Wednesday, December 2, 2009

മതമൌലിക വാദ തിയറികള്‍ ഭാഗം 2 ... ആടറിയുന്ന അങ്ങാടി വാണിഭങ്ങള്‍ .

ആദ്യമായി ഈ ബ്ലോഗില്‍ വരുന്നവര്‍ക്ക് പോസ്റ്റിന്റെ ആദ്യ ഭാഗം ഇവിടെ

ഈയിടെ ആയി അങ്ങാടി വാണിഭങ്ങള്‍ ചില ആടുകള്‍ അറിഞ്ഞു തന്നെ ആണ് നടക്കുന്നത് എന്ന് തീരച്ചയാകും ചില വാര്‍ത്തകള്‍ കണ്ടാല്‍. മുംബൈ ആക്രമണ സമയത്തെ ഈ വാര്‍ത്തകള്‍ ഒന്ന് ശ്രദ്ധിക്കൂ.

അമരേഷ് മിശ്ര എന്ന ഒരാളുടെ ലേഖനം ആ സമയത്ത് തേജസ്സില്‍ പ്രസിദ്ധീകരിച്ചിരുന്നു .. തലക്കെട്ട്‌ ഇങ്ങനെ. അക്രമത്തിനു പിന്നില്‍ മൊസാദും ആര്‍ .എസ്സ്.എസ്സും

നിര്‍ഭാഗ്യ വശാല്‍ അന്നത്തെ ലിങ്കുകള്‍ കിട്ടുന്നില്ല .. പക്ഷെ അതെ ലേഖനം നല്ല മിഴിവോടെ ദാ ഇവിടെ വായിക്കാം .പാക് അനുകൂല വെബ് സൈറ്റായ ഇതില്‍ ഇന്ത്യാ വിരുദ്ധത എത്രത്തോളം ഉണ്ടെന്നു മറ്റു ലേഖനങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളൂ ..

അന്നത്തെ "മാധ്യമം" ശ്രദ്ധ കൊടുത്തത് കസബിന്റെ കയ്യില്‍ കണ്ട ചുവന്ന ചരട് ആണ് .. ഇതും പാകിസ്താന്‍ പത്രങ്ങളില്‍ പ്രസിധീകരിക്കപ്പെട്ടതാണ് .. കൂടാതെ സയദ് ഹമീദ് എന്ന മഹാന്റെ പുസ്തകങ്ങളില്‍ സയണിസ്റ്റ് പരിവാര്‍ അജന്‍ഡ യെ പറ്റി പറയുന്നുണ്ട് . മുസ്ലിങ്ങള്‍ ധരിക്കാത്ത ചുവന്ന ചരട് ധരിച്ചു വന്ന കസബ് ,ഹിന്ദു സയണിസ്റ്റ് തീവ്ര വാദി ആണെന്നും ഈ മഹാനായ ചിന്തകന്‍ പറയുന്നു .വിശദമായി ഇവിടെ

ഇത് പാകിസ്താന്‍ പത്രമായ പാക് ട്രിബ്യൂണ്‍ 2008 ഡിസംബര്‍ 15 നു പ്രസിദ്ധീകരിച്ചത് .. ഒട്ടും താമസിച്ചില്ല പിറ്റേ ദിവസത്തെ തേജസില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു ..

"റാവല്‍പിണ്ടി: മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്‌മല്‍ കസബിനെ 2006നു മുമ്പേ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നീപ്പാളില്‍ വച്ചു പിടികൂടി അജ്ഞാതകേന്ദ്രത്തിലടച്ചതാണെന്ന്‌ അഭിഭാഷകന്‍. ബിസിനസ്‌ ആവശ്യാര്‍ഥം കാഠ്‌മണ്ഡുവിലെത്തിയ അജ്‌മലിനെയും സംഘത്തെയും നീപ്പാള്‍ സൈനികരുടെ സഹായത്തോടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ്‌ അഭിഭാഷകന്‍ സി എം ഫാറൂഖ്‌ ജിയോ ന്യൂസിനോടു പറഞ്ഞത്‌. ബിസിനസ്‌ സംഘത്തെ അന്യായമായി പിടികൂടിയതുമായി ബന്ധപ്പെട്ട്‌ 2008 ഫെബ്രുവരിയില്‍ താന്‍ നല്‍കിയ ഹരജി നീപ്പാള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്‌. കേസ്‌ പരിഗണനയ്‌ക്കെടുത്ത കോടതി ഇന്ത്യന്‍ ഹൈക്കമ്മീഷനും നീപ്പാള്‍ സേനയ്‌ക്കും നോട്ടീസ്‌ അയച്ചിട്ടുമുണ്ട്‌. അജ്‌മല്‍ അടക്കമുള്ള പാക്‌ സംഘത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ നീപ്പാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിന്നീടൊരവസരത്തില്‍ ഉപയോഗിക്കാന്‍ ഇവരെ അജ്ഞാതകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കാനിടയുണ്ടെന്നു സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ഫാറൂഖ്‌ പറഞ്ഞു."തേജസ്‌ ദിനപത്രം- 16-12-08

