Monday, February 8, 2010

ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..

ബൂലോകത്ത് ഈയിടെ പങ്കെടുത്ത ഒന്ന് രണ്ടു സംവാദങ്ങളില്‍‌‌‌‌‌‌ ശ്രദ്ധിച്ച ചില അഭിപ്രായങ്ങളാണ്  ഇങ്ങനെയൊരു പോസ്റെഴുതാന്‍ പ്രേരിപ്പിച്ചത് . ഇന്ത്യയില്‍ നടക്കുന്ന ഏതാണ്ടെല്ലാ തീവ്രവാദി ആക്രമണങ്ങളും ഒരു സമൂഹത്തെ ഇരകള്‍ ആക്കാന്‍ വേണ്ടി ഫാസിസ്റ്റ് - നാസിസ്റ്റ് ശക്തികള്‍ നടത്തുന്ന പദ്ധതികളുടെ ഭാഗമാണെന്ന ആരോപണം ചില മത മൌലിക സംഘടനകള്‍‌‌‌‌‌‌‌‌‌‌‌‌‌‌ സ്ഥിരന്മായി ഉന്നയിക്കാറുണ്ട് . ഇന്ത്യയില്‍ അത് നിയന്ത്രിക്കുന്നത് സംഘ പരിവാര്‍ , ഇന്ത്യക്ക് പുറത്ത് മൊസാദ് അല്ലെങ്കില്‍‌‌‌ സി ഐ എ ( ഇവരൊന്നും പേരിനു പോലും ഇല്ലാത്തിടത്ത് ആരാണെന്ന് ചോദിക്കരുത് . അങ്ങനെ ചോദിച്ചാല്‍ അത് ചോദിക്കുന്നവര്‍ ചെയ്യുന്നതാണെന്ന് ഇവര്‍ പറഞ്ഞു കളയും ) എന്നിങ്ങനെയാണ് ആരോപണങ്ങളുടെ പോക്ക് .. നേരത്തെ ചില പോസ്റ്റുകളില്‍ പറഞ്ഞത് പോലെ കാര്‍ഗില്‍ യുദ്ധം, പാര്‍‌‌ലമെന്റ് ആക്രമണം‌‌ എന്നിവയൊക്കെ വെറും നാടകം ആയിരുന്നെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വിദ്വാന്മാര്‍ ഉള്ള നമ്മുടെ`നാട്ടില്‍ ഈ ജാതി ആരോപണങ്ങള്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. ലോകത്തുള്ള മുസ്ലിങ്ങളുടെയെല്ലാം പ്രതിനിധികളായി ചമഞ്ഞു വിളവെടുപ്പ് നടത്തുന്ന ഇവരാണ് ഒരു സമൂഹത്തെ സംശയ ദൃഷ്ടിയോടെ നോക്കാന്‍ പ്രേരിപ്പിക്കുന്നതും .

സഖാവ് പിണറായിക്കെതിരെ എന്തെങ്കിലും ആരോപണം വന്നാല്‍ അത് ഉടനെ പാര്‍ട്ടിക്ക് എതിരെ ഉള്ള ആരോപണമായി ദിശ മാറുന്നത് പോലെ, അല്ലെങ്കില്‍ മാറ്റുന്നത് പോലെയാണ് തന്നെയാണ് ഈ മതമൌലിക വാദികളുടെയും‌‌‌‌‌‌‌‌ സ്വഭാവങ്ങള്‍ .. തീവ്ര ചിന്താഗതി ഉള്ള താലിബാനികളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ ക്ഷണം ചാടി വീണ് സമൂഹത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന്‍ ആക്രോശിച്ച് മുസ്ലിം വികാരം ഇളക്കിമറിക്കുകയാണ് ഇവരുടെ പ്രധാന പദ്ധതി .. മത വിശ്വാസം ശക്തമായ ഒരു സമൂഹത്തില്‍ ഇതുണ്ടാക്കുന്ന അലയടികള്‍ എങ്ങനെ തങ്ങള്‍ക്കു ലാഭകരമാക്കാം എന്ന ചിന്തയാണ് ഇവരെ നയിക്കുന്നത്. സ്വതവേ സമാധാനപ്രിയരും മനുഷ്യ സ്നേഹികളുമായ യഥാര്‍ത്ഥ മത വിശ്വാസികള്‍ , ഇവര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് മതത്തിനെതിരെയായി വ്യാഖ്യാനിക്കപ്പെടുമോ എന്ന പേടി കൊണ്ട് മൌനം ഭജിക്കുകയാണ് സാധാരണ ചെയ്യാറുള്ളത് . (അത് തന്നെയാണ് ഇവരുടെ വിജയവും ) .അത് കൊണ്ടാണ് അഫ്ഗാനിലെ താലിബാനികളും , പാകിസ്ഥാനിലെ ലഷ്കര്‍ ഭീകരരും ഇസ്ലാമിക ആദര്‍ശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയാന്‍ ഇവര്‍ക്ക് കഴിയുന്നത്.(രാജാവിന്റെ നഗ്നത ചൂണ്ടിക്കാണിക്കുന്ന തിരക്കിനിടയില്‍ ഇവരൊക്കെ സ്വയം നഗ്നരാകുന്നത് അറിയുന്നില്ലെന്നു തോന്നുന്നു)

