Friday, December 25, 2009

പ്രത്യേക ഇനം‌‌ മതേതര മനുഷ്യസ് നേഹികള്‍ ...

ശൈശവദശയില്‍ ആണെന്നൊക്കെ പറഞ്ഞു കേള്‍‌‌‌‌ക്കുന്നുണ്ടെങ്കിലും‌‌‌‌ ഇപ്പോള്‍‌‌‌‌ത്തന്നെ മലയാള ബ്ലോഗ്‌ വിവിധ തരത്തില്‍ ഉള്ള വിഷയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കഥ, കവിത, സാഹിത്യം, സാങ്കേതികം, വിദ്യാഭ്യാസം, വൈജ്ഞാനികം, മതം, യുക്തിവാദം, രാഷ്ട്രീയം ... എന്നു വേണ്ട ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിച്ചു നില്‍ക്കുകയാണ് ഇന്ന് ബൂലോകം. ഈ ശാഖകളില്‍, ഒരു പക്ഷേ ഇന്ന് ഏറ്റവുമധികം‌‌ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് യുക്തിവാദം. വിവിധ യുക്തിവാദികള്‍ ബൂലോകത്ത് തങ്ങളുടേതായ ഒരു ശൈലി തന്നെ നിര്‍മ്മിച്ച്‌ കഴിഞ്ഞിട്ടുണ്ട്. ഇവരിലാരുടെയെങ്കിലും‌‌‌‌ ശൈലിയെയോ പ്രത്യയ ശാസ്ത്രത്തെയോ എതിര്‍ക്കുക എന്നതോ പിന്തുണ കൊടുക്കുക എന്നതോ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. മറിച്ച് ഈ അടുത്ത കാലത്ത് ബൂലോകത്തും മറ്റു സോഷ്യല്‍ കൂട്ടായ്മകളിലും കണ്ടു വരുന്ന ചില പ്രത്യേക തരം പ്രതി('ആ')ഭാസങ്ങളെ കുറിച്ചാണ് ഈ പോസ്റ്റ്‌ .

ആദ്യമായി പുതിയ ഇനം മതേതര മനുഷ്യസ്നേഹികളെ പറ്റി തന്നെ ആകട്ടെ . അറിയപ്പെടുന്ന യുക്തിവാദികളുടെ പോസ്റ്റുകള്‍ ബ്ലോഗിന്റെ വശങ്ങളില്‍ കൊടുത്താണ് ഇവരുടെ രംഗ പ്രവേശം. പിന്നീട് ഈ യുക്തിവാദികളുടെ കമന്റ് ബോക്സില്‍‌‌‌‌ ചെറുതായി ഐക്യദാര്‍‌‌ഢ്യകമന്റുകളും‌‌ ഇട്ടു തുടങ്ങും‌‌‌‌‌‌. പിന്നീട് ചില യുക്തിവാദ ബ്ലോഗുകളില്‍ മതത്തിന്റെയും മത വിശ്വാസങ്ങളുടെയും കപടതയെ പറ്റിയൊക്കെ ചെറുതായി സൂചിപ്പിച്ചുകൊണ്ട് കമന്റിടുന്നു.

പക്ഷേ ഇത് എല്ലാ യുക്തിവാദികളുടെ പോസ്റ്റിലും തുടരും എന്ന് കരുതിയാല്‍ വായനക്കാര്‍ക്ക് തെറ്റി.

ചില മതങ്ങളെ പറ്റി പറയുന്ന ബ്ലോഗുകളില്‍ മാത്രമേ കമന്റ് ഇടുകയുള്ളൂ. അതിനിടയില്‍ ചെറുതായി സ്വന്തം പോസ്റ്റുകള്‍ ആരംഭിക്കുകയും ചെയ്യും. അതിലാകട്ടെ ഇവിടുത്തെ ഒരു പ്രത്യേക മത സമൂഹത്തിന്റെ ആരാധനാലയങ്ങളെയും അവരുടെ ആചാരങ്ങളെയും 'മാത്രം‌‌' താറടിച്ചു കാണിക്കുക, അവരുടെ ആരാധനാലയങ്ങളില്‍ പോകുന്നവരിലൂടെ ഫാസിസം അതിന്റെ ഉന്മൂലന ശ്രമങ്ങള്‍ തുടങ്ങുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കലാപരിപാടികള്‍‌‌ ആരം‌‌ഭിക്കും‌‌‌‌‌‌. അത് മാത്രമല്ല ഈ വിഭാഗത്തിന്റെ വിശ്വാസങ്ങളെ നിശിതമായി പരിഹസിക്കുന്ന പോസ്റ്റുകളില്‍‌‌ ചെന്ന് കൈ കൊട്ടി ചിരിച്ചു അവരോടു താദാത്മ്യം പ്രാപിച്ചു നിര്‍വൃതി അടയും. അതേ ബ്ലോഗില്‍‌‌ അതേ ബ്ലോഗര്‍‌‌ തന്നെ ഒരു 'പ്രത്യേക മത'ത്തെയോ ആ മതത്തിന്റെ ചില വിശ്വാസികള്‍‌‌ ചെയ്യുന്ന കൊള്ളരുതായ്മകളേയോ ഒന്ന് വിമര്‍‌‌ശിച്ചാല്‍‌‌ സം‌‌ഘപരിവാര്‍‌‌ ചാരന്‍‌‌ എന്ന ഫലകം‌‌ താല്ക്കാലികമായി ആ ബ്ലോഗറുടെ നെറ്റിയില്‍‌‌ നിക്ഷേപിക്കാനും‌‌ ഈ മനുഷ്യസ്നേഹികള്‍‌‌ മടിക്കാറില്ല.

മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു മതേതര മനുഷ്യ സ്നേഹ യുക്തിവാദി ചമയാനുള്ള എല്ലാ ശ്രമങ്ങളും ഈ വിദ്വാന്മാര്‍ നടത്തും . താമസിയാതെ ബൂലോകത്തെ ആസ്ഥാന യുക്തിവാദികള്‍ ഇവരെഴുതുന്ന പോസ്റ്റുകളില്‍ കമ്മന്റിട്ട് തുടങ്ങുകയും തങ്ങളില്‍ ഒരാളായി ഇവരെ ഗണിക്കുകയും ചെയ്തു തുടങ്ങുകയും‌‌ ചെയ്യും‌‌.

പക്ഷെ നീല കുറുക്കന്‍ അറിയാതെ കൂവിപ്പോകുന്ന പഞ്ചതന്ത്രം കഥയെ അര്‍ത്ഥവത്താക്കുന്ന വിധത്തില്‍ തുടര്‍ന്ന് വരുന്ന പോസ്റ്റുകള്‍ എല്ലാം തീവ്രവാദത്തെയും തീവ്രവാദികളെയും ന്യായീകരിക്കുന്ന വിധത്തില്‍ ആകുമ്പോള്‍ ആണ് , നമ്മുടെ പഴയ യുക്തിവാദികള്‍ ഈ നീലകുറുക്കന്മാരെ തിരിച്ചറിയുന്നതും‌‌ ചിലരൊക്കെ പുറങ്കാലുകൊണ്ട് തൊഴിച്ചെറിയുന്നതും‌‌‌‌‌‌‌‌.

ജാമിയ മിലിയയിലെ ഏറ്റുമുട്ടല്‍‌‌ വ്യാജമായിരുന്നെന്നും‌‌, പാര്‍‌‌‌‌ലമെന്റ് ആക്രമണം‌‌ സം‌‌ഘപരിവാര്‍‌‌ അജണ്ടയായിരുന്നെന്നും‌‌, അഫ്സല്‍‌‌ ഗുരു പച്ചവെള്ളം‌‌ ചവച്ചു കുടിക്കുന്ന പാവമായിരുന്നുവെന്നും‌‌ മുംബൈ ആക്രമണം സം‌‌ഘപരിവാറും‌‌ മൊസാദും‌‌ ചേര്‍‌‌ന്നു ചെയ്തതാണെന്നും‌‌‌‌‌‌, കാര്‍‌‌ഗില്‍‌‌ യുദ്ധത്തില്‍‌‌ ശരിക്കും‌‌ കടന്നു കയറിയത് ഇന്ഡ്യയാണോ എന്നൊക്കെ സം‌‌ശയിച്ചുകൊണ്ട് ചില പാകിസ്താന്‍ പത്രങ്ങളിലെ വാര്‍ത്തകള്‍ കൊടുത്തു തുടങ്ങുമ്പോള്‍ ആണ് ബാക്കിയുള്ള മതേതരര്‍ക്കും അല്ലറ ചില്ലറ സംശയങ്ങള്‍ ഉണ്ടായി തുടങ്ങുന്നത് .എങ്കിലും സഹോദരന്‍‌‌ ചത്താലും‌‌ നാത്തൂന്റെ കണ്ണീരുകാണണം‌‌ എന്നതു പോലെ പരിവാറിനെയും‌‌ തെറി പറയുന്നുണ്ടല്ലോ എന്നുള്ള സമാധാനത്തില്‍ അവരില്‍‌‌ ചിലരൊക്കെ മിണ്ടാതെ ഇരുന്നെന്നും‌‌ വരും‌‌.

പക്ഷെ 'സ'വര്‍ണ്ണ ഹിന്ദുത്വ പരിവാരങ്ങളെയൊക്കെ കണക്കിന് പരിഹസിച്ചു വന്നിരുന്ന ഒരു ബ്ലോഗര്‍‌‌ ഈ അടുത്ത സമയത്ത് എഴുതിയ പോസ്റ്റുകള്‍ ഈ നീല കുറുക്കന്മാരെ സകല ശക്തിയുമെടുത്തു കൂവാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു . അതിനോടൊപ്പം മറ്റൊരു യുക്തിവാദിയുടെ ബ്ലോഗില്‍ കേരളത്തിലെ ഒരേയൊരു "സത്യസന്ധ മതേതര പരിസ്ഥിതി പത്രത്തിന്റെ" കാപട്യം ചൂണ്ടി കാണിച്ചു കൊണ്ട് ഒരു പോസ്റ്റു‍ കൂടി വന്നപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും കുറുക്കന്മാരുടെ ദേഹത്തെ നീല നിറം അപ്രത്യക്ഷം ആകുന്ന കാഴ്ച ആണ് കാണാന്‍ കഴിഞ്ഞത് .

