Monday, February 22, 2010

എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ????

പ്രതിസന്ധി നേരിടുന്ന മലയാള സിനിമ വീണ്ടും വിവാദങ്ങളില്‍ . അമ്മയും അമ്മൂമ്മയും അമ്മായിയമ്മയും തമ്മിലുള്ള പ്രശ്നങ്ങള്‍ ഏകദേശം പറഞ്ഞു തീര്‍ത്തപ്പോള്‍ മഹാ നടന്‍ തിലകനാണ്  പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയത് . സിനിമയിലെ സവര്‍ണതെയെ പറ്റി പരമാര്‍ശിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ പ്രാവശ്യം അദ്ദേഹം വിവാദം ഉണ്ടാക്കിയതെങ്കില്‍ ഇക്കുറി അത്  താര സുപ്രീമസിക്കെതിരെയാണുന്ടായത് .

കഴിഞ്ഞ പ്രാവശ്യം സകലമാന മതേതര മനുഷ്യ സ് നെഹികളും , അഭിനവ ദളിത ബന്ധുക്കളും മലയാള സിനിമയിലെ സവര്‍ണ്ണ പൊതു ബോധത്തെ പറ്റി കൂലങ്കഷ ചര്‍ച്ചയായിരുന്നു .. ബൂലോകത്തിലും ഉണ്ടായിരുന്നു ചര്‍ച്ചകള്‍ .. പാലേരി മാണിക്യത്തില്‍  എന്തൊക്കെയോ സവര്‍ണ്ണ പോക്രിത്തരങ്ങള്‍ നടക്കുന്നു എന്ന രീതിയില്‍ ഗമണ്ടന്‍ പോസ്ടിറക്കിയ മഹാന്മാരും ഉണ്ട് . (ഈയിടെയായി കഥാ പാത്രങ്ങളുടെ ജാതിയും മതവും അനുസരിച്ച് വേണം കഥ നിര്‍മ്മിക്കേണ്ടത് എന്ന അഭിപ്രായങ്ങള്‍ കൂടി വരുന്നു . ചില മത നാമത്തില്‍ പെട്ടവരെ ഒരു കാരണവശാലും ക്രൂരന്മാരായി ചിത്രീകരിക്കരുത് എന്ന വിധത്തിലാണ് ചില ബ്ലോഗെഴുത്തുകാരുടെ വാദങ്ങള്‍ )

പക്ഷെ എന്താണെന്നറിയില്ല ഇപ്രാവശ്യം തിലകന് പഴയ പോലെ പിന്തുണയില്ല .. വിവരാകാശ നിയമം സുപ്രീം കോടതിക്കും ബാധകമാണെന്ന്  ഒരു ഹൈക്കോടതി വിധി വന്നപ്പോള്‍ അത് ബഹുമാനപ്പെട്ട ചീഫ് ജസ്റിസ് അവര്‍ണ്ണന്‍ ആയതുകൊണ്ടാണെന്ന് ഭാഷ്യം ചമച്ച "അഭിനവ ബുദ്ധന്മാര്‍ "തിലകനോട് ഇപ്രാവശ്യം വലിയ അനുകമ്പ ഒന്നും കാട്ടുന്നില്ല (ഈയിടെയായി പലര്‍ക്കും ബുദ്ധന്മാരോടാണ് സ് നേഹം   കൂടുതല്‍ ..  ഇതിന്റെ പത്തിലൊന്ന് പണ്ടുണ്ടായിരുന്നെങ്കില്‍ ഗാന്ധാരം എന്നറിയപ്പെട്ട അഫ്ഗാനില്‍ പത്തു ബുദ്ധന്മാരെങ്കിലും ജീവിച്ചിരുന്നേനെ . ബാമിയാന്‍ പ്രതിമകള്‍ക്ക് രക്ഷയുണ്ടായില്ല പിന്നെയാ ബുദ്ധന്മാര്‍ക്ക് )ജസ്റിസ് പോള്‍ ദിനകരന്‍ ദളിതനായത് കൊണ്ടാണ് അന്വേഷണം നേരിടുന്നതെന്നാണ് മറ്റൊരു ഭാഷ്യം (ഹിന്ദുവിലെ ജാതിവിവേചനം മടുത്താണ് മറ്റു മതങ്ങളിലേക്ക് രക്ഷ പ്രാപിക്കുന്നതെന്നാണ് രക്ഷക വചനങ്ങള്‍ .അപ്പോള്‍ പിന്നെ പോള്‍ ദിനകരന്‍ ദളിതനാകുന്നതെങ്ങനെയാണോ ആവോ )