ഇന്ത്യയിലെ കലാപങ്ങളുടെ നാള്‍വഴികള്‍ വെറും മുപ്പത്തിയെട്ടു വര്‍ഷങ്ങളില്‍ ഒതുങ്ങുന്നവയല്ല .. മതഭ്രാന്തിന്റെ ഭീകരതയുമായി അതിര്‍ത്തി കടന്നെത്തിയ വിഗ്രഹ ഭംജകര്‍ തകര്‍ത്തത് ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ്. അതൊക്കെ സ്വത്തു കൊള്ളയടിക്കാന്‍ മാത്രമുള്ളവയായിരുന്നു എന്ന വ്യഖ്യാനം വെറും ഭംഗിവാക്കും ചരിത്രത്തിന്റെ തമസ്കരണവുമാണ് .സംഘ പരിവാര്‍ പിറവിയെടുക്കുന്നതിനു മുന്പ് തന്നെ ഉണ്ടായ   സ്വാതന്ത്ര്യ സമര കാര്‍ഷിക മാപ്പിള ലഹളയുടെ കഥ     എന്റെ തന്നെ മറൊരു പോസ്റ്റില്‍ ഇട്ടിരുന്നു . ക്ഷേത്രങ്ങളുടെ മുകളില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തുക , ഘോഷയാത്രകളെ ആക്രമിക്കുക ,ക്ഷേത്രങ്ങള്‍ തല്ലി തകര്‍ക്കുക, പശുവിനെ അറുത്ത് ക്ഷേത്രത്തില്‍‌‌ തള്ളുക തുടങ്ങിയവയൊക്കെ കലാപങ്ങള്‍‌‌‌‌ക്കിടയില്‍‌‌ നടത്തിയ ചില ഒറ്റപ്പെട്ട സം‌‌ഭവങ്ങളൊന്നുമായിരുന്നില്ല.  ..വിഭജനത്തിനു ശേഷം രണ്ടു സമൂഹങ്ങള്‍‌‌‌‌‌‌ക്കിടയിലെ വിശ്വാസ രാഹിത്യം മറ്റൊരു കാരണവും . പറഞ്ഞു വന്നതെന്തെന്നാല്‍ കലാപങ്ങളുടെ തിക്ത ഫലങ്ങള്‍ ഇന്ത്യയിലെ ഭൂരിപക്ഷ സമൂഹവും അതി ഭീകരമായി തന്നെ അനുഭവിച്ചിട്ടുണ്ട് എന്നാണ് .. കാശ്മീരിലുണ്ടായിരുന്ന ലക്ഷക്കണക്കിന്‌ പണ്ഡിറ്റുകളില്‍‌‌ ഇന്ന് ബാക്കിയുള്ളവര്‍‌‌‌‌ (അയല്‍പക്കത്തെ ആദര്‍ശ രാഷ്ട്രങ്ങളുടെ ജിഹാദ് മൂലം) ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ന് അഗതികളായി കഴിയുന്നു .ഇതേ ആദര്‍ശ രാജ്യത്തിലെ തീവ്രവാദികളുടെ പിന്തുണയോടു കൂടി നടമാടിയ കാശ്മീര്‍ നരഹത്യകളില്‍ ഇന്നേവരെ പതിനായിരക്കണക്കിനു പേര്‍ മരിച്ചു വീണു . അതില്‍ പകുതിയോളം‌‌‌‌‌‌‌‌ മുസ്ലിങ്ങള്‍ ആയിരുന്നു താനും .( ആ കൂട്ടക്കൊലകള്‍ക്കെതിരെ ഒരക്ഷരം പറയില്ല ഇന്ത്യന്‍ ജിഹാദികള്‍‌‌‌‌ .. കാശ്മീരിലെ തീവ്രവാദികള്‍ ചില മലയാള പത്രങ്ങള്‍ക്കു പോരാളികള്‍ ആണല്ലോ , അവര്‍ നടത്തുന്നത് സ്വാതന്ത്ര്യ സമരവും )

