇനം മതേതര മനുഷ്യസ്നേഹികളെ പറ്റി തന്നെ ആകട്ടെ . അറിയപ്പെടുന്ന യുക്തിവാദികളുടെ പോസ്റ്റുകള്‍ ബ്ലോഗിന്റെ വശങ്ങളില്‍ കൊടുത്താണ് ഇവരുടെ രംഗ പ്രവേശം. പിന്നീട് ഈ യുക്തിവാദികളുടെ കമന്റ് ബോക്സില്‍‌‌‌‌ ചെറുതായി ഐക്യദാര്‍‌‌ഢ്യകമന്റുകളും‌‌ ഇട്ടു തുടങ്ങും‌‌‌‌‌‌. പിന്നീട് ചില യുക്തിവാദ ബ്ലോഗുകളില്‍ മതത്തിന്റെയും മത വിശ്വാസങ്ങളുടെയും കപടതയെ പറ്റിയൊക്കെ ചെറുതായി സൂചിപ്പിച്ചുകൊണ്ട് കമന്റിടുന്നു.

പക്ഷേ ഇത് എല്ലാ യുക്തിവാദികളുടെ പോസ്റ്റിലും തുടരും എന്ന് കരുതിയാല്‍ വായനക്കാര്‍ക്ക് തെറ്റി.

ചില മതങ്ങളെ പറ്റി പറയുന്ന ബ്ലോഗുകളില്‍ മാത്രമേ കമന്റ് ഇടുകയുള്ളൂ. അതിനിടയില്‍ ചെറുതായി സ്വന്തം പോസ്റ്റുകള്‍ ആരംഭിക്കുകയും ചെയ്യും. അതിലാകട്ടെ ഇവിടുത്തെ ഒരു പ്രത്യേക മത സമൂഹത്തിന്റെ ആരാധനാലയങ്ങളെയും അവരുടെ ആചാരങ്ങളെയും 'മാത്രം‌‌' താറടിച്ചു കാണിക്കുക, അവരുടെ ആരാധനാലയങ്ങളില്‍ പോകുന്നവരിലൂടെ ഫാസിസം അതിന്റെ ഉന്മൂലന ശ്രമങ്ങള്‍ തുടങ്ങുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കലാപരിപാടികള്‍‌‌ ആരം‌‌ഭിക്കും‌‌‌‌‌‌. അത് മാത്രമല്ല ഈ വിഭാഗത്തിന്റെ വിശ്വാസങ്ങളെ നിശിതമായി പരിഹസിക്കുന്ന പോസ്റ്റുകളില്‍‌‌ ചെന്ന് കൈ കൊട്ടി ചിരിച്ചു അവരോടു താദാത്മ്യം പ്രാപിച്ചു നിര്‍വൃതി അടയും. അതേ ബ്ലോഗില്‍‌‌ അതേ ബ്ലോഗര്‍‌‌ തന്നെ ഒരു 'പ്രത്യേക മത'ത്തെയോ ആ മതത്തിന്റെ ചില വിശ്വാസികള്‍‌‌ ചെയ്യുന്ന കൊള്ളരുതായ്മകളേയോ ഒന്ന് വിമര്‍‌‌ശിച്ചാല്‍‌‌ സം‌‌ഘപരിവാര്‍‌‌ ചാരന്‍‌‌ എന്ന ഫലകം‌‌ താല്ക്കാലികമായി ആ ബ്ലോഗറുടെ നെറ്റിയില്‍‌‌ നിക്ഷേപിക്കാനും‌‌ ഈ മനുഷ്യസ്നേഹികള്‍‌‌ മടിക്കാറില്ല.

മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു മതേതര മനുഷ്യ സ്നേഹ യുക്തിവാദി ചമയാനുള്ള എല്ലാ ശ്രമങ്ങളും ഈ വിദ്വാന്മാര്‍ നടത്തും . താമസിയാതെ ബൂലോകത്തെ ആസ്ഥാന യുക്തിവാദികള്‍ ഇവരെഴുതുന്ന പോസ്റ്റുകളില്‍ കമ്മന്റിട്ട് തുടങ്ങുകയും തങ്ങളില്‍ ഒരാളായി ഇവരെ ഗണിക്കുകയും ചെയ്തു തുടങ്ങുകയും‌‌ ചെയ്യും‌‌.

