Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts

Saturday, October 22, 2011

വിദേശനയത്തില്‍ ഭാരതത്തിന്റെ ധര്‍മ്മസങ്കടം

വളരെ വൈകിയാണെങ്കിലും പെട്ടെന്നിതാ മൂന്നുപ്രശ്നങ്ങള്‍ പരസ്യപ്പെട്ടിരിക്കുന്നു: യു.എസ്.-പാക്കിസ്ഥാന്‍ ബന്ധം; യു.എസ്.-ഇന്ത്യ ബന്ധം, ചൈന-ഇന്ത്യ ബന്ധം. ഈ മൂന്നും പരസ്പരം ബന്ധമുള്ളവയും വേര്‍പിരിക്കാന്‍ എളുപ്പമല്ലാത്തവയുമാണ്.യു.എസ്.-പാക്കിസ്ഥാന്‍ ബന്ധത്തിന്റെ കാര്യമെടുക്കാം. ഹക്ക്വാനി നെറ്റ്വര്‍ക്കിന്റെ പേരിലുള്ള യു.എസ്-പാക് വിരോധം വളരെ പഴയതാണ്. കാബൂളിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിനെതിരെ പ്രസ്തുത നെറ്റ്വര്‍ക്ക് തിരിഞ്ഞതുമുതല്‍ അമേരിക്കന്‍ നയരൂപീകരണ വൃത്തം പാക്കിസ്ഥാനെതിരെ തിരിഞ്ഞിരുന്നു. ഇക്കാലമത്രയും-ആരെല്ലാം എന്തെല്ലാം പറഞ്ഞാലും-അമേരിക്ക പാക്കിസ്ഥാനെ സ്വന്തം ആജ്ഞാനുവര്‍ത്തിയായാണ് കണ്ടുപോന്നത്. 

ശീതസമരരാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് സഹായിയായിവര്‍ത്തിക്കുന്ന രാജ്യം എന്ന നിലക്കാണ് അമേരിക്ക പാക്കിസ്ഥാനെ പരിഗണിച്ചത്. ആ രാജ്യം നല്‍കുന്ന സഹായങ്ങളില്‍ മാത്രം കണ്ണുവെച്ച പാക്കിസ്ഥാന്‍ അതെല്ലാം തങ്ങള്‍ ശത്രുവായി കരുതുന്ന ഇന്ത്യക്കെതിരെ പ്രയോഗിക്കാമല്ലോ എന്ന ധാരണയോടെ ആശ്രിതരാജ്യമെന്ന നില അംഗീകരിക്കുകയായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് അമേരിക്ക മനസ്സിലാക്കാതിരുന്നില്ല. സ്വന്തം കാര്യം നിര്‍വ്വഹിക്കപ്പെടുമെന്ന കാരണത്താല്‍ പാക്കിസ്ഥാന്‍ അമേരിക്കയ്ക്ക് വഴങ്ങിപ്പോന്നു. പക്ഷെ ഭീകരതയെ അമര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ പാക്കിസ്ഥാന് സ്വമനസ്സാലെ നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത പലതും ചെയ്യുവാന്‍ വാഷിങ്ടണ്‍ ആവശ്യപ്പെടുന്ന ഘട്ടം വന്നപ്പോള്‍ സ്ഥിതി മാറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യു.എസ്-പാക് ബന്ധത്തില്‍ വിള്ളലുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. അമേരിക്കയുടെ ഭാഗത്തു നിന്നുമുള്ള ആജ്ഞകള്‍ അനുസരിക്കാന്‍ മേലില്‍ സാദ്ധ്യമല്ലെന്ന് പാക് പ്രധാനമന്ത്രി സയ്യിദ് യൂസഫ് റാസ ഗിലാനി പറഞ്ഞതോടെ പ്രതീക്ഷിച്ചത് സംഭവിച്ചു എന്നു പറയാം. 

അമേരിക്കന്‍സേന, തങ്ങളുടെ ഗോത്രവര്‍ഗ്ഗ പ്രദേശത്ത് ആക്രമണത്തിനു തുനിഞ്ഞാല്‍ തങ്ങള്‍ തിരിച്ചടിക്കാന്‍ നിര്‍ബ്ബന്ധിതരാകുമെന്ന് സി.ഐ.എ.യോട് ഐ.എസ്.ഐ. വ്യക്തമാക്കുകയുമുണ്ടായി. 2007ല്‍ ഒരിക്കല്‍ അമേരിക്കന്‍ സേനയെ പാക്സൈന്യം ആക്രമിച്ചിരുന്നതാണ്. ആ വാര്‍ത്ത രഹസ്യമാക്കി വെയ്ക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയുടെ മുന്നില്‍ മൂന്ന് ഉപായങ്ങളാണുള്ളത്. ഒന്ന്, പാക്കിസ്ഥാനോടുള്ള സമീപനം മൃദുവാക്കുകയും ഭീകരതക്കെതിരായ അവരുടെ സമീപനത്തെ തന്ത്രപൂര്‍വ്വം സ്വാധീനിക്കുകയും ചെയ്യുക എന്നതാണ്. രണ്ടാമത്തെ മാര്‍ഗ്ഗം പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥനകള്‍ അവഗണിച്ച് ആ രാജ്യത്തെ വിരോധിയായി കണക്കാക്കലാണ്. പാക്കിസ്ഥാന് നല്‍കിവരുന്ന സൈനികവും സാമ്പത്തികവും മറ്റുമായ എല്ലാ സഹായങ്ങളും അവസാനിപ്പിച്ച് ആ രാജ്യത്തെ തകരുവാന്‍ അനുവദിക്കുക എന്നതാണ് മൂന്നാമത്തെ മാര്‍ഗ്ഗം. 

ഈ അവസാനം പറഞ്ഞത് ചൈനയുടെ താല്‍പര്യങ്ങളിലും പെടുമായിരിക്കാം. പരമാധികാരവും സുരക്ഷിതത്വവും പാലിക്കുവാനുള്ള പാക്കിസ്ഥാന്റെ ആഗ്രഹത്തിന് ബീജിങ്ങ് പിന്തുണ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞതില്‍ നിന്ന് അത് വായിച്ചെടുക്കാം. ചൈനീസ് പൊതുസുരക്ഷാവകുപ്പ് മന്ത്രി മെങ്ജിയാന്‍സിയാണ് കഴിഞ്ഞ സെപ്തംബറില്‍ പാക്കിസ്ഥാനെ ചൈനയുടെ ഈ നിലപാട് അറിയിച്ചത്. "നിങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെയും ശത്രുക്കളും നിങ്ങളുടെ മിത്രങ്ങള്‍ ഞങ്ങളുടെയും മിത്രങ്ങളും നിങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെയും സുരക്ഷിതത്വവുമാണ് എന്നു പറഞ്ഞുകൊണ്ടാണ് മെങിന്റെ പ്രസ്താവനയെ പാക്ക് പ്രധാനമന്ത്രി ഗിലാനി സ്വാഗതം ചെയ്തത്. ഇതില്‍ വാഷിങ്ടണ്‍ സന്തോഷിക്കുമെന്ന് ആരും കരുതുകയില്ല. ഇന്ത്യയ്ക്കും സന്തോഷമുണ്ടാവുകയില്ല. ഈ അടുത്ത കാലത്തുമാത്രമാണ് മൂന്നുവര്‍ഷംകൊണ്ട് ഉഭയതല വ്യാപാരം 2.7 ബില്യണ്‍ ഡോളറില്‍ നിന്നും 6 ബില്യണ്‍ ഡോളറാക്കി വര്‍ദ്ധിപ്പിക്കുന്നതിന് സംയുക്തമായി ശ്രമിക്കുവാന്‍ നിശ്ചയിച്ചത്. 

പക്ഷെ പലപ്പോഴും പലതും മാറ്റിമാറ്റിപ്പറയുന്നതാണ് അയല്‍രാജ്യത്തിന്റെ സ്വഭാവമെങ്കില്‍ ഇന്ത്യ എന്തുചെയ്യും? പാക്കിസ്ഥാനിലെ ബിസിനസ്സ് ലോകത്തിന് ഇന്ത്യയുമായി അടുത്തബന്ധം പുലര്‍ത്തുവാന്‍ ആഗ്രഹമുള്ളതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ പാക്കിസ്ഥാനികള്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുവാനും ആഗ്രഹിക്കുന്നുവത്രെ. "ഇന്ത്യ-പാക് ബന്ധങ്ങളില്‍ ഒരു പുതിയ ശുഭാപ്തി വിശ്വാസമുണ്ടായിട്ടുണ്ട് എന്ന് എഫ്.ഐ.സി.സി.ഐ സെക്രട്ടറി ജനറല്‍ രാജീവ്കുമാര്‍ പറഞ്ഞത് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്മാത്രമാണ്. ജമ്മു-കാശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരക്യാമ്പുകള്‍ ഊര്‍ജ്ജിതമായിട്ടുണ്ടെന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കടക്കാന്‍ പുതിയ തീവ്രവാദസംഘങ്ങള്‍ കാത്തിരിപ്പു തുടങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പ്രസ്താവിച്ചതും ശ്രദ്ധേയമാണ്. പാക്കിസ്ഥാനില്‍ അധികാരത്തിലുള്ളത് ആരാണെന്ന് ഇതെല്ലാം കേള്‍ക്കുമ്പോള്‍ സംശയം തോന്നും. പടിഞ്ഞാറേ അയല്‍രാജ്യവുമായി നല്ലബന്ധം പുലര്‍ത്തുവാന്‍ സാദ്ധ്യമായതെല്ലാം ചെയ്യാമെന്ന് സന്മനസ്സോടെ കരുതുമ്പോഴും, യാഥാര്‍ത്ഥ്യം ആവശ്യപ്പെടുന്നത് പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി നീക്കത്തെ കരുതിയിരിക്കുവാനാണ്. 

പാക്കിസ്ഥാന്റെയും അമേരിക്കയുടെയും തന്ത്രപരമായ താല്‍പര്യങ്ങള്‍ ചില കാര്യങ്ങളില്‍ യോജിക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ട അമേരിക്കന്‍ വിദേശകാര്യസമിതി ചെയര്‍മാന്‍ സ്റ്റീവ് ചാബോട്ട് ഉപോല്‍ബലകമായി ചൂണ്ടിക്കാട്ടിയത്, ലഷ്കര്‍-ഇ-തൊയ്ബ പോലെയുള്ള ഭീകരവിഭാഗങ്ങളെ ഇന്ത്യക്കെതിരായി ഉപയോഗപ്പെടുത്താവുന്ന ശക്തികളായാണ് പാക്കിസ്ഥാനി ഐ.എസ്.ഐ പരിഗണിച്ചു പോരുന്നത് എന്നതാണ്. ഇന്ത്യക്കെതിരായി ഭീകരവിഭാഗങ്ങളെ സഹായിച്ചുകൊണ്ട് പാക്കിസ്ഥാന്‍ തെറ്റുചെയ്യു കയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ഹില്ലാരിക്ളിന്റണും അഭിപ്രായപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിലും, ചൈനയുമായി പാക്കിസ്ഥാന്‍ പുലര്‍ത്തുവാനാഗ്രഹിക്കുന്ന അടുപ്പത്തി ന്റെ പശ്ചാത്തലത്തിലും നമ്മള്‍ ആ രാജ്യത്തെ എങ്ങിനെ വിശ്വസിക്കും? ചൈന ഒരു ഫ്യൂഡല്‍ മാടമ്പിയുടെ ഭാവമാണ് പുലര്‍ത്തുന്നത്. ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങളുടെയെല്ലാം വലിയേട്ടനാവാനാണ് ആ രാജ്യത്തിന് മോഹം. ലോകത്തിന്റെ കേന്ദ്രം ചൈനയാണെന്ന് തലകുലുക്കി സമ്മതിക്കുന്നവരുടെ സ്വാതന്ത്യ്രത്തെ മാത്രം സഹിഷ്ണുതയോടെ കാണുവാനേ ചൈന ക്ക് ഉള്‍പ്രേരണയുണ്ടാവുകയുള്ളൂ. എന്‍.എസ്.ജി. (ന്യൂക്ളിയര്‍ സപ്ളൈ ഗ്രൂപ്പ്)യില്‍ ഇന്ത്യയെ തുരങ്കം വെക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ് ചൈന. ഇന്ത്യന്‍ പാര്‍ലിമെന്റ് ആക്രമണത്തിന്റെ സൂത്രധാരന്മാരായ ജെയ്ഷ-ഇ-മുഹമ്മദിനെതിരായ അന്താരാഷ്ട്ര ശ്രമങ്ങളെ സ്തംഭിപ്പിക്കുവാനും പാക്കിസ്ഥാനോട് ചേര്‍ന്ന് ആ രാജ്യം ശ്രമിക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ചൈനയുമായി സൌഹൃദബന്ധം പുലര്‍ത്തുവാന്‍ ഇ ന്ത്യക്കെങ്ങിനെ സാധിക്കും?

പാക്കിസ്ഥാന്റെ ഭൂമിയില്‍ ഇന്ത്യക്ക് യാതൊരു താല്‍പ്പര്യവുമില്ല. പ്രകോപിപ്പിക്കപ്പെട്ടാലല്ലാതെ ആക്രമണത്തിന് ഇന്ത്യ തയ്യാറുമല്ല. അമേരിക്കയോ ചൈനയോ ഒരിക്കലും പാക്കിസ്ഥാന്റെ നല്ല സുഹൃത്തുക്കളായിരിക്കുകയില്ലെന്ന് പാക്കിസ്ഥാന്‍ മനസ്സിലാക്കാത്തതാണ് കഷ്ടം. സ്വന്തം താല്‍പര്യങ്ങള്‍ക്ക് പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തുവാന്‍ മാത്രമാണ് ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യം. പാക്കിസ്ഥാന്‍ ഇന്ത്യയുമായി നല്ല ബന്ധത്തിലായാല്‍ ദക്ഷിണ ഏഷ്യ ഏറ്റവും ശക്തിയാര്‍ജ്ജിക്കും. അങ്ങിനെയായാല്‍ അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും ചൈനയോടും കിടപിടിക്കാന്‍ ഈ മേഖലാസമുച്ചയശക്തിക്കാവും. തല്‍ക്കാലം പാക്കിസ്ഥാനിലെ സാഹചര്യം ഇന്ത്യ ഉപയോഗപ്പെടുത്താതിരിക്കുന്നതാവും ബുദ്ധി. അമേരിക്കയെ അകറ്റി നിര്‍ത്താനും ഇന്ത്യ ശ്രമിക്കേണ്ടതില്ല. അതാവും നമുക്കും ലോകത്തിനു തന്നെയും നല്ലത്. പാക്കിസ്ഥാനിലെ നയരൂപീകരണ വിദഗ്ദ്ധന്മാര്‍ വൈകിയാണെങ്കിലും യാഥാര്‍ത്ഥ്യബോധം നേടുമെന്ന് നമുക്ക് പ്രത്യാശിക്കാം. പക്ഷെ വെറുപ്പിന്റെ പാതയില്‍ മാത്രം സഞ്ചരിച്ചു ശീലിച്ച പാക് സൈന്യത്തെ കാര്യം ബോദ്ധ്യപ്പെടുത്തുവാന്‍ ആര്‍ക്കാണ് കഴിയുക? 

എം വി കാമത്ത് - കേസരി .