“ചില പാക് പൌരന്മാര്‍ ഇന്ത്യയില്‍ തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയേക്കാം ..(ഉറപ്പൊന്നുമില്ല) അഥവാ നടത്തിയാലും അതിനു പിന്നില്‍ പാക് മതമൌലിക വാദികള്‍ ഇല്ല , മറിച്ച് സവര്‍ണ്ണ ഫാസിസ്റ്റ് പരിവാറും , പിന്നെ പരിവാര്‍ സ്വാധീനമുള്ള ഐ ബി യും ആണതിനു പിന്നില്‍ “എന്നു പറയുന്ന 'ഇന്ത്യാ'ക്കാരും ധാരാളമായുണ്ട്. പാകിസ്ഥാനെകുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നുള്ള മനോഭാവമാണെന്നു തോന്നും ഇവരുടെ വാക്കുകള്‍ കേട്ടാല്‍ . ഇതൊക്കെ കാണുമ്പോഴാണു ഇന്ത്യയോട് യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്ക് പാക് പട്ടാളത്തിന്റെ ആവശ്യമില്ല എന്ന്  പര്‍വേസ് മുഷറ്ഫ് പണ്ട് പറഞ്ഞത് എത്ര അര്‍ത്ഥവത്താണെന്നു നാം മനസ്സിലാക്കുന്നത്

ഇന്ത്യ പാകിസ്ഥാനില്‍ ഭീകര പ്രവര്‍ത്തനം നടത്തി എന്നതിന്റെ തെളിവ് നമ്മുടെ പ്രധാനമന്ത്രിക്കു കൈമാറിയെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിനെ അധികരിച്ച് ,അനുഭാവം പുലര്‍ത്തുന്ന രീതിയില്‍ എഡിറ്റോറിയല്‍ എഴുതിയ മതേതര മനുഷ്യാവകാശ പത്രങ്ങള്‍ തമസ്കരിച്ച ഒന്നു രണ്ട്  വാര്‍ത്തകള്‍ ചുവടെ...

ISLAMABAD: A day after Islamabad said it was seeking a clarification from New Delhi on the agenda for the proposed Foreign Secretary-level talks, the Jamat-ud-Dawah, front organisation of the Lashkar-e-Taiba, the group blamed for the Mumbai attacks, held a public meeting here vowing to seize Kashmir by force and threatening “rivers of blood” in India.

Whenever our jihad in Kashmir nears success, India becomes ready for talks,” Abdur Rehman Makki, deputy to JuD leader Hafiz Saeed, told his audience, mostly traders from the local market, students from madrasas and JuD activists bussed in from Rawalpindi.

മുകളില്‍ പറഞ്ഞത് എന്ത് ജിഹാദ്  ആണെന്ന് അറിവുള്ളവര്‍ പറയട്ടെ .. (തീവ്രവാദികള്‍ പറയുന്ന ജിഹാദല്ലല്ലോ , ഇസ്ലാം പ്രചാരകര്‍ പറയുന്ന ജിഹാദ് )

ഇനി അടുത്ത് ഡയലോഗ് നോക്കൂ..


India and the U.S. were trying to make the Kashmir cause a part of the “war on terror,” he said, but if India did not pull out its troops from there, “each one of the 17 crore Pakistanis would struggle step-for-step with the Kashmiris in the massacre of Indian soldiers until the last soldier is dead.

ആഹഹ ചുണക്കുട്ടി തന്നെ.. ഇത് താനെടാ ആദര്‍ശം ... മുഴുവന്‍ വാര്‍ത്ത ഇവിടെ വായിക്കാം

അന്നേ ദിവസം ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന വാര്‍ത്ത ഇങ്ങനെ ..

Jamaat-ud-Dawa chief Hafiz Mohammad Saeed, accused of masterminding the Mumbai attacks, on Friday said the only solution to problems between India and Pakistan is the “liberation of Jammu and Kashmir”, failing which radical groups would resort to the “option of jehad”.

ബോം‌‌ബെയില്‍‌‌ നടന്ന കൂട്ടക്കുരുതിയുടെ സൂത്രധാരനെന്നറിയപ്പെടുന്ന ഹാഫിസ് മുഹമ്മദ് സയ്യിദ് പറഞ്ഞത് - "ഇന്‍‌‌ഡ്യയും‌‌ പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങള്‍‌‌ക്കും‌‌ പരിഹാരം‌‌ ജമ്മുവിന്റെയും‌‌ കാശ്മീരിന്റെയും‌‌ സ്വാതന്ത്ര്യം‌‌ മാത്രം‌‌‌‌, അതിനു തയ്യാറില്ലെങ്കില്‍‌‌ ജിഹാദ് നേരിടാന്‍‌‌ തയ്യാറായിക്കൊള്ളുക" !!!

ഇനി അദ്ദേഹത്തിന്റെ ആ എളിമ നോക്കൂ..

“We are not against composite dialogues. I ask Chidambaram to first come to Lahore before going to Islamabad and hold talks with me. I will tell him a solid solution to the problems between India and Pakistan,” said Saeed. “There is only one solution to all the problems--liberate Indian-held Kashmir. Otherwise the option of ‘jehad’ (holy war) is open for us,” Saeed said. He also warned India that the liberation of the erstwhile state of Hyderabad was also on the JuD’s agenda.
  
അദ്ദേഹത്തിനു കാഷ്മീര്‍ മാത്രം പോരാ, ഹൈദരാബാദും അജണ്ടയിലുണ്ട് പോലും .. 

