ഈയിടെയായി സ്വാമി വിവേകാനന്ദനു നല്ല സമയമാണ്. കാവിയുടുത്ത ബൂര്‍ഷ്വാസി എന്ന് അദ്ദേഹത്തെയും , ഞരമ്പു രോഗി എന്ന് അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസനേയും വിശേഷിപ്പിച്ചവര്‍ യുവജന സമ്മേളനങ്ങളുടെ ബാനറുകളില്‍ അദ്ദേഹത്തെ പ്രതിഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ക്രിസ്ത്യാനി കൂടുതലുള്ളിടത്ത് മദര്‍ തെറേസയേയും (ചിലയിടത്ത് അല്ഫോണ്സാമ്മയും) മുസ്ലിംകള് കൂടുതലുള്ളിടത്ത് സദ്ദാം ഹുസ്സൈനെയും പ്രതിഷ്ടിച്ചവര് ഇതൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്.ഇത്തരത്തിലുള്ള അടവുനയങ്ങള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കാവുന്നതായതു കൊണ്ട് അതത്ര കാര്യമാക്കാനില്ല.
പക്ഷെ
ബ്ലോഗുലകത്തിലെ ഒരു പ്രസിദ്ധനായ മനുഷ്യാവകാശ വക്താവ് , ജയിലില്‍ കിടക്കുന്ന അഫ്സല് ഗുരു,അജ്മല്‍ കസബാദി മനുഷ്യരുടെ (അവരുടെ മാത്രം )അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന ശ്രീ ബക്കര്‍, സ്വാമി വിവേകാനന്ദനെന്ന സവര്‍ണ്ണ സന്ന്യാസി പറഞ്ഞ രണ്ടു വരികള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
വരികള്‍ ചുവടെ..
“"പ്രായോഗിക ഇസ്ളാമിന്റെ സഹായമില്ലാതെ വേദാന്ത തത്വങ്ങള്‍ (അല്ലെങ്കില്‍ മറ്റേത് തത്വവും *) , അവ എത്ര ഉന്നതമായാലും പ്രായോഗവല്‍ക്കരിക്കുക എന്നത് മാനവരാശിയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരിക്കും" - the complete works of swami vivekananda, vol 6, 1960, page 415
അതിനു താഴെ ശ്രീ ബക്കര്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു
“വായനക്ക് മുന്‍പേ വിളക്ക് കെടുത്തുന്നവരോ, വിളക്ക് കെടുത്തി വയനാ മേശക്ക് മുന്പിലിരുന്ന് പുസ്തകവുമായി ഉറങ്ങുന്നവരോ ആരുമാവട്ടെ,വിവേകാനന്ദന്റെ ഈ വാക്കുകള്‍ മനസ്സില്‍ വയ്ക്കുന്നത് നന്നായിരിക്കും. ചിലപ്പോല്‍ വറ്റ് എല്ലില്‍ കയറാതെ നോക്കാനുള്ള വിവേകവും പ്രധാനം ചെയ്യും.“
ഒന്നു രണ്ട് കമ്മന്റുകള്‍ക്കു താഴെ ബക്കര്‍ ഇങ്ങനെയും പറഞ്ഞിരിക്കുന്നു..