Friday, October 22, 2010

അതിര്‍‌‌ത്തിക്കപ്പുറത്തെ'മാധ്യമ'ങ്ങള്‍‌‌‌‌‌

ജമ്മു കാശ്മീരിലെ വിഘടനവാദികള്‍  “ സ്വാതന്ത്ര്യം ഒരേ ഒരു മാര്‍ഗം : എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാറിന് ചില മലയാള 'മാധ്യമ'ങ്ങള്‍ ബോധപൂര്‍വ്വം പ്രചാരം കൊടുത്തിരുന്നു. ഇന്ത്യയുടെ പരമാധികാരത്തിനു നേരേ ഭീഷണിയുയര്‍ത്തുന്ന ലഷ്കര്‍ ഇ തോയ്ബയേയും , ജയ്ഷേ മുഹമ്മദിനെയുമൊക്കെ വിശുദ്ധ പോരാളിക്കൂട്ടങ്ങളായി മഹത്വവല്‍ക്കരിക്കുന്ന ‘മാധ്യമ’ങ്ങള്‍ക്ക് അതൊക്കെ സ്വാഭാവിക അജന്‍ഡകളാണ്. സ്വാതന്ത്ര്യം(?) കിട്ടിയാലും പാകിസ്ഥാന്റെ കൂടെ പോയാലും ഈ ഭൂവിഭാഗത്തെ ജനങ്ങള്‍ ഇതില്‍ കൂടുതല്‍ കഷ്ടപ്പെടുമെന്ന് അറിയാത്തവരല്ല ഇവരൊന്നും . ആറു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതേ പോലെ സ്വാതന്ത്ര്യം നേടിപ്പോയ  മറ്റൊരു കൂട്ടരുടെ പരിതാപകരമായ അവസ്ഥ കാണുമ്പോള്‍ പ്രത്യേകിച്ചും. എങ്കിലും കാശ്മീര്‍ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന മിത തീവ്രവാദ ഗ്രൂപ്പുകളെ തങ്ങളാലാവും വിധം തലോടാനും  താലോലിക്കാനും ഇവരെന്നും മുന്നില്‍ തന്നെയായിരുന്നു. അതിന്റെ പിന്നിലെ ചേതോവികാരം ഒരു മനുഷ്യാവകാശവുമല്ല മറിച്ച് മതമാണെന്ന കാര്യം പകല്‍ പോലെ വ്യക്തവുമാണ്..

പക്ഷേ “സ്വാതന്ത്ര്യം ഒരേ ഒരു മാര്‍ഗം “ എന്നു പറഞ്ഞ കാശ്മീര്‍ വിഘടനവാദികളേയും  അവരുടെ കുഴലൂത്തുകാരെയും  ഭാരത് മാതാ കീ ജയ് വിളികളുമായാണ് മറ്റൊരു വിഭാഗം കാശ്മീരികള്‍ എതിരേറ്റത് . രണ്ടു പതിറ്റാണ്ടുകളായി സ്വന്തം മണ്ണില്‍ നിന്നു ആട്ടിയോടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകള്‍ തങ്ങള്‍ ഭാരതത്തോടൊപ്പം നില്‍ക്കുന്നു എന്ന വ്യക്തമായ സന്ദേശം പ്രതിഷേധത്തിലൂടെ അറിയിച്ചു . വിഘടനവാദികളുടെ നേതാവിനു സമകാലീന  പ്രതിഷേധരൂപമായ  ചെരിപ്പേറ് നേരിടേണ്ടിയും വന്നു .വംശഹത്യയുടെ നോവുകളില്‍ നിന്നും പുറത്തുവന്ന ആ പ്രതിഷേധത്തെ മഹത്വവല്‍ക്കരിക്കാന്‍  പുരോഗമന പുമാന്മാ‍ര്‍ മുന്നോട്ടു വരാഞ്ഞത് ബുഷിനെ എറിഞ്ഞ ഷൂവിനു സലാം കൊടുക്കുമ്പോള്‍ കിട്ടുന്ന “സജീവ അന്തര്‍ധാരകള്‍“  ഇതിലില്ലാത്തതു കൊണ്ടായിരിക്കും 

മലയാളത്തിലെയും ഇംഗ്ലീഷിലേയും ഒട്ടു മിക്ക പത്രങ്ങളിലും  പ്രതിഷേധ വാര്‍ത്ത വന്നിരുന്നു.രണ്ടു സ്ക്രീന്‍ ഷോട്ടുകള്‍ താഴെ . ഒന്നു മതേതര മാധ്യമവും മറ്റേത് മനുഷ്യാവകാശ പോരാളി പത്രമായ തേജസ്സും.

പണ്ഡിറ്റുകള്‍ മാധ്യമത്തിനു അക്രമികളായപ്പോള്‍ മാധ്യമത്തിലെ എഴുപതു പേര്‍ തേജസ്സില്‍ പത്തു പേരായി ചുരുങ്ങി .(  ആര്‍.എസ്സ്.എസ്സ് ന്റെ പ്രാന്ത സാംഘിക്കിലെ എണ്ണമെടുത്ത വിദ്വാനാണെന്നു തോന്നുന്നു ഇപ്പോളും തേജസ്സിലെ കണക്കെടുപ്പുകാരന്‍ )
കാശ്മീരിനു സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് ഡല്‍ഹിയില്‍ നടത്തിയ സെമിനാറിനോട് പ്രതിഷേധിച്ചത് കാശ്മീരില്‍ നിന്നു തന്നെ ആട്ടിയോടിക്കപ്പെട് മറ്റൊരു കൂട്ടം‌‌‌‌‌‌ കാശ്മീരികള്‍‌‌‌‌ തന്നെയാണ്. ഭാരതത്തിന്റെ കൂടെ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാശ്മീരികളെ ആക്രമികളായി ചിത്രീകരിക്കുന്ന വിഘടനവാദകുഴലൂത്തുകാരുടെ ഉദ്ദേശ്യം വേറെയാണ്. ആറു പതിറ്റാണ്ടിനു മുന്‍പ്  ഉണ്ടായ വിഘടനവാദ കോലാഹലത്തില്‍ നിന്നാണല്ലോ പാകിസ്താന്‍ എന്ന രാജ്യത്തിന്റെ ജനനം . ആയിടയ്ക്ക് മൌലാനാ ആസാദ് സോഭാനി എന്ന വിഘടനവാദി പറഞ്ഞ രസകരമായ ആഹ്വാനം ബാബാ സാഹിബ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട് 

വെറും നാലരക്കോടി വരുന്ന ബ്രിട്ടീഷുകാര്‍ മുഴുവന്‍ ലോകത്തെയും വിഴുങ്ങി ഭരിച്ചെങ്കില്‍ അവരെപോലെ തന്നെ ഉന്നതമായ വിദ്യാഭ്യാസവും ബുദ്ധിയുമുള്ള ഇരുപത്തിരണ്ട് കോടി ഹിന്ദുക്കള്‍ നാളെ ശക്തരായാല്‍ മുസ്ലിം ഇന്ത്യ മാത്രമല്ല മക്കയും മദീനയും തുര്‍ക്കിയും എന്നു വേണ്ട സകല മുസ്ലിം ലോകവും വിഴുങ്ങിയേക്കാം . അതിനാല്‍ മുസ്ലിം ലീഗില്‍ ചേര്‍ന്ന് ആദ്യം ഇംഗ്ലീഷുകാരെ കെട്ടു കെട്ടിക്കുക അതിനു ശേഷം അനായാസമായി നമുക്ക് ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാം . കോണ്‍ഗ്രസ്സ് മൌലവികളുടെ വാക്കുകളില്‍ വീഴരുത് ,22 കോടി ശത്രുക്കളുടെ കയ്യില്‍ മുസ്ലിം ഇന്ത്യ സുരക്ഷിതമല്ല
(ബാബാ സാഹിബിന്റെ പുസ്തകത്തില്‍ മാത്രമല്ല പാകിസ്താനിലെ ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാന്റെ  Pakistan - The Heart of Asia  എന്ന പുസ്തകത്തിലും സോഭാനിയുടെ ഈ ആഹ്വാനത്തെ പറ്റി പറഞ്ഞിട്ടുണ്ട്) 

ഇതുപോലെയുള്ള ഹിമാലയന്‍ ബുദ്ധികളുടെ ജീനുകള്‍ ഇന്നും പാകിസ്താനിലുണ്ടല്ലോ.. സ്വന്തം രാജ്യം അസ്ഥിരതയില്‍ പെട്ടുഴലുമ്പോളും ഭാരതത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ തായ്‌വേര് ഈ ചിന്താഗതിയുള്ള ജീനില്‍ത്തന്നെയാണ്.

Thursday, June 10, 2010

ബുദ്ധമത ക്ഷയം.. അംബേദ്കര്‍ ഇങ്ങനെയും പറഞ്ഞിരുന്നു

ബുദ്ധമതത്തിനു എങ്ങനെ ക്ഷയം സംഭവിച്ചു ??

ചോദ്യം ഒരു കമ്മ്യൂണിസ്റ്റിനോടാണെങ്കില്‍‌‌‌‌ (അവാന്തര വിഭാഗമായ ഇസ്ലാമ്യൂണിസ്റ്റിനോടായാലും‌‌‌‌‌‌ ) ഒരേ ഉത്തരമായിരിക്കും ഉണ്ടായിരിക്കുക.

“സംശയമെന്ത് ? സവര്‍ണ്ണ ബ്രാഹ്മണിക് ഫാസിസ്റ്റ് ശങ്കരാചാര്യര്‍ സ്വന്തം അനുചരരോടൊപ്പം പാവം‌‌ ബുദ്ധമത സന്യാസിമാരെ പീഢിപ്പിച്ചു, അവരുടെ വിഹാരങ്ങള്‍ തകര്‍ത്ത് ക്ഷേത്രങ്ങള്‍ ആക്കി, കേരളത്തിലെ ശബരിമല, പത്മനാഭ സ്വാമി ക്ഷേത്രം ............ അയോധ്യ.... എല്ലാം ബുദ്ധമത വിഹാരങ്ങളായിരുന്നു. ഇപ്പോഴത്തെ പരിവാറുകാരുടെ അപ്പൂപ്പന്മാരും അവരുടെ അപ്പൂപ്പന്മാരുമായ സവര്‍ണ്ണ കോമരങ്ങള്‍ ആണ് ഇന്ത്യയിലെ ബുദ്ധമതത്തെ നശിപ്പിച്ചത് “

കൂടുതല്‍ ചോദിക്കാന്‍ നിന്നാല്‍ ദാ വരികയായി ഭരണഘടനാ ശില്പി ശ്രീ അംബേദ്കറുടെ വാക്കുകള്‍. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പേരും പേജ് നംബറും സഹിതം .

ഈ ബൂലോകത്തിലാസകലം നിങ്ങള്‍ തെരഞ്ഞു നോക്കൂ.. ഇതില്‍ നിന്നും വ്യത്യസ്തമായി മേല്പറഞ്ഞവരുടെ ഒരു പോസ്റ്റിലും ഒന്നും കാണില്ല.

ബുദ്ധമതത്തിനു ക്ഷയം സംഭവിച്ചതില്‍ ആത്മാര്‍ത്ഥമായി ദുഖിക്കുന്നതായി തോന്നിപ്പോകുന്ന ഒരു  കൂട്ടരുണ്ട്. പേരു കൊണ്ട് അവരെ തിരിച്ചറിയുക എളുപ്പമല്ല. പക്ഷേ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കുകള്‍ സവര്‍ണ്ണന്‍ ,അവര്‍ണ്ണന്‍, ദളിതന്‍ ,ഫാഷിസ്റ്റ് (സ അല്ല ഷ) . പിന്നെ ഒരു ഗുമ്മിനു വേണ്ടി ശ്രീ ബുദ്ധന്റെ ചിത്രവും തൂക്കും ബ്ലോഗ് സ്വീകരണ മുറിയില്‍. ഇതൊക്കെ കണ്ടാല്‍ നമുക്ക് തോന്നും ശ്ശൊ ബുദ്ധമതത്തോടും ശ്രീ ബുദ്ധനോടും എന്തൊരു സ്നേഹമാണിക്കൂട്ടര്‍ക്കെന്ന് .ബുദ്ധമതതിന്റെ ക്ഷയത്തെ പറ്റി പറയുമ്പോള്‍ കണ്ണുകളില്‍ രോഷാഗ്നിയും ചുണ്ടുകളില്‍ വിതുമ്പലും സ്ഥിരമാണിവര്‍ക്ക് .പിന്നെ മേല്പറഞ്ഞ വരികള്‍  അതായത് ബ്രാഹ്മണിക് ഫാസിസം ആണ് ബുദ്ധമത ക്ഷയത്തിനു കാരണമെന്നതും..

ഇനി പുരോഗമനക്കാരുടെ അടുത്തൊന്നു പോയി നോക്കൂ. ഒരു സംശയവും വേണ്ടാ. ഇതു തന്നെ ആണുത്തരമായി ലഭിക്കുക. കൂടെ അവരുടെ താത്വികാചാര്യര്‍ ഭൂ ഖനനം ചെയ്തു കണ്ടുപിടിച്ച രേഖകളും തരും .എന്തായാലും രണ്ടു കൂട്ടരും ശ്രീ അംബേദ്കറുടെ വരികള്‍ നിര്‍ലോഭം ചൊരിയുമെന്നതില്‍ സംശയം വേണ്ട.

എന്നാല്‍ ശ്രീ അംബേദ്കര്‍ പറഞ്ഞ താഴെക്കാണുന്ന വരികള്‍ ഇവരുടെ ആരുടെയും അഭിപ്രായങ്ങളിലോ ബ്ലോഗ് പോസ്റ്റുകളിലോ മഷിയിട്ടു നോക്കിയാല്‍ കിട്ടുകയില്ല .