അതവിടെ നില്‍ക്കട്ടെ നമുക്ക് തിലകനിലേക്ക് വരാം .. കുറച്ചു നാള്‍ മുന്പ് സവര്‍ണ്ണ അവര്‍ണ്ണ വാദം പറഞ്ഞ  തിലകന് ബലേഭേഷ് പറഞ്ഞു ചാടിതുള്ളിയ മതേതര മാധ്യമ തേജസ്സുകള്‍ ഇപ്രാവശ്യം ങേ ഹേ ...  ഒരക്ഷരം മിണ്ടുന്നില്ല .. ബ്ലോഗുകളില്‍ അവര്‍ണ്ണനെ ഊ ..... ഞ്ഞാലാട്ടാന്‍ നടക്കുന്ന ബുദ്ധിമാന്മാര്‍ക്കും മിണ്ടാട്ടമില്ല .. എന്താവാം കാരണം ????


എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ....

15 comments:

വായുജിത് said...

അതവിടെ നില്‍ക്കട്ടെ നമുക്ക് തിലകനിലേക്ക് വരാം .. കുറച്ചു നാള്‍ മുന്പ് സവര്‍ണ്ണ അവര്‍ണ്ണ വാദം പറഞ്ഞ തിലകന് ബലേഭേഷ് പറഞ്ഞു ചാടിതുള്ളിയ മതേതര മാധ്യമ തേജസ്സുകള്‍ ഇപ്രാവശ്യം ങേ ഹേ ..ഒരക്ഷരം മിണ്ടുന്നില്ല .. ബ്ലോഗുകളില്‍ അവര്‍ണ്ണനെ ഊ ......ഞ്ഞാലാട്ടാന്‍ നടക്കുന്ന ബുദ്ധിമാന്മാര്‍ക്കും മിണ്ടാട്ടമില്ല .. എന്താവാം കാരണം ????

എന്നാലും തിലകാ മോഹന്‍ലാലിനെ പറഞ്ഞു കൂടായിരുന്നോ ....

സത്യാന്വേഷി said...

ഹ ഹ ഹ.സത്യാന്വേഷിയെ വല്ലാതെ ഗൌനിക്കുന്നുണ്ടല്ലോ.നല്ല നമസ്കാരം.മലയാളസിനിമയിലെ സവര്‍ണതയെ വിമര്‍ശിച്ചപ്പോള്‍ വായുജിത്തിന് നോവും. അങ്ങനെ മുഖംമൂടികള്‍ അഴിഞ്ഞുവീഴും. സവര്‍ണര്‍ ഹിന്ദുമതത്തില്‍ മാത്രമല്ല. മുസ്ലിങ്ങളില്‍ വരെയുണ്ട്.മമ്മൂട്ടി മുസ്ലിം ആയതിനാല്‍ മിണ്ടാതിരുന്നു എന്ന ധ്വനി മനസ്സിലായി.സിനിമയില്‍ സവര്‍ണ സേവകരായ അവര്‍ണര്‍ക്കേ നിലനില്പ്പുള്ളൂ. മമ്മൂട്ടി ഉള്‍പ്പെടെയുള്ള എല്ലാ മുസ്ലിങ്ങളും പെരുന്നാളിനു നമസ്ക്കരിക്കുന്നതിനപ്പുറം ഒരു മുസ്ലിം ഐഡന്റിറ്റിയും പുലര്‍ത്താന്‍ ധൈര്യപ്പെടില്ല. തിലക്നെ പൂര്‍ണമായും പിന്തുണയ്ക്കുന്ന ആളാണ് സത്യാന്വേഷി. ഇതു സംബന്ധമായി പലരും ഇട്ട പോസ്റ്റുകളില്‍ അമ്മട്ടില്‍ കമന്റിയിട്ടുമുണ്ട്.

poor-me/പാവം-ഞാന്‍ said...