ഇനി മറ്റൊരു കൂട്ടര്‍. കേരളത്തില്‍‌‌ ഇതു വരെ ക്ലച്ചു പിടിക്കാതിരുന്ന, ഹിന്ദുവിനെ ജാതി പറഞ്ഞ് തമ്മില്‍‌‌ത്തല്ലിക്കുക എന്ന തന്ത്രമാണ് ഇവര്‍‌‌ പരീക്ഷിച്ചു നോക്കുന്നത്. ഹിന്ദുവല്ലാത്തതുകൊണ്ടുള്ള നുഴഞ്ഞു കയറാനുണ്ടാകുന്ന പരിമിതികളെ മറി കടക്കാന്‍‌‌ ദളിതസ്നേഹമാണ് ഇവര്‍‌‌ മറയായി ഉപയോഗിക്കുന്നത്. ചിലപ്പോഴൊക്കെ ബുദ്ധമതസ്നേഹവും‌‌ കാണിക്കും‌‌.(ഒരു കാര്യം ആദ്യമേ തന്നെ പറയട്ടെ .. സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവര്‍ ബൂലോകത്തും സമൂഹത്തിലും ഉണ്ട് .അവര്‍ മുഖം മൂടികള്‍ അണിയുന്നില്ല . കാരണം അവരുടെ ലക്‌ഷ്യം ദളിതന്റെ ഉയര്‍ച്ചയാണ്. അവര്‍‌‌ക്കിടയില്‍‌‌ നുഴഞ്ഞു കയറാന്‍‌‌ ശ്രമിക്കുന്നവരെക്കുറിച്ചാണ് ഇവിടെ പ്രതിപാദ്യം‌‌‌‌‌‌‌‌.)

ഇവരുടെയും തുടക്കം നമ്മുടെ മേല്പറഞ്ഞ ബുദ്ധിജീവികളോട് സമാനമായ രീതിയില്‍ ആണ് . ഒരു വ്യത്യാസം എവിടെ കമ്മന്റ് ഇട്ടാലും 'സവര്‍ണ്ണ' എന്ന പദം എല്ലായിടത്തും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കും (സവര്‍‌‌ണ്ണഹിന്ദുക്കളും‌‌ പിന്നെ 'അവര്‍‌‌ണ്ണന്മാരും‌‌ എന്റെ മത'ക്കാരും‌‌ എന്ന ശൈലി).അത് പോലെ തന്നെ താന്‍ ഒരു ദളിതനാണ് എന്ന ബോധം മറ്റുള്ളവരില്‍ ഉണ്ടാക്കുകയും ചെയ്യും. ആദ്യമൊന്നും ഈ കുറുക്കന്‍ മാരെ തിരിച്ചറിയുക എളുപ്പമല്ല . പക്ഷെ പ്രകടമായ മാറ്റം വരുന്നത് ചില രാജ്യദ്രോഹികളെയും മതതീവ്രവാദികളെയും വിമര്‍ശിക്കുന്ന ബ്ലോഗുകളില്‍ കമ്മന്റ് ഇടുമ്പോളാണ്.. ഇത്രയും നാള്‍ താനും കൂടി കൂട്ട് ചേര്‍ന്ന് ബലേ ഭേഷ് വിളിച്ചതും എല്ലാം ഒറ്റ ദിവസം കൊണ്ട് ഇവര്‍ മറക്കും. ചിലരെ ഒന്നും ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിക്കുകയുമില്ല . അത് മാത്രമല്ല അയല്‍ രാജ്യത്തോടുള്ള അദമ്യമായ സ്നേഹവും മത മൌലിക വാദ ആഭിമുഖ്യവും അറിയാതെ പുറത്തു വരിക കൂടി ചെയ്യും . (പാകിസ്താന്‍ സ്നേഹമുള്ള ദളിതരെ ആദ്യമായിട്ടാണ് കാണുന്നത്. ഈയിടെയായി ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ കൂട്ടായ്മകളില്‍ ഇവരുടെ ശക്തമായ സാന്നിധ്യം ഉണ്ട്.) അവസാനം ചില പത്രങ്ങള്‍ക്കു വേണ്ടിയും ചില പ്രത്യേക ആശയങ്ങള്‍ക്ക് വേണ്ടിയും ശക്തിയുക്തം വാദിക്കുന്നതോട് കൂടി ഇവരുടെ അവശേഷിക്കുന്ന നീല നിറവും പൂര്‍ണ്ണമായി അപ്രത്യക്ഷമാകും .