"Here can be no doubt that the fall of Buddhism in India was due 
to the invasions of the Musalmans,Islam came out as the enemy of  
the 'But'. The word 'But,' as everybody knows,is an Arabic word 
and means an idol. Not many people, however,know that the derivation 
of the word 'But' is the Arabic corruption of Buddha. Thus the 
origin of the word indicates that in the Moslem mind idol worship 
had come to be identified with the Religion of the Buddha. To the 
Muslims, they were one and the same thing. The mission to break  
the idols thus became the mission to destroy Buddhism
Islam destroyed Buddhism not only in India but wherever it went. 
Before Islam came into being Buddhism was the religion of Bactria, 
Parthia, Afghanistan, Gandhar and Chinese Turkestan, as it was of 
the whole of Asia.
ഇവിടെയാണെങ്കില്‍‌‌‌‌ ബുദ്ധമതത്തിന്റെ നാശത്തിന്റെ കാരണം‌‌‌‌ ഇസ്ലാമിക അധിനിവേശമാണെന്ന കാര്യത്തില്‍‌‌ സം‌‌ശയമേയില്ല. ഇസ്ലാം‌‌ ആത്യന്തികമായി ശത്രുവായി വന്നത് 'ബട്ട്' നെതിരേയാണ്. എല്ലാവര്‍‌‌ക്കും‌‌ അറിയുന്ന പോലെ അറബിക്കില്‍‌‌ ആ വാക്കിനര്‍‌‌ത്ഥം വിഗ്രഹമെന്നാണ്. പക്ഷേ അധികമാര്ക്കും അറിയാത്തത്, ആ വാക്ക് ബുദ്ധനെ സൂചിപ്പിക്കാനും അവരുപയോഗിച്ചിരുന്നു എന്നതാണ്. അതായത് അന്നത്തെ മുസ്ലീമിനെ സം‌‌ബന്ധിച്ച് വിഗ്രഹാരാധനയും‌‌ ബുദ്ധമതവും ഒന്നു തന്നെയായിരുന്നു. വിഗ്രഹങ്ങളെ തച്ചു തകര്‍‌‌ക്കുക എന്ന ലക്ഷ്യം‌‌ അങ്ങനെ ബുദ്ധിസത്തെ നശിപ്പിക്കുക എന്നായി.
ഇസ്ളാമിക അധിനിവേശക്കാര്‍‌‌ ബുദ്ധമതത്തെ നശിപ്പിച്ചത് ഇന്ഡ്യയില്‍‌‌ മാത്രമല്ല, എവിടെയൊക്കെ  അവര്‍‌‌ കടന്നു കയറിയോ അവിടെയൊക്കെ - ബാക്ട്രിയാ, പാര്‍‌‌തിയ, അഫ്ഗാനിസ്ഥാന്‍‌‌‌‌, ഗാന്ധാരം‌‌‌‌, ചൈനയിലെ തുര്ക്കിസ്താന്‍‌‌‌‌ എന്നിവങ്ങളിലൊക്കെ - അതായത് ഏഷ്യയില്‍‌‌‌‌ ഏതാണ്ട് എല്ലായിടത്തും‌‌ അവര്‍‌‌ ബുദ്ധമതത്തെ നശിപ്പിച്ചു.
 ഇത് പറഞ്ഞത് ഒരു സവര്‍ണ്ണ പരിവാര്‍ ഫാസിസ്റ്റ് അല്ല. ശ്രീ ബാബാ സഹെബ് അംബേദ്കര്‍ തന്നെയാണ്. സവര്‍ണ്ണ സനാതന മതമാണ് ബുദ്ധിസത്തെ നശിപ്പിച്ചത് എന്നു കാണിക്കുവാന്‍ കപട ദളിത ബുദ്ധ സ്നേഹികളായ മത മൌലിക വാദികളും പുരോഗമന സഖാക്കളും എടുത്തുപയോഗിക്കുന്ന അതേ ആള്‍ . തീര്‍ന്നില്ല ഇനിയുമുണ്ട്.
But Islam struck at Hinduism also. How is it that it was able to 
fell Buddhism in India but not Hinduism? Hinduism had State-
patronage,  The Buddhists were so persecuted by the "Brahmanic 
rulers",when Islam came, they converted to Islam: this welled 
the ranks of Muslims but in the same stroke drained those of 
Buddhism. But the far more important cause was that while the 
Muslim invaders butchered both - Brahmins as well as Buddhist monks  
--the nature of the priesthood in the case of the two religions  
was different -- "and the difference is so great that it contains 
the whole reason why Brahmanism survived the attack of Islam  
and why Buddhism did not.
അധിനിവേശക്കൊള്ളക്കാര്‍‌‌‌‌‌‌ ബുദ്ധമതത്തോട് ചെയ്തതു തന്നെ ഹിന്ദുമതത്തിനോട് ചെയ്തിട്ടും‌ 
ഹിന്ദുമതം‌‌ നിലനിന്നു പോന്നതിന്റെ കാരണവും‌‌ അദ്ദേഹം പറയുന്നുണ്ട്.
For the Hindus, every Brahmin was a potential priest. No
ordination was mandated. Neither anything else. Every household 
carried on rituals -- oblations, recitation of particular mantras, 
pilgrimages, each Brahmin family made memorizing some Veda its
very purpose.... By contrast, Buddhism had instituted ordination,
particular training etc. for its priestly class
ബുദ്ധമത സര്‍വകലാശാലകള്‍ തച്ചു തകര്‍ത്ത കഥകളും വ്യക്തമായി തന്നെ 
രേഖപ്പെടുത്തിയിട്ടുണ്ട്  
Thus, when the invaders massacred Brahmins, Hinduism continued. 
But when they massacred the Buddhist monks, the religion itself 
was killed. The Musalman invaders sacked the Buddhist Universities
of Nalanda, Vikramshila, Jagaddala, Odantapuri to name only a few.
They raised to the ground Buddhist monasteries with which the
country was studded. The monks fled away in thousands to Nepal,
Tibet and other places outside India. A very large number were
killed outright by the Muslim commanders. How the Buddhist 
priesthood perished by the sword of the Muslim invaders has been
recorded by the Muslim historians themselves.......
അങ്ങനെ അധിനിവേശക്കാര്‍‌‌‌‌ ബ്രാഹ്മണരെ കൂട്ടക്കൊല ചെയ്തപ്പോഴും‌‌ ഹിന്ദുമതം അതിജീവിച്ചു. എന്നാല്‍‌‌ അവര്‍‌‌‌‌ ബുദ്ധസന്യാസിമാരെ കൂട്ടക്കൊല ചെയ്തപ്പോള്‍‌‌‌‌‌‌ ബുദ്ധമതം തന്നെ കൊല്ലപ്പെട്ടു. മുസ്ലീം അധിനിവേശക്കാര്‍‌‌‌‌ നശിപ്പിച്ച അന്നത്തെ ബുദ്ധ സര്‍‌‌വ്വകലാശാലകളില്‍‌‌‌‌ ചിലതു മാത്രമാണ് നളന്ദ, വിക്രമശില, ജഗദ്ദല, ഓഡട്ടപുരി എന്നിവ.
 ഇസ്ലാമിക അധിനിവേശ കോടാലി ബുദ്ധിസത്തിന്റെ വേരറുത്തതെങ്ങനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു
....The axe was struck at the very root. For by killing the 
Buddhist priesthood, Islam killed Buddhism. This was the 
greatest disaster that befell the religion of the Buddha in India."
അംബേദ്കര്‍ ഇങ്ങനെ പറഞ്ഞതായി ഏതെങ്കിലും ഇസ്ലാമിസ്റ്റുകളോ പുരോഗമന സഖാക്കളോ
രേഖപ്പെടുത്തിയത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ല എന്നു തന്നെയാകണം ഉത്തരം.

മതമൌലിക വാദ ബുദ്ധസ്നേഹികളെ പറ്റി അല്പം കൂടി പറയാതെ പോസ്റ്റ് പൂര്‍ണ്ണമാവില്ല.
ഇന്ത്യയില്‍ ബുദ്ധമതം ക്ഷയിച്ചതില്‍ ഇവര്‍ക്കുണ്ടായ വിഷമം ചില്ലറയല്ല. ബുദ്ധിസ്റ്റുകളെ ശങ്കരാചാര്യര്‍ ചുട്ടുകൊന്നു എന്നൊക്കെ പോസ്റ്റര്‍ ഫ്രണ്ടുകാരുടെ പോരാളി പത്രത്തില്‍ ലേഖനം വന്നിരുന്നു. മാധ്യമത്തിലാകട്ടെ ഇതിനെ പറ്റി എം എസ് ജയപ്രകാശ് എന്ന വിദ്വാന്റെ  (കക്ഷി പോപ്പുലർ ഫ്രണ്ട് എന്ന മത ഭീകര സംഘടനയുടെ മനുഷ്യാവകാശ പൊയ്മുഖത്തിന്റെ ചെയർമാൻ ആണു )ലേഖനം സ്ഥിരമായി വരുന്നുണ്ട് . പക്ഷെ ഇവയിലൊന്നും അംബേദ്കര്‍ പറഞ്ഞ ഈ കാര്യങ്ങള്‍ വന്നിട്ടില്ലെന്നു മാത്രമല്ല മറ്റു കാര്യങ്ങള്‍ വ്യക്തമായി വന്നിട്ടുണ്ട് താനും.

 മതമൌലിക വാദികള്‍ക്ക്  ബൌദ്ധരോടുള്ള കലവറയില്ലാത്ത സ്നേഹത്തിന്റെ കഥകളില്‍ ചിലത്
1. Religious persecution in Chittagong Hill Tracts, Bangladesh
2. Buddhists Fear Muslims in Southern Thailand

ബുദ്ധിസത്തോടുള്ള ഇഷ്ടം കൊണ്ടായിരിക്കുമല്ലോ ഇവോണ്‍ റിഡ്ലിയുടെ സ്വന്തം താലിബാനികള്‍ ബാമിയാന്‍ പ്രതിമകള്‍ തവിടു പൊടിയാക്കിയത്.
ചുരുക്കത്തില്‍ കാര്യം ഇത്രയേ ഉള്ളൂ...

“ഭാരതത്തിലെമ്പാടും ബുദ്ധിസ്റ്റുകള്‍ ആയിരുന്നെങ്കില്‍ എന്ത് നന്നായിരുന്നു. പാവങ്ങള്‍ “ബുദ്ധം ശരണം  ഗഛാമി “അഹിംസ “എന്നൊക്കെ പറഞ്ഞിരിക്കും .നമ്മള്‍ക്കു കാര്യങ്ങള്‍ വളരെ എളുപ്പം  !.“

Tuesday, June 8, 2010

ബക്കര്‍ വിവേകാനന്ദനെ കണ്ട പോലെ...

ഈയിടെയായി സ്വാമി വിവേകാനന്ദനു നല്ല സമയമാണ്. കാവിയുടുത്ത ബൂര്‍ഷ്വാസി എന്ന് അദ്ദേഹത്തെയും , ഞരമ്പു രോഗി എന്ന് അദ്ദേഹത്തിന്റെ ഗുരു ശ്രീരാമകൃഷ്ണ പരമഹംസനേയും വിശേഷിപ്പിച്ചവര്‍ യുവജന സമ്മേളനങ്ങളുടെ ബാനറുകളില്‍ അദ്ദേഹത്തെ പ്രതിഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ക്രിസ്ത്യാനി കൂടുതലുള്ളിടത്ത് മദര്‍ തെറേസയേയും (ചിലയിടത്ത് അല്ഫോണ്‍സാമ്മയും) മുസ്ലിംകള്‍ കൂടുതലുള്ളിടത്ത് സദ്ദാം ഹുസ്സൈനെയും പ്രതിഷ്ടിച്ചവര്‍ ഇതൊക്കെ ചെയ്യുന്നത് സ്വാഭാവികമാണ്.ഇത്തരത്തിലുള്ള അടവുനയങ്ങള്‍ അവരില്‍ നിന്നും പ്രതീക്ഷിക്കാവുന്നതായതു കൊണ്ട് അതത്ര കാര്യമാക്കാനില്ല.

പക്ഷെ

ബ്ലോഗുലകത്തിലെ ഒരു പ്രസിദ്ധനായ മനുഷ്യാവകാശ വക്താവ് , ജയിലില്‍ കിടക്കുന്ന അഫ്സല്‍ ഗുരു,അജ്മല്‍ കസബാദി മനുഷ്യരുടെ (അവരുടെ മാത്രം )അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന ശ്രീ ബക്കര്‍, സ്വാമി വിവേകാനന്ദനെന്ന സവര്‍ണ്ണ സന്ന്യാസി പറഞ്ഞ രണ്ടു വരികള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.

വരികള്‍ ചുവടെ..

“"പ്രായോഗിക ഇസ്ളാമിന്‍റെ സഹായമില്ലാതെ വേദാന്ത തത്വങ്ങള്‍ (അല്ലെങ്കില്‍ മറ്റേത്‌ തത്വവും *) , അവ എത്ര ഉന്നതമായാലും പ്രായോഗവല്‍ക്കരിക്കുക എന്നത്‌ മാനവരാശിയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരിക്കും" - the complete works of swami vivekananda, vol 6, 1960, page 415


അതിനു താഴെ ശ്രീ ബക്കര്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു

“വായനക്ക്‌ മുന്‍പേ വിളക്ക്‌ കെടുത്തുന്നവരോ, വിളക്ക്‌ കെടുത്തി വയനാ മേശക്ക്‌ മുന്‍പിലിരുന്ന്‌ പുസ്തകവുമായി ഉറങ്ങുന്നവരോ ആരുമാവട്ടെ,വിവേകാനന്ദന്‍റെ ഈ വാക്കുകള്‍ മനസ്സില്‍ വയ്ക്കുന്നത്‌ നന്നായിരിക്കും. ചിലപ്പോല്‍ വറ്റ്‌ എല്ലില്‍ കയറാതെ നോക്കാനുള്ള വിവേകവും പ്രധാനം ചെയ്യും.“

ഒന്നു രണ്ട് കമ്മന്റുകള്‍ക്കു താഴെ ബക്കര്‍ ഇങ്ങനെയും പറഞ്ഞിരിക്കുന്നു..

interfaith awareness-നു വേണ്ടി നിലകൊള്ളുന്ന ഒരു മഹാനയ ആ മനുഷ്യണ്റ്റെ വാക്കുകള്‍ക്ക്‌ കാലം ചെവിനല്‍കുമെന്ന്‌ പ്രത്യാശിക്കാം

ഇനി  കാര്യത്തിലേക്ക് .  ഒരാളുടെ അഭിപ്രായങ്ങളും എഴുത്തുകളിലെ വരികളും എടുത്തുപയോഗിച്ച്  വലിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് മിനിമം അദ്ദേഹത്തിന്റെ കുറച്ചു പുസ്തകങ്ങളെങ്കിലും വായിച്ചു നോക്കേണ്ടതാണ്. അതാണു സാമാന്യതത്വം . ഒരു സാധാരണക്കാരനു അതാവശ്യമില്ല . പക്ഷെ സ്വന്തം മത വിശ്വാസത്തിന്റെ മേന്മ ചൂണ്ടിക്കാണിക്കാന്‍ വേണ്ടി ചുരണ്ടിയെടുത്ത് ഉപയോഗിക്കുന്ന ഒരാള്‍ നിശ്ചയമായും അതൊക്കെ ശ്രദ്ധിക്കേണ്ടതാണ്.അല്ലെങ്കില്‍ അബദ്ധം പറ്റും. ആത്മാവില്‍ വേവിക്കുന്നതിനിടയില്‍ ബക്കര്‍ കാണാതെ പോയ കുറച്ചു കാര്യങ്ങള്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ചുവടെ..

ഏതു കാലത്തും ഏത് നാട്ടിലേയും മഹിമയേറിയ ആദ്ധ്യാത്മിക സ്ത്രീ പുരുഷന്മാരെ അംഗീകരിക്കുക. അവര്‍ തമ്മില്‍ വാസ്തവത്തില്‍ യാതൊരു ഭിന്നതയുമില്ലെന്നു കണ്ടറിയുക. യഥാര്‍ത്ഥ മതം-ദിവ്യതയുടെ സ്പര്‍ശം മനുഷ്യാത്മാവും ദിവ്യാത്മാവും തമ്മിലുള്ള ബന്ധം  എവിടെയെല്ലാമുണ്ടായിട്ടുണ്ടോ അവിടെയെല്ലാം എങ്ങും വെളിച്ചം കാണുന്ന മനോവികാസം ഉണ്ടായിട്ടുണ്ട്. “

ഇതിനെ സംബന്ധിച്ചിടത്തോളം മുഹമ്മദീയരാണ് ഏറ്റവും പ്രാകൃതരും സങ്കുചിത ചിത്തരും .ദൈവമൊന്നേയുള്ളൂ. അദ്ദേഹത്തിന്റെ പ്രവാചകന്‍ മുഹമ്മദുമാണ് എന്നതാണ് അവരുടെ മുദ്രാവാക്യം . അതിനപ്പുറത്തുള്ളതെല്ലാം ചീത്തയെന്നു മാത്രമല്ല ഉടനെ നശിപ്പിക്കുകയും വേണം ഞൊടിയിടയില്‍ ഇതില്‍ ശരിയായി വിശ്വസിക്കാത്ത ആണുങ്ങളും പെണ്ണുങ്ങളും കൊല്ലപ്പെടണം. ഈ ആരാധനയുടേതല്ലാത്തതെല്ലാം തകര്‍ക്കപ്പെടണം.മറ്റെന്തും പഠിപ്പിക്കുന്ന  പുസ്തകം കത്തിച്ചു കളയണം.ശാന്ത സമുദ്രം മുതല്‍ അറ്റ്ലാന്റിക് വരെ അഞ്ഞൂറ് കൊല്ലക്കാലം ചോരയൊഴുക്കി . അതാണ് ഇസ്ലാം മതം

തീര്‍ന്നില്ല ഇനിയുമുണ്ട്..

ഒരാള്‍ എത്ര കണ്ട് സ്വാര്‍ത്ഥിയാണോ അത്ര കണ്ട് അധര്‍മ്മിയുമാണ്. അതു പോലെ ഒരു ജനതയും.സ്വയം ബന്ധിതമായ ഒരു ജനത ലോകത്തില്‍ വച്ചേറ്റവും ക്രൂരമായി തീര്‍ന്നിട്ടുണ്ട്.ഈ ദിത്വത്തെ അറേബ്യയിലെ പ്രവാചകന്‍ സ്ഥാപിച്ച മതം മുറുക്കിപ്പിടിച്ചത്രയും മറ്റൊരു മതം പിടിച്ചിട്ടില്ല. ഇത്രയധികം ചോര ചിന്തിയും മറ്റു മനുഷ്യരോട് ഇത്ര കണ്ട് നിഷ്ടൂരമായി പെരുമാറിയതുമായ വെറൊരു മതമില്ല.

വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം എല്ലാം വായിച്ചിരിക്കണമെന്നില്ല.അത് അത്ര പെട്ടെന്നു വായിച്ചു തീര്‍ക്കാവുന്നതുമല്ല. എങ്കിലും ചില മതമൌലിക വാദ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകങ്ങളില്‍ നിന്നും വരികള്‍ കടമെടുക്കുമ്പോള്‍ അത് ഒരു വന്‍ കരയുടെ അറ്റവും മൂലയുമായിരിക്കും എന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധമെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. ഇത് പണ്ട് കുരുടര്‍  ആനയെ കണ്ടപോലെയായി. വാലിലെ രോമം കണ്ട് ആനയെന്ന് തെറ്റിദ്ധരിച്കു കുരുടന്റെ കണക്കായി നമ്മുടെ ബക്കറും.