“interfaith awareness-നു വേണ്ടി നിലകൊള്ളുന്ന ഒരു മഹാനയ ആ മനുഷ്യണ്റ്റെ വാക്കുകള്‍ക്ക് കാലം ചെവിനല്‍കുമെന്ന് പ്രത്യാശിക്കാം. “
ഇനി കാര്യത്തിലേക്ക് . ഒരാളുടെ അഭിപ്രായങ്ങളും എഴുത്തുകളിലെ വരികളും എടുത്തുപയോഗിച്ച് വലിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് മിനിമം അദ്ദേഹത്തിന്റെ കുറച്ചു പുസ്തകങ്ങളെങ്കിലും വായിച്ചു നോക്കേണ്ടതാണ്. അതാണു സാമാന്യതത്വം . ഒരു സാധാരണക്കാരനു അതാവശ്യമില്ല . പക്ഷെ സ്വന്തം മത വിശ്വാസത്തിന്റെ മേന്മ ചൂണ്ടിക്കാണിക്കാന്‍ വേണ്ടി ചുരണ്ടിയെടുത്ത് ഉപയോഗിക്കുന്ന ഒരാള്‍ നിശ്ചയമായും അതൊക്കെ ശ്രദ്ധിക്കേണ്ടതാണ്.അല്ലെങ്കില്‍ അബദ്ധം പറ്റും. ആത്മാവില്‍ വേവിക്കുന്നതിനിടയില്‍ ബക്കര്‍ കാണാതെ പോയ കുറച്ചു കാര്യങ്ങള്‍ സ്വാമി വിവേകാനന്ദന് പറഞ്ഞത് ചുവടെ..
“ ഏതു കാലത്തും ഏത് നാട്ടിലേയും മഹിമയേറിയ ആദ്ധ്യാത്മിക സ്ത്രീ പുരുഷന്മാരെ അംഗീകരിക്കുക. അവര്‍ തമ്മില്‍ വാസ്തവത്തില്‍ യാതൊരു ഭിന്നതയുമില്ലെന്നു കണ്ടറിയുക. യഥാര്‍ത്ഥ മതം-ദിവ്യതയുടെ സ്പര്‍ശം മനുഷ്യാത്മാവും ദിവ്യാത്മാവും തമ്മിലുള്ള ബന്ധം എവിടെയെല്ലാമുണ്ടായിട്ടുണ്ടോ അവിടെയെല്ലാം എങ്ങും വെളിച്ചം കാണുന്ന മനോവികാസം ഉണ്ടായിട്ടുണ്ട്. “
“ഇതിനെ സംബന്ധിച്ചിടത്തോളം മുഹമ്മദീയരാണ് ഏറ്റവും പ്രാകൃതരും സങ്കുചിത ചിത്തരും .ദൈവമൊന്നേയുള്ളൂ. അദ്ദേഹത്തിന്റെ പ്രവാചകന് മുഹമ്മദുമാണ് എന്നതാണ് അവരുടെ മുദ്രാവാക്യം . അതിനപ്പുറത്തുള്ളതെല്ലാം ചീത്തയെന്നു മാത്രമല്ല ഉടനെ നശിപ്പിക്കുകയും വേണം ഞൊടിയിടയില്‍ ഇതില്‍ ശരിയായി വിശ്വസിക്കാത്ത ആണുങ്ങളും പെണ്ണുങ്ങളും കൊല്ലപ്പെടണം. ഈ ആരാധനയുടേതല്ലാത്തതെല്ലാം തകര്‍ക്കപ്പെടണം.മറ്റെന്തും പഠിപ്പിക്കുന്ന പുസ്തകം കത്തിച്ചു കളയണം.ശാന്ത സമുദ്രം മുതല്‍ അറ്റ്ലാന്റിക് വരെ അഞ്ഞൂറ് കൊല്ലക്കാലം ചോരയൊഴുക്കി . അതാണ് ഇസ്ലാം മതം “
തീര്‍ന്നില്ല ഇനിയുമുണ്ട്..