യഥാര്‍ത്ഥത്തില്‍ ബൂലോകത്തിനു പുറത്തു നടക്കുന്ന ശക്തമായ മതമൌലികവാദ അജന്‍ഡയുടെ അനുരണനങ്ങള്‍ മാത്രമാണ് ഇതൊക്കെ എന്ന് മനസ്സിലാക്കണം‌‌‌‌.

"മാധ്യമത്തില്‍" സ്ഥിരമായി ലേഖനങ്ങള്‍ എഴുതാറുള്ള ഒരു വിദഗ്ധ കുറ്റാന്വേഷകന്‍ ഇവരില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു . മുംബൈ ആക്രമണം" മൊസാദ് യാങ്കി ഹിന്ദുത്വ അച്ചുതണ്ടിന്റെ " പരിപാടി ആയിരുന്നു എന്ന് വീട്ടിലിരുന്നു കണ്ടു പിടിച്ചു കളഞ്ഞു ഇദ്ദേഹം. ബിസ്മി ചൊല്ലി കഴുത്ത് അറക്കുന്നതിന്റെ ശാസ്ത്രീയത മറ്റൊരു ലേഖനത്തിലൂടെ ഉദ്ഘോഷിക്കാനും അദ്ദേഹം മറന്നില്ല. ഇതൊന്നും പോരാഞ്ഞു കളമശ്ശേരി ബസ് കത്തിക്കലിനു പീക്കിരി പിള്ളാരുടെ ബസ് കത്തിക്കലിന്റെ വില കൊടുത്തു കൊണ്ട് ചിലര്‍‌‌ക്കൊക്കെ സൈദ്ധാന്തിക പിന്തുണ നല്‍കാനും ഈ സകല കലാ വല്ലഭന്‍ സമയം കണ്ടെത്തി .കാശ്മീരില്‍ ഇന്ത്യ വഞ്ചനയും മനുഷ്യാവകാശ ലംഘനവും നടത്തുന്നു എന്ന മതമൌലിക തിയറിക്കു പുതിയ ഭാഷ്യം ചമച്ചു കൊണ്ട് കിട്ടുന്ന എച്ചിലിനോടു പ്രതിബദ്ധത കാട്ടാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഒരു മനുഷ്യാവകാശ(?) സംഘടനയുടെ കേരള ഘടകം അധ്യക്ഷന്‍ ആണു ഇദ്ദേഹം എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ബൂലോകത്തിലായാലും പുറത്തായാലും ദളിത സ്നേഹ മുഖംമൂടിയിട്ട മതമൌലിക വാദികള്‍ പൊതുവായി പിന്തുടരുന്ന ഒരു കാര്യം ഇന്ത്യാ വിരുദ്ധത ആണ്. ഭീകരവാദത്തിന്റെ പേരില്‍‌‌ പിടിയിലാകുന്നവര്‍‌‌ക്ക് വേണ്ടി മനുഷ്യാവകാശമുറവിളിയുമായി രം‌‌ഗത്തെത്തുന്ന ചില 'മുഖം‌‌മൂടി' സം‌‌ഘടനകളുടെ (കവര്‍‌‌ ഓര്‍‌‌ഗനൈസേഷന്‍‌‌സ്) പൊതുവായ പ്രവര്‍‌‌ത്തനശൈലി ഇതാണ്.

രാജ്യത്തുണ്ടാകുന്ന സ്ഫോടനങ്ങളില്‍‌‌ സുരക്ഷാ ഏജന്‍‌‌സികള്‍‌‌ നടപടി തുടങ്ങിയാലുടനേ സമുദായ പീഢനമെന്നും‌‌ പിടിക്കപ്പെട്ടവര്‍‌‌ നിരപരാധികളാണെന്നും‌‌ പ്രചരിപ്പിച്ച് ആശയക്കുഴപ്പം‌‌ സൃഷ്ടിക്കുക, രാജ്യത്തെ എല്ലാ കുറ്റാന്വേഷണ ഏജന്‍സികളെയും നീതിന്യായ കോടതികളേയും‌‌‌‌ സംശയ ദൃഷ്ടിയില്‍ നിര്‍ത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നിവ, മുംബൈ ആക്രമണത്തിനു പിന്നില്‍ സംഘ പരിവാര്‍-മൊസാദ്, ആക്രമണത്തില്‍‌‌ കൊല്ലപ്പെട്ട കര്‍‌‌ക്കരെയെ ഐബി പിന്തുടര്‍‌‌ന്നിരുന്നു, കാര്‍ഗില്‍ ആക്രമണം സംഘപരിവാര്‍, ജാമിയ മിലിയയില്‍ ഒരേ സമയം മോഹന്‍ ചന്ദ് ശര്‍മയെയും പാവം തീവ്രവാദി കുട്ടികളെയും വെടിവെച്ചു കൊന്നത് പോലീസ് തന്നെ, പാര്‍ലിമെന്റ് ആക്രമിച്ചത് സംഘ പരിവാര്‍, പാവപ്പെട്ട മുസ്ലീം‌‌ യുവാക്കളെ കാഷ്മീരിലെക്കു റിക്രൂട്ട് ചെയ്ത് അവരെ വെടി വെച്ചു കൊല്ലുന്നത് ഇന്റലിജന്‍‌‌സ് ബ്യൂറോ, തടിയില്ലാത്ത നസീറിനു പിന്നിലും സംഘ പരിവാര്‍, തുടങ്ങി ചിരിക്കാന്‍ വക നല്‍കുന്ന ഒട്ടേറെ തിയറികളും ഇവരുടേതായി പുറത്ത് വരുന്നുണ്ട്.