മുഴുവന്‍ വാര്‍ത്ത  ഇവിടെ വായിക്കാം


പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ ആണ് പാകിസ്ഥാനിലുടനീളം നടന്നത് .ഇതില്‍ നിന്നു തന്നെ ഇന്ത്യാ വിരുദ്ധതയുടെ വ്യാപ്തിയും ഇന്ത്യയെ ആക്രമിക്കാനുള്ള ജിഹാദികളുടെ വ്യഗ്രതയും മനസ്സിലാക്കാവുന്നതാണ്. അയല്‍ പക്കത്തെ ദരിദ്ര രാജ്യത്തിന്റെ താലിബാനിസത്തിന്റെ പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ഭാവിയില്‍ ഈ മതതീവ്രവാദത്തെ പിന്തുണയ്ക്കില്ല എന്ന് എന്താണ് ഉറപ്പ് ??? ഒരു ഉറപ്പും നമുക്ക് പറയാന്‍ കഴിയില്ല . കാരണം അവരുടെ വിധേയത്വം രാജ്യത്തോടല്ല മറിച്ച് ഈ താലിബാനിസത്തിനു പിന്നിലെ ആദര്‍ശത്തോടാണ്.

43 comments:

വായുജിത് said...

പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ ആണ് പാകിസ്ഥാനിലുടനീളം നടന്നത് .ഇതില്‍ നിന്നു തന്നെ ഇന്ത്യാ വിരുദ്ധതയുടെ വ്യാപ്തിയും ഇന്ത്യയെ ആക്രമിക്കാനുള്ള ജിഹാദികളുടെ വ്യഗ്രതയും മനസ്സിലാക്കാവുന്നതാണ്. അയല്‍ പക്കത്തെ ദരിദ്ര രാജ്യത്തിന്റെ താലിബാനിസത്തിന്റെ പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ഭാവിയില്‍ ഈ മതതീവ്രവാദത്തെ പിന്തുണയ്ക്കില്ല എന്ന് എന്താണ് ഉറപ്പ് ??? ഒരു ഉറപ്പും നമുക്ക് പറയാന്‍ കഴിയില്ല . കാരണം അവരുടെ വിധേയത്വം രാജ്യത്തോടല്ല മറിച്ച് ഈ താലിബാനിസത്തിനു പിന്നിലെ ആദര്‍ശത്തോടാണ്.

M.A Bakar said...

വായുജിത് said... [ അയല്‍ പക്കത്തെ ദരിദ്ര രാജ്യത്തിന്റെ താലിബാനിസത്തിന്റെ പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ഭാവിയില്‍ ഈ മതതീവ്രവാദത്തെ പിന്തുണയ്ക്കില്ല എന്ന് എന്താണ് ഉറപ്പ് ??? ഒരു ഉറപ്പും നമുക്ക് പറയാന്‍ കഴിയില്ല . കാരണം അവരുടെ വിധേയത്വം രാജ്യത്തോടല്ല മറിച്ച് ഈ താലിബാനിസത്തിനു പിന്നിലെ ആദര്‍ശത്തോടാണ്. ..]

------------------------------------------------

പ്രിയ വായുജിത്‌..

ഇതിനെയാണു "ഫാസിസം" എന്ന്‌ സാമാന്യമായി പറയാവുന്നതു...

ഒരു ഉറപ്പില്ലാത്തതും അതു നടന്നുകാണാന്‍ സ്വയം അതിയായി ആഗ്രഹിക്കുകയും അതില്‍ നിന്നു 'ബെടക്കാക്കുക തനിക്കാക്കുക' എന്ന സൂത്രമെടുക്കുക, അതുമല്ലെങ്കില്‍ മറ്റുള്ളവര്‍ അങ്ങനെയായി തീര്‍ന്നെങ്കിലെന്നു വൃഥാ വ്യാമോഹിക്കുക .., അതില്‍ നിന്നു തങ്ങളുടെ ഭീകരതക്ക്‌ ന്യായീകരണം കണ്ടെത്തുക തുടങ്ങിയവയാണു ഫാസിസത്തിണ്റ്റെ ലക്ഷണങ്ങള്‍...

അതുകൊണ്ടാണല്ലോ നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പുള്ള ചവറുകള്‍ പരതുന്നതു.. അവിടത്തെ ക്ഷേത്രങ്ങളുടെ എല്ലിന്‍പൊടി വല്ലതും തപ്പുന്നതു... അതില്‍ മുസ്ളിം മല്ലന്‍മാരെ തേടുന്നതു... കൂട്ടത്തില്‍ ഹിന്ദു മല്ലന്‍മാര്‍ തകര്‍ത്ത ക്ഷേത്രങ്ങളുടെയും ബുദ്ധ വിഹാരങ്ങളുടെയും കഥകൂടി പറയാതെ പോകുമ്പോഴാണല്ലോ 'ഗീബത്സീയത' എന്ന ഫോര്‍മുലക്ക്‌ പ്രായോഗികക്ഷമത വരുന്നതു

ഹഫീസ്‌ , ജമ-ഉദ്‌-ദവാ, ജിഹാദ്‌ എന്നൊക്കെ പറഞ്ഞാല്‍ താങ്കളുടെ ആഗ്രഹം നടക്കുമെന്നു അഭിലഷിക്കുകയാണോ...