Jai Thilakan!Jai Vayujith!

കാക്കര - kaakkara said...

മലയാള സിനിമയിൽ നിർമ്മാതാക്കൾ തുടങ്ങിയ സംഘടന ഗുണ്ടായിസം വിനയനിലൂടെ വളർന്ന്‌ ഉണ്ണികൃഷ്ണനിൽ എത്തിയിരിക്കുന്നു.

ഇനി കാനത്തിലൂടെ വളർന്ന്‌ പിണറായിലും ചെന്നിത്തലയിലും എത്തികഴിയുമ്പോൾ കേരളത്തിലെ സിനിമ പ്രതിസന്ധിക്ക്‌ ഒരു ഒന്നൊന്നര പരിഹാരമാകും! ഫാൻസ്‌ അസ്സോസിയേഷന്‌ പകരം കുട്ടിസംഘടനകൽ സിനിമയെ കൂകി വിജയിപ്പിക്കും.

വായുജിത് said...

നമസ്കാരത്തിന് നന്ദി .. സത്യാന്വേഷി ..

രണ്ടു പേര്‍ തമ്മില്‍ സംഘട്ടനം നടന്നാല്‍ പങ്കെടുത്തവരുടെ ജാതി തിരിച്ച വാര്‍ത്ത എഴുതുന്ന മാധ്യമം പോലുള്ള പത്രങ്ങളും ഒന്നും പറഞ്ഞു കണ്ടില്ല .

സത്യാന്വേഷിയെ എനിക്ക് ഗൌനിക്കേണ്ട കാര്യമേയില്ല .. ഈ ബൌദ്ധ,ദളിത സ് നേഹം എന്തിനെന്നു നന്നായി അറിയുന്നത് കൊണ്ട് അത് എഴുതിയെന്നെ ഉള്ളൂ ..

വന്നതിനു വീണ്ടും നന്ദി

Anonymous said...

സത്യാന്വേഷി said...
"മലയാളസിനിമയിലെ സവര്‍ണതയെ വിമര്‍ശിച്ചപ്പോള്‍ വായുജിത്തിന് നോവും. അങ്ങനെ മുഖംമൂടികള്‍ അഴിഞ്ഞുവീഴും".

തെന്നെ തെന്നേ... ഞമ്മടെ മുഖം മൂടി അഴിക്കുന്ന പ്രച്ചനം ഇല്ല... പാവം ബുദ്ധന്‍ എന്തു പിഴച്ചോ ആവോ...

കറുമ്പന്‍ said...

തിലകൻ പറഞ്ഞതിൽ വല്ല കഴമ്പും ഉണ്ടോയെന്നു പരിശോധിക്കൂ, അല്ലാതെ ചുമ്മാ മോഹൻലാൽ/നായർ ഫാൻസ് അസോസിയേഷൻ സ്റ്റൈലിൽ സംസാരിക്കാതെ.

Anonymous said...

ലഷ്കാര്‍‌‌‌‌ ജിഹാദികള്‍‌‌‌‌‌‌‌‌‌‌ വെള്ളം‌‌ തൊടാതെ മീന്‍‌‌ പിടിക്കാന്‍‌‌ വിരുതന്മാരാണു. സവര്‍‌‌ണ്ണനെന്നും‌‌ അല്ലാത്തവരെന്നും‌‌ പറഞ്ഞ് ഹിന്ദുക്കളെ തമ്മിലടിപ്പിക്കുകയാണു ഇവരുടെ പുതിയ അജണ്ട. ഇതിന്റെ കൂടെ ഒരു ബോണസുകൂടിയുണ്ട്. ജാതിയുടെ പേരില്‍‌‌ ആര്‍‌‌ക്കെങ്കിലുമൊക്കെ എന്തെങ്കിലും‌‌ കിട്ടിക്കൊണ്ടിരിക്കുന്ന കാലത്തോളം‌‌ മതത്തിന്റെ പേരില്‍‌‌ തങ്ങള്‍‌‌ക്കും‌‌ അത് കിട്ടിക്കൊണ്ടിരിക്കുമെന്ന ഗൂഢലക്ഷ്യം‌‌. മറ്റൊന്നു ഹിന്ദുക്കളെ വിഘടിപ്പിച്ച് നിര്‍‌‌ത്താനുള്ള തന്ത്രവും‌‌. കള്ളുകുടിച്ച് രണ്ടു പേര്‍‌‌ വഴക്കുണ്ടാക്കുന്നതു കണ്ടാലും‌‌ ലഷ്കാറികള്‍‌‌ രണ്ടു പേരുടെയും‌‌ ജാതി ചോദിച്ച് മനസ്സിലാക്കും‌‌. എന്നിട്ട് പിറ്റേ ദിവസത്തെ പാക്കിസ്ഥാന്റെ മലയാള പത്രത്തില്‍‌‌‌‌ അവര്‍‌‌ണ്ണനു മര്‍‌‌ദ്ദനം‌‌ എന്നു വെണ്ടക്കയും‌‌ കൊടുക്കും‌‌.