ആട്ടിന്‍ തോലണിഞ്ഞു ദളിത സ്നേഹം കാണിക്കുന്ന മതമൌലികവാദികള്‍ ഒരു സമൂഹത്തെ അല്ല ലക്‌ഷ്യം വെക്കുന്നത് മറിച്ച് ഒരു രാഷ്ട്രത്തെ ആണ് . ഇന്ത്യയിലെ എല്ലാ അന്വേഷണ ഏജന്‍സികളെയും താറടിച്ചു കാണിച്ചു കൊണ്ട് പാകിസ്ഥാനിലെ ചില മൌലിക വാദികളുടെ അജന്‍ഡ മുഖമുദ്രയാക്കി സ്വരാജ്യത്തെ ഒറ്റു കൊടുക്കാന്‍ പേന ഉന്തുന്ന ഇവര്‍ക്ക് വ്യക്തമായ ലക്‌ഷ്യം ഉണ്ട് .അത് ദളിതന്റെ ഉന്നമനം അല്ല , മനുഷ്യാവകാശത്തിന്റെ സംരക്ഷണം അല്ല , മതങ്ങളെ പിന്തള്ളി മനുഷ്യനെ കാണുന്ന യുക്തിവാദവുമല്ല മറിച്ച് " മതം ഭരണം നടത്തുന്ന രാഷ്ട്രം" എന്ന ലക്‌ഷ്യം ആണത്

15 comments:

വായുജിത് said...

ആട്ടിന്‍ തോലണിഞ്ഞു ദളിത സ്നേഹം കാണിക്കുന്ന മതമൌലികവാദികള്‍ ഒരു സമൂഹത്തെ അല്ല ലക്‌ഷ്യം വെക്കുന്നത് മറിച്ച് ഒരു രാഷ്ട്രത്തെ ആണ് . ഇന്ത്യയിലെ എല്ലാ അന്വേഷണ ഏജന്‍സികളെയും താറടിച്ചു കാണിച്ചു കൊണ്ട് പാകിസ്ഥാനിലെ ചില മൌലിക വാദികളുടെ അജന്‍ഡ മുഖമുദ്രയാക്കി സ്വരാജ്യത്തെ ഒറ്റു കൊടുക്കാന്‍ പേന ഉന്തുന്ന ഇവര്‍ക്ക് വ്യക്തമായ ലക്‌ഷ്യം ഉണ്ട് .അത് ദളിതന്റെ ഉന്നമനം അല്ല , മനുഷ്യാവകാശത്തിന്റെ സംരക്ഷണം അല്ല , മതങ്ങളെ പിന്തള്ളി മനുഷ്യനെ കാണുന്ന യുക്തിവാദവുമല്ല മറിച്ച് " മതം ഭരണം നടത്തുന്ന രാഷ്ട്രം" എന്ന ലക്‌ഷ്യം ആണത്

സത said...

നമ്മുടെ നാട്ടില്‍ മതേതരത്തിന്റെ മുഖം മൂടി ധരിക്കുന്നവര്‍ എല്ലാവരും തന്നെ മതമൌലികവാദികള്‍ ആണെന്നത് വെറും പരമാര്ധം! ബ്ലോഗില്‍ അവര്‍ സെക്കുലര്‍ രാഷ്ട്രീയം പോലുള്ള പേരുകളും മറ്റും ആണ് മിക്കവാറും സ്വീകരിക്കുന്നത്!! ആ മതേതരത്വത്തിന്റെ 916 പരിശുദ്ധി ചില അവസരങ്ങളില്‍ പുറത്തു വരികയും ചെയ്യും.. പക്ഷെ അതിനേക്കാള്‍ രസകരം, രാഷ്ട്രീയത്തിന്റെ വളര്‍ത്തു പുത്രന്മാര്‍ മതമൌലികവാദികളെ 'രക്ഷിക്കാന്‍' അവലംബിക്കുന്ന യുക്തികള്‍ കണ്ടാല്‍ പെറ്റതള്ള സഹിക്കൂലാ ...

മതമൌലികവാദികളും രാഷ്ട്രീയക്കാരും നിത്യവും കൂട്ടബലാല്‍സംഗം ചെയ്യുന്ന പദമായി മതേതരത്വം മാറിയത് നാടിന്റെ ദുരവസ്ഥ വെളിപ്പെടുത്തുന്നു..

Anonymous said...