ഈ അടുത്ത സമയത്ത് നമ്മുടെ ജമ അത് ഇസ്ലാമി പത്രമായ മാധ്യമം ഇതേ അഭിപ്രായം പറഞ്ഞു കൊണ്ട് എഴുതിയ ലേഖനം എന്റെ തന്നെ കഴിഞ്ഞ പോസ്റ്റില്‍ പരാമര്‍ശിച്ചത് ശ്രദ്ധിക്കാന്‍ അപേക്ഷ .(അതില്‍ റിട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ആയ മുഷറഫ് സ്വന്തം പുസ്തകത്തില്‍ പറഞ്ഞു എന്നാണു പറഞ്ഞിരിക്കുന്നത് .. .ഫാരൂഖിനെ ഉദ്ധരിച്ചു കൊണ്ട് ഇയാള്‍ ഈ അഭിപ്രായം അന്ന് തന്നെ പറഞ്ഞിരുന്നു )

ഇനി ഇതിന്റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കാം . ഈ സി എം ഫാറൂഖ് എന്ന ആള്‍ നേപ്പാള്‍ കോടതിയില്‍ പരാതി കൊടുത്തിരുന്നു എന്നത് സത്യം . അത് ഇസ്ലാമബാദില്‍ നിന്നുള്ള ആസിഫ് അലി ,ഫൈസലാബാദില്‍ നിന്നുള്ള വലീദ് സജ്ജാദ് എന്നിവരെ അകാരണമായി നേപ്പാള്‍ പോലീസ് പിടി കൂടി എന്ന രീതിയില്‍ ആയിരുന്നു കേസ് .ഓര്‍ക്കുക ശരിയായ യാത്ര രേഖകളുള്ള ഇവരെ നേപ്പാള്‍ പോലീസ് അകാരണമായി തടവില്‍ ഇട്ടു എന്നാണു ടിയാന്റെ പരാതി . അപ്പോള്‍ ഇവരുടെ പേരുകള്‍ ശരിയാണെന്ന് ഉറപ്പാണല്ലോ ..കേസ് പരിഗണിച്ച നേപ്പാള്‍ കോടതി പോലീസിനോട് ഈ വിവരം അന്വേഷിക്കുകയും ഈ വിവരം തെറ്റാണെന്ന് പോലീസ് മറുപടി കൊടുക്കുകയും ചെയ്തു . അതിനു ശേഷം നമ്മുടെ ഫാറൂഖ് തുടര്‍ നടപടികള്‍ ഒന്നും നടത്താത്തതിനാല്‍ കോടതി കേസ് തള്ളുകയുംചെയ്തു .അതിനു ശേഷം ഒന്‍പതു മാസം കഴിഞ്ഞു മുംബൈ ആക്രമണത്തിന് ശേഷം നമ്മുടെ ഫാറൂഖ് പ്രത്യക്ഷപ്പെടുകയും കസബിനെ അന്യായമായി തടവില്‍ വച്ചതിനെതിരെ താന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു എന്നുള്ള പച്ചക്കള്ളം പറയുകയും ചെയ്തു .. വാര്‍ത്ത ഇവിടെ വായിക്കാം