സംഘം സിദ്ധാന്തങ്ങള്‍ ഉപജാപങ്ങളും വെറുപ്പുകളും മാത്രമാക്കി ചുരുക്കിതന്നെ നിലനിര്‍ത്തൂ...

Anonymous said...

“Whenever our jihad in Kashmir nears success, India becomes ready for talks,” Abdur Rehman Makki, deputy to JuD leader Hafiz Saeed, told his audience, mostly traders from the local market, students from madrasas and JuD activists bussed in from Rawalpindi.

ബക്കറേ, ജിഹാദ് എന്നാല്‌‌ വിശുദ്ധയുദ്ധമാണെന്നും‌ അത് മനസ്സിലാണു നടക്കേണ്ടത് എന്നും‌ ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‌‌ മേല്‌‌‌പ്പറഞ്ഞ വാചകങ്ങള്‌‌ വായിച്ചതില്‌‌ നിന്നും‌ ഞാന്‍‌ മനസ്സിലാക്കിയത് ന‌മ്മള്‌‌‌ താലിബാനിസ‌മെന്നു വിശേഷിപ്പിക്കുന്നതിനെയാണു തീവ്രവാദികള്‌‌ സ്വയ‌ം‌ ജിഹാദ് എന്നു വിളിക്കുന്നത് എന്നാണ്.

ഇതിനര്‍‌ത്ഥം, ലഷ്കാര്‍‌‌, ജ‌മ അത്‌ ഉദ്ദ‌വ തുടങ്ങി കഴിഞ്ഞ ദിവസം‌ ഒത്തു ചേര്‍‌ന്നു കാശ്മീരില്‌‌ ജിഹാദ്‌ നടത്തുമെന്നു പ്രഖ്യാപിച്ച പത്തു പതിന‌ഞ്ചു സം‌ഘടനകളില്‌‌ പ്രവര്‍‌ത്തിക്കുന്നവര്‍‌ക്ക് ജിഹാദ് എന്തെന്നറിയില്ല എന്നാണോ?

അതോ ജിഹാദ് ആളെക്കൊല്ലലല്ല, തീവ്രവാദ‌മൊന്നുമല്ല എന്നൊക്കെ പറഞ്ഞ് ചിലരൊക്കെ കാഫിറുകളുടെ കണ്ണില്‌‌ പൊടിയിടാന്‍‌ നോക്കുകയാണോ?

വായുജിത് said...

പ്രിയ ബക്കര്‍ .. അയല്‍ പക്കത്തെ താലിബാനിസത്തിനു പിന്നിലെ ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവരുടെ മാത്രം കാര്യമാണ് ഞാന്‍ പറഞ്ഞത് . താലിബാനിസം ഇസ്ലാമിന്റെ ആദര്‍ശമല്ല എന്നാണു എന്റെ വിശ്വാസം . താങ്കള്‍ക്ക് അങ്ങനെ തോന്നുന്നില്ലെങ്കില്‍ അതെന്റെ പ്രശ്നമല്ല .

കലാപങ്ങളുടെ കാര്യം പറഞ്ഞത് ഒന്നും ഓര്‍മിപ്പിക്കാനല്ല . മറിച്ചു ഇവിടെ ഒരു സമൂഹം മാത്രമല്ല കലാപങ്ങളുടെ ഭീകരത അനുഭവിച്ചത് എന്ന് അറിയിക്കാന്‍ വേണ്ടി മാത്രം . ആരും അത്ര മെച്ചമല്ല എന്ന് കാണിക്കാന്‍ വേണ്ടി മാത്രം ..

ഇന്ത്യയെ ആക്രമിക്കും , രവി നദി ചോരപ്പുഴയാക്കും , കാശ്മീര്‍ കഴിഞ്ഞു ഹൈദരാബാദ് ആണ് അടുത്ത ലക്‌ഷ്യം എന്നൊക്കെ പറഞ്ഞു ഭീകര വാദം പറയുന്നവരെ നിസ്സാരമായി കാണാന്‍ എനിക്ക് കഴിയില്ല .. ജമാ അത് ഉദവ യും ലഷ്കര്‍ ഇ തോയ്ബയും ഒക്കെ താങ്കള്‍ക്ക് വളരെ നല്ലവരായെക്കാം , അവര്‍ പറഞ്ഞതൊക്കെ താങ്കള്‍ക്ക് വേദവാക്യവുമാകാം . അത് താങ്കളുടെ സ്വാതന്ത്ര്യം .

M.A Bakar said...