ശത്രുവിനെ, ഇവന്‍‌‌‌‌ നമ്മിലൊരുവന്‍‌‌ തന്നെയാണോ എന്നു സം‌‌ശയിപ്പിച്ച് അവന്റെ പ്രതിരോധ സമയത്തെ(രെസ്പോണ്‍‌‌സ് ടൈം‌‌) മന്ദീഭവിക്കുക, അവരുടെ ആത്മാഭിമാനം‌‌ നശിപ്പിക്കുക, അവരിലൊരാളായി നടിച്ച് കടന്നുകയറി ഭിന്നിപ്പിച്ച് ദുര്‍‌‌ബലരാക്കുക, നേരിട്ട് നിരീക്ഷിക്കാന്‍‌‌‌‌‌‌ കഴിയാത്ത ആക്രമണലക്ഷ്യങ്ങള്‍‌‌ നുഴഞ്ഞുകയറി മാര്‍‌‌ക്ക് ചെയ്യുക തുടങ്ങിയ യുദ്ധ തന്ത്രങ്ങള്‍‌‌‌‌ക്ക് എല്ലാം‌‌ കൂടി വിശുദ്ധ തന്ത്രഗ്രന്ഥത്തില്‍‌‌ പറഞ്ഞിരിക്കുന്ന ഒറ്റമൂലിയാണ് തക്കിയ(Taqiyya). പന്നന്മാരിതും‌‌ പ്രയോഗിച്ച് തുടങ്ങിയിട്ട് കാലം‌‌ കുറേയായി. സൂക്ഷിച്ചോ.

Anonymous said...

'ആട്ടിന്‍ തോലണിഞ്ഞു ദളിത സ്നേഹം കാണിക്കുന്ന മതമൌലികവാദികള്‍' എന്നുദ്ദേശിച്ചത് സത്യാന്വേഷി, ജോക്കര്‍ എന്ന പോലോക്കെയുള്ള പേരില്‍ ബ്ലോഗുന്ന ചിലരെപ്പോലുള്ളവരെയാണോ?

അപ്പൂട്ടന്‍ said...

വായുജിത്‌,
താങ്കളുടെ ചായ്‌വ്‌ അറിയാവുന്നതിനാൽ സംഘപരിവാർ കുറ്റാരോപണഭാഗം അത്ര കാര്യമായെടുക്കുന്നില്ല. എതിരാളികളെ ഒതുക്കാനോ ഉന്മൂലനം ചെയ്യാനോ അത്തരം അജണ്ടകൾ പ്രാദേശികതലത്തിലെങ്കിലും ഉണ്ട്‌. (അത്‌ സംഘപരിവാറിന്റെ മാത്രം പ്രശ്നമല്ലെന്നു കൂടി പറയട്ടെ, ഭരണം കയ്യിലുള്ളപ്പോൾ പലരും ഇത്തരം അജണ്ടകൾ നടപ്പാക്കിയിട്ടുണ്ട്‌). അത്ര പരിശുദ്ധമായൊരു സംഘടനയൊന്നുമല്ല ബിജെപിയും ആർഎസ്‌എസും അടങ്ങുന്ന സംഘം.

ബാക്കി പറഞ്ഞതിൽ ശരിയുണ്ട്‌. സ്വന്തം നിലപാടിലുപരി ശത്രുവിന്റെ നിലപാടുകളെ ശ്രദ്ധിക്കുന്ന പരിപാടി സ്വന്തമായൊരു ആശയമില്ലായ്‌മയാണ്‌ കാണിക്കുന്നത്‌. ഇത്തരക്കാർക്ക്‌ ഒരു പരിഹാരം മുന്നോട്ടുവെയ്ക്കാനുണ്ടാവില്ല. എന്തിനേയും ഏതിനേയും എതിർക്കുന്ന, അത്തരം എതിർപ്പുകൾ മാത്രം എഴുതിക്കൂട്ടുന്ന ഇവർ പ്രതിരോധത്തിലേയ്ക്ക്‌ വീഴുമ്പോഴാണ്‌ അവരുടെ ആദർശരാഹിത്യം അറിയുന്നത്‌. സ്വാഭാവികമായും പ്രതികരണം രൂക്ഷമാകുകയും ചെയ്യും. അതും കാണാം.
അതിലുമേറെ ആശങ്കപ്പെടുത്തുന്ന കാര്യം ഭരണഘടനയിൽ പോലും വിശ്വാസമില്ലാത്തവിധം ഇവർ ചിലപ്പോൾ പ്രതികരിക്കാറുണ്ട്‌ എന്നതാണ്‌.

വായുജിത് said...

