Saturday, October 31, 2009

മത മൌലിക വാദികളുടെ മാധ്യമ ധര്‍മം

മാധ്യമങ്ങളുടെ പക്ഷപാതിത്വതെയും ഭീകരതയെയും പറ്റി ഏറ്റവും അധികം ചര്‍ച്ച നടക്കുന്ന ഒരു കാലം ആണല്ലോ ഇത് . സ്വാഭാവികമായും ബൂലോകത്തും അതിന്റെ അനുരണനങ്ങള്‍ പ്രത്യക്ഷമാണ് . ലവ് ജിഹാദും , പ്രണയത്തിന്റെ സാര്‍വ ലൌകികതയും മനുഷ്യാവകാശവും ഭരണകൂട ഭീകരതയും തുടങ്ങി ഏതു വിഷയവും കൈകാര്യം ചെയ്യപ്പെടുന്ന ഒരു ഇടമായി ബൂലോകവും മാറിയിരിക്കുന്നു .

സമകാലികമായി ഏറ്റവും ഉയര്‍ന്നു കേട്ട ഒരു വിഷയം ആയിരുന്നു ലവ് ജിഹാദ് . കേരളത്തിലെ മാധ്യമങ്ങളെല്ലാം സംഘ പരിവാറിന്റെ അധീനതയില്‍ ആണെന്ന് ആയിരുന്നു ഒരു കൂട്ടം ബ്ലോഗര്‍മാരുടെ ആക്ഷേപം . എന്തിനു കോടതി പോലും സംഘ പരിവാറിന്റെ നിലപാടിനനുസരിച്ചു തുള്ളുന്നു എന്ന് മറ്റൊരു കൂട്ടര്‍ . ഇനിയൊരു കൂട്ടര്‍ ആകട്ടെ തികച്ചും മതേതര പത്രങ്ങള്‍ ആയ , കൃത്യമായി മാധ്യമ ധര്‍മം കാത്തു സൂക്ഷിക്കുന്ന മാധ്യമം ,തേജസ്സ്‌ തുടങ്ങിയവയുടെ തുടര്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരോട് തങ്ങളുടെ സഹാനു ഭൂതിയും അതിനോടൊപ്പം സംഘ പരിവാര്‍ ഭീകരതയുടെ കാണാപ്പുറങ്ങള്‍ തുറന്നു കാണിക്കുകയും ചെയ്തു ..

ബൂലോകത്തിലെ ബുദ്ധിജീവികള്‍ ആകട്ടെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പോക്കിനെ പറ്റി ഓര്‍ത്തു വിലപിക്കുകയും മേല്‍പറഞ്ഞ സവര്‍ണ്ണ ഭീകരത ഭരണ കൂടത്തോട് ചേര്‍ന്ന് നടത്തുന്ന പൊതു ബോധം സൃഷ്ടിക്കലിനെ പറ്റി വാചാലര്‍ ആകുകയും ചെയ്തു . ചുരുക്കി പറഞ്ഞാല്‍ പ്രണയവും മതവും ആയിരുന്നു കുറച്ചു നാളുകള്‍ ആയി ബൂലോകത്ത് പ്രധാന ചര്‍ച്ചാ വിഷയം ..ഇവിടെ മാധ്യമങ്ങള്‍ ഭീകരത കാണിക്കുന്നു, അസംബന്ധങ്ങള്‍ പടച്ചു വിടുന്നു തുടങ്ങിയ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചവര്‍ തങ്ങളുടെ വാദങ്ങള്‍ക്ക് കൃത്യത പകരാന്‍ ഉപയോഗിച്ചത് മേല്‍ പറഞ്ഞ രണ്ടു പത്രങ്ങള്‍ ആയ മാധ്യമ തേജസ്സുകളിലെ തുടര്‍ ലേഖനങ്ങള്‍ ആയിരുന്നു .

പക്ഷെ പ്രണയത്തിനു ജാതി മത വേലിക്കെട്ടുകള്‍ തടസ്സം ആകരുതെന്നും ഇതെല്ലം ഫാസിസ്റ്റു ഭീകരതയുടെ രഹസ്യ അജണ്ടകള്‍ ആണെന്നുമുള്ള വാദങ്ങളോട് കൂടി വളരെ മനോഹരങ്ങള്‍ ആയ തലക്കെട്ടുകള്‍ കൊടുത്തു ലേഖന പരമ്പര പ്രസിദ്ധീകരിച്ചത് നമ്മുടെ മതേതര "മാധ്യമം" ആണ്. ചില ബ്ലോഗര്‍മാര്‍ തങ്ങളുടെ പോസ്റ്റുകള്‍ ആയി ഈ തുടര്‍ ലേഖനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു . സത്യം പറഞ്ഞാല്‍ പ്രണയത്തെ ഇത്രയധികം പിന്തുണയ്ക്കുന്ന ഇവരെ ഇതുവരെ തിരിച്ചറിയാതെ പോയല്ലോ എന്ന ഒരു ചിന്തയും ഉണ്ടായി .എന്തായാലും ഇത്രയും ശ്രദ്ധ കിട്ടിയ ഈ വിഷയം ആരംഭിക്കാന്‍ കാരണമായ പത്തനം തിട്ട കോളെജ് സംഭവം എങ്ങനെ എന്ന് നോക്കാം .

മാധ്യമത്തിന്റെ ലേഖനത്തില്‍ വന്നത് ഇങ്ങനെ

" ഇതിനിടെ പെണ്‍കുട്ടികള്‍ കോളജ് ഹോസ്റ്റലില്‍ ഇസ്ലാമിക വസ്ത്രരീതിയും ജീവിതശൈലിയും സ്വീകരിച്ചത് സഹപാഠികള്‍ക്കിടയില്‍ ചര്‍ച്ചയായി. അന്തേവാസികള്‍ കോളജ് അധികൃതരെ വിവരമറിയിച്ചു. അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാരെത്തി പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം വീടുകളിലേക്ക് തിരിച്ചുകൊണ്ടുപോയി. തങ്ങള്‍ക്ക് മുസ്ലിമായി ജീവിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിനാല്‍ രക്ഷിക്കണമെന്നും കാണിച്ച് പെണ്‍കുട്ടികളിലൊരാള്‍ ഷഹന്‍ഷാക്ക് എസ്.എം.എസ് സന്ദേശമയച്ചു.തുടര്‍ന്ന് യുവാവ് സംഘടനയുടെയും ലീഗിന്റെയുമൊക്കെ സഹകരണം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. ഈ അവസരത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ചിലരുടെ ഇടപെടല്‍. അവരുടെ സഹായത്തോടെ, കഴിഞ്ഞ ജൂലൈ 18ന് ----യും -------യും ഷഹന്‍ഷാക്കൊപ്പം വീടുകളില്‍ നിന്ന് കടക്കുകയായിരുന്നു."

അപ്പോള്‍ ഇതാണ് സംഭവിച്ചത് ..ഇത് വായിച്ചപ്പോള്‍ മനസ്സിലായത്‌ മേല്‍ പറഞ്ഞ യുവാവ് അയാള്‍ സ്നേഹിക്കുന്ന പെണ്ണിനെ മാത്രമല്ല പെണ്ണിന്റെ കൂട്ടുകാരിയെ കൂടെ കടത്തികൊണ്ടു പോയി എന്നാണു . അന്യ മതത്തില്‍ പെട്ടവര്‍ പ്രണയിക്കുന്നതും ഒളിച്ചോടുന്നതും ഒന്നും പുതിയ സംഭവം അല്ല . പക്ഷെ താന്‍ സ്നേഹിക്കുന്ന പെണ്ണിനോടൊപ്പം അവളുടെ കൂട്ടുകാരിയെ കൂടി കടത്തുന്നതിന്റെ പിന്നിലുള്ള മനഃശാസ്ത്രം എന്താണ് ??? കൂട്ടുകാരിക്കും യുവാവുമായി പ്രണയം ഉണ്ടായിരുന്നോ ?? അപ്പോള്‍ പിന്നെ കൂട്ടുകാരിക്ക് വേണ്ടി ഒരു ഭര്‍ത്താവിനെ ഒപ്പിച്ചു കൊടുക്കുന്നതിന്റെ സാംഗത്യം എന്താണ് ?? ഈ ഒപ്പിച്ചു കൊടുക്കപ്പെട്ട ഭര്‍ത്താവ് കൂട്ടുകാരിയുമായി പ്രണയത്തില്‍ ആയിരുന്നോ ??മാധ്യമത്തിലെ തുടര്‍ ലേഖനങ്ങളില്‍ ഒന്നും ഇതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല .

അതായത് താന്‍ സ്നേഹിക്കുന്ന പെണ്ണിനോടൊപ്പം ഒളിച്ചോടിയിരുന്നു എങ്കില്‍ ഇതൊന്നും അത്ര വലിയ വാര്‍ത്ത ആകില്ലായിരുന്നു . പക്ഷെ അതിന്റെ കൂടെ കൂട്ടുകാരിയെയും കടത്തുകയും അവള്‍ക്കു ഒരു ഭര്‍ത്താവിനെ കണ്ടു പിടിച്ചു കൊടുക്കുകയും ചെയ്തതില്‍ അസ്വാഭാവികത ഉണ്ട് എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. സ്വാഭാവികമായും മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു . സ്ഥിരമായി ചെയ്യാറുള്ളത് പോലെ സംഘ പരിവാറിന്റെ കുല്‍സിത ശ്രമം എന്നൊക്കെ പറഞ്ഞു ശ്രദ്ധ തിരിച്ചു വിട്ടവര്‍ കത്തോലിക്കാ സഭയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ അപകടം മണത്തു . ഒറീസ്സയില്‍,ഇല്ലാത്ത മത പരിവര്‍ത്തനത്തിന്റെ പേരില്‍ വല്ലാത്ത ഫാസിസ്റ്റുകള്‍ കാണിക്കുന്ന ന്യൂനപക്ഷ ആക്രമത്തെ കുറിച്ച് ദിവസങ്ങളോളം കണ്ണീര്‍ പൊഴിച്ചവര്‍ നിമിഷങ്ങള്‍ക്കകം കത്തോലിക്കാ സഭയ്ക്കെതിരെ ഉറഞ്ഞു തുള്ളി.സകല സ്നേഹവും നിമിഷങ്ങള്‍ക്കകം ആവിയായി.വിദേശത്ത് നിന്നും എത്തുന്ന പണം കൊണ്ട് കൂട്ട മതപരിവര്‍ത്തനം നടത്തുന്ന ഇവരാണോ ഇപ്പോള്‍ ഈ ചിന്ന മത പരിവര്‍ത്തനത്തിനെതിരെ ശബ്ദം ഉണ്ടാക്കുന്നത്‌ എന്ന് കണ്ണില്‍ ചോരയില്ലാതെ ചോദിച്ചു കളഞ്ഞു.

തുടര്‍ന്ന് പ്രണയം എന്ന മഹത്തായ കാര്യത്തെ പറ്റി വാചാലര്‍ ആകുകയായിരുന്നു നമ്മുടെ മതേതര ' മാധ്യമം "

പക്ഷെ ഈ വാചാലതയും സ്നേഹവും ഒന്നും കാസര്‍കോട്ടെ ബാലകൃഷ്ണനോടും തയ്യിലെ വിനോദിനോടും ഉണ്ടായില്ല എന്നത് മനസ്സിലാകുമ്പോള്‍ ആണ് ഇവരുടെ പ്രണയ സ്നേഹത്തിന്റെ പൊള്ളത്തരം പുറത്താകുന്നത് . 2001 സെപ്ടംബര്‍ 18 നു കൊല്ലപ്പെടുമ്പോള്‍ യൂത്ത് കോണ്ഗ്രസ് നേതാവായ ബാലകൃഷ്ണന്‍ ചെയ്ത കുറ്റം മുസ്ലിമായ റസിയയെ സ്നേഹിച്ചു വിവാഹം കഴിച്ചു എന്നുള്ളതായിരുന്നു .. നാല് വര്‍ഷത്തിനു ശേഷം കേസില്‍ പുരോഗതി ഇല്ല എന്ന പരാതിയോടെ ബാലകൃഷ്ണന്റെ മാതാപിതാക്കള്‍ ഡി ജി പി യെ സമീപിച്ചതിന്റെ വാര്‍ത്ത ഇവിടെ


കണ്ണൂര്‍ തയ്യിലെ വിനോദ് എന്ന മത്സ്യ തൊഴിലാളിയുടെ ഗതിയും മറ്റൊന്നല്ല .മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ച കുറ്റത്തിന് മത മൌലികവാദികളുടെ കൊലക്കത്തിക്ക് ആ യുവാവും ഇരയായി .. മലപ്പുറം ജില്ലയില്‍ മുസ്ലിം പെണ്‍കുട്ടിയെ സ്നേഹിച്ച കുറ്റത്തിന് രാജീവന്‍ എന്ന യുവാവിനും ഒപ്പം ആ പെണ്‍കുട്ടിക്കും താലിബാന്‍ മോഡല്‍ പരസ്യ വിചാരണ നേരിടേണ്ടി വന്നു . അങ്ങനെ ചൂണ്ടിക്കാണിക്കാന്‍ എത്ര സംഭവങ്ങള്‍ ഈ കേരളത്തില്‍ .( നാല് പതിറ്റാണ്ടിനു മുന്‍പ്‌ രാമ സിംഹന്‍ ആയ ഉണ്ന്യേന്‍ സാഹിബും ഭാര്യയും അനുജനും പിന്നെ അവരുടെ സഹായിയും മത മൌലിക വാദികളുടെ കൊലക്കത്തിക്ക് ഇരയായതും മതം മാറി എന്ന കുറ്റത്തിനാണ് .. )ഈ വിശ്വാസ പാപ്പരത്തത്തെ എന്ത് പേരിട്ടു വിളിക്കും എന്നത് വായനക്കാര്‍ തീരുമാനിക്കട്ടെ.

അന്നൊന്നും പ്രണയത്തിന്റെ സൌന്ദര്യത്തെ പറ്റി വാചകമടിക്കാന്‍ ഒരു മാധ്യമവും ഉണ്ടായിരുന്നില്ല . ഒരാളും തുടര്‍ ലേഖനങ്ങള്‍ എഴുതിയില്ല . സമീപകാലത്ത് മഞ്ചേശ്വരം എം എല്‍ എ യുടെ മകളുടെ കൂട്ടുകാരനെ തല്ലിയപ്പോള്‍ എന്തായിരുന്നു പുകില്‍ (ശ്രീരാമ സേന എന്ന് പറഞ്ഞെങ്കിലും പിടിയിലായവര്‍ എം എല്‍ എ യുടെ പാര്‍ട്ടിക്കാര്‍ ആണെന്നാണ്‌ പോലീസ്‌ പറയുന്നത് ) കേരളം പൊട്ടിതെറിച്ചു ബൂലോഗത്തില്‍ ആകട്ടെ മതെതരന്മാരുടെയും ബുദ്ധി ജീവികളുടെയും പ്രതിഷേധങ്ങളുടെ പരമ്പര തന്നെ ഉണ്ടായി ..പക്ഷെ ഈ അടുത്ത സമയത്ത് ഇതേ മംഗലാപുരത്ത്‌ ഒരുമിച്ചു ഭക്ഷണം കഴിച്ചതിന്റെ പേരില്‍ പരസ്യ വിചാരണക്ക് ഇരയായ കുട്ടികളെ പറ്റി ഹിന്ദു വില്‍ വന്ന വാര്‍ത്ത ഇവിടെ എന്തെ ആരും അറിഞ്ഞില്ലേ .. ആരും പിങ്ക് ജെട്ടികള്‍ അയച്ചതായി കേട്ടില്ല .. ഒരു മതെതരന്റെയും രക്തം തിളച്ചില്ല . എന്തുകൊണ്ട് ??? ഒരു ഭാഗത്ത് സംഘ പരിവാര്‍ ഇല്ലെങ്കില്‍ അതിനെതിരെ ശബ്ദിച്ചിട്ട്‌ കാര്യമില്ല . കാരണം അപ്പോള്‍ മതേതര പട്ടം കിട്ടില്ല . ചിലപ്പോള്‍ ഫാസിസ്റ്റു പട്ടം കിട്ടാനുള്ള സാധ്യത ഉണ്ട് താനും .