Anonymous said...

തിലകന്‍‌‌ എന്തു പറഞ്ഞോ പറഞ്ഞില്ലേ എന്നതല്ല ഇവിടെ വിഷയം‌‌. ലഷ്കാറികളുടെ അവസരവാദമാണു കറുമ്പാ.

Anonymous said...

നല്ല പോസ്റ്റ്‌.
ഇനി "മാധ്യമ തേജസ്സുകള്‍" ഈ ചക്കളത്തി പോരില്‍ ഇടപെട്ടിരുന്നെങ്കില്‍, "മമ്മൂട്ടിക്കെതിരെ ആരോപണം വരുമ്പോഴേക്കും ഇവന്മാരെല്ലാം ചാടി വീഴുന്നത് കണ്ടില്ലേ. മോഹന്‍ലാലിനു എതിരെ ആയിരുന്നെങ്കില്‍ കാണാമായിരുന്നു" എന്നൊരു ലൈനില്‍ ഒരു പോസ്റ്റ്‌കീചാമായിരുന്നു!!
സമൂഹത്തിലെ അധസ്ഥിതര്‍ക്കായി ഇവര്‍ ശബ്ദം ഉയര്‍ത്തുന്നത് സഹിക്കുന്നില്ല അല്ലെ? നമ്മടെ മാതൃഭൂമി ഉപയോഗിച്ച് ഒരു "സംസ്കാരം" പ്രചരിപ്പിക്കാനും ഇവന്മാര്‍ സമ്മതിക്കുന്നില്ലല്ലാ!!!

കാക്കര - kaakkara said...

അഴിക്കോട്‌ അഭിപ്രായം പറഞ്ഞ സ്ഥിതിക്ക്‌ മലയാള സിനിമയും നാമും രക്ഷപ്പെട്ടു!!!!

കലങ്ങാത്ത വെള്ളംപോലും കലക്കാൻ കരാറെടുക്കുന്ന അഴിക്കോടിനോടാണോ കളി!!

കുരുത്തം കെട്ടവന്‍ said...

തിലകന്‍ പ്രശ്നം ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. എന്തിലും ജാതിയും മതവും ചേര്‍ക്കുന്ന പരിപാടി വായുജിതിനെപോലുള്ളവര്‍ കുറെകാലമായി തുടരുന്ന പരിപാടിയും. അതുകൊണ്ട്‌ ഇതില്‍ പുതുമയില്ല. സിനിമാ പ്രശ്നം "അമ്മയും" "അച്ചനും" തന്നെ തീര്‍ത്തുകൊള്ളും. പിന്നെ മമ്മൂട്ടി മുസ്ളീമായതുകൊണ്ടു മമ്മൂട്ടിയെ പറഞ്ഞാല്‍ മുസ്ളീങ്ങള്‍ക്കും മോഹന്‍ലാല്‍ ഹിന്ദുവായതുകൊണ്ട്‌ ഹിന്ദുക്കള്‍ക്കും ചൊടിക്കും എന്നൊക്കെ പറയുന്നത്‌ ചുമ്മാ... അതിലും മതം നോക്കാന്‍ താല്‍പര്യം തോന്നുന്നത്‌ അവരവരുടെ കുടുസ്സായ ജാതി മത ചിന്തകള്‍ കൊണ്ടാണു.