പക്ഷെ നീല കുറുക്കന്‍ അറിയാതെ കൂവിപ്പോകുന്ന പഞ്ചതന്ത്രം കഥയെ അര്‍ത്ഥവത്താക്കുന്ന വിധത്തില്‍ തുടര്‍ന്ന് വരുന്ന പോസ്റ്റുകള്‍ എല്ലാം തീവ്രവാദത്തെയും തീവ്രവാദികളെയും ന്യായീകരിക്കുന്ന വിധത്തില്‍ ആകുമ്പോള്‍ ആണ് , നമ്മുടെ പഴയ യുക്തിവാദികള്‍ ഈ നീലകുറുക്കന്മാരെ തിരിച്ചറിയുന്നതും‌‌ ചിലരൊക്കെ പുറങ്കാലുകൊണ്ട് തൊഴിച്ചെറിയുന്നതും‌‌‌‌‌‌‌‌.

ജാമിയ മിലിയയിലെ ഏറ്റുമുട്ടല്‍‌‌ വ്യാജമായിരുന്നെന്നും‌‌, പാര്‍‌‌‌‌ലമെന്റ് ആക്രമണം‌‌ സം‌‌ഘപരിവാര്‍‌‌ അജണ്ടയായിരുന്നെന്നും‌‌, അഫ്സല്‍‌‌ ഗുരു പച്ചവെള്ളം‌‌ ചവച്ചു കുടിക്കുന്ന പാവമായിരുന്നുവെന്നും‌‌ മുംബൈ ആക്രമണം സം‌‌ഘപരിവാറും‌‌ മൊസാദും‌‌ ചേര്‍‌‌ന്നു ചെയ്തതാണെന്നും‌‌‌‌‌‌, കാര്‍‌‌ഗില്‍‌‌ യുദ്ധത്തില്‍‌‌ ശരിക്കും‌‌ കടന്നു കയറിയത് ഇന്ഡ്യയാണോ എന്നൊക്കെ സം‌‌ശയിച്ചുകൊണ്ട് ചില പാകിസ്താന്‍ പത്രങ്ങളിലെ വാര്‍ത്തകള്‍ കൊടുത്തു തുടങ്ങുമ്പോള്‍ ആണ് ബാക്കിയുള്ള മതേതരര്‍ക്കും അല്ലറ ചില്ലറ സംശയങ്ങള്‍ ഉണ്ടായി തുടങ്ങുന്നത് .എങ്കിലും സഹോദരന്‍‌‌ ചത്താലും‌‌ നാത്തൂന്റെ കണ്ണീരുകാണണം‌‌ എന്നതു പോലെ പരിവാറിനെയും‌‌ തെറി പറയുന്നുണ്ടല്ലോ എന്നുള്ള സമാധാനത്തില്‍ അവരില്‍‌‌ ചിലരൊക്കെ മിണ്ടാതെ ഇരുന്നെന്നും‌‌ വരും‌‌.

പക്ഷെ 'സ'വര്‍ണ്ണ ഹിന്ദുത്വ പരിവാരങ്ങളെയൊക്കെ കണക്കിന് പരിഹസിച്ചു വന്നിരുന്ന ഒരു ബ്ലോഗര്‍‌‌ ഈ അടുത്ത സമയത്ത് എഴുതിയ പോസ്റ്റുകള്‍ ഈ നീല കുറുക്കന്മാരെ സകല ശക്തിയുമെടുത്തു കൂവാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു . അതിനോടൊപ്പം മറ്റൊരു യുക്തിവാദിയുടെ ബ്ലോഗില്‍ കേരളത്തിലെ ഒരേയൊരു "സത്യസന്ധ മതേതര പരിസ്ഥിതി പത്രത്തിന്റെ" കാപട്യം ചൂണ്ടി കാണിച്ചു കൊണ്ട് ഒരു പോസ്റ്റു‍ കൂടി വന്നപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും കുറുക്കന്മാരുടെ ദേഹത്തെ നീല നിറം അപ്രത്യക്ഷം ആകുന്ന കാഴ്ച ആണ് കാണാന്‍ കഴിഞ്ഞത് .