മാധ്യമ തേജസ്സാദികളുടെ അടുത്ത ആരോപണം മറ്റു മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നു എന്നതാണ്. മംഗളം,മനോരമ,മാതൃ ഭൂമി,കേരളകൗമുദി,ഏഷ്യാനെറ്റ്‌ തുടങ്ങി ഇന്ത്യാ വിഷന്‍ പോലും സംഘ പരിവാര്‍ സ്വാധീനത്തില്‍ ആണത്രേ.ഗുജറാത്ത് കലാപ ശേഷം ഗര്‍ഭിണിയുടെയും ശൂലത്തിന്റെയും കഥകള്‍ പറഞ്ഞു വിളവെടുപ്പ്‌ നടത്തിയവര്‍ ആണ് ഇങ്ങനെ പറയുന്നത്.അന്ന് പത്രങ്ങളുടെ പ്രവര്‍ത്തനം ഉദാത്തവും ഉത്കൃഷ്ടവും ആയിരുന്നു ഇവര്‍ക്ക് .പിന്നീട് ഈ കഥകളൊക്കെ സെതല്‍ വാദ് അടുക്കളയില്‍ വേവിച്ചെടുത്തത് ആയിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞപ്പോള്‍ അത് ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുക്കി പത്ര ധര്‍മം കാത്തു സൂക്ഷിച്ചവര്‍ ആണ് ഇപ്പോള്‍ മാധ്യമ മൂല്യ ച്യുതിയെ പറ്റി മുറ വിളികള്‍ നടത്തുന്നത് .

പാകിസ്ഥാനില്‍ ഇന്ത്യ ഇടപെടല്‍ നടത്തുന്നു എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യയോട് പറഞ്ഞതായി അവിടുത്തെ ഡോണ്‍ പത്രം എഴുതിയപ്പോള്‍ (പാകിസ്താന്‍ പോലും അന്ന് അങ്ങനെ പറഞ്ഞില്ല ) അതിനെ അനുകൂലിച്ചു കൊണ്ട് എഡിറ്റോറിയല്‍ എഴുതിയ പത്രമാണ്‌ മാധ്യമം . കാശ്മീരിലെ തീവ്രവാദികള്‍ പോരാളികള്‍ ആണ് തേജസ്സിന് . നുഴഞ്ഞു കയറ്റക്കാരെ വെടിവെച്ചു കൊന്നപ്പോള്‍ അത് ലഷ്കര്‍ ഐ തോയ്ബ എന്നാരോപിച്ച് വെടിവെച്ചു കൊന്നുവെന്നാണ് ഇവരുടെ പുതിയ ഭാഷ്യം . ഇങ്ങനെ പരസ്യമായി മത മൌലിക വാദവും രാജ്യ ദ്രോഹവും പ്രവര്‍ത്തിക്കുന്ന ഇവര്‍ പത്ര ധര്‍മ്മത്തെ പറ്റി വാചാലര്‍ ആകുന്നതു കാണുമ്പോള്‍ അത് വേശ്യയുടെ ചാരിത്ര പ്രസംഗം ആണെന്ന് മറ്റുള്ളവര്‍ ധരിക്കുന്നത് സ്വാഭാവികം മാത്രം .

ഇവരുടെ അടുത്ത വാദം ആണ് ഏറ്റവും രസകരം . മേല്‍പറഞ്ഞ പറഞ്ഞ മാധ്യമങ്ങളൊക്കെ തെളിവില്ലാതെ വാര്‍ത്തകള്‍ കൊടുക്കുന്നുവത്രെ .. മുംബൈ ആക്രമണം യാങ്കി സയനിസ്റ്റ്‌ പരിവാര്‍ അച്ചുതണ്ടിന്റെ പരിപാടി ആയിരുന്നെന്നു പ്രചരിച്ചപ്പോള്‍ , ജമിയാ നഗറില്‍ പോലീസ്‌ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതാണ് എന്ന് പറഞ്ഞു തുടര്‍ പരമ്പരകള്‍ ഇറക്കിയപ്പോള്‍ ,ഗുജറാത്ത്‌ കലാപം നരേന്ദ്ര മോഡി ആസൂത്രണം ചെയ്തതാണ് എന്ന് പ്രഖ്യാപിച്ചു വാര്‍ത്തകള്‍ കൊടുത്തപ്പോള്‍,ഹേമന്ത് കാര്‍ക്കരെയെ ആര്‍.എസ്.എസ് കാര്‍ വധിച്ചതാണെന്ന് പ്രത്യക്ഷമായും പരോക്ഷം ആയും പറഞ്ഞു കൊണ്ട് പേജുകള്‍ എഴുതി നിറച്ചപ്പോള്‍ എന്ത് തെളിവുകള്‍ ആണ് ഈ മത മൌലിക വാദ പത്രങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നത് ?(ജാമിയ നഗര്‍ ഏറ്റുമുട്ടല്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുക)

അപ്പോള്‍ കാര്യം ഇത്രയേ ഉള്ളൂ .. തങ്ങള്‍ക്കു വേണ്ടുന്ന വിധത്തില്‍ പത്രങ്ങള്‍ എഴുതിയാല്‍ അത് ഉത്കൃഷ്ടം ഉദാത്തം .. അല്ലെങ്കിലോ പരമ നികൃഷ്ടം . കോടതി വിധികള്‍ അനുകൂലമായാല്‍ കോടതിക്ക് മതേതര സ്വരം , അല്ലെങ്കിലോ സംഘ പരിവാര്‍ സ്വരം .. ഇടയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ എന്ന് പറഞ്ഞാല്‍ തേനും പാലും ആയിരുന്നു . പക്ഷെ ബട്ല ഹൌസ്‌ ഏറ്റുമുട്ടല്‍ വന്നപ്പോള്‍ മനുഷ്യാവകാശ കമ്മീഷനും പരിവാര്‍ ആയി ..

ഇനിയിപ്പോ ജൂഡീഷ്യല്‍ അന്വേഷണം നിരസിച്ചതിന് സുപ്രീം കോടതിക്കും കിട്ടുമായിരിക്കും പരിവാര്‍ പട്ടം . ആര്‍ക്കറിയാം കാത്തിരുന്നു കാണുക തന്നെ .

ഇതര മതങ്ങളില്‍ പെട്ടവര്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും പുതിയ കാര്യമൊന്നും അല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ചു ചിലപ്പോള്‍ മതം മാറി എന്നും വരാം . അതൊക്കെ സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം.പക്ഷെ പ്രത്യേക അജന്ഡ വെച്ചുള്ള പ്രണയം ഉണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടെണ്ടതാണ് . അതില്‍ യാതൊരു സംശയവും ഇല്ല. വാര്‍ത്തകള്‍ കൊടുത്ത പത്രങ്ങളില്‍ ഒന്നും മുസ്ലിം സമൂഹം മുഴുവനുമോ ഏതെങ്കിലും അംഗീകൃത മുഖ്യ ധാര മുസ്ലിം സംഘടനകളോ ഇതിനു പിന്നില്‍ ഉണ്ടെന്നു പറഞ്ഞിട്ടില്ല .ഒരു പ്രത്യേക തീവ്രവാദ സംഘടനയെ പറ്റി മാത്രം ആയിരുന്നു പരാമര്‍ശം വന്നത് .പക്ഷെ അതേറ്റു പിടിക്കാന്‍ മുഴുവന്‍ മുസ്ലിം സംഘടനകളും ഒറ്റക്കെട്ടായി രംഗത്തെത്തിയത് മത തീവ്രവാദികള്‍ക്ക് കരുത്ത്‌ പകരാന്‍ മാത്രമേ സഹായിച്ചുള്ളൂ.വര്‍ഗീയതയെ എതിര്‍ക്കാം,പരിവാറിനെ എതിര്‍ക്കാം.പക്ഷെ അത് മത തീവ്രവാദികളുടെ തോളില്‍ കയ്യിട്ടു കൊണ്ടാകരുത്.അങ്ങനെ വന്നാല്‍ അത് മറ്റൊരു 'പൊതു ബോധം സൃഷ്ടിക്കലിലേക്ക് ' ചെന്നെത്തുവാന്‍ സഹായകം ആകും എന്ന് ഇവര്‍ എന്നാണു തിരിച്ചറിയുന്നത്‌ ????