സ്വാമി വിവേകാനന്ദന്‍ ജീവിച്ചിരുന്ന കാലയളവില്‍ ആര്‍.എസ്സ്.എസ്സ് ഇല്ല . ഹിന്ദു മഹാസഭ പോലും ഉണ്ടായിട്ടില്ല. അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിനു നമുക്ക് സംഘ പരിവാര്‍ പട്ടം കൊടുക്കാമായിരുന്നു. പിന്നെ വേണമെങ്കില്‍ സവര്‍ണ്ണ സന്ന്യാസി എന്നോ മറ്റോ കൊടുക്കാം.എങ്കിലും ഇന്നത്തെ പോലെ വോട്ടുബാങ്കിന്റെ ആവശ്യകത ഇല്ലാത്ത അന്തകാലത്ത് ഇന്റര്‍ഫെയ്ത്ത് അവയര്‍നെസ്സ് നു വേണ്ടി നിലകൊള്ളുന്ന മഹാനായ സ്വാമി വിവേകാനന്ദന്‍ വെറുതെ ഇങ്ങനെ ഒരു അഭിപ്രായം പറയുകില്ല എന്നു തന്നെ നമുക്ക് വിശ്വസിക്കാം.

വിവേകവാണി കേട്ടാല്‍ വറ്റുകള്‍ എല്ലില്‍ കുത്തില്ല എന്നാണ് ശ്രീ ബക്കറുടെ അഭിപ്രായം..ഇതൊക്കെ വായിച്ചിട്ടു സ്വന്തം എല്ലില്‍ വറ്റുകള്‍ കുത്താതിരിക്കട്ടെ എന്നു ഹാര്‍ദ്ദമായി ആശംസിക്കുന്നതോടൊപ്പം ഇത്രകൂടി. അറ്റവും മുറിയും എടുത്തെഴുതുമ്പോള്‍ ശ്രദ്ധിക്കുക ഇനിയെങ്കിലും !
 മഹാനായ വിവേകാനന്ദന്‍  പറഞ്ഞ തത്വങ്ങള്‍ അടിസ്ഥാനമാക്കിയാണ്  പില്‍ക്കാലത്ത് രാഷ്ട്ര്രീയ സ്വയം സേവക സംഘം രൂപം കൊണ്ടത് എന്നതു കൂടി അറിയുമ്പോള്‍ വറ്റുകള്‍ എല്ലുകളും കടന്നു തലയില്‍ വരെ കുത്താനുള്ള സാധ്യതകള്‍ ഒഴിവാക്കാനാവില്ല..


അവലംബം : വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം  -ശ്രീരാമകൃഷ്ണ മിഷന്‍ പ്രസിദ്ധീകരിച്ചത്
                       ഉത്തിഷ്ഠ ഭാരത- ശ്രീരാമകൃഷ്ണ മിഷന്‍ പ്രസിദ്ധീകരിച്ചത്

Monday, February 22, 2010

എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ????

പ്രതിസന്ധി നേരിടുന്ന മലയാള സിനിമ വീണ്ടും വിവാദങ്ങളില്‍ . അമ്മയും അമ്മൂമ്മയും അമ്മായിയമ്മയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഏകദേശം പറഞ്ഞു തീര്‍ത്തപ്പോള്‍ മഹാ നടന്‍ തിലകനാണ്  പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത് . സിനിമയിലെ സവര്‍ണതെയെ പറ്റി പരമാര്‍ശിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ പ്രാവശ്യം അദ്ദേഹം വിവാദം ഉണ്ടാക്കിയതെങ്കില്‍ ഇക്കുറി അത്  താര സുപ്രീമസിക്കെതിരെയാണുന്ടായത് .

കഴിഞ്ഞ പ്രാവശ്യം സകലമാന മതേതര മനുഷ്യ സ് നെഹികളും , അഭിനവ ദളിത ബന്ധുക്കളും മലയാള സിനിമയിലെ സവര്‍ണ്ണ പൊതു ബോധത്തെ പറ്റി കൂലങ്കഷ ചര്‍ച്ചയായിരുന്നു .. ബൂലോകത്തിലും ഉണ്ടായിരുന്നു ചര്‍ച്ചകള്‍ .. പാലേരി മാണിക്യത്തില്‍  എന്തൊക്കെയോ സവര്‍ണ്ണ പോക്രിത്തരങ്ങള്‍ നടക്കുന്നു എന്ന രീതിയില്‍ ഗമണ്ടന്‍ പോസ്ടിറക്കിയ മഹാന്മാരും ഉണ്ട് . (ഈയിടെയായി കഥാ പാത്രങ്ങളുടെ ജാതിയും മതവും അനുസരിച്ച് വേണം കഥ നിര്‍മ്മിക്കേണ്ടത് എന്ന അഭിപ്രായങ്ങള്‍ കൂടി വരുന്നു . ചില മത നാമത്തില്‍ പെട്ടവരെ ഒരു കാരണവശാലും ക്രൂരന്മാരായി ചിത്രീകരിക്കരുത് എന്ന വിധത്തിലാണ് ചില ബ്ലോഗെഴുത്തുകാരുടെ വാദങ്ങള്‍ )

പക്ഷെ എന്താണെന്നറിയില്ല ഇപ്രാവശ്യം തിലകന് പഴയ പോലെ പിന്തുണയില്ല .. വിവരാകാശ നിയമം സുപ്രീം കോടതിക്കും ബാധകമാണെന്ന്  ഒരു ഹൈക്കോടതി വിധി വന്നപ്പോള്‍ അത് ബഹുമാനപ്പെട്ട ചീഫ് ജസ്റിസ് അവര്‍ണ്ണന്‍ ആയതുകൊണ്ടാണെന്ന് ഭാഷ്യം ചമച്ച "അഭിനവ ബുദ്ധന്മാര്‍ "തിലകനോട് ഇപ്രാവശ്യം വലിയ അനുകമ്പ ഒന്നും കാട്ടുന്നില്ല (ഈയിടെയായി പലര്‍ക്കും ബുദ്ധന്മാരോടാണ് സ് നേഹം   കൂടുതല്‍ ..  ഇതിന്റെ പത്തിലൊന്ന് പണ്ടുണ്ടായിരുന്നെങ്കില്‍ ഗാന്ധാരം എന്നറിയപ്പെട്ട അഫ്ഗാനില്‍ പത്തു ബുദ്ധന്മാരെങ്കിലും ജീവിച്ചിരുന്നേനെ . ബാമിയാന്‍ പ്രതിമകള്‍ക്ക് രക്ഷയുണ്ടായില്ല പിന്നെയാ ബുദ്ധന്മാര്‍ക്ക് )ജസ്റിസ് പോള്‍ ദിനകരന്‍ ദളിതനായത് കൊണ്ടാണ് അന്വേഷണം നേരിടുന്നതെന്നാണ് മറ്റൊരു ഭാഷ്യം (ഹിന്ദുവിലെ ജാതിവിവേചനം മടുത്താണ് മറ്റു മതങ്ങളിലേക്ക് രക്ഷ പ്രാപിക്കുന്നതെന്നാണ് രക്ഷക വചനങ്ങള്‍ .അപ്പോള്‍ പിന്നെ പോള്‍ ദിനകരന്‍ ദളിതനാകുന്നതെങ്ങനെയാണോ ആവോ )


അതവിടെ നില്‍ക്കട്ടെ നമുക്ക് തിലകനിലേക്ക് വരാം .. കുറച്ചു നാള്‍ മുന്പ് സവര്‍ണ്ണ അവര്‍ണ്ണ വാദം പറഞ്ഞ  തിലകന് ബലേഭേഷ് പറഞ്ഞു ചാടിതുള്ളിയ മതേതര മാധ്യമ തേജസ്സുകള്‍ ഇപ്രാവശ്യം ങേ ഹേ ...  ഒരക്ഷരം മിണ്ടുന്നില്ല .. ബ്ലോഗുകളില്‍ അവര്‍ണ്ണനെ ഊ ..... ഞ്ഞാലാട്ടാന്‍ നടക്കുന്ന ബുദ്ധിമാന്മാര്‍ക്കും മിണ്ടാട്ടമില്ല .. എന്താവാം കാരണം ????


എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ....

Monday, February 8, 2010

ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..

ബൂലോകത്ത് ഈയിടെ പങ്കെടുത്ത ഒന്ന് രണ്ടു സംവാദങ്ങളില്‍‌‌‌‌‌‌ ശ്രദ്ധിച്ച ചില അഭിപ്രായങ്ങളാണ്  ഇങ്ങനെയൊരു പോസ്റെഴുതാന്‍ പ്രേരിപ്പിച്ചത് . ഇന്ത്യയില്‍ നടക്കുന്ന ഏതാണ്ടെല്ലാ തീവ്രവാദി ആക്രമണങ്ങളും ഒരു സമൂഹത്തെ ഇരകള്‍ ആക്കാന്‍ വേണ്ടി ഫാസിസ്റ്റ് - നാസിസ്റ്റ് ശക്തികള്‍ നടത്തുന്ന പദ്ധതികളുടെ ഭാഗമാണെന്ന ആരോപണം ചില മത മൌലിക സംഘടനകള്‍‌‌‌‌‌‌‌‌‌‌‌‌‌‌ സ്ഥിരന്മായി ഉന്നയിക്കാറുണ്ട് . ഇന്ത്യയില്‍ അത് നിയന്ത്രിക്കുന്നത് സംഘ പരിവാര്‍ , ഇന്ത്യക്ക് പുറത്ത് മൊസാദ് അല്ലെങ്കില്‍‌‌‌ സി ഐ എ ( ഇവരൊന്നും പേരിനു പോലും ഇല്ലാത്തിടത്ത് ആരാണെന്ന് ചോദിക്കരുത് . അങ്ങനെ ചോദിച്ചാല്‍ അത് ചോദിക്കുന്നവര്‍ ചെയ്യുന്നതാണെന്ന് ഇവര്‍ പറഞ്ഞു കളയും ) എന്നിങ്ങനെയാണ് ആരോപണങ്ങളുടെ പോക്ക് .. നേരത്തെ ചില പോസ്റ്റുകളില്‍ പറഞ്ഞത് പോലെ കാര്‍ഗില്‍ യുദ്ധം, പാര്‍‌‌ലമെന്റ് ആക്രമണം‌‌ എന്നിവയൊക്കെ വെറും നാടകം ആയിരുന്നെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിദ്വാന്മാര്‍ ഉള്ള നമ്മുടെ`നാട്ടില്‍ ഈ ജാതി ആരോപണങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. ലോകത്തുള്ള മുസ്ലിങ്ങളുടെയെല്ലാം പ്രതിനിധികളായി ചമഞ്ഞു വിളവെടുപ്പ് നടത്തുന്ന ഇവരാണ് ഒരു സമൂഹത്തെ സംശയ ദൃഷ്ടിയോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നതും .

സഖാവ് പിണറായിക്കെതിരെ എന്തെങ്കിലും ആരോപണം വന്നാല്‍ അത് ഉടനെ പാര്‍ട്ടിക്ക് എതിരെ ഉള്ള ആരോപണമായി ദിശ മാറുന്നത് പോലെ, അല്ലെങ്കില്‍ മാറ്റുന്നത് പോലെയാണ് തന്നെയാണ് ഈ മതമൌലിക വാദികളുടെയും‌‌‌‌‌‌‌‌ സ്വഭാവങ്ങള്‍ .. തീവ്ര ചിന്താഗതി ഉള്ള താലിബാനികളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ ക്ഷണം ചാടി വീണ് സമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന്‍ ആക്രോശിച്ച് മുസ്ലിം വികാരം ഇളക്കിമറിക്കുകയാണ് ഇവരുടെ പ്രധാന പദ്ധതി .. മത വിശ്വാസം ശക്തമായ ഒരു സമൂഹത്തില്‍ ഇതുണ്ടാക്കുന്ന അലയടികള്‍ എങ്ങനെ തങ്ങള്‍ക്കു ലാഭകരമാക്കാം എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. സ്വതവേ സമാധാനപ്രിയരും മനുഷ്യ സ്നേഹികളുമായ യഥാര്‍ത്ഥ മത വിശ്വാസികള്‍ , ഇവര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് മതത്തിനെതിരെയായി വ്യാഖ്യാനിക്കപ്പെടുമോ എന്ന പേടി കൊണ്ട് മൌനം ഭജിക്കുകയാണ് സാധാരണ ചെയ്യാറുള്ളത് . (അത് തന്നെയാണ് ഇവരുടെ വിജയവും ) .അത് കൊണ്ടാണ് അഫ്ഗാനിലെ താലിബാനികളും , പാകിസ്ഥാനിലെ ലഷ്കര്‍ ഭീകരരും ഇസ്ലാമിക ആദര്‍ശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാന്‍ ഇവര്‍ക്ക് കഴിയുന്നത്.(രാജാവിന്റെ നഗ്നത ചൂണ്ടിക്കാണിക്കുന്ന തിരക്കിനിടയില്‍ ഇവരൊക്കെ സ്വയം നഗ്നരാകുന്നത് അറിയുന്നില്ലെന്നു തോന്നുന്നു)

ഇന്ത്യയിലെ കലാപങ്ങളുടെ നാള്‍വഴികള്‍ വെറും മുപ്പത്തിയെട്ടു വര്‍ഷങ്ങളില്‍ ഒതുങ്ങുന്നവയല്ല .. മതഭ്രാന്തിന്റെ ഭീകരതയുമായി അതിര്‍ത്തി കടന്നെത്തിയ വിഗ്രഹ ഭംജകര്‍ തകര്‍ത്തത് ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ്. അതൊക്കെ സ്വത്തു കൊള്ളയടിക്കാന്‍ മാത്രമുള്ളവയായിരുന്നു എന്ന വ്യഖ്യാനം വെറും ഭംഗിവാക്കും ചരിത്രത്തിന്റെ തമസ്കരണവുമാണ് .സംഘ പരിവാര്‍ പിറവിയെടുക്കുന്നതിനു മുന്പ് തന്നെ ഉണ്ടായ   സ്വാതന്ത്ര്യ സമര കാര്‍ഷിക മാപ്പിള ലഹളയുടെ കഥ     എന്റെ തന്നെ മറൊരു പോസ്റ്റില്‍ ഇട്ടിരുന്നു . ക്ഷേത്രങ്ങളുടെ മുകളില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തുക , ഘോഷയാത്രകളെ ആക്രമിക്കുക ,ക്ഷേത്രങ്ങള്‍ തല്ലി തകര്‍ക്കുക, പശുവിനെ അറുത്ത് ക്ഷേത്രത്തില്‍‌‌ തള്ളുക തുടങ്ങിയവയൊക്കെ കലാപങ്ങള്‍‌‌‌‌ക്കിടയില്‍‌‌ നടത്തിയ ചില ഒറ്റപ്പെട്ട സം‌‌ഭവങ്ങളൊന്നുമായിരുന്നില്ല.  ..വിഭജനത്തിനു ശേഷം രണ്ടു സമൂഹങ്ങള്‍‌‌‌‌‌‌ക്കിടയിലെ വിശ്വാസ രാഹിത്യം മറ്റൊരു കാരണവും . പറഞ്ഞു വന്നതെന്തെന്നാല്‍ കലാപങ്ങളുടെ തിക്ത ഫലങ്ങള്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹവും അതി ഭീകരമായി തന്നെ അനുഭവിച്ചിട്ടുണ്ട് എന്നാണ് .. കാശ്മീരിലുണ്ടായിരുന്ന ലക്ഷക്കണക്കിന്‌ പണ്ഡിറ്റുകളില്‍‌‌ ഇന്ന് ബാക്കിയുള്ളവര്‍‌‌‌‌ (അയല്‍പക്കത്തെ ആദര്‍ശ രാഷ്ട്രങ്ങളുടെ ജിഹാദ് മൂലം) ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ന് അഗതികളായി കഴിയുന്നു .ഇതേ ആദര്‍ശ രാജ്യത്തിലെ തീവ്രവാദികളുടെ പിന്തുണയോടു കൂടി നടമാടിയ കാശ്മീര്‍ നരഹത്യകളില്‍ ഇന്നേവരെ പതിനായിരക്കണക്കിനു പേര്‍ മരിച്ചു വീണു . അതില്‍ പകുതിയോളം‌‌‌‌‌‌‌‌ മുസ്ലിങ്ങള്‍ ആയിരുന്നു താനും .( ആ കൂട്ടക്കൊലകള്‍ക്കെതിരെ ഒരക്ഷരം പറയില്ല ഇന്ത്യന്‍ ജിഹാദികള്‍‌‌‌‌ .. കാശ്മീരിലെ തീവ്രവാദികള്‍ ചില മലയാള പത്രങ്ങള്‍ക്കു പോരാളികള്‍ ആണല്ലോ , അവര്‍ നടത്തുന്നത് സ്വാതന്ത്ര്യ സമരവും )

“ചില പാക് പൌരന്മാര്‍ ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയേക്കാം ..(ഉറപ്പൊന്നുമില്ല) അഥവാ നടത്തിയാലും അതിനു പിന്നില്‍ പാക് മതമൌലിക വാദികള്‍ ഇല്ല , മറിച്ച് സവര്‍ണ്ണ ഫാസിസ്റ്റ് പരിവാറും , പിന്നെ പരിവാര്‍ സ്വാധീനമുള്ള ഐ ബി യും ആണതിനു പിന്നില്‍ “എന്നു പറയുന്ന 'ഇന്ത്യാ'ക്കാരും ധാരാളമായുണ്ട്. പാകിസ്ഥാനെകുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നുള്ള മനോഭാവമാണെന്നു തോന്നും ഇവരുടെ വാക്കുകള്‍ കേട്ടാല്‍ . ഇതൊക്കെ കാണുമ്പോഴാണു ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്ക് പാക് പട്ടാളത്തിന്റെ ആവശ്യമില്ല എന്ന്  പര്‍വേസ് മുഷറ്ഫ് പണ്ട് പറഞ്ഞത് എത്ര അര്‍ത്ഥവത്താണെന്നു നാം മനസ്സിലാക്കുന്നത്

ഇന്ത്യ പാകിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനം നടത്തി എന്നതിന്റെ തെളിവ് നമ്മുടെ പ്രധാനമന്ത്രിക്കു കൈമാറിയെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിനെ അധികരിച്ച് ,അനുഭാവം പുലര്‍ത്തുന്ന രീതിയില്‍ എഡിറ്റോറിയല്‍ എഴുതിയ മതേതര മനുഷ്യാവകാശ പത്രങ്ങള്‍ തമസ്കരിച്ച ഒന്നു രണ്ട്  വാര്‍ത്തകള്‍ ചുവടെ...