“ഒരാള്‍ എത്ര കണ്ട് സ്വാര്‍ത്ഥിയാണോ അത്ര കണ്ട് അധര്‍മ്മിയുമാണ്. അതു പോലെ ഒരു ജനതയും.സ്വയം ബന്ധിതമായ ഒരു ജനത ലോകത്തില്‍ വച്ചേറ്റവും ക്രൂരമായി തീര്‍ന്നിട്ടുണ്ട്.ഈ ദിത്വത്തെ അറേബ്യയിലെ പ്രവാചകന് സ്ഥാപിച്ച മതം മുറുക്കിപ്പിടിച്ചത്രയും മറ്റൊരു മതം പിടിച്ചിട്ടില്ല. ഇത്രയധികം ചോര ചിന്തിയും മറ്റു മനുഷ്യരോട് ഇത്ര കണ്ട് നിഷ്ടൂരമായി പെരുമാറിയതുമായ വെറൊരു മതമില്ല. “
വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം എല്ലാം വായിച്ചിരിക്കണമെന്നില്ല.അത് അത്ര പെട്ടെന്നു വായിച്ചു തീര്‍ക്കാവുന്നതുമല്ല. എങ്കിലും ചില മതമൌലിക വാദ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകങ്ങളില്‍ നിന്നും വരികള്‍ കടമെടുക്കുമ്പോള്‍ അത് ഒരു വന്‍ കരയുടെ അറ്റവും മൂലയുമായിരിക്കും എന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധമെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. ഇത് പണ്ട് കുരുടര്‍ ആനയെ കണ്ടപോലെയായി. വാലിലെ രോമം കണ്ട് ആനയെന്ന് തെറ്റിദ്ധരിച്കു കുരുടന്റെ കണക്കായി നമ്മുടെ ബക്കറും.
സ്വാമി വിവേകാനന്ദന് ജീവിച്ചിരുന്ന കാലയളവില്‍ ആര്.എസ്സ്.എസ്സ് ഇല്ല . ഹിന്ദു മഹാസഭ പോലും ഉണ്ടായിട്ടില്ല. അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിനു നമുക്ക് സംഘ പരിവാര്‍ പട്ടം കൊടുക്കാമായിരുന്നു. പിന്നെ വേണമെങ്കില്‍ സവര്‍ണ്ണ സന്ന്യാസി എന്നോ മറ്റോ കൊടുക്കാം.എങ്കിലും ഇന്നത്തെ പോലെ വോട്ടുബാങ്കിന്റെ ആവശ്യകത ഇല്ലാത്ത അന്തകാലത്ത് ഇന്റര്‍ഫെയ്ത്ത് അവയര്‍നെസ്സ് നു വേണ്ടി നിലകൊള്ളുന്ന മഹാനായ സ്വാമി വിവേകാനന്ദന് വെറുതെ ഇങ്ങനെ ഒരു അഭിപ്രായം പറയുകില്ല എന്നു തന്നെ നമുക്ക് വിശ്വസിക്കാം.
വിവേകവാണി കേട്ടാല്‍ വറ്റുകള്‍ എല്ലില്‍ കുത്തില്ല എന്നാണ് ശ്രീ ബക്കറുടെ അഭിപ്രായം..ഇതൊക്കെ വായിച്ചിട്ടു സ്വന്തം എല്ലില്‍ വറ്റുകള്‍ കുത്താതിരിക്കട്ടെ എന്നു ഹാര്‍ദ്ദമായി ആശംസിക്കുന്നതോടൊപ്പം ഇത്രകൂടി. അറ്റവും മുറിയും എടുത്തെഴുതുമ്പോള്‍ ശ്രദ്ധിക്കുക ഇനിയെങ്കിലും !
മഹാനായ വിവേകാനന്ദന് പറഞ്ഞ തത്വങ്ങള്‍ അടിസ്ഥാനമാക്കിയാണ് പില്ക്കാലത്ത് രാഷ്ട്ര്രീയ സ്വയം സേവക സംഘം രൂപം കൊണ്ടത് എന്നതു കൂടി അറിയുമ്പോള്‍ വറ്റുകള്‍ എല്ലുകളും കടന്നു തലയില്‍ വരെ കുത്താനുള്ള സാധ്യതകള്‍ ഒഴിവാക്കാനാവില്ല..