പ്രിയ അപ്പൂട്ടന്‍ കമ്മന്റിനു ആദ്യം തന്നെ നന്ദി ..എന്റെ പരിവാര്‍ ചായ്‌വ് പരസ്യമാണല്ലോ . രാഷ്ട്രീയം ആയി താങ്കള്‍ പറഞ്ഞത് സാധാരണം ആണെന്ന് ഞാനും സമ്മതിക്കുന്നു . പക്ഷെ അതൊരു സംഘടനയ്ക്കെതിരെ എന്നതില്‍ ഉപരി രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ ആകുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അല്ലെ .. രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികളും കമ്മീഷനുകളും (കാര്‍ക്കരെയും ,ലിബര്‍ഹാനും, ശ്രീകൃഷ്ണയും ഒഴിച്ച് ) കള്ളത്തരം പറയുന്നു എന്ന് പ്രചരിപ്പിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് എല്ലാവരുടെയും കടമ ആണ് . മുംബൈ ആക്രമണത്തെ പറ്റി ഉള്ള പോസ്റ്റ്‌ കണ്ടു കാണുമല്ലോ ..
സംഘ പരിവാറിനെ എതിര്‍ക്കുന്നത് കൊണ്ടു മാത്രം എതിര്‍ക്കപ്പെടെണ്ടതിനെതിരെ മിണ്ടാതിരിക്കുന്നത് ശരിയാണോ .

അപ്പൂട്ടന്‍ said...

വായുജിത്‌,
താങ്കൾ പരിവാർ ചായ്‌വുള്ളയാളാണെന്നു പറഞ്ഞത്‌ പരിവാറിനെ കുറ്റം പറയുന്നു എന്ന രീതിയിൽ ഉള്ള വാചകങ്ങൾ അതിന്റെ നിലയിൽ തന്നെ കാണുന്നു എന്നുപറയാൻ മാത്രമാണ്‌. താങ്കളുടെ ചായ്‌വുകൾ എനിക്ക്‌ പ്രശ്നമല്ലെന്ന് അറിയിക്കട്ടെ. എഴുതുന്ന വിഷയം ആണ്‌ എന്റെ കമന്റിന്‌ ഞാൻ സാധാരണയായി ആധാരമാക്കാറ്‌.
പേരെടുത്തു പറയുന്നില്ലെങ്കിലും ആരൊക്കെയാണ്‌ പരാമർശിക്കപ്പെടുന്നത്‌ എന്ന് എനിക്ക്‌ മനസിലാക്കാനാവും. മുൻപൊക്കെ അവരുടെ ബ്ലോഗുകൾ വായിക്കാറുണ്ടായിരുന്നു. ഇപ്പോൾ അത്ര താൽപര്യം കാണിക്കാറില്ല, ഒരു പരിധി വരെ താങ്കൾ പറഞ്ഞതും എന്റെ മുൻകമന്റിൽ ഉള്ള കാര്യങ്ങളുമാണ്‌ കാരണം.ആശയപരമായി ഇവർക്ക്‌ പ്രത്യേകിച്ചൊന്നും, ഗുണപരമായി, കൂട്ടിച്ചേർക്കാനാവില്ലെന്ന് മനസിലാക്കിയപ്പോൾ പൂർണ്ണമായും നിർത്തി.

കാക്കര - kaakkara said...

ok

Anonymous said...

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളല്ല നല്ല കൂടിയ ഇനം ഇഴ ജന്തുക്കള്‍ എന്നു പറയണം. ചെന്നായ്ക്കളെ പോലെ രാത്രിയിലല്ല പുല്ലിലെ പാമ്പിനെ പോലെ പച്ചപ്പാവമായി നല്ല പകല്‍ വെളിച്ചത്തില്‍ തന്നെയാണിവന്റെയൊക്കെ സഞ്ചാരം.വിഘടനവാദത്തിന്റെ വിഷം വമിക്കുന്ന ഇവന്റെയൊക്കെ ഉച്ഛാസവായുവിനെപ്പോലും ശ്രദ്ധിക്കണം തരംകിട്ടിയാല്‍ ഏതു യുക്തിയുടെ ബൂട്സിട്ടവന്റേയും കണങ്കാലിനു മീതെ ഇവറ്റ ഉയര്‍ന്നു കൊത്തും.

നിസ്സഹായന്‍ said...

യഥാര്‍ത്ഥ യുക്തിവാദികള്‍ ആട്ടിന്‍ തോലണിഞ്ഞ ദളിതു സ്നേഹികളെയും നീലക്കുറുക്കന്മാരായ യുക്തിവാദികളെയും തിരിച്ചറിയുന്നുണ്ട്. യുക്തിവാദികളുടെ പിന്തുണ കിട്ടാതെ വരുമ്പോള്‍ ഇക്കൂട്ടര്‍ പതിയെ പിന്‍വാങ്ങുകകയും ചെയ്യും. പിന്നെ പരമതത്തെ അക്രമിക്കാന്‍ യുക്തിവാദികളെ താല്‍ക്കാലികമായി പിന്തുണക്കുന്ന പരിപാടി എല്ലാ മതവിഭാഗക്കാരും ചെയ്തു പോരുന്നുണ്ട്. പിന്നെ യുക്തിവാദികള്‍ക്ക് നിക്ഷിപ്ത താല്പര്യങ്ങളൊന്നുമില്ല.

വായുജിത് said...

നന്ദി. നിസ്സഹായന്‍ .. തിരിച്ചറിയുന്നു എന്നറിഞ്ഞതില്‍ സന്തോഷം .