ISLAMABAD: A day after Islamabad said it was seeking a clarification from New Delhi on the agenda for the proposed Foreign Secretary-level talks, the Jamat-ud-Dawah, front organisation of the Lashkar-e-Taiba, the group blamed for the Mumbai attacks, held a public meeting here vowing to seize Kashmir by force and threatening “rivers of blood” in India.

Whenever our jihad in Kashmir nears success, India becomes ready for talks,” Abdur Rehman Makki, deputy to JuD leader Hafiz Saeed, told his audience, mostly traders from the local market, students from madrasas and JuD activists bussed in from Rawalpindi.

മുകളില്‍ പറഞ്ഞത് എന്ത് ജിഹാദ്  ആണെന്ന് അറിവുള്ളവര്‍ പറയട്ടെ .. (തീവ്രവാദികള്‍ പറയുന്ന ജിഹാദല്ലല്ലോ , ഇസ്ലാം പ്രചാരകര്‍ പറയുന്ന ജിഹാദ് )

ഇനി അടുത്ത് ഡയലോഗ് നോക്കൂ..


India and the U.S. were trying to make the Kashmir cause a part of the “war on terror,” he said, but if India did not pull out its troops from there, “each one of the 17 crore Pakistanis would struggle step-for-step with the Kashmiris in the massacre of Indian soldiers until the last soldier is dead.

ആഹഹ ചുണക്കുട്ടി തന്നെ.. ഇത് താനെടാ ആദര്‍ശം ... മുഴുവന്‍ വാര്‍ത്ത ഇവിടെ വായിക്കാം

അന്നേ ദിവസം ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന വാര്‍ത്ത ഇങ്ങനെ ..

Jamaat-ud-Dawa chief Hafiz Mohammad Saeed, accused of masterminding the Mumbai attacks, on Friday said the only solution to problems between India and Pakistan is the “liberation of Jammu and Kashmir”, failing which radical groups would resort to the “option of jehad”.

ബോം‌‌ബെയില്‍‌‌ നടന്ന കൂട്ടക്കുരുതിയുടെ സൂത്രധാരനെന്നറിയപ്പെടുന്ന ഹാഫിസ് മുഹമ്മദ് സയ്യിദ് പറഞ്ഞത് - "ഇന്‍‌‌ഡ്യയും‌‌ പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങള്‍‌‌ക്കും‌‌ പരിഹാരം‌‌ ജമ്മുവിന്റെയും‌‌ കാശ്മീരിന്റെയും‌‌ സ്വാതന്ത്ര്യം‌‌ മാത്രം‌‌‌‌, അതിനു തയ്യാറില്ലെങ്കില്‍‌‌ ജിഹാദ് നേരിടാന്‍‌‌ തയ്യാറായിക്കൊള്ളുക" !!!

ഇനി അദ്ദേഹത്തിന്റെ ആ എളിമ നോക്കൂ..

“We are not against composite dialogues. I ask Chidambaram to first come to Lahore before going to Islamabad and hold talks with me. I will tell him a solid solution to the problems between India and Pakistan,” said Saeed. “There is only one solution to all the problems--liberate Indian-held Kashmir. Otherwise the option of ‘jehad’ (holy war) is open for us,” Saeed said. He also warned India that the liberation of the erstwhile state of Hyderabad was also on the JuD’s agenda.
  
അദ്ദേഹത്തിനു കാഷ്മീര്‍ മാത്രം പോരാ, ഹൈദരാബാദും അജണ്ടയിലുണ്ട് പോലും .. 

മുഴുവന്‍ വാര്‍ത്ത  ഇവിടെ വായിക്കാം


പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ ആണ് പാകിസ്ഥാനിലുടനീളം നടന്നത് .ഇതില്‍ നിന്നു തന്നെ ഇന്ത്യാ വിരുദ്ധതയുടെ വ്യാപ്തിയും ഇന്ത്യയെ ആക്രമിക്കാനുള്ള ജിഹാദികളുടെ വ്യഗ്രതയും മനസ്സിലാക്കാവുന്നതാണ്. അയല്‍ പക്കത്തെ ദരിദ്ര രാജ്യത്തിന്റെ താലിബാനിസത്തിന്റെ പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ഭാവിയില്‍ ഈ മതതീവ്രവാദത്തെ പിന്തുണയ്ക്കില്ല എന്ന് എന്താണ് ഉറപ്പ് ??? ഒരു ഉറപ്പും നമുക്ക് പറയാന്‍ കഴിയില്ല . കാരണം അവരുടെ വിധേയത്വം രാജ്യത്തോടല്ല മറിച്ച് ഈ താലിബാനിസത്തിനു പിന്നിലെ ആദര്‍ശത്തോടാണ്.

Friday, December 25, 2009

പ്രത്യേക ഇനം‌‌ മതേതര മനുഷ്യസ് നേഹികള്‍ ...

ശൈശവദശയില്‍ ആണെന്നൊക്കെ പറഞ്ഞു കേള്‍‌‌‌‌ക്കുന്നുണ്ടെങ്കിലും‌‌‌‌ ഇപ്പോള്‍‌‌‌‌ത്തന്നെ മലയാള ബ്ലോഗ്‌ വിവിധ തരത്തില്‍ ഉള്ള വിഷയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കഥ, കവിത, സാഹിത്യം, സാങ്കേതികം, വിദ്യാഭ്യാസം, വൈജ്ഞാനികം, മതം, യുക്തിവാദം, രാഷ്ട്രീയം ... എന്നു വേണ്ട ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിച്ചു നില്‍ക്കുകയാണ് ഇന്ന് ബൂലോകം. ഈ ശാഖകളില്‍, ഒരു പക്ഷേ ഇന്ന് ഏറ്റവുമധികം‌‌ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് യുക്തിവാദം. വിവിധ യുക്തിവാദികള്‍ ബൂലോകത്ത് തങ്ങളുടേതായ ഒരു ശൈലി തന്നെ നിര്‍മ്മിച്ച്‌ കഴിഞ്ഞിട്ടുണ്ട്. ഇവരിലാരുടെയെങ്കിലും‌‌‌‌ ശൈലിയെയോ പ്രത്യയ ശാസ്ത്രത്തെയോ എതിര്‍ക്കുക എന്നതോ പിന്തുണ കൊടുക്കുക എന്നതോ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. മറിച്ച് ഈ അടുത്ത കാലത്ത് ബൂലോകത്തും മറ്റു സോഷ്യല്‍ കൂട്ടായ്മകളിലും കണ്ടു വരുന്ന ചില പ്രത്യേക തരം പ്രതി('ആ')ഭാസങ്ങളെ കുറിച്ചാണ് ഈ പോസ്റ്റ്‌ .

ആദ്യമായി പുതിയ ഇനം മതേതര മനുഷ്യസ്നേഹികളെ പറ്റി തന്നെ ആകട്ടെ . അറിയപ്പെടുന്ന യുക്തിവാദികളുടെ പോസ്റ്റുകള്‍ ബ്ലോഗിന്റെ വശങ്ങളില്‍ കൊടുത്താണ് ഇവരുടെ രംഗ പ്രവേശം. പിന്നീട് ഈ യുക്തിവാദികളുടെ കമന്റ് ബോക്സില്‍‌‌‌‌ ചെറുതായി ഐക്യദാര്‍‌‌ഢ്യകമന്റുകളും‌‌ ഇട്ടു തുടങ്ങും‌‌‌‌‌‌. പിന്നീട് ചില യുക്തിവാദ ബ്ലോഗുകളില്‍ മതത്തിന്റെയും മത വിശ്വാസങ്ങളുടെയും കപടതയെ പറ്റിയൊക്കെ ചെറുതായി സൂചിപ്പിച്ചുകൊണ്ട് കമന്റിടുന്നു.

പക്ഷേ ഇത് എല്ലാ യുക്തിവാദികളുടെ പോസ്റ്റിലും തുടരും എന്ന് കരുതിയാല്‍ വായനക്കാര്‍ക്ക് തെറ്റി.

ചില മതങ്ങളെ പറ്റി പറയുന്ന ബ്ലോഗുകളില്‍ മാത്രമേ കമന്റ് ഇടുകയുള്ളൂ. അതിനിടയില്‍ ചെറുതായി സ്വന്തം പോസ്റ്റുകള്‍ ആരംഭിക്കുകയും ചെയ്യും. അതിലാകട്ടെ ഇവിടുത്തെ ഒരു പ്രത്യേക മത സമൂഹത്തിന്റെ ആരാധനാലയങ്ങളെയും അവരുടെ ആചാരങ്ങളെയും 'മാത്രം‌‌' താറടിച്ചു കാണിക്കുക, അവരുടെ ആരാധനാലയങ്ങളില്‍ പോകുന്നവരിലൂടെ ഫാസിസം അതിന്റെ ഉന്മൂലന ശ്രമങ്ങള്‍ തുടങ്ങുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കലാപരിപാടികള്‍‌‌ ആരം‌‌ഭിക്കും‌‌‌‌‌‌. അത് മാത്രമല്ല ഈ വിഭാഗത്തിന്റെ വിശ്വാസങ്ങളെ നിശിതമായി പരിഹസിക്കുന്ന പോസ്റ്റുകളില്‍‌‌ ചെന്ന് കൈ കൊട്ടി ചിരിച്ചു അവരോടു താദാത്മ്യം പ്രാപിച്ചു നിര്‍വൃതി അടയും. അതേ ബ്ലോഗില്‍‌‌ അതേ ബ്ലോഗര്‍‌‌ തന്നെ ഒരു 'പ്രത്യേക മത'ത്തെയോ ആ മതത്തിന്റെ ചില വിശ്വാസികള്‍‌‌ ചെയ്യുന്ന കൊള്ളരുതായ്മകളേയോ ഒന്ന് വിമര്‍‌‌ശിച്ചാല്‍‌‌ സം‌‌ഘപരിവാര്‍‌‌ ചാരന്‍‌‌ എന്ന ഫലകം‌‌ താല്ക്കാലികമായി ആ ബ്ലോഗറുടെ നെറ്റിയില്‍‌‌ നിക്ഷേപിക്കാനും‌‌ ഈ മനുഷ്യസ്നേഹികള്‍‌‌ മടിക്കാറില്ല.

മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു മതേതര മനുഷ്യ സ്നേഹ യുക്തിവാദി ചമയാനുള്ള എല്ലാ ശ്രമങ്ങളും ഈ വിദ്വാന്മാര്‍ നടത്തും . താമസിയാതെ ബൂലോകത്തെ ആസ്ഥാന യുക്തിവാദികള്‍ ഇവരെഴുതുന്ന പോസ്റ്റുകളില്‍ കമ്മന്റിട്ട് തുടങ്ങുകയും തങ്ങളില്‍ ഒരാളായി ഇവരെ ഗണിക്കുകയും ചെയ്തു തുടങ്ങുകയും‌‌ ചെയ്യും‌‌.

പക്ഷെ നീല കുറുക്കന്‍ അറിയാതെ കൂവിപ്പോകുന്ന പഞ്ചതന്ത്രം കഥയെ അര്‍ത്ഥവത്താക്കുന്ന വിധത്തില്‍ തുടര്‍ന്ന് വരുന്ന പോസ്റ്റുകള്‍ എല്ലാം തീവ്രവാദത്തെയും തീവ്രവാദികളെയും ന്യായീകരിക്കുന്ന വിധത്തില്‍ ആകുമ്പോള്‍ ആണ് , നമ്മുടെ പഴയ യുക്തിവാദികള്‍ ഈ നീലകുറുക്കന്മാരെ തിരിച്ചറിയുന്നതും‌‌ ചിലരൊക്കെ പുറങ്കാലുകൊണ്ട് തൊഴിച്ചെറിയുന്നതും‌‌‌‌‌‌‌‌.

ജാമിയ മിലിയയിലെ ഏറ്റുമുട്ടല്‍‌‌ വ്യാജമായിരുന്നെന്നും‌‌, പാര്‍‌‌‌‌ലമെന്റ് ആക്രമണം‌‌ സം‌‌ഘപരിവാര്‍‌‌ അജണ്ടയായിരുന്നെന്നും‌‌, അഫ്സല്‍‌‌ ഗുരു പച്ചവെള്ളം‌‌ ചവച്ചു കുടിക്കുന്ന പാവമായിരുന്നുവെന്നും‌‌ മുംബൈ ആക്രമണം സം‌‌ഘപരിവാറും‌‌ മൊസാദും‌‌ ചേര്‍‌‌ന്നു ചെയ്തതാണെന്നും‌‌‌‌‌‌, കാര്‍‌‌ഗില്‍‌‌ യുദ്ധത്തില്‍‌‌ ശരിക്കും‌‌ കടന്നു കയറിയത് ഇന്ഡ്യയാണോ എന്നൊക്കെ സം‌‌ശയിച്ചുകൊണ്ട് ചില പാകിസ്താന്‍ പത്രങ്ങളിലെ വാര്‍ത്തകള്‍ കൊടുത്തു തുടങ്ങുമ്പോള്‍ ആണ് ബാക്കിയുള്ള മതേതരര്‍ക്കും അല്ലറ ചില്ലറ സംശയങ്ങള്‍ ഉണ്ടായി തുടങ്ങുന്നത് .എങ്കിലും സഹോദരന്‍‌‌ ചത്താലും‌‌ നാത്തൂന്റെ കണ്ണീരുകാണണം‌‌ എന്നതു പോലെ പരിവാറിനെയും‌‌ തെറി പറയുന്നുണ്ടല്ലോ എന്നുള്ള സമാധാനത്തില്‍ അവരില്‍‌‌ ചിലരൊക്കെ മിണ്ടാതെ ഇരുന്നെന്നും‌‌ വരും‌‌.

പക്ഷെ 'സ'വര്‍ണ്ണ ഹിന്ദുത്വ പരിവാരങ്ങളെയൊക്കെ കണക്കിന് പരിഹസിച്ചു വന്നിരുന്ന ഒരു ബ്ലോഗര്‍‌‌ ഈ അടുത്ത സമയത്ത് എഴുതിയ പോസ്റ്റുകള്‍ ഈ നീല കുറുക്കന്മാരെ സകല ശക്തിയുമെടുത്തു കൂവാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു . അതിനോടൊപ്പം മറ്റൊരു യുക്തിവാദിയുടെ ബ്ലോഗില്‍ കേരളത്തിലെ ഒരേയൊരു "സത്യസന്ധ മതേതര പരിസ്ഥിതി പത്രത്തിന്റെ" കാപട്യം ചൂണ്ടി കാണിച്ചു കൊണ്ട് ഒരു പോസ്റ്റു‍ കൂടി വന്നപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും കുറുക്കന്മാരുടെ ദേഹത്തെ നീല നിറം അപ്രത്യക്ഷം ആകുന്ന കാഴ്ച ആണ് കാണാന്‍ കഴിഞ്ഞത് .