അവലംബം : വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം -ശ്രീരാമകൃഷ്ണ മിഷന് പ്രസിദ്ധീകരിച്ചത്
ഉത്തിഷ്ഠ ഭാരത- ശ്രീരാമകൃഷ്ണ മിഷന് പ്രസിദ്ധീകരിച്ചത്
Tuesday, June 8, 2010
Subscribe to:
Post Comments (Atom)
16 comments:
അറ്റവും മുറിയും എടുത്തുപയോഗിക്കുന്ന കാര്യത്തില്‍ സഖാക്കളും മോശമല്ല. ഇപ്പോള്‍ വിവേകാനന്ദ ഫ്ലക്സ് ബോര്‍ഡുകളാണ് ഡി വൈ എഫ് ഐ സമ്മേളനത്തിനു. അദ്ദേഹം എഴുതിയത് വല്ലതും വായിച്ചിട്ടുണ്ടോ ആവോ .. . :)
കൊള്ളാം... മാ ബക്കര്‍ ഇത്രയും പ്രതീക്ഷിച്ചു കാണില്ല... ഇനി വിവേകനന്ദന്റെ കാര്യം പോക്കാ...
:-) tracking..
ആന്റിനക്കുറപ്പില്ലാത്ത കുറേ കിഴങ്ങന്മാര് ബ്ലോഗിലുണ്ട്, അവരുടെ വിശ്വാസത്തില്‍ അവര്ക്കൊരുറപ്പുമില്ല അപ്പോള്‍ ഗീതയില്‍ മമ്മദുണ്ട്,ബൈബിളില്‍ മമ്മദുണ്ട്,പിന്നെ ഗാന്ദി,വിവേകാനന്ദന്, ഇത്യാതി ബഹുമാന്യരുടെ അറ്റസ്റ്റേഷനുമുണ്ട് എന്നു സ്ഥാപിക്കാനുള്ള കഠിന ശ്രമത്തിലാണ്.എങ്ങനേയെങ്കിലും പിടിച്ചു നില്‍ക്കണ്ടേ? ബാബുവിളിച്ച പേരിന് ഇപ്പോഴാണ് ഭക്കര്‍ ശരിക്കും അര്‍ഹനായത്.
കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും.. ബാബു അന്നേ ഇത് കണ്ടിരുന്നു ബക്കറില്‍...:) നന്നായി വായുജിത്
:-)
ബക്കർ സാർ 'ടോം ആൻഡ് ജെറി " കാണുന്ന തിരക്കിലായിരുന്നു. അതുകൊണ്ട് വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം വായിച്ചുനോക്കാൻ സമയം കിട്ടിയില്ല.
ഓരാള് ഒരിടത്തെഴുതിയ കമന്റ്
“സംഗതി അങ്ങിനെയാണെന്നിരിക്കെ ഒന്നോ രണ്ടോ ചൊറിതവളകള്‍ വല്ല പൊട്ട കിണറും കാണുബ്ബോള്‍ അതാണു ലോകം എന്ന് ധരിച്ച് അതിലേക്ക് എടുത്തു ചാടുന്നുണ്ടെങ്കില്‍ നഷ്ടം അവര്‍ക്ക് മാത്രം എന്ന് പറഞ്ഞ് നിര്‍ത്തുന്നു.“
അപ്പോ മൊത്തം ചൊറിതവളകളുടെ ഇടയില്‍ നിന്നും രണ്ടു ചൊറി തവളകള്‍ ചാടിപ്പോയി എന്ന് അല്ലേ?
ചാടിപ്പോയ ചൊറി തവളകളുടെ ചൊറി മാറിയോ ആവോ?
ബക്കര്‍ പറഞ്ഞതും ഈ വായുജിത് പറയുന്നതും വിവേകാനന്ദന് തന്നെയാണോ പറഞ്ഞത്..
ഭ്രാന്ത് ആര്‍ക്കാണ് .. !!!!
baker evidey.. comment moderation ittu kalikkukayalley ippol :)
വായുജിത് ..
ഈ ഒരു പോസ്റ്റിന് അഭിനന്ദനമറിയിക്കുന്നു. ഇതു ഇപ്പോഴാണ് കാണുന്നത്. പെട്ടെന്ന് ഒന്ന് രണ്ട് കാര്യങ്ങള്‍ പറയാമെന്നു തോന്നുന്നു.