വായുജിത് said... (...ജമാ അത് ഉദവ യും ലഷ്കര്‍ ഇ തോയ്ബയും ഒക്കെ താങ്കള്‍ക്ക് വളരെ നല്ലവരായെക്കാം , അവര്‍ പറഞ്ഞതൊക്കെ താങ്കള്‍ക്ക് വേദവാക്യവുമാകാം . .. )


..............................................

പ്രിയ വായുജിത്‌..

താങ്കള്‍ അതേ കാര്യം തന്നെ വീണ്ടും പറയുന്നു... ആരിവിടെ, ആരില്‍ നിന്നു അക്രമത്തെ ഇസ്ളാമിണ്റ്റെ പേരില്‍ ന്യായീകരിച്ചു..

പാക്കിസ്ഥാന്‍, താലിബാന്‍ മുതലായവര്‍ ചെയ്യുന്നതൊക്കെ ഇന്ത്യന്‍ മുസ്ളിംകള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണോ.. സംഘപരിവാറിണ്റ്റെ ഭീകരതയെ ഹൈന്ദവ സമൂഹം ഏറ്റെടുക്കുന്നു എന്നാണോ ഈ വാദം കൊണ്ട്‌ മനസ്സിലാക്കേണ്ടതു..

നവ ഫാസിസ "ഹിന്ദുത്വ"മെന്ന്‌ പറഞ്ഞാല്‍ സനാതന ഹിന്ദു ധര്‍മ്മമെന്നാണോ അര്‍ഥം...

തങ്ങളുടെത്‌ "ജിഹാദ്‌" എന്ന്‌ JeM പറഞ്ഞാല്‍ അങ്ങനെയല്ല എന്ന്‌ പറയുന്ന എല്ലാ ഇസ്ളാമിക്‌ പണ്ഠിതന്‍മാരൊക്കെ വിഡ്ഡികള്‍ എന്നാണോ അര്‍ഥം ...


അനോനിക്ക്‌ ..

JeM യുടെ 'ജിഹാദാ'ണോ താങ്കള്‍ക്ക്‌ വേണ്ടതു... അതു ഫാസിസത്തിണ്റ്റെ ആഗ്രഹമാണെന്നു മുന്‍ കമണ്റ്റില്‍ പറഞ്ഞിരുന്നു...

വായുജിത് said...

ബക്കര്‍ ഞാന്‍ തൊട്ടു മുകളില്‍ തന്ന മറുപടി താങ്കള്‍ വായിചില്ലെന്നുണ്ടോ ??? താലിബാനിസത്തിനു പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവരെ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് .. താലിബാനിസത്തിനു പിന്നിലെ ആദര്‍ശം എന്താണെന്ന് അവര്‍ക്കെ അറിയുകയുള്ളൂ .. അത് ഇസ്ലാം അല്ലെന്നാണ് എന്റെ വിശ്വാസം .. എന്റെ പോസ്റ്റില്‍ ഇസ്ലാമിനെയോ പ്രവാചകനെയോ ഇന്ത്യന്‍ മുസ്ലിങ്ങളെയോ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല .. പിന്നെ താങ്കള്‍ എന്തിനു ഖേദിക്കണം .. ഇന്ത്യയെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അതിര്‍ത്തിക് അപ്പുറത്തുള്ള ഒന്ന് രണ്ടു സംഘടനകളുടെ പരിപാടികള്‍ പത്രങ്ങളില്‍ വന്നത് ആണ് ഞാന്‍ കൊടുത്തത് . ഈ വാര്‍ത്ത ഇന്ത്യന്‍ പത്രങ്ങളില്‍ മാത്രമല്ല വന്നത് .. പാകിസ്ഥാനിലും വന്നു .(അതായത് പാവം ലഷ്കര്‍ ഐ തോയ്ബക്കാരെ ഭീകരരായി ചിത്രീകരിക്കുന്ന സംഘ പരിവാര്‍ സ്വാധീനമുള്ള മാധ്യമങ്ങളിലെ വാര്‍ത്ത അല്ല ഞാന്‍ കൊടുത്തത് എന്നര്‍ത്ഥം) താങ്കള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ഫാസിസത്തിന്റെ നിര്‍വചനം കണ്ടു പിടിക്കാന്‍ പോയത് എന്റെ കുറ്റമല്ല .

M.A Bakar said...

വായുജിത് said... ( ബക്കര്‍ ഞാന്‍ തൊട്ടു മുകളില്‍ തന്ന മറുപടി താങ്കള്‍ വായിചില്ലെന്നുണ്ടോ ??? താലിബാനിസത്തിനു പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവരെ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് .. ..)

വായുജിത്‌ ...
അതല്ലെ ഞാനും ചോദിച്ചതു... ആരാണു ഊറ്റം കൊള്ളുന്നതെന്നാണു എണ്റ്റെ ചോദ്യം... ???