പരമതങ്ങളെ കുറ്റം പറയുമ്പോള്‍ യുക്തിവാദികളോട് കൈകോര്‍ക്കാറുണ്ട് മറ്റുള്ളവരും എന്നത് ഞാനും സമ്മതിക്കുന്നു. പക്ഷെ ഒരു ചെറിയ വ്യത്യാസം അവരാരും കുറ്റം ആരോപിക്കപ്പെട്ട മതത്തില്‍ ഒരാളായി അഭിനയിക്കാറില്ല..

അരുണ്‍ said...

നീലക്കുറുക്കന്‍ എന്ന വിളിപ്പേര്‍ നന്നായി.

പക്ഷേ നീലക്കുറുക്കന്മാര്‍ തന്നെ പലവിധമുണ്ടല്ലൊ ,
നീലം മുങ്ങിയ ചുവന്ന കുറുക്കന്‍,
നീലം പുരട്ടിയ പച്ചക്കുറുക്കന്‍,
നീലം പൂശിയ കാവിക്കുറുക്കന്‍ എന്നിങ്ങനെ !

അതില്‍ നീലം പുരട്ടിയ പച്ചക്കുറുക്കനെയാണ് താങ്കള്‍ ഉന്നം വെയ്ക്കുന്നത് എന്നും മനസ്സിലായി.

സത്യത്തില്‍ സി.കെ ലത്തീഫിനെയും സതയെയും ചിത്രകാരനെയും ജബ്ബാര്‍ മാഷെയും എനിക്ക് അസാധ്യ ബഹുമാനമാണ്. കാരണം അവര്‍ പറയാനുള്ളത് നേരെ പറയുന്നു. ഒരുതരം സത്യസന്ധത.

എന്നാല്‍ ഈ നീലക്കുറുക്കന്മാര്‍ ആരാണ് ? ഇവരുടെ ആദര്‍ശം എന്താണ് എന്നൊക്കെ മനസ്സിലാക്കാന്‍ ഒരു പാട് സമയം നമ്മള്‍ മെനക്കെടണം. ഇതിനിടയില്‍ ഇവരെ തെറ്റിദ്ധരിച്ച് ഇവര്‍ക്ക് അനുകൂലമായി നമ്മള്‍ ചില കമന്റുകളും ഇട്ടിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്.

അരുണ്‍ said...

പലപ്പൊഴും ബ്ലോഗിന്റെ അനോണിത്തം മുതലെടുത്ത് എന്തുപേരു വേണമെങ്കിലും സ്വീകരിക്കാനും ഇവര്‍ക്ക് മടിയില്ല. അമ്മേടെ നായരുടെ പോസ്റ്റിലാണെന്ന് തോന്നുന്നു, ചിത്രകാരന്‍ ഇക്കൂട്ടരെ കൊച്ചാക്കി ഒരു കമന്റ് ഇട്ടിട്ടുള്ളത്.

പേരില്ല said...

"യഥാര്‍ത്ഥ യുക്തിവാദികള്‍ ആട്ടിന്‍ തോലണിഞ്ഞ ദളിതു സ്നേഹികളെയും നീലക്കുറുക്കന്മാരായ യുക്തിവാദികളെയും തിരിച്ചറിയുന്നുണ്ട്."

അതെന്തായാലും‌‌ നന്നായി. ബ്ലോഗിലിപ്പോള്‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ യുക്തിവാദികളുടെ കളിയാണ്. യഥാര്‍‌‌ത്ഥയുക്തിവാദി, ഡൂപ്ലിക്കേറ്റ് യുക്തിവാദി, പച്ച യുക്തിവാദി, മഞ്ഞ യുക്തിവാദി, ക്രിസ്ത്യാനി യുക്തിവാദി, നായര്‍‌‌ യുക്തിവാദി, ദളിതയുക്തിവാദി, മുസ്ലീം‌‌വിരുദ്ധയുക്തിവാദി, ഹിന്ദുവിരുദ്ധയുക്തിവാദി....
യഥാര്‍‌‌ത്ഥ യുക്തിവാദി തങ്ങളാണെന്ന് എല്ലാവരും‌‌ അവകാശപ്പെടുന്നുമുണ്ട്. എന്തായാലും‌‌ അങ്ങനെ അവകാശപ്പെടുന്നവരില്‍‌‌ ചിലര്‍‌‌ക്ക് ആട്ടിന്‍‌‌തോലണിഞ്ഞ ദളിതസ്നേഹികളെയും‌‌ നീലക്കുറുക്കന്മാരായ യുക്തിവാദികളേയും‌‌ തിരിച്ചറിയാന്‍‌‌ കഴിയുന്നുണ്ടെന്ന് കേട്ടപ്പോള്‍‌‌ ഒരാശ്വാസം‌‌. എങ്ങനെ ഈ വാര്‍‌‌ത്ത നിസ്സഹായന്‍‌‌ അറിഞ്ഞോ എന്തോ. എന്തായാലും‌‌ കൊള്ളാം‌‌. പൂരപ്പാട്ട് പാടി നടന്നവനൊക്കെ ഇപ്പൊ യുക്തിവാദിയായി.

Biju George said...

നന്നായിട്ടുണ്ട്...