വായുജിത് said...

കുരുത്തം കെട്ടവനെ .. പോസ്റ്റ്‌ വായിച്ചില്ലാ എന്ന് തോന്നുന്നു . എന്തിലും ഏതിലും ജാതി പറഞ്ഞു ദളിതനെ ഊ ..... ക്കാന്‍ നടക്കുന്ന ചിലരെ പറ്റിയാണ് പോസ്റ്റ്‌ . അതെന്തിനെന്നു അറിയാവുന്നത് കൊണ്ടാണ് പോസ്റ്റ്‌ ഇട്ടതും .. തിലകന്‍ മോഹന്‍ലാലിനെ ആയിരുന്നു പറഞ്ഞിരുന്നെങ്കില്‍ ഇപ്പൊ വന്നേനെ പോസ്റ്റുകളുടെ പെരുമഴ , മാധ്യമത്തിലും തേജസ്സിലും എം .എസ ജയപ്രകാശിനെ പോലെ ഉള്ള വിദ്വാന്മാര്‍ ലേഖനം എഴുതി നിറയ്ക്കുമായിരുന്നു. ഇതിപ്പോ മമ്മൂട്ടിയെ ആയതു കൊണ്ട് സവര്‍ണ്ണ അവര്‍ണ്ണ പറഞ്ഞു തമ്മില്‍ തല്ലിക്കാന്‍ പറ്റില്ലല്ലോ ...

വായുജിത് said...

സ്വന്തം ആള്‍ക്കാരെ പറഞ്ഞാല്‍ അവര്‍ണ്ണ സ് നേഹം സ്വാഹ !

:)

WindTalker said...

മാന്യരേ,

ആദ്യമായി, നമുക്ക് ഒരാളെ പരിചയപ്പെടാം.

കട്ടിമീശ, മധ്യവയസ്സ്,വയര്‍.

മദ്യപാനം, പരദൂഷണം,ജാതി ചിന്ത ഇവയാണ് ഹോബികള്‍.ഒരു തൊഴിലും ചെയ്യാതെ എങ്ങനെ സുഖമായി ജീവിക്കാം എന്നതാണ് ഇപ്പോഴും ചിന്ത.
മറ്റുള്ളവര്‍, വിശേഷിച്ചും ചെറുപ്പക്കാര്‍, എല്ലാം മണ്ടന്മാര്‍ ആണെന്നു ഇദ്ദേഹത്തിന്റെ മതം.
സാമ്പത്തിക, സാമൂഹ്യ സ്വാതന്ത്ര്യം അനുഭവിക്കുന്ന വടക്കെ ഇന്ത്യന്‍, പടിഞ്ഞാറന്‍ സ്ത്രീകളോട് പുച്ഛം ( ഭയവും ആണ്, മാധവിക്കുട്ടി പറഞ്ഞ പോലെ) ആണെങ്കിലും കൈവശം കിട്ടിയാല്‍ ആസ്വദിക്കും ( മിക്കപ്പോഴും തമ്പാനൂര്‍ ശാന്തയെ ആന്‍ജെലിന ജോളി എന്ന് വിളിക്കലെ നടക്കു.)

തറവാടിനു ചുറ്റും ആയിരം ആന മേഞ്ഞു നടന്ന കാലത്തെ പറ്റി എപ്പോഴും പറഞ്ഞു നെടുവീര്‍പ്പിടും.
നിത്യം വ്യായാമം ചെയ്തു ആരോഗ്യം കാത്തു സൂക്ഷിക്കുന്ന ഹിന്ദിക്കാരനോടും വെള്ളക്കാരനോടും പരമ പുച്ഛം പക്ഷെ, അവന്‍ ഉണ്ടാകി തരുന്ന ബെന്‍സും ബി എം ഡാബ്ലിയുവും എല്ലാം അനമുക്ക് വേണം കേട്ടോ. അയ്യോ, ഒരു സുപ്രധാന കാര്യം വിട്ടു പോയി: ഈ മഹാന്റെ മനസ്സ് നിറയെ കമ്യൂണിസമാണ്!