ഇനി മറ്റൊരു കൂട്ടര്‍. കേരളത്തില്‍‌‌ ഇതു വരെ ക്ലച്ചു പിടിക്കാതിരുന്ന, ഹിന്ദുവിനെ ജാതി പറഞ്ഞ് തമ്മില്‍‌‌ത്തല്ലിക്കുക എന്ന തന്ത്രമാണ് ഇവര്‍‌‌ പരീക്ഷിച്ചു നോക്കുന്നത്. ഹിന്ദുവല്ലാത്തതുകൊണ്ടുള്ള നുഴഞ്ഞു കയറാനുണ്ടാകുന്ന പരിമിതികളെ മറി കടക്കാന്‍‌‌ ദളിതസ്നേഹമാണ് ഇവര്‍‌‌ മറയായി ഉപയോഗിക്കുന്നത്. ചിലപ്പോഴൊക്കെ ബുദ്ധമതസ്നേഹവും‌‌ കാണിക്കും‌‌.(ഒരു കാര്യം ആദ്യമേ തന്നെ പറയട്ടെ .. സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവര്‍ ബൂലോകത്തും സമൂഹത്തിലും ഉണ്ട് .അവര്‍ മുഖം മൂടികള്‍ അണിയുന്നില്ല . കാരണം അവരുടെ ലക്‌ഷ്യം ദളിതന്റെ ഉയര്‍ച്ചയാണ്. അവര്‍‌‌ക്കിടയില്‍‌‌ നുഴഞ്ഞു കയറാന്‍‌‌ ശ്രമിക്കുന്നവരെക്കുറിച്ചാണ് ഇവിടെ പ്രതിപാദ്യം‌‌‌‌‌‌‌‌.)

ഇവരുടെയും തുടക്കം നമ്മുടെ മേല്പറഞ്ഞ ബുദ്ധിജീവികളോട് സമാനമായ രീതിയില്‍ ആണ് . ഒരു വ്യത്യാസം എവിടെ കമ്മന്റ് ഇട്ടാലും 'സവര്‍ണ്ണ' എന്ന പദം എല്ലായിടത്തും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കും (സവര്‍‌‌ണ്ണഹിന്ദുക്കളും‌‌ പിന്നെ 'അവര്‍‌‌ണ്ണന്മാരും‌‌ എന്റെ മത'ക്കാരും‌‌ എന്ന ശൈലി).അത് പോലെ തന്നെ താന്‍ ഒരു ദളിതനാണ് എന്ന ബോധം മറ്റുള്ളവരില്‍ ഉണ്ടാക്കുകയും ചെയ്യും. ആദ്യമൊന്നും ഈ കുറുക്കന്‍ മാരെ തിരിച്ചറിയുക എളുപ്പമല്ല . പക്ഷെ പ്രകടമായ മാറ്റം വരുന്നത് ചില രാജ്യദ്രോഹികളെയും മതതീവ്രവാദികളെയും വിമര്‍ശിക്കുന്ന ബ്ലോഗുകളില്‍ കമ്മന്റ് ഇടുമ്പോളാണ്.. ഇത്രയും നാള്‍ താനും കൂടി കൂട്ട് ചേര്‍ന്ന് ബലേ ഭേഷ് വിളിച്ചതും എല്ലാം ഒറ്റ ദിവസം കൊണ്ട് ഇവര്‍ മറക്കും. ചിലരെ ഒന്നും ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിക്കുകയുമില്ല . അത് മാത്രമല്ല അയല്‍ രാജ്യത്തോടുള്ള അദമ്യമായ സ്നേഹവും മത മൌലിക വാദ ആഭിമുഖ്യവും അറിയാതെ പുറത്തു വരിക കൂടി ചെയ്യും . (പാകിസ്താന്‍ സ്നേഹമുള്ള ദളിതരെ ആദ്യമായിട്ടാണ് കാണുന്നത്. ഈയിടെയായി ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ കൂട്ടായ്മകളില്‍ ഇവരുടെ ശക്തമായ സാന്നിധ്യം ഉണ്ട്.) അവസാനം ചില പത്രങ്ങള്‍ക്കു വേണ്ടിയും ചില പ്രത്യേക ആശയങ്ങള്‍ക്ക് വേണ്ടിയും ശക്തിയുക്തം വാദിക്കുന്നതോട് കൂടി ഇവരുടെ അവശേഷിക്കുന്ന നീല നിറവും പൂര്‍ണ്ണമായി അപ്രത്യക്ഷമാകും .