ഞാന്‍ എണ്റ്റെ പോസ്റ്റില്‍ പറഞ്ഞ സന്ദര്‍ഭം മതങ്ങളെ എങ്ങനെ അതിണ്റ്റെ ആത്മീയമോക്ഷത്തിണ്റ്റെ വഴിവിളക്കായി തുലനം ചെയ്ത് വിവേകാനന്ദന് പറഞ്ഞ സന്ദര്‍ഭമാണ്. താങ്കള്‍ ഇവിടെ പറയാന്‍ ശ്രമിച്ചത് ചരിത്രപരമായി അദ്ധേഹം ഇസ്ളാമിനെ/മുസ്ളിംകളെ കാണാന്‍ ശ്രമിച്ചു എന്നതാണ്. ബക്കര്‍ വിവേകാനന്ദനെ കണ്ടത് പോലെയോ അതോ വായുജിത്ത് കണ്ടത് പോലെയോ എന്ന തീരുമാനത്തില്‍ നമുക്ക് പിന്നീട് വരാം.
ചരിത്രപരമായി അദ്ധേഹത്തിനു സ്വന്തം കാഴ്ച്ചപ്പാടുകള്‍ ഉണ്ടായിരുന്നിരിക്കാം. അദ്ദേഹം ഒരു ചരിത്രകാരന് അല്ലാത്തതിനാല്‍ ആ നിലവാരത്തിലേ അത് കാണാനൊക്കൂ. യേശുവിനെ കുറിച്ച് അദ്ധേഹത്തിനു മഹത്തായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നപ്പോല്‍ തന്നെ ക്രിസ്തുമതത്തെയും ക്രിസ്ത്യാനികളെയും കുറിച്ച് അങ്ങനെയായിരുന്നില്ല.
"ആക്രമണകാരികള്‍ (ക്രിസ്ത്യാനികള്‍) ക്ഷേത്രങ്ങളെകണ്ടിരുന്നത് പിശാചിണ്റ്റെ ആലയം എന്ന നിലക്കാണ്. അതുകൊണ്ടവര്‍ അവരുടെ പീരെങ്കിയുപയോഗിച്ച് പലതും തകര്‍ത്തു. ആദ്യകാലങ്ങളില്‍ മിഷണറിമാര്‍ ഭൂമി കയ്യേറുകയും അവിടങ്ങളിലുണ്ടായിരുന്നവരെ കൊന്നൊടുക്കുകയും ചെയ്തു. പലരും ജീവന് ഭയന്ന് ക്രിസ്ത്യാനിയായി. പോര്‍ചുഗീസുകാര്‍ ക്രിസ്ത്യാനികളാക്കിയ 99% വും വാളുകൊണ്ടായിരുന്നു " - Christianity In India
(A lecture delivered at Detroit on March 11, 1894)
ഇനിയും എത്രയുണ്ടെന്ന് മുഴുവന്‍ വായിച്ചാലേ മനസ്സിലാവൂ.
യേശുവിനെ പുകഴ്ത്തിയ നാവുകൊണ്ടാണ് ഈ ചരിത്രവും അദ്ധേഹം പറയുന്നത്. വസ്തുതാപരമായി ക്രിസ്ത്യാനികള്‍ ഇത് അംഗീകരിക്കുമോ. താങ്കളുടെ ആങ്കിളില്‍ നിന്ന് നോക്കിയാല്‍ അത് ചരിത്രപരമായി ശരിയായിരിക്കാമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെന്നിരിക്കട്ടെ, അപ്പോഴും ഞാന്‍ കണ്ട (ആത്മീയ) വിവേകാനദനെയല്ല വായുജിത് ഇവിടെ കാണുന്നതെന്നര്‍ഥം.