ഇദ്ദേഹത്തിന്റെ പിതാവ് നാട്ടില്‍ കമ്യുണിസം കളിച്ചു നടനതിനിറെ ആണ് ഇദ്ദേഹത്തിന്റെ അമ്മ ഗര്‍ഭിണി ആകുന്നതു. ധീര വിപ്ലവകാരിയായ അച്ചനെ ഇംഗ്ലീഷ് കാര്‍ പിടിച്ചു കൊന്നപ്പോള്‍ ഓടിപ്പോയ അമ്മ, വടക്കെ ഇന്ത്യയില്‍ ഒരു ആശ്രമത്തില്‍ ആണ് ഇദ്ദേഹത്തെ പ്രസവിച്ചത്. ഇപ്പോള്‍ ഇദ്ദേഹം
ജീവിക്കുന്നത് കഴുത്തില്‍ ഗുരുവായൂരപ്പനും ഹൃദയത്തില്‍ കാര്‍ള്‍ മാര്‍ക്സും ആയി ആണ്.
ഇദ്ദേഹം വളരെയധികം വേദന കടിച്ച് അമര്‍ത്തി ആണ് എപ്പോഴും ജീവിക്കുന്നത്.( എന്തിനാണാവോ, ദൈവത്തിന് അറിയാം!) ഇടക്കിടക്ക് കുറെ ചപ്പില കൂട്ടിയിട്ടു തീ കത്തിച്ചിട്ടു, അതിന്റെ ഇടയില്‍ ഒരു സ്ടൂള്‍ ഇട്ടു, അതിന്‍ മേലെ ഇരുന്നു സംസ്കൃത
കീര്‍ത്തനം ആലപിച്ചാണ് ആ വേദന കുറച്ചെങ്കിലും തീര്‍ക്കുന്നത്. പിന്നെ അഗ്നിട്രാവകപാനം,
അത് കട്ട് ചെയ്സ് മഹിന്ദ്ര ജീപ്പിന്റെ ബോണറ്റില്‍ ഇരുന്നു തന്നെ വേണം.

കൂടെ തൊട്ടു നക്കാന്‍ വിജയകുമാര്‍, മണിയന്‍ പിള്ള, ജഗടിഷ്, നെടുമുടി വേണു തുടങ്ങിയ അച്ചാറുകള്‍ വേണം.സുരാപാനം നടക്കുമ്പോള്‍ ശ്രീക്കുട്ടന്റെ എ -ക്ലാസ് കര്‍ണ്ണാടക സംഗീതം മേമ്പൊടിക്ക്. കലാശക്കൊട്ടിനു സായിക്കുട്ടന്‍,
കുട്ടനെ അര മണിക്കൂര്‍ നേരം ചതുര്‍ വേദ സാരാംശവും മഹാഭാരതവും ഒക്കെ പഠിപ്പിച്ചിട്ടു വെറുതെ വിടുകയാണ് പതിവ്.

എന്നിട്ട്, കണ്ണുകള്‍ അടച്ചു ആകാശത്തേക്ക് നോക്കി നിന്ന് അല്പം ധ്യാനം. (ഒരു ചെമ്പ് കുടം നിറയെ വെള്ളം മുകളില്‍ നിന്ന് വീണു കൊണ്ടെ ഇരിക്കുമ്പോള്‍ ശ്ലോക ദയാവധം വീണ്ടും.)

മേല്‍പ്പറഞ്ഞ മനുഷ്യന്‍ എന്റെ ഭാവന സൃഷ്ടി മാത്രം ആണ്. ( ഞാനും ഭാവനയും ചേര്‍ന്ന് സൃഷ്ടിച്ചത് അല്ലാ)ബി ഉണ്ണികൃഷ്ണന്‍, ജയേഷ് ജയരാമന്‍, എ കെ സാജന്‍, രണ്‍ജി പണിക്കര്‍ , ഷാജി കൈലാസ് , ജയരാജ് മുതല്‍ പേരുടെ സര്‍ഗ സൃഷ്ടികളുമായി എന്തെങ്കിലും സാദൃശ്യം തോന്നു എങ്കില്‍ അത് തികച്ചും യാദൃച്ച്ചികം മാത്രം.