വിശ്വാസ പാപ്പരത്തത്തെ പറ്റി രണ്ടു വാക്ക് ..( പോസ്റര്‍ പ്രചരണം നടത്തിയവരോട് മാത്രം )

ശരിയാണ് ..എല്ലാ മാര്‍ഗങ്ങളും ഒരു ലക്ഷ്യത്തിലേക്ക് ആണ് എന്ന് വിശ്വസിച്ചതും പഠിപ്പിച്ചതും ഇവിടുത്തെ ഭൂരിപക്ഷ സമൂഹം ചെയ്ത ആദ്യത്തെ തെറ്റ് . എന്റേത് മാത്രം ശരി മറ്റുള്ളതെല്ലാം തെറ്റ് എന്ന് എവിടെയും പറയാഞ്ഞത് അടുത്ത തെറ്റ് . മത ഭ്രാന്തന്‍ മാരുടെ അരും കൊലകള്‍ കാര്‍ഷിക കലാപം ആയും സ്വാതന്ത്ര്യ സമരം ആയും മാറുന്ന മാജിക്‌ കണ്ടു മിണ്ടാതെ നിന്നത് അടുത്ത തെറ്റ് .അങ്ങനെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള എത്രയെത്ര തെറ്റുകള്‍ .ഇവിടുത്തെ ഭൂരിപക്ഷ സമൂഹം ഇതൊക്കെ സഹിച്ചത് തങ്ങളുടെ നിസ്സഹായത കൊണ്ട് ആണ് എന്ന് കരുതുന്നുവെങ്കില്‍ പ്രിയ പോസ്റര്‍ ഫ്രണ്ടുകാരെ നിങ്ങള്ക്ക് തെറ്റി .. ഇങ്ങനത്തെ വിശ്വാസ പാപ്പരത്തം ഒക്കെ മാറ്റിവെച്ചു ഇവിടുത്തെ ഭൂരിപക്ഷ സമൂഹം തെറ്റുകള്‍ തിരുത്താനും തീവ്ര വിശ്വാസികള്‍ ആകാനും ശ്രമിച്ചു തുടങ്ങിയാല്‍ പല പ്രതിരോധങ്ങളും മതിയാകാതെ വരുമെന്ന് കൂടി ദയവായി ഓര്‍ക്കുക ...

16 comments:

::: അഹങ്കാരി ::: said...

അഭിനന്ദനങ്ങള്‍...

പോസ്റ്റിനല്ല, മറിച്ച് സത്യം തുറന്ന് പറയാനുള്ള, വര്‍ഗീയഫാസിസ്റ്റ് പദവി ചാര്‍ത്തലിനെ ഗൌനിക്കാതെ തുറന്ന് പറയാനുള്ള ധൈര്യത്തിനു

Anonymous said...

oro manushika moolyangaludeyun apajamanu nammal kandukondririkunnathu..keralathil hindu,muslim,christian ennivarum avarude upa shaghakalm enthanu parajukondirikunnathu..krishnano nabiyo christhuvo parayathathu...aranu mathangale munnotu nayikunnathu?..daivam ethenglm mathathiloode alla nammalil nirayunnathu..paniyeduthu naduvodinju thazhe veezhunnavante chumalil oru kai thangu varumbol avan ariyunnu avante daivam ethanennu..aa kaithangu apol ethu vasthram dharichirikunnu ennu kanan vishapukondu kannukal thalarnnu poyirunnu...ee thangine daivamenu vilikan nammude kuttikale iniyum padipichilengil..ithalla ithilum valathu nammal kanum..annu ningalkm enikm veeedum ezhuthanoru avasaram undavm...onnu cheeyumbalannalo mattoniinu valamakunnathu.....

Anonymous said...

1000% correct and bold

Faizal Kondotty said...

വിഷയവും ആയി ബന്ധപ്പെട്ട് മറ്റൊരു ബ്ലോഗില്‍ ഞാന്‍ ഇട്ട ഒരു കമ്മെന്റ് ഇവിടെ ചേര്‍ക്കട്ടെ .

എന്റെ വീടിനു തൊട്ടു അടുത്തുള്ള ഒരു മുസ്ലിം പെണ് കുട്ടി കര്‍ണ്ണാടകയില്‍ ബി ഡി എസിന് പഠിക്കുന്ന കാലത്ത് അവളുടെ കൂടെ പഠിക്കുന്ന , ഉയര്‍ന്ന ജാതിയിലുള്ള ഒരു ഹിന്ദു യുവാവുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് അവര്‍ കല്യാണം കഴിക്കുകയും ചെയ്തു ..സ്വാഭാവികം ആയും അവളുടെ വീട്ടുകാര്‍ അവളെ കയ്യൊഴിഞ്ഞു , ഒറ്റ മോനായിട്ടു കൂടി അവന്റെ വീട്ടുകാരും അവരെ കയ്യൊഴിഞ്ഞു ...

ഇരു വീട്ടുകാരും കയ്യൊഴിഞ്ഞ അവര്‍ , പ്രത്യേകിച്ച് ഒട്ടും സെറ്റില്‍ ആകാത്ത ഇരുവരും , ലോഡ്ജ് റൂമില്‍ ഒറ്റപ്പെട്ടു താമസിക്കവേ , മാസങ്ങള്‍ക്കു ശേഷം അവളുടെ വീട്ടുകാര്‍ അവരെ അവന്‍ മുസ്ലിം ആവുകയാണെങ്കില്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു .. തുടര്‍ന്ന് അവന്‍ ഇസ്ലാം സ്വീകരിക്കുകയും പേര് മാറ്റുകയും ചെയ്തു .. ഇപ്പോള്‍ ഇരുവരും ഒരു ഡെന്റല്‍ ക്ലിനികില്‍ വര്‍ക്ക്‌ ചെയ്യുന്നു .

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുത , ഹിന്ദു മതത്തിലേക്ക് മത പരിവര്‍ത്തനം നടത്തുന്നത് വളരെ അപൂര്‍വ്വം ആണെന്നാണ്‌ എന്റെ അറിവ് .. ജാതി തുടങ്ങി സാങ്കേതിക പ്രശ്നങ്ങള്‍ വേറെയും .. ചുരുക്കത്തില്‍ മിക്ക മിശ്ര വിവാഹിതര്‍ക്കും ഒറ്റപ്പെടല്‍ അതിജീവിക്കാന്‍ കഴിയാതെ വരികയും മത പരിവര്‍ത്തനം നടത്താതെ കുടുംബങ്ങളിലേക്ക്‌ ഇണയെ ക്കൂട്ടി മടങ്ങാന്‍ കഴിയാതെ വരികയും ചെയ്യുന്നു .. ഹിന്ദു മതത്തെ അപേക്ഷിച്ച് ഇസ്ലാമിലേക്ക് എളുപ്പത്തില്‍ കടന്നു വരാം എന്നതിനാല്‍ അവര്‍ അതിനു ഒരുങ്ങുന്നു എന്നത് കൂടി കാരണം ആകാം ..കാരണം ഇസ്ലാം ഒരു ആദര്‍ശ സംഹിതയാണ് ...ഹിന്ദു മതത്തിലെ ജാതി പോലെ ജന്മനാ ലഭിക്കുന്ന ഒന്നല്ല എന്നര്‍ത്ഥം .

എന്ത് കിട്ടിയാലും ഒരു സമുദായത്തെ ഒട്ടാകെ അടിക്കാനും അങ്ങിനെ ആ സമുദായത്തെ കൂടുതല്‍ അന്യവല്‍ക്കരിക്കാനും നടത്തുന്ന ആസൂത്രിത ശ്രമങ്ങളില്‍ അറിഞ്ഞും അറിയാതെയും പങ്കാളികള്‍ ആകാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയില്‍ ഒരു ഖുറാന്‍ വാക്യം അറിയിക്കട്ടെ .