വായുജിത് said... ( ജമാ അത് ഉദവ യും ലഷ്കര്‍ ഇ തോയ്ബയും ഒക്കെ താങ്കള്‍ക്ക് വളരെ നല്ലവരായെക്കാം , അവര്‍ പറഞ്ഞതൊക്കെ താങ്കള്‍ക്ക് വേദവാക്യവുമാകാം . ..)

ഇതുപിന്നെ ആരെക്കുറിച്ച്‌ പറഞ്ഞു...

വായുജിത് said...

ഹഫീസ്‌ , ജമ-ഉദ്‌-ദവാ, ജിഹാദ്‌ എന്നൊക്കെ പറഞ്ഞാല്‍ താങ്കളുടെ ആഗ്രഹം നടക്കുമെന്നു അഭിലഷിക്കുകയാണോ

ഇത് താങ്കള്‍ തന്നെ അല്ലെ പറഞ്ഞത് .. അതിന്റെ അര്‍ഥം എന്താണ് ??? ഞാന്‍ പറഞ്ഞത് കള്ളമാണ് എങ്കില്‍ അത് പറയുക അല്ലാതെ ഉടനെ ഫാസിസത്തിന്റെ നിര്‍വ്വചനം അല്ല തേടേണ്ടത് .

M.A Bakar said...

ഞാനൂഹിച്ചതാണു വായുജിത്‌ തെറ്റിദ്ധരിച്ചിരിക്കുമെന്നു...

ഹഫീസ്‌ , ജമ-ഉദ്‌-ദവാ, ജിഹാദ്‌ എന്നൊക്കെ പറഞ്ഞാല്‍ താങ്കളുടെ ആഗ്രഹം നടക്കുമെന്നു അഭിലഷിക്കുകയാണോ

താങ്കള്‍ ഈ നാമങ്ങളൊക്കെ പറഞ്ഞതു ,,, ഇവരെയൊക്കെ പിന്തുണക്കുന്നവരും ഊറ്റം കൊള്ളുന്നവരും ഇന്ത്യയിലുണ്ടാവട്ടെ എന്നോ അല്ലെങ്കില്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഇന്ത്യന്‍ മുസ്ളിംകളില്‍ കിടക്കട്ടെ എന്നുമുള്ള ഫാസിസത്തിണ്റ്റെ ആഗ്രഹമാണു..

അതാണു അ കമണ്റ്റ്‌ മൊത്തം പറഞ്ഞുവന്നതു...

വായുജിത് said...

പ്രിയ ബക്കര്‍ എനിക്ക് ഒരു തെറ്റി ധാരണയുമില്ല .. 'ഇന്ത്യന്‍ ' മുസ്ലിങ്ങള്‍ അവരെയൊന്നും പിന്തുണയ്ക്കില്ലെന്ന് എനിക്ക് നന്നായി അറിയാം . അങ്ങനെ ഒന്നും ഞാനിവിടെ പറഞ്ഞിട്ടുമില്ല . അങ്ങനെയൊന്നും പറയാത്തിടത്തോളം കാലം ഫാസിസം തിരക്കി താങ്കള്‍ നടക്കേണ്ട കാര്യവുമില്ല .

M.A Bakar said...

വായുജിത് said... (.. 'ഇന്ത്യന്‍ ' മുസ്ലിങ്ങള്‍ അവരെയൊന്നും പിന്തുണയ്ക്കില്ലെന്ന് എനിക്ക് നന്നായി അറിയാം . അങ്ങനെ ഒന്നും ഞാനിവിടെ പറഞ്ഞിട്ടുമില്ല . ... )


വളരെ നന്ദി വായുജിത്‌...

അപ്പോല്‍ ഈ വാചകം പിന്‍വലിക്കുമല്ലോ... !!!!


വായുജിത് said... ( .. അയല്‍ പക്കത്തെ ദരിദ്ര രാജ്യത്തിന്റെ താലിബാനിസത്തിന്റെ പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ഭാവിയില്‍ ഈ മതതീവ്രവാദത്തെ പിന്തുണയ്ക്കില്ല എന്ന് എന്താണ് ഉറപ്പ് ??? ഒരു ഉറപ്പും നമുക്ക് പറയാന്‍ കഴിയില്ല . കാരണം അവരുടെ വിധേയത്വം രാജ്യത്തോടല്ല മറിച്ച് ഈ താലിബാനിസത്തിനു പിന്നിലെ ആദര്‍ശത്തോടാണ്. )


കുറഞ്ഞപക്ഷം ആ bold letter വാചകമെങ്കിലും മാറ്റുമല്ലൊ ...

വായുജിത് said...

എന്ത് മണ്ടത്തരം ആണ് സുഹൃത്തെ താങ്കള്‍ ഈ പറയുന്നത് .. താലിബാനിസത്തിനു പിന്നിലെ ആദര്‍ശം ഇസ്ലാമല്ലല്ലോ .. പിന്നെ എന്താണ് അതിനു പ്രശ്നം... അവരെ" ഇന്ത്യന്‍ "മുസ്ലിങ്ങള്‍ പിന്തുണയ്ക്കുന്നുമില്ല .. പിന്നെന്തിനാണ് ഞാന്‍ ആ വാചകം മാറ്റുന്നത് ????