യഥാര്‍ത്ഥത്തില്‍ ബൂലോകത്തിനു പുറത്തു നടക്കുന്ന ശക്തമായ മതമൌലികവാദ അജന്‍ഡയുടെ അനുരണനങ്ങള്‍ മാത്രമാണ് ഇതൊക്കെ എന്ന് മനസ്സിലാക്കണം‌‌‌‌.

"മാധ്യമത്തില്‍" സ്ഥിരമായി ലേഖനങ്ങള്‍ എഴുതാറുള്ള ഒരു വിദഗ്ധ കുറ്റാന്വേഷകന്‍ ഇവരില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു . മുംബൈ ആക്രമണം" മൊസാദ് യാങ്കി ഹിന്ദുത്വ അച്ചുതണ്ടിന്റെ " പരിപാടി ആയിരുന്നു എന്ന് വീട്ടിലിരുന്നു കണ്ടു പിടിച്ചു കളഞ്ഞു ഇദ്ദേഹം. ബിസ്മി ചൊല്ലി കഴുത്ത് അറക്കുന്നതിന്റെ ശാസ്ത്രീയത മറ്റൊരു ലേഖനത്തിലൂടെ ഉദ്ഘോഷിക്കാനും അദ്ദേഹം മറന്നില്ല. ഇതൊന്നും പോരാഞ്ഞു കളമശ്ശേരി ബസ് കത്തിക്കലിനു പീക്കിരി പിള്ളാരുടെ ബസ് കത്തിക്കലിന്റെ വില കൊടുത്തു കൊണ്ട് ചിലര്‍‌‌ക്കൊക്കെ സൈദ്ധാന്തിക പിന്തുണ നല്‍കാനും ഈ സകല കലാ വല്ലഭന്‍ സമയം കണ്ടെത്തി .കാശ്മീരില്‍ ഇന്ത്യ വഞ്ചനയും മനുഷ്യാവകാശ ലംഘനവും നടത്തുന്നു എന്ന മതമൌലിക തിയറിക്കു പുതിയ ഭാഷ്യം ചമച്ചു കൊണ്ട് കിട്ടുന്ന എച്ചിലിനോടു പ്രതിബദ്ധത കാട്ടാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഒരു മനുഷ്യാവകാശ(?) സംഘടനയുടെ കേരള ഘടകം അധ്യക്ഷന്‍ ആണു ഇദ്ദേഹം എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ബൂലോകത്തിലായാലും പുറത്തായാലും ദളിത സ്നേഹ മുഖംമൂടിയിട്ട മതമൌലിക വാദികള്‍ പൊതുവായി പിന്തുടരുന്ന ഒരു കാര്യം ഇന്ത്യാ വിരുദ്ധത ആണ്. ഭീകരവാദത്തിന്റെ പേരില്‍‌‌ പിടിയിലാകുന്നവര്‍‌‌ക്ക് വേണ്ടി മനുഷ്യാവകാശമുറവിളിയുമായി രം‌‌ഗത്തെത്തുന്ന ചില 'മുഖം‌‌മൂടി' സം‌‌ഘടനകളുടെ (കവര്‍‌‌ ഓര്‍‌‌ഗനൈസേഷന്‍‌‌സ്) പൊതുവായ പ്രവര്‍‌‌ത്തനശൈലി ഇതാണ്.