"ഒരു സമൂഹത്തോടുള്ള അമര്‍ഷം അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ ".(വിശുദ്ധ ഖുറാന്‍ )

ഓ.ടോ
മംഗലാപുരത്തുള്ള ഒരു ഹിന്ദു യുവാവ് പതിനേഴില്‍ പരം സ്ത്രീകളെ പ്രണയിച്ചു വശീകരിച്ചു , സൈനൈഡ് കൊടുത്തു കൊന്ന സംഭവം വായിച്ചു ..ദൈവമേ അതെങ്ങാനും ഒരു മുസ്ലിം യുവാവ് ആയിരുന്നെങ്കിലോ .. ലവ് ജിഹാദിന് ഏറ്റവും വലിയ ഉദാഹരണം മറ്റൊന്ന് എന്തിനു പിന്നെ ?

വായുജിത് said...

പ്രിയ ഫൈസല്‍ അഭിപ്രായത്തിനു ആദ്യം തന്നെ നന്ദി .. എന്ത് കിട്ടിയാലും ഒരു സമുദായത്തെ മൊത്തമായി അടിക്കാന്‍ ആരും ശ്രമിക്കുന്നില്ല . അത് ശരിയുമല്ല . അത് പോലെ തന്നെ ഒരു സമുദായത്തിലെ കുറച്ചു ക്രിമിനലുകളെ പറ്റി പറഞ്ഞാല്‍ അത് സമുദായത്തെ മുഴുവനും പറയുകയാണ്‌ എന്ന രീതിയിലുള്ള പ്രചാരണവും ശരിയാണോ ഫൈസല്‍ ?

ഇവിടെ മത പരിവര്‍ത്തനം അല്ല വിഷയം. അതൊക്കെ പണ്ടും നടന്നിട്ടുണ്ട് . ഇപ്പോഴും നടക്കുന്നുണ്ട് . സാഹചര്യത്തിനനുസരിച്ച് ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി നടക്കുന്ന കാര്യങ്ങളില്‍ ഒന്നും ആരും ഇടപെടാറില്ല .ഇവിടെ ഇടപെട്ടവരില്‍ കൂടുതല്‍ മുസ്ലിം സമുദായം ആയിരുന്നു എന്നതും സത്യമല്ലേ ? അതൊക്കെ ഫൈസല്‍ പോസ്റ്റില്‍ വായിച്ചു കാണുമല്ലോ . താങ്കള്‍ കമ്മന്റില്‍ പറഞ്ഞ ആ സംഭവത്തില്‍ മുസ്ലിം ആയാല്‍ മാത്രമേ അവനെ സ്വീകരിക്കുകയുള്ളൂ എന്ന രീതിയും അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല .അതുപോലെ മതം മാറിയതിന്റെ പേരില്‍ ഇവിടെ പരിവാര്‍കാര്‍ ആരെയെങ്കിലും കൊന്നതായി എനിക്കറിയില്ല . മറിച്ച് ഉള്ളതിന്റെ അനുഭവം എന്റെ പോസ്റ്റില്‍ പറഞ്ഞിട്ടുമുണ്ട് .

ഹിന്ദുവിലേക്ക് ആരും പരിവര്‍ത്തനം ചെയ്യുന്നില്ലല്ലോ എന്ന സങ്കടം അല്ല എന്റെ പോസ്റ്റില്‍ ഉള്ളത് . അപ്പോള്‍ അതിനെ പറ്റിയുള്ള ചര്‍ച്ച അനാവശ്യം ആണ് ..

മോഹന്‍ കുമാറിന്റെ സ്ഥാനത്ത് ഒരു മുസ്ലിം വന്നാലും അയാളെ ഒരു സൈക്കോ പാത്ത് എന്ന രീതിയില്‍ തന്നെ ആയിരിക്കും കാണുക . കാരണം ഒരു പ്രത്യേക അജണ്ട വെച്ച് പ്രവര്‍ത്തിക്കുന്നവര്‍ മോഹന്‍ കുമാര്‍ മോഡല്‍ ഉപയോഗിക്കില്ല എന്ന് സാമാന്യ ബുദ്ധി ഉള്ളവര്‍ക്ക് മനസ്സിലാകുന്ന കാര്യം ആണ് .

"ഒരു സമൂഹത്തോടുള്ള അമര്‍ഷം അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ ".(വിശുദ്ധ ഖുറാന്‍ )


അങ്ങേയറ്റം സമ്മതിക്കുന്നു .. സ്ഥിരം വായിക്കുന്നവര്‍ തന്നെ ഇത് പ്രയോഗത്തില്‍ വരുത്തിയെങ്കില്‍ എന്നാശിച്ചു പോകുന്നു

::: അഹങ്കാരി ::: said...

ഫൈസലിനു അതേ പോസ്റ്റില്‍ നല്‍കിയ മറുപടി കൂടി ഇവിടെക്ക് പകര്‍ത്തട്ടെ.... ഫൈസലും വായുജിതും ക്ഷമിക്കുമല്ലോ


ഫൈസല്‍,


"ഒരു സമൂഹത്തോടുള്ള അമര്‍ഷം അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ ".(വിശുദ്ധ ഖുറാന്‍ )

ശരിയാണ്, എന്നാല്‍ ഇന്ന് ഇസ്ലാമിലെ ഒരു വിഭാഗം ചെയ്യുന്നതോ?

ദൂരെയെങ്ങും പോകേണ്ട, ഇങ്ങ് കേരളത്തിലെ കണ്ണൂരില്‍ ഇക്കഴിഞ്ഞ ഓണക്കാലത്ത് ഓണാഘോഷയാത്രക്കിടയിലേക്ക് ബൈക്ക് ഓടിച്ച് കയറ്റിയ “പോപ്പുലര്‍ ഫ്രണ്ട്” സുഹൃത്തുക്കള്‍ ആക്രോശിച്ചത്, “ഹിന്ദുക്കളുടെ ഒരു ആഘോഷവും ഇവിടെ നടത്താന്‍ സമ്മതിക്കില്ല” എന്നാണ് (പത്രവാര്‍ത്തകളുണ്ട്)

അവര്‍ ഈ ഖുര്‍-ആന്‍ സൂക്തം വായിച്ചിട്ടില്ലെ?
ലൌജിഹാദിനു അടിസ്ഥാനമായി കേരളത്തില്‍ വന്ന കേസ് എല്ലാവരും മറന്ന/ മനഃപൂര്‍വ്വം ഒഴിവാക്കിയ ഒന്നാണ്.
കോട്ടയത്തെ ഒരു “കൃസ്ത്യന്‍ വീട്ടമ്മയുടെ“ തിരോധാനത്തിനു പിന്നാലെ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയാണ് ഈ പ്രശ്നം ഉടലെടുക്കാന്‍ തന്നെ കാരണം. പിന്നെ മറ്റ് രണ്ട് പെണ്‍കുട്ടികളില്‍ ഒരാളും കൃസ്ത്യനാണ്.

പിന്നെ സുഹൃത്തെ, ലോകത്തില്‍ നടക്കുന്ന എല്ലാ മിശ്രവിവാഹവും “ലൌജിഹാദ്” ആണെന്ന് ഇതുവരെ അതിനെ ന്യായീകരിക്കുന്നവരുടെ വരികള്‍ക്കിടയിലേ വായിച്ചിട്ടുള്ളൂ. എന്നാല്‍ അത്തരത്തില്‍ പ്രണയം നടിച്ച് മതപരിവര്‍ത്തനത്തിനു ശ്രമം നടക്കുന്നുണ്ട് എന്നതും സത്യമാണ്.