ഇനി മറ്റൊരു കൂട്ടര്‍. കേരളത്തില്‍‌‌ ഇതു വരെ ക്ലച്ചു പിടിക്കാതിരുന്ന, ഹിന്ദുവിനെ ജാതി പറഞ്ഞ് തമ്മില്‍‌‌ത്തല്ലിക്കുക എന്ന തന്ത്രമാണ് ഇവര്‍‌‌ പരീക്ഷിച്ചു നോക്കുന്നത്. ഹിന്ദുവല്ലാത്തതുകൊണ്ടുള്ള നുഴഞ്ഞു കയറാനുണ്ടാകുന്ന പരിമിതികളെ മറി കടക്കാന്‍‌‌ ദളിതസ്നേഹമാണ് ഇവര്‍‌‌ മറയായി ഉപയോഗിക്കുന്നത്. ചിലപ്പോഴൊക്കെ ബുദ്ധമതസ്നേഹവും‌‌ കാണിക്കും‌‌.(ഒരു കാര്യം ആദ്യമേ തന്നെ പറയട്ടെ .. സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവര്‍ ബൂലോകത്തും സമൂഹത്തിലും ഉണ്ട് .അവര്‍ മുഖം മൂടികള്‍ അണിയുന്നില്ല . കാരണം അവരുടെ ലക്‌ഷ്യം ദളിതന്റെ ഉയര്‍ച്ചയാണ്. അവര്‍‌‌ക്കിടയില്‍‌‌ നുഴഞ്ഞു കയറാന്‍‌‌ ശ്രമിക്കുന്നവരെക്കുറിച്ചാണ് ഇവിടെ പ്രതിപാദ്യം‌‌‌‌‌‌‌‌.)

ഇവരുടെയും തുടക്കം നമ്മുടെ മേല്പറഞ്ഞ ബുദ്ധിജീവികളോട് സമാനമായ രീതിയില്‍ ആണ് . ഒരു വ്യത്യാസം എവിടെ കമ്മന്റ് ഇട്ടാലും 'സവര്‍ണ്ണ' എന്ന പദം എല്ലായിടത്തും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കും (സവര്‍‌‌ണ്ണഹിന്ദുക്കളും‌‌ പിന്നെ 'അവര്‍‌‌ണ്ണന്മാരും‌‌ എന്റെ മത'ക്കാരും‌‌ എന്ന ശൈലി).അത് പോലെ തന്നെ താന്‍ ഒരു ദളിതനാണ് എന്ന ബോധം മറ്റുള്ളവരില്‍ ഉണ്ടാക്കുകയും ചെയ്യും. ആദ്യമൊന്നും ഈ കുറുക്കന്‍ മാരെ തിരിച്ചറിയുക എളുപ്പമല്ല . പക്ഷെ പ്രകടമായ മാറ്റം വരുന്നത് ചില രാജ്യദ്രോഹികളെയും മതതീവ്രവാദികളെയും വിമര്‍ശിക്കുന്ന ബ്ലോഗുകളില്‍ കമ്മന്റ് ഇടുമ്പോളാണ്.. ഇത്രയും നാള്‍ താനും കൂടി കൂട്ട് ചേര്‍ന്ന് ബലേ ഭേഷ് വിളിച്ചതും എല്ലാം ഒറ്റ ദിവസം കൊണ്ട് ഇവര്‍ മറക്കും. ചിലരെ ഒന്നും ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിക്കുകയുമില്ല . അത് മാത്രമല്ല അയല്‍ രാജ്യത്തോടുള്ള അദമ്യമായ സ്നേഹവും മത മൌലിക വാദ ആഭിമുഖ്യവും അറിയാതെ പുറത്തു വരിക കൂടി ചെയ്യും . (പാകിസ്താന്‍ സ്നേഹമുള്ള ദളിതരെ ആദ്യമായിട്ടാണ് കാണുന്നത്. ഈയിടെയായി ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ കൂട്ടായ്മകളില്‍ ഇവരുടെ ശക്തമായ സാന്നിധ്യം ഉണ്ട്.) അവസാനം ചില പത്രങ്ങള്‍ക്കു വേണ്ടിയും ചില പ്രത്യേക ആശയങ്ങള്‍ക്ക് വേണ്ടിയും ശക്തിയുക്തം വാദിക്കുന്നതോട് കൂടി ഇവരുടെ അവശേഷിക്കുന്ന നീല നിറവും പൂര്‍ണ്ണമായി അപ്രത്യക്ഷമാകും .

യഥാര്‍ത്ഥത്തില്‍ ബൂലോകത്തിനു പുറത്തു നടക്കുന്ന ശക്തമായ മതമൌലികവാദ അജന്‍ഡയുടെ അനുരണനങ്ങള്‍ മാത്രമാണ് ഇതൊക്കെ എന്ന് മനസ്സിലാക്കണം‌‌‌‌.

"മാധ്യമത്തില്‍" സ്ഥിരമായി ലേഖനങ്ങള്‍ എഴുതാറുള്ള ഒരു വിദഗ്ധ കുറ്റാന്വേഷകന്‍ ഇവരില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു . മുംബൈ ആക്രമണം" മൊസാദ് യാങ്കി ഹിന്ദുത്വ അച്ചുതണ്ടിന്റെ " പരിപാടി ആയിരുന്നു എന്ന് വീട്ടിലിരുന്നു കണ്ടു പിടിച്ചു കളഞ്ഞു ഇദ്ദേഹം. ബിസ്മി ചൊല്ലി കഴുത്ത് അറക്കുന്നതിന്റെ ശാസ്ത്രീയത മറ്റൊരു ലേഖനത്തിലൂടെ ഉദ്ഘോഷിക്കാനും അദ്ദേഹം മറന്നില്ല. ഇതൊന്നും പോരാഞ്ഞു കളമശ്ശേരി ബസ് കത്തിക്കലിനു പീക്കിരി പിള്ളാരുടെ ബസ് കത്തിക്കലിന്റെ വില കൊടുത്തു കൊണ്ട് ചിലര്‍‌‌ക്കൊക്കെ സൈദ്ധാന്തിക പിന്തുണ നല്‍കാനും ഈ സകല കലാ വല്ലഭന്‍ സമയം കണ്ടെത്തി .കാശ്മീരില്‍ ഇന്ത്യ വഞ്ചനയും മനുഷ്യാവകാശ ലംഘനവും നടത്തുന്നു എന്ന മതമൌലിക തിയറിക്കു പുതിയ ഭാഷ്യം ചമച്ചു കൊണ്ട് കിട്ടുന്ന എച്ചിലിനോടു പ്രതിബദ്ധത കാട്ടാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഒരു മനുഷ്യാവകാശ(?) സംഘടനയുടെ കേരള ഘടകം അധ്യക്ഷന്‍ ആണു ഇദ്ദേഹം എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ബൂലോകത്തിലായാലും പുറത്തായാലും ദളിത സ്നേഹ മുഖംമൂടിയിട്ട മതമൌലിക വാദികള്‍ പൊതുവായി പിന്തുടരുന്ന ഒരു കാര്യം ഇന്ത്യാ വിരുദ്ധത ആണ്. ഭീകരവാദത്തിന്റെ പേരില്‍‌‌ പിടിയിലാകുന്നവര്‍‌‌ക്ക് വേണ്ടി മനുഷ്യാവകാശമുറവിളിയുമായി രം‌‌ഗത്തെത്തുന്ന ചില 'മുഖം‌‌മൂടി' സം‌‌ഘടനകളുടെ (കവര്‍‌‌ ഓര്‍‌‌ഗനൈസേഷന്‍‌‌സ്) പൊതുവായ പ്രവര്‍‌‌ത്തനശൈലി ഇതാണ്.

രാജ്യത്തുണ്ടാകുന്ന സ്ഫോടനങ്ങളില്‍‌‌ സുരക്ഷാ ഏജന്‍‌‌സികള്‍‌‌ നടപടി തുടങ്ങിയാലുടനേ സമുദായ പീഢനമെന്നും‌‌ പിടിക്കപ്പെട്ടവര്‍‌‌ നിരപരാധികളാണെന്നും‌‌ പ്രചരിപ്പിച്ച് ആശയക്കുഴപ്പം‌‌ സൃഷ്ടിക്കുക, രാജ്യത്തെ എല്ലാ കുറ്റാന്വേഷണ ഏജന്‍സികളെയും നീതിന്യായ കോടതികളേയും‌‌‌‌ സംശയ ദൃഷ്ടിയില്‍ നിര്‍ത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നിവ, മുംബൈ ആക്രമണത്തിനു പിന്നില്‍ സംഘ പരിവാര്‍-മൊസാദ്, ആക്രമണത്തില്‍‌‌ കൊല്ലപ്പെട്ട കര്‍‌‌ക്കരെയെ ഐബി പിന്തുടര്‍‌‌ന്നിരുന്നു, കാര്‍ഗില്‍ ആക്രമണം സംഘപരിവാര്‍, ജാമിയ മിലിയയില്‍ ഒരേ സമയം മോഹന്‍ ചന്ദ് ശര്‍മയെയും പാവം തീവ്രവാദി കുട്ടികളെയും വെടിവെച്ചു കൊന്നത് പോലീസ് തന്നെ, പാര്‍ലിമെന്റ് ആക്രമിച്ചത് സംഘ പരിവാര്‍, പാവപ്പെട്ട മുസ്ലീം‌‌ യുവാക്കളെ കാഷ്മീരിലെക്കു റിക്രൂട്ട് ചെയ്ത് അവരെ വെടി വെച്ചു കൊല്ലുന്നത് ഇന്റലിജന്‍‌‌സ് ബ്യൂറോ, തടിയില്ലാത്ത നസീറിനു പിന്നിലും സംഘ പരിവാര്‍, തുടങ്ങി ചിരിക്കാന്‍ വക നല്‍കുന്ന ഒട്ടേറെ തിയറികളും ഇവരുടേതായി പുറത്ത് വരുന്നുണ്ട്.


ആട്ടിന്‍ തോലണിഞ്ഞു ദളിത സ്നേഹം കാണിക്കുന്ന മതമൌലികവാദികള്‍ ഒരു സമൂഹത്തെ അല്ല ലക്‌ഷ്യം വെക്കുന്നത് മറിച്ച് ഒരു രാഷ്ട്രത്തെ ആണ് . ഇന്ത്യയിലെ എല്ലാ അന്വേഷണ ഏജന്‍സികളെയും താറടിച്ചു കാണിച്ചു കൊണ്ട് പാകിസ്ഥാനിലെ ചില മൌലിക വാദികളുടെ അജന്‍ഡ മുഖമുദ്രയാക്കി സ്വരാജ്യത്തെ ഒറ്റു കൊടുക്കാന്‍ പേന ഉന്തുന്ന ഇവര്‍ക്ക് വ്യക്തമായ ലക്‌ഷ്യം ഉണ്ട് .അത് ദളിതന്റെ ഉന്നമനം അല്ല , മനുഷ്യാവകാശത്തിന്റെ സംരക്ഷണം അല്ല , മതങ്ങളെ പിന്തള്ളി മനുഷ്യനെ കാണുന്ന യുക്തിവാദവുമല്ല മറിച്ച് " മതം ഭരണം നടത്തുന്ന രാഷ്ട്രം" എന്ന ലക്‌ഷ്യം ആണത്

Wednesday, December 2, 2009

മതമൌലിക വാദ തിയറികള്‍ ഭാഗം 2 ... ആടറിയുന്ന അങ്ങാടി വാണിഭങ്ങള്‍ .

ആദ്യമായി ഈ ബ്ലോഗില്‍ വരുന്നവര്‍ക്ക് പോസ്റ്റിന്റെ ആദ്യ ഭാഗം ഇവിടെ

ഈയിടെ ആയി അങ്ങാടി വാണിഭങ്ങള്‍ ചില ആടുകള്‍ അറിഞ്ഞു തന്നെ ആണ് നടക്കുന്നത് എന്ന് തീരച്ചയാകും ചില വാര്‍ത്തകള്‍ കണ്ടാല്‍. മുംബൈ ആക്രമണ സമയത്തെ ഈ വാര്‍ത്തകള്‍ ഒന്ന് ശ്രദ്ധിക്കൂ.

അമരേഷ് മിശ്ര എന്ന ഒരാളുടെ ലേഖനം ആ സമയത്ത് തേജസ്സില്‍ പ്രസിദ്ധീകരിച്ചിരുന്നു .. തലക്കെട്ട്‌ ഇങ്ങനെ. അക്രമത്തിനു പിന്നില്‍ മൊസാദും ആര്‍ .എസ്സ്.എസ്സും

നിര്‍ഭാഗ്യ വശാല്‍ അന്നത്തെ ലിങ്കുകള്‍ കിട്ടുന്നില്ല .. പക്ഷെ അതെ ലേഖനം നല്ല മിഴിവോടെ ദാ ഇവിടെ വായിക്കാം .പാക് അനുകൂല വെബ് സൈറ്റായ ഇതില്‍ ഇന്ത്യാ വിരുദ്ധത എത്രത്തോളം ഉണ്ടെന്നു മറ്റു ലേഖനങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളൂ ..

അന്നത്തെ "മാധ്യമം" ശ്രദ്ധ കൊടുത്തത് കസബിന്റെ കയ്യില്‍ കണ്ട ചുവന്ന ചരട് ആണ് .. ഇതും പാകിസ്താന്‍ പത്രങ്ങളില്‍ പ്രസിധീകരിക്കപ്പെട്ടതാണ് .. കൂടാതെ സയദ് ഹമീദ് എന്ന മഹാന്റെ പുസ്തകങ്ങളില്‍ സയണിസ്റ്റ് പരിവാര്‍ അജന്‍ഡ യെ പറ്റി പറയുന്നുണ്ട് . മുസ്ലിങ്ങള്‍ ധരിക്കാത്ത ചുവന്ന ചരട് ധരിച്ചു വന്ന കസബ് ,ഹിന്ദു സയണിസ്റ്റ് തീവ്ര വാദി ആണെന്നും ഈ മഹാനായ ചിന്തകന്‍ പറയുന്നു .വിശദമായി ഇവിടെ

ഇത് പാകിസ്താന്‍ പത്രമായ പാക് ട്രിബ്യൂണ്‍ 2008 ഡിസംബര്‍ 15 നു പ്രസിദ്ധീകരിച്ചത് .. ഒട്ടും താമസിച്ചില്ല പിറ്റേ ദിവസത്തെ തേജസില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു ..