രാജ്യത്തുണ്ടാകുന്ന സ്ഫോടനങ്ങളില്‍‌‌ സുരക്ഷാ ഏജന്‍‌‌സികള്‍‌‌ നടപടി തുടങ്ങിയാലുടനേ സമുദായ പീഢനമെന്നും‌‌ പിടിക്കപ്പെട്ടവര്‍‌‌ നിരപരാധികളാണെന്നും‌‌ പ്രചരിപ്പിച്ച് ആശയക്കുഴപ്പം‌‌ സൃഷ്ടിക്കുക, രാജ്യത്തെ എല്ലാ കുറ്റാന്വേഷണ ഏജന്‍സികളെയും നീതിന്യായ കോടതികളേയും‌‌‌‌ സംശയ ദൃഷ്ടിയില്‍ നിര്‍ത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നിവ, മുംബൈ ആക്രമണത്തിനു പിന്നില്‍ സംഘ പരിവാര്‍-മൊസാദ്, ആക്രമണത്തില്‍‌‌ കൊല്ലപ്പെട്ട കര്‍‌‌ക്കരെയെ ഐബി പിന്തുടര്‍‌‌ന്നിരുന്നു, കാര്‍ഗില്‍ ആക്രമണം സംഘപരിവാര്‍, ജാമിയ മിലിയയില്‍ ഒരേ സമയം മോഹന്‍ ചന്ദ് ശര്‍മയെയും പാവം തീവ്രവാദി കുട്ടികളെയും വെടിവെച്ചു കൊന്നത് പോലീസ് തന്നെ, പാര്‍ലിമെന്റ് ആക്രമിച്ചത് സംഘ പരിവാര്‍, പാവപ്പെട്ട മുസ്ലീം‌‌ യുവാക്കളെ കാഷ്മീരിലെക്കു റിക്രൂട്ട് ചെയ്ത് അവരെ വെടി വെച്ചു കൊല്ലുന്നത് ഇന്റലിജന്‍‌‌സ് ബ്യൂറോ, തടിയില്ലാത്ത നസീറിനു പിന്നിലും സംഘ പരിവാര്‍, തുടങ്ങി ചിരിക്കാന്‍ വക നല്‍കുന്ന ഒട്ടേറെ തിയറികളും ഇവരുടേതായി പുറത്ത് വരുന്നുണ്ട്.


ആട്ടിന്‍ തോലണിഞ്ഞു ദളിത സ്നേഹം കാണിക്കുന്ന മതമൌലികവാദികള്‍ ഒരു സമൂഹത്തെ അല്ല ലക്‌ഷ്യം വെക്കുന്നത് മറിച്ച് ഒരു രാഷ്ട്രത്തെ ആണ് . ഇന്ത്യയിലെ എല്ലാ അന്വേഷണ ഏജന്‍സികളെയും താറടിച്ചു കാണിച്ചു കൊണ്ട് പാകിസ്ഥാനിലെ ചില മൌലിക വാദികളുടെ അജന്‍ഡ മുഖമുദ്രയാക്കി സ്വരാജ്യത്തെ ഒറ്റു കൊടുക്കാന്‍ പേന ഉന്തുന്ന ഇവര്‍ക്ക് വ്യക്തമായ ലക്‌ഷ്യം ഉണ്ട് .അത് ദളിതന്റെ ഉന്നമനം അല്ല , മനുഷ്യാവകാശത്തിന്റെ സംരക്ഷണം അല്ല , മതങ്ങളെ പിന്തള്ളി മനുഷ്യനെ കാണുന്ന യുക്തിവാദവുമല്ല മറിച്ച് " മതം ഭരണം നടത്തുന്ന രാഷ്ട്രം" എന്ന ലക്‌ഷ്യം ആണത്