പാകിസ്താന്‍ പത്രങ്ങളിലെ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ തെറ്റ് പറയാനില്ല . പക്ഷെ പാക് പത്രങ്ങളിലെ ഈ ഇന്ത്യാ വിരുദ്ധ വാര്‍ത്തയിലെ പച്ചക്കള്ളം അതേപടി പ്രസിദ്ധീകരിക്കുകയും എന്നാല്‍ ഈ വാര്‍ത്ത നേപ്പാള്‍ ഗവണ്മെന്റും കോടതിയും അന്ന് തന്നെ നിഷേധിച്ചിരുന്നു എന്നുള്ളതു പ്രസിദ്ധീകരിക്കപ്പെടാതെ പോകുന്നതും എന്ത് കൊണ്ടാണ് .?? ചിലതൊക്കെ ഈ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ അറിഞ്ഞുള്ള അങ്ങാടി വാണിഭങ്ങള്‍ ആണെന്നതല്ലേ ഇതൊക്കെ തെളിയിക്കുന്നത് ..

കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്ന പോലെ ജൂതനായി അഭിനയിക്കാന്‍ ഹെഡ് ലി യെ പഠിപ്പിച്ചത് പാകിസ്താന്‍ മുന്‍ മേജര്‍ ആണെന്നുള്ള വാര്‍ത്ത ഇവിടെ.

അമരീഷ് മിശ്രയുടെ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം തേജസ്‌ ന്റെ വക ഒരു അടിക്കുറിപ്പ് ഉണ്ട് .. അതിങ്ങനെ ..

"ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഹിന്ദുത്വ-വര്‍ഗീയ സംഘടനകള്‍ക്കെതിരേ വേണ്ടിവന്നാല്‍ ഒരു ആഭ്യന്തരയുദ്ധത്തിനു തയ്യാറെടുക്കേണ്ട സമയമാണിത്. "

(മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിചിട്ടില്ലാത്തത് കൊണ്ട് ഇവര്‍ക്കൊക്കെ എന്തുമാകാം..)

ഭാഗം വാങ്ങി പിരിഞ്ഞു പോയി മുടിയനായ പുത്രനായി തീര്‍ന്ന ഒരു രാജ്യത്തിലെ മത മൌലിക വാദികളുടെ അജന്‍ഡ കടമെടുത്തുകൊണ്ട് , പിറന്ന നാടിനെ ആക്രമിച്ചവര്‍ക്ക് സ്തുതി പാടുന്ന ഈ കൂട്ടി കൊടുപ്പുകാരെ സ്വരാജ്യ സ്നേഹം മത നിഷ്ടയായി കരുതുന്ന ഇസ്ലാമിക സഹോദരന്മാര്‍ തിരിച്ചറിയും എന്ന് തന്നെ പ്രത്യാശിക്കാം . അത് വരെ ആടട്ടെ ഈ പൊറാട്ട് നാടകങ്ങള്‍ .

1 comment:

സത said...

തേജസ്സിലെയും മാധ്യമത്തിലെയും ലേഖനങ്ങളും വാര്‍ത്തകളും തീവ്രവാദികള്‍ക്ക് ചൂട്ടു പിടിക്കുന്നതാണെന്ന് സാമാന്യ ബുദ്ധിയുള്ള, രാഷ്ട്രീയ താല്പര്യങ്ങള്‍ ഇല്ലാത്ത എല്ലാ മനുഷ്യര്‍ക്കും മനസ്സിലാക്കാം. ഇവരൊക്കെ എല്ലാ മുസ്ലീം ജനതയെയും പ്രതിനിധീകരിക്കുന്നു എന്നുള്ള അവരുടെ അവകാശവാദങ്ങള്‍ തന്നെ മുസ്ലീം ജനതയെ ഒന്നാകെ തീവ്രവാദത്തിനു ചൂട്ടു പിടിക്കുന്നവരാണ് എന്ന് മറ്റുള്ളവരെ ചിന്തിപ്പിക്കാന്‍ പോന്നതാണ്..

തടിയന്റെ വിട നസ്സീറിന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ചു ലേഖനങ്ങള്‍ കൂടി പ്രതീക്ഷിക്കാം.. പറ്റുമെങ്കില്‍ ബെന്ഗലുരു സ്ഫോടനങ്ങള്‍ നസ്സീറിന്റെ തലയില്‍ പോലീസ് കെട്ടി വച്ചതിലെ സംശയങ്ങളും ഉണ്ടാകും കൂടെ!!