"റാവല്‍പിണ്ടി: മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്‌മല്‍ കസബിനെ 2006നു മുമ്പേ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നീപ്പാളില്‍ വച്ചു പിടികൂടി അജ്ഞാതകേന്ദ്രത്തിലടച്ചതാണെന്ന്‌ അഭിഭാഷകന്‍. ബിസിനസ്‌ ആവശ്യാര്‍ഥം കാഠ്‌മണ്ഡുവിലെത്തിയ അജ്‌മലിനെയും സംഘത്തെയും നീപ്പാള്‍ സൈനികരുടെ സഹായത്തോടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ്‌ അഭിഭാഷകന്‍ സി എം ഫാറൂഖ്‌ ജിയോ ന്യൂസിനോടു പറഞ്ഞത്‌. ബിസിനസ്‌ സംഘത്തെ അന്യായമായി പിടികൂടിയതുമായി ബന്ധപ്പെട്ട്‌ 2008 ഫെബ്രുവരിയില്‍ താന്‍ നല്‍കിയ ഹരജി നീപ്പാള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്‌. കേസ്‌ പരിഗണനയ്‌ക്കെടുത്ത കോടതി ഇന്ത്യന്‍ ഹൈക്കമ്മീഷനും നീപ്പാള്‍ സേനയ്‌ക്കും നോട്ടീസ്‌ അയച്ചിട്ടുമുണ്ട്‌. അജ്‌മല്‍ അടക്കമുള്ള പാക്‌ സംഘത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ നീപ്പാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിന്നീടൊരവസരത്തില്‍ ഉപയോഗിക്കാന്‍ ഇവരെ അജ്ഞാതകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കാനിടയുണ്ടെന്നു സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ഫാറൂഖ്‌ പറഞ്ഞു."തേജസ്‌ ദിനപത്രം- 16-12-08

ഈ അടുത്ത സമയത്ത് നമ്മുടെ ജമ അത് ഇസ്ലാമി പത്രമായ മാധ്യമം ഇതേ അഭിപ്രായം പറഞ്ഞു കൊണ്ട് എഴുതിയ ലേഖനം എന്റെ തന്നെ കഴിഞ്ഞ പോസ്റ്റില്‍ പരാമര്‍ശിച്ചത് ശ്രദ്ധിക്കാന്‍ അപേക്ഷ .(അതില്‍ റിട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ആയ മുഷറഫ് സ്വന്തം പുസ്തകത്തില്‍ പറഞ്ഞു എന്നാണു പറഞ്ഞിരിക്കുന്നത് .. .ഫാരൂഖിനെ ഉദ്ധരിച്ചു കൊണ്ട് ഇയാള്‍ ഈ അഭിപ്രായം അന്ന് തന്നെ പറഞ്ഞിരുന്നു )

ഇനി ഇതിന്റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കാം . ഈ സി എം ഫാറൂഖ് എന്ന ആള്‍ നേപ്പാള്‍ കോടതിയില്‍ പരാതി കൊടുത്തിരുന്നു എന്നത് സത്യം . അത് ഇസ്ലാമബാദില്‍ നിന്നുള്ള ആസിഫ് അലി ,ഫൈസലാബാദില്‍ നിന്നുള്ള വലീദ് സജ്ജാദ് എന്നിവരെ അകാരണമായി നേപ്പാള്‍ പോലീസ് പിടി കൂടി എന്ന രീതിയില്‍ ആയിരുന്നു കേസ് .ഓര്‍ക്കുക ശരിയായ യാത്ര രേഖകളുള്ള ഇവരെ നേപ്പാള്‍ പോലീസ് അകാരണമായി തടവില്‍ ഇട്ടു എന്നാണു ടിയാന്റെ പരാതി . അപ്പോള്‍ ഇവരുടെ പേരുകള്‍ ശരിയാണെന്ന് ഉറപ്പാണല്ലോ ..കേസ് പരിഗണിച്ച നേപ്പാള്‍ കോടതി പോലീസിനോട് ഈ വിവരം അന്വേഷിക്കുകയും ഈ വിവരം തെറ്റാണെന്ന് പോലീസ് മറുപടി കൊടുക്കുകയും ചെയ്തു . അതിനു ശേഷം നമ്മുടെ ഫാറൂഖ് തുടര്‍ നടപടികള്‍ ഒന്നും നടത്താത്തതിനാല്‍ കോടതി കേസ് തള്ളുകയുംചെയ്തു .അതിനു ശേഷം ഒന്‍പതു മാസം കഴിഞ്ഞു മുംബൈ ആക്രമണത്തിന് ശേഷം നമ്മുടെ ഫാറൂഖ് പ്രത്യക്ഷപ്പെടുകയും കസബിനെ അന്യായമായി തടവില്‍ വച്ചതിനെതിരെ താന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു എന്നുള്ള പച്ചക്കള്ളം പറയുകയും ചെയ്തു .. വാര്‍ത്ത ഇവിടെ വായിക്കാം

പാകിസ്താന്‍ പത്രങ്ങളിലെ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ തെറ്റ് പറയാനില്ല . പക്ഷെ പാക് പത്രങ്ങളിലെ ഈ ഇന്ത്യാ വിരുദ്ധ വാര്‍ത്തയിലെ പച്ചക്കള്ളം അതേപടി പ്രസിദ്ധീകരിക്കുകയും എന്നാല്‍ ഈ വാര്‍ത്ത നേപ്പാള്‍ ഗവണ്മെന്റും കോടതിയും അന്ന് തന്നെ നിഷേധിച്ചിരുന്നു എന്നുള്ളതു പ്രസിദ്ധീകരിക്കപ്പെടാതെ പോകുന്നതും എന്ത് കൊണ്ടാണ് .?? ചിലതൊക്കെ ഈ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ അറിഞ്ഞുള്ള അങ്ങാടി വാണിഭങ്ങള്‍ ആണെന്നതല്ലേ ഇതൊക്കെ തെളിയിക്കുന്നത് ..

കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്ന പോലെ ജൂതനായി അഭിനയിക്കാന്‍ ഹെഡ് ലി യെ പഠിപ്പിച്ചത് പാകിസ്താന്‍ മുന്‍ മേജര്‍ ആണെന്നുള്ള വാര്‍ത്ത ഇവിടെ.

അമരീഷ് മിശ്രയുടെ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം തേജസ്‌ ന്റെ വക ഒരു അടിക്കുറിപ്പ് ഉണ്ട് .. അതിങ്ങനെ ..

"ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഹിന്ദുത്വ-വര്‍ഗീയ സംഘടനകള്‍ക്കെതിരേ വേണ്ടിവന്നാല്‍ ഒരു ആഭ്യന്തരയുദ്ധത്തിനു തയ്യാറെടുക്കേണ്ട സമയമാണിത്. "

(മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിചിട്ടില്ലാത്തത് കൊണ്ട് ഇവര്‍ക്കൊക്കെ എന്തുമാകാം..)

ഭാഗം വാങ്ങി പിരിഞ്ഞു പോയി മുടിയനായ പുത്രനായി തീര്‍ന്ന ഒരു രാജ്യത്തിലെ മത മൌലിക വാദികളുടെ അജന്‍ഡ കടമെടുത്തുകൊണ്ട് , പിറന്ന നാടിനെ ആക്രമിച്ചവര്‍ക്ക് സ്തുതി പാടുന്ന ഈ കൂട്ടി കൊടുപ്പുകാരെ സ്വരാജ്യ സ്നേഹം മത നിഷ്ടയായി കരുതുന്ന ഇസ്ലാമിക സഹോദരന്മാര്‍ തിരിച്ചറിയും എന്ന് തന്നെ പ്രത്യാശിക്കാം . അത് വരെ ആടട്ടെ ഈ പൊറാട്ട് നാടകങ്ങള്‍ .

Saturday, October 31, 2009

മത മൌലിക വാദികളുടെ മാധ്യമ ധര്‍മം

മാധ്യമങ്ങളുടെ പക്ഷപാതിത്വതെയും ഭീകരതയെയും പറ്റി ഏറ്റവും അധികം ചര്‍ച്ച നടക്കുന്ന ഒരു കാലം ആണല്ലോ ഇത് . സ്വാഭാവികമായും ബൂലോകത്തും അതിന്റെ അനുരണനങ്ങള്‍ പ്രത്യക്ഷമാണ് . ലവ് ജിഹാദും , പ്രണയത്തിന്റെ സാര്‍വ ലൌകികതയും മനുഷ്യാവകാശവും ഭരണകൂട ഭീകരതയും തുടങ്ങി ഏതു വിഷയവും കൈകാര്യം ചെയ്യപ്പെടുന്ന ഒരു ഇടമായി ബൂലോകവും മാറിയിരിക്കുന്നു .

സമകാലികമായി ഏറ്റവും ഉയര്‍ന്നു കേട്ട ഒരു വിഷയം ആയിരുന്നു ലവ് ജിഹാദ് . കേരളത്തിലെ മാധ്യമങ്ങളെല്ലാം സംഘ പരിവാറിന്റെ അധീനതയില്‍ ആണെന്ന് ആയിരുന്നു ഒരു കൂട്ടം ബ്ലോഗര്‍മാരുടെ ആക്ഷേപം . എന്തിനു കോടതി പോലും സംഘ പരിവാറിന്റെ നിലപാടിനനുസരിച്ചു തുള്ളുന്നു എന്ന് മറ്റൊരു കൂട്ടര്‍ . ഇനിയൊരു കൂട്ടര്‍ ആകട്ടെ തികച്ചും മതേതര പത്രങ്ങള്‍ ആയ , കൃത്യമായി മാധ്യമ ധര്‍മം കാത്തു സൂക്ഷിക്കുന്ന മാധ്യമം ,തേജസ്സ്‌ തുടങ്ങിയവയുടെ തുടര്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരോട് തങ്ങളുടെ സഹാനു ഭൂതിയും അതിനോടൊപ്പം സംഘ പരിവാര്‍ ഭീകരതയുടെ കാണാപ്പുറങ്ങള്‍ തുറന്നു കാണിക്കുകയും ചെയ്തു ..

ബൂലോകത്തിലെ ബുദ്ധിജീവികള്‍ ആകട്ടെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പോക്കിനെ പറ്റി ഓര്‍ത്തു വിലപിക്കുകയും മേല്‍പറഞ്ഞ സവര്‍ണ്ണ ഭീകരത ഭരണ കൂടത്തോട് ചേര്‍ന്ന് നടത്തുന്ന പൊതു ബോധം സൃഷ്ടിക്കലിനെ പറ്റി വാചാലര്‍ ആകുകയും ചെയ്തു . ചുരുക്കി പറഞ്ഞാല്‍ പ്രണയവും മതവും ആയിരുന്നു കുറച്ചു നാളുകള്‍ ആയി ബൂലോകത്ത് പ്രധാന ചര്‍ച്ചാ വിഷയം ..ഇവിടെ മാധ്യമങ്ങള്‍ ഭീകരത കാണിക്കുന്നു, അസംബന്ധങ്ങള്‍ പടച്ചു വിടുന്നു തുടങ്ങിയ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചവര്‍ തങ്ങളുടെ വാദങ്ങള്‍ക്ക് കൃത്യത പകരാന്‍ ഉപയോഗിച്ചത് മേല്‍ പറഞ്ഞ രണ്ടു പത്രങ്ങള്‍ ആയ മാധ്യമ തേജസ്സുകളിലെ തുടര്‍ ലേഖനങ്ങള്‍ ആയിരുന്നു .

പക്ഷെ പ്രണയത്തിനു ജാതി മത വേലിക്കെട്ടുകള്‍ തടസ്സം ആകരുതെന്നും ഇതെല്ലം ഫാസിസ്റ്റു ഭീകരതയുടെ രഹസ്യ അജണ്ടകള്‍ ആണെന്നുമുള്ള വാദങ്ങളോട് കൂടി വളരെ മനോഹരങ്ങള്‍ ആയ തലക്കെട്ടുകള്‍ കൊടുത്തു ലേഖന പരമ്പര പ്രസിദ്ധീകരിച്ചത് നമ്മുടെ മതേതര "മാധ്യമം" ആണ്. ചില ബ്ലോഗര്‍മാര്‍ തങ്ങളുടെ പോസ്റ്റുകള്‍ ആയി ഈ തുടര്‍ ലേഖനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു . സത്യം പറഞ്ഞാല്‍ പ്രണയത്തെ ഇത്രയധികം പിന്തുണയ്ക്കുന്ന ഇവരെ ഇതുവരെ തിരിച്ചറിയാതെ പോയല്ലോ എന്ന ഒരു ചിന്തയും ഉണ്ടായി .എന്തായാലും ഇത്രയും ശ്രദ്ധ കിട്ടിയ ഈ വിഷയം ആരംഭിക്കാന്‍ കാരണമായ പത്തനം തിട്ട കോളെജ് സംഭവം എങ്ങനെ എന്ന് നോക്കാം .

മാധ്യമത്തിന്റെ ലേഖനത്തില്‍ വന്നത് ഇങ്ങനെ

" ഇതിനിടെ പെണ്‍കുട്ടികള്‍ കോളജ് ഹോസ്റ്റലില്‍ ഇസ്ലാമിക വസ്ത്രരീതിയും ജീവിതശൈലിയും സ്വീകരിച്ചത് സഹപാഠികള്‍ക്കിടയില്‍ ചര്‍ച്ചയായി. അന്തേവാസികള്‍ കോളജ് അധികൃതരെ വിവരമറിയിച്ചു. അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാരെത്തി പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം വീടുകളിലേക്ക് തിരിച്ചുകൊണ്ടുപോയി. തങ്ങള്‍ക്ക് മുസ്ലിമായി ജീവിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിനാല്‍ രക്ഷിക്കണമെന്നും കാണിച്ച് പെണ്‍കുട്ടികളിലൊരാള്‍ ഷഹന്‍ഷാക്ക് എസ്.എം.എസ് സന്ദേശമയച്ചു.തുടര്‍ന്ന് യുവാവ് സംഘടനയുടെയും ലീഗിന്റെയുമൊക്കെ സഹകരണം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. ഈ അവസരത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ചിലരുടെ ഇടപെടല്‍. അവരുടെ സഹായത്തോടെ, കഴിഞ്ഞ ജൂലൈ 18ന് ----യും -------യും ഷഹന്‍ഷാക്കൊപ്പം വീടുകളില്‍ നിന്ന് കടക്കുകയായിരുന്നു."

അപ്പോള്‍ ഇതാണ് സംഭവിച്ചത് ..ഇത് വായിച്ചപ്പോള്‍ മനസ്സിലായത്‌ മേല്‍ പറഞ്ഞ യുവാവ് അയാള്‍ സ്നേഹിക്കുന്ന പെണ്ണിനെ മാത്രമല്ല പെണ്ണിന്റെ കൂട്ടുകാരിയെ കൂടെ കടത്തികൊണ്ടു പോയി എന്നാണു . അന്യ മതത്തില്‍ പെട്ടവര്‍ പ്രണയിക്കുന്നതും ഒളിച്ചോടുന്നതും ഒന്നും പുതിയ സംഭവം അല്ല . പക്ഷെ താന്‍ സ്നേഹിക്കുന്ന പെണ്ണിനോടൊപ്പം അവളുടെ കൂട്ടുകാരിയെ കൂടി കടത്തുന്നതിന്റെ പിന്നിലുള്ള മനഃശാസ്ത്രം എന്താണ് ??? കൂട്ടുകാരിക്കും യുവാവുമായി പ്രണയം ഉണ്ടായിരുന്നോ ?? അപ്പോള്‍ പിന്നെ കൂട്ടുകാരിക്ക് വേണ്ടി ഒരു ഭര്‍ത്താവിനെ ഒപ്പിച്ചു കൊടുക്കുന്നതിന്റെ സാംഗത്യം എന്താണ് ?? ഈ ഒപ്പിച്ചു കൊടുക്കപ്പെട്ട ഭര്‍ത്താവ് കൂട്ടുകാരിയുമായി പ്രണയത്തില്‍ ആയിരുന്നോ ??മാധ്യമത്തിലെ തുടര്‍ ലേഖനങ്ങളില്‍ ഒന്നും ഇതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല .

അതായത് താന്‍ സ്നേഹിക്കുന്ന പെണ്ണിനോടൊപ്പം ഒളിച്ചോടിയിരുന്നു എങ്കില്‍ ഇതൊന്നും അത്ര വലിയ വാര്‍ത്ത ആകില്ലായിരുന്നു . പക്ഷെ അതിന്റെ കൂടെ കൂട്ടുകാരിയെയും കടത്തുകയും അവള്‍ക്കു ഒരു ഭര്‍ത്താവിനെ കണ്ടു പിടിച്ചു കൊടുക്കുകയും ചെയ്തതില്‍ അസ്വാഭാവികത ഉണ്ട് എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. സ്വാഭാവികമായും മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു . സ്ഥിരമായി ചെയ്യാറുള്ളത് പോലെ സംഘ പരിവാറിന്റെ കുല്‍സിത ശ്രമം എന്നൊക്കെ പറഞ്ഞു ശ്രദ്ധ തിരിച്ചു വിട്ടവര്‍ കത്തോലിക്കാ സഭയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ അപകടം മണത്തു . ഒറീസ്സയില്‍,ഇല്ലാത്ത മത പരിവര്‍ത്തനത്തിന്റെ പേരില്‍ വല്ലാത്ത ഫാസിസ്റ്റുകള്‍ കാണിക്കുന്ന ന്യൂനപക്ഷ ആക്രമത്തെ കുറിച്ച് ദിവസങ്ങളോളം കണ്ണീര്‍ പൊഴിച്ചവര്‍ നിമിഷങ്ങള്‍ക്കകം കത്തോലിക്കാ സഭയ്ക്കെതിരെ ഉറഞ്ഞു തുള്ളി.സകല സ്നേഹവും നിമിഷങ്ങള്‍ക്കകം ആവിയായി.വിദേശത്ത് നിന്നും എത്തുന്ന പണം കൊണ്ട് കൂട്ട മതപരിവര്‍ത്തനം നടത്തുന്ന ഇവരാണോ ഇപ്പോള്‍ ഈ ചിന്ന മത പരിവര്‍ത്തനത്തിനെതിരെ ശബ്ദം ഉണ്ടാക്കുന്നത്‌ എന്ന് കണ്ണില്‍ ചോരയില്ലാതെ ചോദിച്ചു കളഞ്ഞു.