“ലൌജിഹാദികളേ” അഹങ്കാരി ക്രിമിനലുകളായാണ് , ഇസ്ലാമാ‍യല്ല കാണുന്നത്. ക്രിമിനലുകളെ ജാതിയും മതവും നോക്കി സംരക്ഷിക്കാന്‍ നടക്കുന്ന കപട മതേതരരുടെ ഭാഷയില്‍ അത്തരക്കാരാണല്ലോ “ഫാസിസ്റ്റ്”

പിന്നെ ഇസ്ലാം ആശയവിശ്വാസമാണേന്നത് ഞാനംഗീകരിക്കുന്നു. പക്ഷേ അതില്‍ വിവിധവിഭാഗങ്ങളില്ല എന്നതില്‍ ഒരു സംശയം : അപ്പോള്‍ ഈ “സുന്നി, ഷിയ (അവരു തമ്മില്‍ തമ്മില്‍ പള്ളികള്‍ തകര്‍ത്ത് കളിക്കയാണ്), അഹമ്മദിയ്യ , മുജാഹിദീന്‍, വഹാബി... ഇതൊക്കെ എന്നതാ?

പിന്നെ താങ്കള്‍ പറഞ്ഞ ആ വിശുദ്ധ സൂക്തം അല്പം ഭേദപ്പെടുത്തി ഞാനൊന്ന് തിരിച്ച് പറഞ്ഞ് കൊള്ളട്ടെ ,

എന്ത് കിട്ടിയാലും ഒരു സംഘടനയെ ഒട്ടാകെ അടിക്കാനും അങ്ങിനെ ആ സംഘടനയെ കൂടുതല്‍ അന്യവല്‍ക്കരിക്കാനും നടത്തുന്ന ആസൂത്രിത ശ്രമങ്ങളില്‍ അറിഞ്ഞും അറിയാതെയും പങ്കാളികള്‍ ആകാന്‍ ശ്രമിക്കുന്നവരുടെ ശ്രദ്ധയില്‍ ഒരു വാക്യം പെടുത്തട്ടെ

"ഒരു സമൂഹത്തോടുള്ള അമര്‍ഷം അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ ".(വിശുദ്ധ ഖുറാന്‍ )


പിന്നെ “ഖുറാന്‍“ ആണോ, “ഖുര്‍-ആന്‍“ അല്ലെ? (അറബിയില്‍ “ര്‍” എന്നല്ല, ത കലര്‍ന്ന ര്‍ ആണ് ഉച്ചാരണമെന്നാണ് എന്റെ അറിവ്. വായിച്ച് പഠിച്ചതാണ്. പിന്നെ അല്പം സുഹൃത്തുക്കള്‍ വഴിയും. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക)

::: അഹങ്കാരി ::: said...

ഫൈസല്‍ അതിനു അഹങ്കാരിക്ക് തന്ന് മറുപടിയും അതിനഹങ്കാരി കൊടുത്ത മറുപടിയും കൊടുക്കുന്നു : ഈ പോസ്റ്റില്‍ വായിക്കുന്നവര്‍ക്ക് ആ ചര്‍ച്ച മിസ് ആകരുതെന്ന് കരുതിയാണ്. ഫൈസല്‍ ദയവായി ക്ഷമിക്കുക

Faizal Kondotty has left a new comment on the post "XXXXXXXXXXXXXXXXX":

@ അഹങ്കാരി ::,
പ്രിയ അഹങ്കാരി , പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോ മറ്റോ എന്തെങ്കിലും ചെയ്യുന്നത് വച്ച് (ചെയ്തിട്ടുണ്ടെങ്കില്‍ ) അതാണ്‌ ഇസ്ലാം എന്ന് അളക്കാതെ , മാലേഗാവും മറ്റു സമാന സംഭവങ്ങളും വച്ച് ഹിന്ദു മതത്തെ അപ്പാടെ അളക്കുന്നത് ശരിയല്ലാതെ പോലെ .

മുസ്ലിംകള്‍ എല്ലാവരും ഖുര്‍ആന്‍ സൂക്തങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ബാധ്യസ്ഥര്‍ ആണെന്നത് സത്യം , പക്ഷെ മുസ്ലിം ഭൂരി പക്ഷത്തിന്റെ പോക്കും അങ്ങിനെ അല്ലെന്നു ഖുര്‍ആന്‍ ഒരു ആവര്‍ത്തി വായിച്ച ആര്‍ക്കും മനസ്സിലാകും .. അങ്ങിനെ അഥവാ അല്പം എങ്കിലും അനുസരിച്ചിരുന്നുവെങ്കില്‍ ഉദാഹരണത്തിനു മലപ്പുറം ജില്ലയില്‍ ഇത്ര മദ്യം ചിലവാകില്ലായിരുന്നു , കാക്കാമാരെ വട്ടി പലിശ കേന്ദ്രങ്ങളില്‍ കാണില്ലായിരുന്നു , എന്തിനു ഒരു അയല്‍വാസി പോലും പട്ടിണി കിടക്കില്ലായിരുന്നു. പള്ളിയും പണവും കുന്നു കൂടിയിട്ടും ഇസ്ലാമിനെ വളരെ പ്രധാന ആരാധനയായ സകാത്ത്‌ നിര്‍വഹണത്തിനു ഒരു സംവിധാനം ഇല്ലാതെ വരില്ലായിരുന്നു .. ഇസ്ലാമിനെ വന്‍ പാപങ്ങളായ ഗണിക്കുന്ന ആത്മഹത്യയോ , ബാലാല്ക്കാരമോ, കൊലപാതകങ്ങളോ, അവിഹിത ബന്ധങ്ങളോ ഉണ്ടാകുമായിരുന്നില്ല ..

ഇനി ആശയ പ്രചാരണത്തിന്റെ കാര്യം എടുത്താലോ ...ഏറ്റവും നല്ലത് കൊണ്ട് തിന്മയെ തടയുക അപ്പോള്‍ നിന്റെ ശത്രു ഉറ്റ മിത്രമായി തീരും എന്നാണു ഖുര്‍ ആന്റെ കല്പന ,
കല്യാണം കഴിക്കാനായി ഇസ്ലാമിന്റെ മാര്‍ഗ്ഗത്തിലേക്ക് വരുന്നവന് ആ പ്രസ്തുത കാര്യം മാത്രമേ കിട്ടുകയുള്ളൂ എന്നും ഇസ്ലാമികം ആയി അവനു യാതൊരു പ്രതിഫലവും കിട്ടുക ഇല്ലെന്നും നബി വചനത്തില്‍ വളരെ വ്യക്തം ആയി പറഞ്ഞിട്ടുണ്ട് .. , ഉറ്റ ബന്ധു ഇല്ലാതെ ഒരു സ്ത്രീയോടു കൂടെ അന്യ പുരുഷന്‍ ഇരിക്കരുതെന്നു ശക്തം ആയി ഉദ്ബോധനം ഇസ്ലാമില്‍ കാണാം ...

അപ്പൊ പിന്നെ ഒരു പെണ്‍കുട്ടിയെ വളക്കാനായി അവളുടെ കൂടെ രാപ്പകല്‍ ചിലവിട്ടു , കൊടും പാപമായ ബലാല്‍സംഘം വരെ ചെയ്തു , കല്യാണം കഴിക്കാമെന്ന് പറഞ്ഞു നിര്ബന്ധിച്ചു മതം മാറ്റി , ഒരു മുസ്ലിം യുവാവ് നേടുന്നത് പുണ്യമാണോ ? അതോ വലിയ പാപങ്ങളോ ? ഖുര്‍ ആനും നബി വചന ങ്ങളുടെയും അടിസ്ഥാനത്തില്‍ വലിയ പാപം തന്നെ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.. നിര്‍ബന്ധിച്ചു മതം മാറ്റിയാല്‍ ഒരു പുണ്യവും കിട്ടില്ലെന്ന് ഖുര്‍ആന്‍ വായിച്ച ആര്‍ക്കും മനസ്സിലാകും ..ഇനി ആരെങ്കിലും അങ്ങിനെ ചെയ്യുന്നുണ്ടെങ്കില്‍ അത് അവരുടെ ഇസ്ലാമികം ആയ അറിവില്ലായ്മ എന്ന് മാത്രം

::: അഹങ്കാരി ::: said...