ഇനി മറ്റൊരു വശം. ശ്രീ ബുദ്ധനെ വിവേകാനന്ദന് മഹാനായി കാണുന്നു. ബുദ്ധിസം ഹിന്ദൂയിസത്തിണ്റ്റെ ഭാഗമെന്നും അദ്ധേഹത്തിനു അഭിപ്രായമുണ്ട്. അപ്പോഴും ചരിത്രപരമായി വിവേകാനന്ദന് പറയുന്നത് :
"മുന്നൂറു മില്ല്യന്‍ ഇന്ത്യക്കാര്‍ ജീവിക്കാന്‍ വകയില്ലാതെ സാമ്പത്തികമായി നാശമടയാന്‍ കാരണമെന്താണ്.. ? ഈ സാമ്പത്തിക തകര്‍ച്ചയുണ്ടായത് ബുദ്ധമതത്തിണ്റ്റെ സ്വയം പീഡനത്തിണ്റ്റെയും വിഘടിത സ്വഭാവത്തില്‍ നിന്നുമാണ്.. " -Edmund Weber , Journal of Religious Culture , page 6
ചരിത്രപരമായി ഇതില്‍ എന്ത് ശരിയാണുള്ളത്. കൂടാതെ ഹിന്ദുമതം ബുദ്ധമതത്തെ വേട്ടയാടിയ കഥകളും അദ്ധേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ ചരിത്രമപരമായ അദ്ധേഹത്തിണ്റ്റെ നിലപാടുകളില്‍ അദ്ധേഹം സത്യസന്ധനായിരുന്നു എന്ന് അദ്ധേഹത്തിനെകിലും തീര്ച്ചയാക്കാം.
പുഷ്യമിത്രണ്റ്റെ കാലത്ത് ബുദ്ദമതക്കാരെ കൊന്നൊടുക്കിയതും, സാക്യന്മാരുടെ കാലഘട്ടത്ത് അവരുടെ ആരാധനാലയങ്ങള്‍ തകര്‍ത്ത് ക്ഷേത്രങ്ങല് പണിതതും , ബുദ്ധചരിത്രം പറയുന്ന 'ദിവ്യവദന'യില്‍ പറയുന്നതുപോലെ ഓരോ ബുദ്ധഭിക്ഷുവെണ്റ്റെ തലക്കും 100 ദിനാറുകള്‍ വച്ച് ഹിന്ദു രാജാക്കന്മാര് നല്കിയ ചരിത്രവും അദ്ധേഹം എഴുതിയിട്ടുണ്ടോ .. ?
അല്ലെങ്കില്‍ ഹിന്ദുക്കളായ പല്ലവ രാജാക്കന്മാരായ സിംഹവര്‍മ്മയും ത്രിലോചനയും തരിപ്പണമാക്കിയ ബുദ്ധ ക്ഷേത്രങ്ങളെ കുറിച്ച് , എന്നിട്ടവിടെ ഹിന്ദു ക്ഷേത്രങ്ങല് പണിത ചരിത്രവും വിവേകാനന്ദന് പറഞ്ഞിട്ടുണ്ടൊ ..?
വൈഷണവര്‍ ബുദ്ധമതക്കാര്‍ക്ക് നല്കിയ തുല്യതയില്ലാത്ത പീഢനങ്ങള്‍ അദ്ധേഹം എഴുതിയോ ... ??
ഇത്തരമൊരു കോണ്ടെക്സ്റ്റിലാണ് "ആരു ആരെക്കണ്ട പോലെ" എന്ന് പ്രസക്തമാവുന്നത്.