തുടര്‍ന്ന് പ്രണയം എന്ന മഹത്തായ കാര്യത്തെ പറ്റി വാചാലര്‍ ആകുകയായിരുന്നു നമ്മുടെ മതേതര ' മാധ്യമം "

പക്ഷെ ഈ വാചാലതയും സ്നേഹവും ഒന്നും കാസര്‍കോട്ടെ ബാലകൃഷ്ണനോടും തയ്യിലെ വിനോദിനോടും ഉണ്ടായില്ല എന്നത് മനസ്സിലാകുമ്പോള്‍ ആണ് ഇവരുടെ പ്രണയ സ്നേഹത്തിന്റെ പൊള്ളത്തരം പുറത്താകുന്നത് . 2001 സെപ്ടംബര്‍ 18 നു കൊല്ലപ്പെടുമ്പോള്‍ യൂത്ത് കോണ്ഗ്രസ് നേതാവായ ബാലകൃഷ്ണന്‍ ചെയ്ത കുറ്റം മുസ്ലിമായ റസിയയെ സ്നേഹിച്ചു വിവാഹം കഴിച്ചു എന്നുള്ളതായിരുന്നു .. നാല് വര്‍ഷത്തിനു ശേഷം കേസില്‍ പുരോഗതി ഇല്ല എന്ന പരാതിയോടെ ബാലകൃഷ്ണന്റെ മാതാപിതാക്കള്‍ ഡി ജി പി യെ സമീപിച്ചതിന്റെ വാര്‍ത്ത ഇവിടെ


കണ്ണൂര്‍ തയ്യിലെ വിനോദ് എന്ന മത്സ്യ തൊഴിലാളിയുടെ ഗതിയും മറ്റൊന്നല്ല .മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ച കുറ്റത്തിന് മത മൌലികവാദികളുടെ കൊലക്കത്തിക്ക് ആ യുവാവും ഇരയായി .. മലപ്പുറം ജില്ലയില്‍ മുസ്ലിം പെണ്‍കുട്ടിയെ സ്നേഹിച്ച കുറ്റത്തിന് രാജീവന്‍ എന്ന യുവാവിനും ഒപ്പം ആ പെണ്‍കുട്ടിക്കും താലിബാന്‍ മോഡല്‍ പരസ്യ വിചാരണ നേരിടേണ്ടി വന്നു . അങ്ങനെ ചൂണ്ടിക്കാണിക്കാന്‍ എത്ര സംഭവങ്ങള്‍ ഈ കേരളത്തില്‍ .( നാല് പതിറ്റാണ്ടിനു മുന്‍പ്‌ രാമ സിംഹന്‍ ആയ ഉണ്ന്യേന്‍ സാഹിബും ഭാര്യയും അനുജനും പിന്നെ അവരുടെ സഹായിയും മത മൌലിക വാദികളുടെ കൊലക്കത്തിക്ക് ഇരയായതും മതം മാറി എന്ന കുറ്റത്തിനാണ് .. )ഈ വിശ്വാസ പാപ്പരത്തത്തെ എന്ത് പേരിട്ടു വിളിക്കും എന്നത് വായനക്കാര്‍ തീരുമാനിക്കട്ടെ.

അന്നൊന്നും പ്രണയത്തിന്റെ സൌന്ദര്യത്തെ പറ്റി വാചകമടിക്കാന്‍ ഒരു മാധ്യമവും ഉണ്ടായിരുന്നില്ല . ഒരാളും തുടര്‍ ലേഖനങ്ങള്‍ എഴുതിയില്ല . സമീപകാലത്ത് മഞ്ചേശ്വരം എം എല്‍ എ യുടെ മകളുടെ കൂട്ടുകാരനെ തല്ലിയപ്പോള്‍ എന്തായിരുന്നു പുകില്‍ (ശ്രീരാമ സേന എന്ന് പറഞ്ഞെങ്കിലും പിടിയിലായവര്‍ എം എല്‍ എ യുടെ പാര്‍ട്ടിക്കാര്‍ ആണെന്നാണ്‌ പോലീസ്‌ പറയുന്നത് ) കേരളം പൊട്ടിതെറിച്ചു ബൂലോഗത്തില്‍ ആകട്ടെ മതെതരന്മാരുടെയും ബുദ്ധി ജീവികളുടെയും പ്രതിഷേധങ്ങളുടെ പരമ്പര തന്നെ ഉണ്ടായി ..പക്ഷെ ഈ അടുത്ത സമയത്ത് ഇതേ മംഗലാപുരത്ത്‌ ഒരുമിച്ചു ഭക്ഷണം കഴിച്ചതിന്റെ പേരില്‍ പരസ്യ വിചാരണക്ക് ഇരയായ കുട്ടികളെ പറ്റി ഹിന്ദു വില്‍ വന്ന വാര്‍ത്ത ഇവിടെ എന്തെ ആരും അറിഞ്ഞില്ലേ .. ആരും പിങ്ക് ജെട്ടികള്‍ അയച്ചതായി കേട്ടില്ല .. ഒരു മതെതരന്റെയും രക്തം തിളച്ചില്ല . എന്തുകൊണ്ട് ??? ഒരു ഭാഗത്ത് സംഘ പരിവാര്‍ ഇല്ലെങ്കില്‍ അതിനെതിരെ ശബ്ദിച്ചിട്ട്‌ കാര്യമില്ല . കാരണം അപ്പോള്‍ മതേതര പട്ടം കിട്ടില്ല . ചിലപ്പോള്‍ ഫാസിസ്റ്റു പട്ടം കിട്ടാനുള്ള സാധ്യത ഉണ്ട് താനും .

മാധ്യമ തേജസ്സാദികളുടെ അടുത്ത ആരോപണം മറ്റു മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നു എന്നതാണ്. മംഗളം,മനോരമ,മാതൃ ഭൂമി,കേരളകൗമുദി,ഏഷ്യാനെറ്റ്‌ തുടങ്ങി ഇന്ത്യാ വിഷന്‍ പോലും സംഘ പരിവാര്‍ സ്വാധീനത്തില്‍ ആണത്രേ.ഗുജറാത്ത് കലാപ ശേഷം ഗര്‍ഭിണിയുടെയും ശൂലത്തിന്റെയും കഥകള്‍ പറഞ്ഞു വിളവെടുപ്പ്‌ നടത്തിയവര്‍ ആണ് ഇങ്ങനെ പറയുന്നത്.അന്ന് പത്രങ്ങളുടെ പ്രവര്‍ത്തനം ഉദാത്തവും ഉത്കൃഷ്ടവും ആയിരുന്നു ഇവര്‍ക്ക് .പിന്നീട് ഈ കഥകളൊക്കെ സെതല്‍ വാദ് അടുക്കളയില്‍ വേവിച്ചെടുത്തത് ആയിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞപ്പോള്‍ അത് ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുക്കി പത്ര ധര്‍മം കാത്തു സൂക്ഷിച്ചവര്‍ ആണ് ഇപ്പോള്‍ മാധ്യമ മൂല്യ ച്യുതിയെ പറ്റി മുറ വിളികള്‍ നടത്തുന്നത് .

പാകിസ്ഥാനില്‍ ഇന്ത്യ ഇടപെടല്‍ നടത്തുന്നു എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യയോട് പറഞ്ഞതായി അവിടുത്തെ ഡോണ്‍ പത്രം എഴുതിയപ്പോള്‍ (പാകിസ്താന്‍ പോലും അന്ന് അങ്ങനെ പറഞ്ഞില്ല ) അതിനെ അനുകൂലിച്ചു കൊണ്ട് എഡിറ്റോറിയല്‍ എഴുതിയ പത്രമാണ്‌ മാധ്യമം . കാശ്മീരിലെ തീവ്രവാദികള്‍ പോരാളികള്‍ ആണ് തേജസ്സിന് . നുഴഞ്ഞു കയറ്റക്കാരെ വെടിവെച്ചു കൊന്നപ്പോള്‍ അത് ലഷ്കര്‍ ഐ തോയ്ബ എന്നാരോപിച്ച് വെടിവെച്ചു കൊന്നുവെന്നാണ് ഇവരുടെ പുതിയ ഭാഷ്യം . ഇങ്ങനെ പരസ്യമായി മത മൌലിക വാദവും രാജ്യ ദ്രോഹവും പ്രവര്‍ത്തിക്കുന്ന ഇവര്‍ പത്ര ധര്‍മ്മത്തെ പറ്റി വാചാലര്‍ ആകുന്നതു കാണുമ്പോള്‍ അത് വേശ്യയുടെ ചാരിത്ര പ്രസംഗം ആണെന്ന് മറ്റുള്ളവര്‍ ധരിക്കുന്നത് സ്വാഭാവികം മാത്രം .

ഇവരുടെ അടുത്ത വാദം ആണ് ഏറ്റവും രസകരം . മേല്‍പറഞ്ഞ പറഞ്ഞ മാധ്യമങ്ങളൊക്കെ തെളിവില്ലാതെ വാര്‍ത്തകള്‍ കൊടുക്കുന്നുവത്രെ .. മുംബൈ ആക്രമണം യാങ്കി സയനിസ്റ്റ്‌ പരിവാര്‍ അച്ചുതണ്ടിന്റെ പരിപാടി ആയിരുന്നെന്നു പ്രചരിച്ചപ്പോള്‍ , ജമിയാ നഗറില്‍ പോലീസ്‌ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതാണ് എന്ന് പറഞ്ഞു തുടര്‍ പരമ്പരകള്‍ ഇറക്കിയപ്പോള്‍ ,ഗുജറാത്ത്‌ കലാപം നരേന്ദ്ര മോഡി ആസൂത്രണം ചെയ്തതാണ് എന്ന് പ്രഖ്യാപിച്ചു വാര്‍ത്തകള്‍ കൊടുത്തപ്പോള്‍,ഹേമന്ത് കാര്‍ക്കരെയെ ആര്‍.എസ്.എസ് കാര്‍ വധിച്ചതാണെന്ന് പ്രത്യക്ഷമായും പരോക്ഷം ആയും പറഞ്ഞു കൊണ്ട് പേജുകള്‍ എഴുതി നിറച്ചപ്പോള്‍ എന്ത് തെളിവുകള്‍ ആണ് ഈ മത മൌലിക വാദ പത്രങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നത് ?(ജാമിയ നഗര്‍ ഏറ്റുമുട്ടല്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുക)

അപ്പോള്‍ കാര്യം ഇത്രയേ ഉള്ളൂ .. തങ്ങള്‍ക്കു വേണ്ടുന്ന വിധത്തില്‍ പത്രങ്ങള്‍ എഴുതിയാല്‍ അത് ഉത്കൃഷ്ടം ഉദാത്തം .. അല്ലെങ്കിലോ പരമ നികൃഷ്ടം . കോടതി വിധികള്‍ അനുകൂലമായാല്‍ കോടതിക്ക് മതേതര സ്വരം , അല്ലെങ്കിലോ സംഘ പരിവാര്‍ സ്വരം .. ഇടയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ എന്ന് പറഞ്ഞാല്‍ തേനും പാലും ആയിരുന്നു . പക്ഷെ ബട്ല ഹൌസ്‌ ഏറ്റുമുട്ടല്‍ വന്നപ്പോള്‍ മനുഷ്യാവകാശ കമ്മീഷനും പരിവാര്‍ ആയി ..

ഇനിയിപ്പോ ജൂഡീഷ്യല്‍ അന്വേഷണം നിരസിച്ചതിന് സുപ്രീം കോടതിക്കും കിട്ടുമായിരിക്കും പരിവാര്‍ പട്ടം . ആര്‍ക്കറിയാം കാത്തിരുന്നു കാണുക തന്നെ .

ഇതര മതങ്ങളില്‍ പെട്ടവര്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും പുതിയ കാര്യമൊന്നും അല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ചു ചിലപ്പോള്‍ മതം മാറി എന്നും വരാം . അതൊക്കെ സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം.പക്ഷെ പ്രത്യേക അജന്ഡ വെച്ചുള്ള പ്രണയം ഉണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടെണ്ടതാണ് . അതില്‍ യാതൊരു സംശയവും ഇല്ല. വാര്‍ത്തകള്‍ കൊടുത്ത പത്രങ്ങളില്‍ ഒന്നും മുസ്ലിം സമൂഹം മുഴുവനുമോ ഏതെങ്കിലും അംഗീകൃത മുഖ്യ ധാര മുസ്ലിം സംഘടനകളോ ഇതിനു പിന്നില്‍ ഉണ്ടെന്നു പറഞ്ഞിട്ടില്ല .ഒരു പ്രത്യേക തീവ്രവാദ സംഘടനയെ പറ്റി മാത്രം ആയിരുന്നു പരാമര്‍ശം വന്നത് .പക്ഷെ അതേറ്റു പിടിക്കാന്‍ മുഴുവന്‍ മുസ്ലിം സംഘടനകളും ഒറ്റക്കെട്ടായി രംഗത്തെത്തിയത് മത തീവ്രവാദികള്‍ക്ക് കരുത്ത്‌ പകരാന്‍ മാത്രമേ സഹായിച്ചുള്ളൂ.വര്‍ഗീയതയെ എതിര്‍ക്കാം,പരിവാറിനെ എതിര്‍ക്കാം.പക്ഷെ അത് മത തീവ്രവാദികളുടെ തോളില്‍ കയ്യിട്ടു കൊണ്ടാകരുത്.അങ്ങനെ വന്നാല്‍ അത് മറ്റൊരു 'പൊതു ബോധം സൃഷ്ടിക്കലിലേക്ക് ' ചെന്നെത്തുവാന്‍ സഹായകം ആകും എന്ന് ഇവര്‍ എന്നാണു തിരിച്ചറിയുന്നത്‌ ????


വിശ്വാസ പാപ്പരത്തത്തെ പറ്റി രണ്ടു വാക്ക് ..( പോസ്റര്‍ പ്രചരണം നടത്തിയവരോട് മാത്രം )

ശരിയാണ് ..എല്ലാ മാര്‍ഗങ്ങളും ഒരു ലക്ഷ്യത്തിലേക്ക് ആണ് എന്ന് വിശ്വസിച്ചതും പഠിപ്പിച്ചതും ഇവിടുത്തെ ഭൂരിപക്ഷ സമൂഹം ചെയ്ത ആദ്യത്തെ തെറ്റ് . എന്റേത് മാത്രം ശരി മറ്റുള്ളതെല്ലാം തെറ്റ് എന്ന് എവിടെയും പറയാഞ്ഞത് അടുത്ത തെറ്റ് . മത ഭ്രാന്തന്‍ മാരുടെ അരും കൊലകള്‍ കാര്‍ഷിക കലാപം ആയും സ്വാതന്ത്ര്യ സമരം ആയും മാറുന്ന മാജിക്‌ കണ്ടു മിണ്ടാതെ നിന്നത് അടുത്ത തെറ്റ് .അങ്ങനെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള എത്രയെത്ര തെറ്റുകള്‍ .ഇവിടുത്തെ ഭൂരിപക്ഷ സമൂഹം ഇതൊക്കെ സഹിച്ചത് തങ്ങളുടെ നിസ്സഹായത കൊണ്ട് ആണ് എന്ന് കരുതുന്നുവെങ്കില്‍ പ്രിയ പോസ്റര്‍ ഫ്രണ്ടുകാരെ നിങ്ങള്ക്ക് തെറ്റി .. ഇങ്ങനത്തെ വിശ്വാസ പാപ്പരത്തം ഒക്കെ മാറ്റിവെച്ചു ഇവിടുത്തെ ഭൂരിപക്ഷ സമൂഹം തെറ്റുകള്‍ തിരുത്താനും തീവ്ര വിശ്വാസികള്‍ ആകാനും ശ്രമിച്ചു തുടങ്ങിയാല്‍ പല പ്രതിരോധങ്ങളും മതിയാകാതെ വരുമെന്ന് കൂടി ദയവായി ഓര്‍ക്കുക ...