::: അഹങ്കാരി ::: has left a new comment on the post "XXXXXXXXXXXXXXXXXXXXX?":

പ്രിയ ഫൈസല്‍

താങ്കള്‍ എന്റെ കമന്റുകള്‍ ഒന്നുകൂടി വായിക്കൂ...

താങ്കള്‍ പറഞ്ഞത് തന്നെയാണ് അഹങ്കാരിയും പറഞ്ഞത്.

ലൌജിഹാദ് സംഘപരിവാര്‍ സൃഷ്ടി ആണെന്ന ആരോപണം കൊണ്ട് വ്യക്തമാക്കിയതാണ് :

ഒരിക്കല്‍ കൂടി പറയട്ടെ, “ലൌജിഹാദോ മതഭീകരവാദമോ, രണ്ടും ഇസ്ലാം മതത്തിന്റെ ആണെന്ന അഭിപ്രായം അഹങ്കാരിക്കില്ല. എന്റെ തിരിച്ചറിവില്‍ സംഘത്തിനുമില്ല. പിന്നെ ഭീകരവാദികള്‍ / ക്രിമിനലുകള്‍ ഇസ്ലാമായതു കൊണ്ടും എന്തെങ്കിലും പറയുന്നത് സംഘമാണ് എന്നതു കൊണ്ടും ആ ക്രിമിനലുകളെ സംരക്ഷിക്കേണ്ട ബാധ്യത ഇസ്ലാമിനുണ്ടോ എന്നാണ് അഹങ്കാരിയുടെ ചോദ്യം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മതവെറി മൂത്ത ചിലരും കുറേ അധികാരമോഹികളായ പുരോഹിതരും ചേര്‍ന്ന് ഇസ്ലാമിന്റെ മുഖത്ത് കരിവാരിതേക്കുമ്പോള്‍ , അതിനെ മുന്നില്‍ നിന്ന് എതിര്‍ക്കേണ്ടത് ഇസ്ലാമിന്റെ കടമയല്ലേ എന്നാണെന്റെ ചോദ്യം. മറ്റെല്ലാ വിശ്വാസങ്ങളേയും ബഹുമാനിക്കാനാണ് അഹങ്കാരി പഠിച്ചിട്ടുള്ളത്. ജിഹാദിനെ പറ്റിയും അത് തന്നെ ആണ് എന്റെ വിശ്വാസവും. സ്വന്തം വിശ്വസം നിലനിര്‍ത്തി ജീവിക്കുവാനുള്ളാ പോരാട്ടമാണ് “ഭൌതിക” ജിഹാദ്..അല്ലാതെ അവിശ്വാസിയെ, നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കുന്നവര്‍ എങ്ങനെ അള്ളാഹുവിന്റെ മക്കളാകും?

പിന്നെ ഇസ്ലാം മതത്തിന്റെ മുഖം മൂടിയണിഞ്ഞ് രാഷ്ട്രീയവും ഭൌതീകവുമായ നേട്ടങ്ങള്‍ക്ക്, താത്പര്യങ്ങള്‍ക്ക് വേണ്ടി ജിഹാദ് (ഇപ്പോഴത്തെ ഭീകരരുടേയും മതവെറിയന്മാരുടേയും ജിഹാദ്) നടത്തുന്നവര്‍ ഇസ്ലാമിനുണ്ടാക്കി വയ്കുന്ന കോട്ടവും ദുഷ്പേരും ഇസ്ലാം സമൂഹം തിരിച്ചറിയേണ്ട കാലം കഴിഞ്ഞു. അല്ലാതെ എല്ലാറ്റിനേയും “സംഘപരിവാര്‍” എന്ന പേരു കൊണ്ട് ഇസ്ലാം സമൂഹത്തെ തന്നെ വഞ്ചിക്കുന്ന സ്ഥാപിതതാത്പര്യക്കാരെ ഇപ്പോഴെങ്കിലും ഇസ്ലാം സമൂഹം തിരിച്ചറിഞ്ഞില്ലെങ്കില്‍, ഇവര്‍ മതത്തിനോ ഈശ്വരനോ വേണ്ടിയല്ല, രാഷ്ട്രീയവും സ്വാര്‍ത്ഥപരവുമായ (ഇസ്ലാം വിശ്വാസമല്ല, ഇസ്ലാമിക ഭരണമാണവരുടെ ലക്ഷ്യമെന്നത് ഓര്‍ക്കുക) ലക്ഷ്യമാണെന്ന് തിരിച്ചറിഞ്ഞ് ഇത്തരം കള്ളനാണയങ്ങളെ ഇനിയെങ്കിലും പുറത്താക്കിയില്ലെങ്കില്‍ ഇസ്ലാം സമൂഹം നാളെ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വിപത്ത് ഇത്തരക്കാര്‍ തന്നെയാകും (ഇന്ന് പാകിസ്ഥാന്‍ നേരിടുന്ന അതേ ദുരവസ്ഥ!)

താങ്കളുടെ പ്രതികരണം ഇത്തരം വിഷയത്തില്‍ പലരും കാട്ടാത്ത രീതിയില്‍, മാന്യതയും പ്രതിപക്ഷ ബഹുമാനത്തോടുമായിരുന്നു എന്നതില്‍ സന്തോഷമുണ്ട്.

നന്ദി.

Unknown said...

കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു.

മാ’ധ്യ’മം ഒരർത്ഥത്തിൽ അവരുടെ ധർമ്മം തന്നെയാണു നിർവഹിച്ചിരിക്കുന്നത്‌. അജ്‌മൽ കസബിന്റെ കയ്യിൽ ചുവന്ന ചരടുകണ്ടെന്നും പറഞ്ഞുമുറവിളികൂട്ടിയവരാണ്. ജമാ അത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടുകൾ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചുള്ള പ്രസിദ്ധീകരണങ്ങളിൽ നിന്ന്‌ അതുമാത്രമേ പ്രതീക്ഷിക്കാനും പാടുള്ളൂ. NEWS അല്ല - VIEWS ആണ് എന്ന തിരിച്ചറിവോടെ സമീപിക്കേണ്ടത്‌ വായനക്കാരുടെ ഉത്തരവാദിത്തം.

ഒരുപക്ഷേ, കാര്യങ്ങൾ സത്യസന്ധമായി പറയാൻ തുനിഞ്ഞാൽ തങ്ങൾക്കും സംഘപരിവാർ ലേബൽ വീഴുമോ എന്നു ചില മാദ്ധ്യമങ്ങൾ ഭയക്കുന്നുമുണ്ടാവണം. ആലോചിച്ചുനോക്കുക. മതപരിവർത്തനം മുഖ്യലക്ഷ്യമാക്കി പ്രണയം “സംഘടിപ്പിച്ച” കേസുകളെല്ലാമെടുത്ത്‌ തികച്ചും നിഷ്‌പക്ഷമായി ഏതെങ്കിലുമൊരു പത്രം അവതരിപ്പിക്കുന്നു എന്നു കരുതുക. ‘ദേശാഭിമാനി” തന്നെ ആയിക്കൊള്ളട്ടെ (തികച്ചും അസംഭവ്യമാണതെങ്കിലും). ഉടൻ തന്നെ കണ്ണൂർ നിയോജക മണ്ഡലത്തിൽ പ്രത്യേകിച്ചും - മറ്റിടങ്ങളിൽ വലിയ കുറവില്ലാതെയും മുസ്ലീം ലീഗും മറ്റു പ്രചാരണം തുടങ്ങും. ദേശാഭിമാനിക്ക്‌ സംഘപരിവാർ സ്വരം! സി.പി.എം. - ബി.ജെ.പി. രഹസ്യ അജണ്ട!

മിണ്ടാൻ പറ്റില്ല.

സംഘപരിവാറിന്റേത്‌ മതേതരമായ ദേശീയവീക്ഷണമാണെന്ന് പണ്ട്‌ ജമാ-അത്തെ-ഇസ്ലാമി ബുദ്ധിജീവിയായി അറിയപ്പെടുന്ന സി.ജാവേദ്‌ തുറന്നടിച്ചതും തുടർന്നുണ്ടായ ബഹളങ്ങളും ഓർത്തുപോകുന്നു.

Unknown said...