സ്വാമി വിവേകാനന്ദന്, രാം മോഹന്‍ റോയ്, മഹാത്മാഗാന്ധി തുടങ്ങിയ മഹാന്മാരെ ആര് എസ് എസ് വക്താക്കളാക്കാന്‍ കുറച്ച് കാലമായി സംഘ്പരിവാര്‍ കിണഞ്ഞു ശ്രമിക്കുന്നു. ഗോള്വാള്ക്കറെക്കാളും സര്‍ദാര്‍ വല്ലഭായി പട്ടേലിനെക്കാളും മാര്‍ക്കറ്റ് ആദ്യം സുചിപ്പിചവര്ക്കാണെന്നുള്ള തിരിച്ചറിവാണതിനു കാരണം. എതായാലും സാംഘികളെ, മഹാന്മാരെ നിങ്ങളുടെ ആളുകളായി ചിത്രീകരിക്കാന്‍ വെപ്രാളപെടേണ്ട, ഇന്ത്യന്‍ ജനതക്കറിയാം അവര്‍ ആരായിരുന്നു. സ്വാമി വിവേകാനന്ദന് തന്നെ കേരളത്തെ കുറിച്ച് പറഞ്ഞത് ഭ്രാന്താലയം എന്നാണു. കാരണമെന്താ ഇവിടത്തെ ഹൈന്ദവ സമൂഹത്തിലുണ്ടായിരുന്ന പുഴുത്തു നാറിയ ജാതീയതകള്‍. വിവേകാനന്ദനെ പോലുള്ള പണ്ഡിതരെ ഞമ്മണ്റ്റെ ആളായി അവതരിപ്പിക്കുന്നത് രസാവഹം തന്നെ!!
ബക്കര്‍ കമ്മന്റിനു നന്ദി അറിയിക്കുന്നു.
ഇനി കാര്യത്തിലേക്ക് കടക്കാം. താങ്കളുടെ അഭിപ്രായത്തില്‍ ആത്മീയമായ കാര്യങ്ങള്‍ വിവേകാനന്ദന് പറഞ്ഞാല്‍ അതിനു സാധുതയുണ്ട്. എന്നാല്‍ ചരിത്രപരമായി പറഞ്ഞാല്‍ അതിനു സാധുതയില്ല കാരണം അദ്ദേഹം ചരിത്രകാരനല്ല.
അപ്പോള്‍ അദ്ദേഹം പറഞ്ഞ ഈ കാര്യം ചരിത്രപരമോ അതോ ആത്മീയ പരമോ ?
ഇതിനെ സംബന്ധിച്ചിടത്തോളം മുഹമ്മദീയരാണ് ഏറ്റവും പ്രാകൃതരും സങ്കുചിത ചിത്തരും .ദൈവമൊന്നേയുള്ളൂ. അദ്ദേഹത്തിന്റെ പ്രവാചകന് മുഹമ്മദുമാണ് എന്നതാണ് അവരുടെ മുദ്രാവാക്യം
അദ്ദേഹം അത്മീയ പരമായി പറഞ്ഞ കാര്യങ്ങള്‍ ഇനിയുമുണ്ട്. ആദ്യം ഇതിനു മറുപടി വരട്ടെ
കുരൂ.. വെറുതെ കാടും പടലും തല്ലാതെ
“ വിവേകാനന്ദന് ഞമ്മളെ പറ്റി പറഞ്ഞത് കേട്ടാ “... എന്നു പറഞ്ഞത് ഞാനല്ല
:)
“എതായാലും സാംഘികളെ, മഹാന്മാരെ നിങ്ങളുടെ ആളുകളായി ചിത്രീകരിക്കാന്‍ വെപ്രാളപെടേണ്ട, ഇന്ത്യന്‍ ജനതക്കറിയാം അവര്‍ ആരായിരുന്നു “
കുരൂ . എതോ മതമൌലിക വാദ പുസ്തകത്തില്‍ മതത്തിന്റെ മേന്മ കാണിക്കാന്‍ കാണിച്ച രണ്ടു വരികള്‍ കൊണ്ട് പോസ്റ്റിട്ടതു ഞാനല്ല.
വിവെകാനന്ദന്‍ സര്‍ട്ടിഫൈ ചെയ്തു എന്നു കാണിക്കാന്‍ നടക്കുന്ന ആളോടു പറയുന്നതാവും നല്ലത്.
അതെ സുഹ്രുത്തെ ഇന്ത്യന്‍ ജനതയ്ക്കറിയാം അവര്‍ ആരായിരുന്നെന്ന്
:)
Post a Comment