Vayujith, Congratulations for the boldness . Love Jihad is a reality and the out of proportion reactions from Muslim corners underline this .
Deepak

paarppidam said...

പ്രണയിക്കുന്ന സ്ത്രീക്കും പുരുഷനും മതത്തിന്റെ കെട്ടുപാടുകൾക്കിടയിൽ പെട്ട്‌ ശ്വാസം മുട്ടുന്നുവെങ്കിൽ അത്‌ സമൂഹത്തിന്റെ കുറ്റമാണ്‌.മനുഷ്യനെ പ്രണയിക്കുവാൻ അനുവദിക്കാത്തവനും പ്രണയത്തെ മാനവരാശി അഭ്മുഖീകരിക്കുന്ന മഹാവിപത്തായ തീവ്രവാദത്തിനായി ഉപയോഗിക്കുന്നവനും ഒരുപോലെ വെറുക്കപ്പെടേണ്ടവനാണ്‌.

മനസ്സിൽ പ്രണയം തോന്നാത്ത മനസ്സ്യൂകൊണ്ടെങ്കിലും പ്രാണയിക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർ മനുഷ്യനല്ലെന്ന് പറയേണ്ടിവരും.കിരാതമായ യുദ്ധതന്ത്രങ്ങൾകൊണ്ട്‌ ചരിത്രം ഏറ്റവും ക്രൂരനായി വിശേഷിപ്പിച്ച ഹിറ്റ്ലർ പോലും പ്രണയത്തിന്റെ മാസ്മരികഭാവങ്ങളിൽ അഭിരമിച്ചിരുന്നു.ഹിറ്റലർക്ക്‌ നിരവധിപ്രണയിനികൾ ഉണ്ടായിരുന്നതായി ചരിത്രം അടയാളപ്പെടുത്തുന്നു.

ഇന്നു കേരളത്തിൽ ഇസ്ലാം മതത്തിൽ പെട്ട ഒരു യുവതിയെ വിവാഹം കഴിച്ച്‌ സ്വതന്ത്രമായി ജീവിക്കുവാൻ അന്യസമുദായക്കാരായ എത്രപേർക്കു കഴിയും? (അതൊരിക്കലും ആ സമുദായത്തിന്റെ കുഴപ്പം ആണെന്ന് പറയുവാൻ പറ്റില്ല.എന്നാൽ ചിലരുടെ കടും പിടുത്തം ആണ്‌ മിസ്രവിവാഹങ്ങളെ അന്യവൽക്കരിക്കുന്നത്‌) വിവാഹം പോയിട്ടു ഒന്ന് പ്രണയിക്കുവാൻ പോലും കഴിയില്ല മാഷേ.

വാടാനപ്പള്ളിയിൽ ഓട്ടോഡ്രൈവർ ഉദയകുമാർ എന്ന ചെറുപ്പക്കാരൻ എന്തിനു കൊല്ലപ്പെട്ടൂ? ഇവിടത്തെ ബുദ്ധിജീവികളും ഊശാന്താടിക്കാരും അന്വേഷിച്ചുവോ അത്‌? കൊല്ലപ്പെട്ടവൻ ഭൂരിപക്ഷ സമുദായക്കാരൻ ആയതിനാൽ അതിൽ വലിയ സ്കോപ്പൊന്നും കണുന്നുണ്ടാവില്ല ഈകൂട്ടർ.

ഭൂരിപക്ഷ വർഗ്ഗീയതയെന്നും വിളിച്ചുകൂവി നടക്കുന്നവർ ഒരു നിമിഷം ഇത്തരം കാര്യങ്ങൾ കൂടെ അറിഞ്ഞിരിക്കുന്നത്‌ നന്നായിരിക്കും. ഉറക്കെവിളിച്ചുപറഞ്ഞില്ലേലും ഉള്ളിൽ എങ്കിലും ഉണ്ടാകട്ടെ..

::: അഹങ്കാരി ::: said...

പാര്‍പ്പിടം,

ഉദയകുമാ‍റിനെ പറ്റി വിശദമായി അറിയാന്‍ താത്പര്യമുണ്ട്. ഡീറ്റെയിത്സ് ലഭ്യമാണെങ്കില്‍ ദയവായി ലിങ്ക് തരാമോ?

അല്ലെങ്കില്‍ blog.ahamkaram@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ചാലും മതി

സ്നേഹപൂര്‍വ്വം
അഹങ്കാരി

പുലരി said...

സഹോദരാ
അവസാനം പവനാഴി ശവമായി.
കര്‍ണാടകയിലെ നരേന്ദ്രമോഡിയുടെ സ്വന്തം ട്രെയിനി സര്‍ക്കാരും ലവ് ജിഹാദിനെ
കയ്യോഴിഞ്ഞിരിക്കുന്നു.
ന്യുനപക്ഷ പ്രിണനം അല്ലാതെ മറ്റെന്തു?
സംഘപരിവാറിനും സമ്ഘി സര്‍ക്കാരിനും ജിഹാടികളോട് മമതയോ?
കുമ്മനം രാജശേഖരനും, കൃഷ്ണദാസും, ശശികല ടിച്ചറും രഹസ്യമാക്കി വെച്ചിരിക്കുന്ന ആയിരങ്ങളുടെ കണക്കുകള്‍ ഒരു പക്ഷെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ കണ്ടുകാണില്ല.
ഒരു സുഹ്ര്‍ത്തു പറഞ്ഞതാണ് ഇതിലെ ശരി.
കുമ്മനം രാജസേകത്രന്റെയും, നാരായ്നപനിക്കരുടെയും വിട്ടിലെ പെണ്ണുങ്ങള്‍ വെയലി ചാടുന്നുണ്ട്ങ്ങ്കില്‍
അതിനു കുറ്റം പറയേണ്ടത് വഴിയെ പോകുന്ന മേതരെയല്ല.വിട്ടിലെ പുരുഷ വേഷം കെട്ടിയവരെ ആണെന്ന് .

സ്വാഗതം പുലരിയിലേക്ക്.
പുലരി

വായുജിത് said...

പ്രിയ പുലരി സഹോദരാ ... എന്റെ ബ്ലോഗില്‍ സില്ജ യുടെ കാര്യം അല്ലല്ലോ പറഞ്ഞത് .. പതനം തിട്ട സംഭവത്തെ പറ്റി അല്ലെ .. അതാണല്ലോ ഈ വാര്‍ത്തകള്‍ക്ക് പ്രധാന കാരണമായത് . അതിന്റെ കാര്യം ഒന്നും തീരുമാനം ആയില്ലല്ലോ അല്ലെ .. എന്തായാലും നിങ്ങളൊക്കെ ഭരണകൂടത്തെയും പോലീസിനെയും കോടതിയെയും ഒക്കെ വിശ്വസിച്ചല്ലോ സമാധാനം ആയി ..

അപ്പൊ ഇനി പോലീസും കോടതിയും അംഗീകരിച്ച കാര്യങ്ങളല്ലേ താങ്കളെ പോലെ ഉള്ളവര്‍ പറയുള്ളൂ . അതായത് വ്യക്തമായും തെളിവുള്ള കാര്യങ്ങള്‍ . അല്ല അറിയാന്‍ വേണ്ടി ചോദിച്ചതാണേ ..

പിന്നെ വീട്ടില്‍ നിന്ന് ചാടുന്നതിനു മേത്തന്മാരെ കുറ്റം പറയേണ്ട കാര്യമുണ്ടോ എന്നാ ചോദ്യം .. അത് പോലെ തന്നെ ആണല്ലോ വീട്ടില്‍ നിന്ന് ചാടുന്നതിനു കാഫിരുകളെ വെട്ടിക്കൊല്ലുന്നതും .. എന്തെ .?? (ഇങ്ങനെ ഉള്ള നല്ല ചോദ്യങ്ങള്‍ ഒരു പാടുണ്ട് .. )
അതോ ഇനിയിപ്പോ പരാതിപ്പെടണ്ട വെട്ടികൊല്ലല്‍ മതിയെന്നാണോ പുലരീ ...

സ്വം said...
This comment has been removed by the author.
Unknown said...

I am NDF