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വായുജിത്തേ,“ബൂലോകത്ത് ഈയിടെ പങ്കെടുത്ത ഒന്ന് രണ്ടു സംവാദങ്ങളില്‍‌‌‌‌‌‌ ശ്രദ്ധിച്ച ചില അഭിപ്രായങ്ങളാണ് ഇങ്ങനെയൊരു പോസ്റെഴുതാന്‍ പ്രേരിപ്പിച്ചത് .“

സംഭവങ്ങളെ പുടികിട്ടി.. അവന്മാരുടെ അഭിപ്രായപ്രകടങ്ങൾ താങ്കളെ ഇത്രയധികം പ്രകോപിതനാക്കി എന്നതു അത്ഭുതാവഹമാണു. നൂറ്റാണ്ടുകളൊന്നും പിന്നോട്ട് പോയി ചികയണ്ട ആവശ്യമില്ല.. കാശ്മീരിലേക്കുള്ള “വിശുദ്ധപോരാളികളുടെ ഫാക്ടറി” (നുമ്മട സംഘികളുടെ ഗീബത്സിയൻ തന്ത്രമേ!!!!) ആക്കിമാറ്റാനുള്ള പരിശ്രമം ഇവർ (ഇവർ എന്നുദ്ദേശിച്ചതു താലിബാനികളെ നെഞ്ചിലേറ്റി നടക്കുന്നവരെമാത്രം) തുടങ്ങിയിട്ട് കാലം കുറച്ചായില്ല്യോ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വിഘടനവാദികളുടെ ഇന്നത്തെ പ്രവർത്തരീതികൾ വിലയിരുത്തണമെങ്കിൽ ഇവരുടെ പൂർവ്വികർ ഇവിടെ നടപ്പിലാക്കിയ അജണ്ടയുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ചു അറിയണം..

വിഘടനവാദത്തിന്റെ പൊതു പശ്ചാത്തലം

പാകിസ്ഥാൻ സ്ഥാപകരിൽ പ്രമുഖനായ ചൌധരി റഹ്മത് അലിയുടെ “നൌ ഓർ നെവർ” എന്ന രൂപരേഖപ്രകാരം പാകിസ്താൻ കോമൺ വെൽത്തിൽഅംഗമാവേണ്ടിയിരുന്ന രാജ്യങ്ങളുടെ പട്ടിക താഴെപറയുന്നവയാണു.

* Hanoodia:243 principalities or Rajwaras
* Hindoostan: Rajistan, Kathiwar, Mahrashtra, Rajistan and Dravidia
* Saristan
* Nasarastan
* Haideristan
* Siddiqistan
* “Pakistan” (P=Punjab, A=Afghania, K=Kashmir, I=Islam, TAN=Baluchistan) in the Northwest including Kashmir, Delhi and Agra: “
* Bangistan” in Bengal:
* “Osmanistan” in Hyderabad; “Siddiquistan” in Bundelhand and Malwa; “
* Faruqistan” in Bihar and Orissa: “
* Haideristan” in UP: “
* Muinistan” in Rajasthan: “
* Maplistan” in Kerala:
* “Safiistan” in “Western Ceylon” and “Nasaristan” in “Eastern Ceylon”, etc.

ഈ പാക് കോമൺ വെൽത്തിന്റെ ഭൂ‍പടം ഇവിടെ കാണാം.

ചൌധരി റഹ്മത്ത് അലി എഴുതിയ (1946നു മുന്നെ) “ദി മില്ലത് ഓഫ് ഇസ്ലാം”, “ദി മെനേസ് ഒഫ് ഇന്ത്യാനിസം” എന്നീ പുസ്തകങ്ങളിലൂടെ അദ്ദേഹം വിഘടനവാദത്തിന്റെ പൂരണത്തിനു വേണ്ടി നിർദ്ദേശിക്കുന്ന 7 കാര്യങ്ങൾ താഴെ പറയുന്നവയാണു (ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന ചില ‘മാനവിക’ പ്രസ്ഥാനങ്ങളുടെ ആശയപ്രചരണവുമായി കൂട്ടിവായിക്കുക)

1. ന്യൂനപക്ഷത്വം ഒഴിവാക്കുക

2. ദേശീയത ഒഴിവാക്കുക (ദേശീയത പാപമാണെന്ന/മതവിരുദ്ധമാണെന്ന പ്രചരണം ശക്തമാക്കുക)

3. ആനുപാതികമായി ഭൂപ്രദേശങ്ങൾ സ്വന്തമാക്കുക

4. ഒറ്റപ്പെട്ട രാഷ്ട്രങ്ങളുടെ ഐക്യം വളർത്തുക

5. പാക് കോമൺ വെൽത്തിൽ ഇത്തരം രാഷ്ട്രങ്ങളെ ഉൾപ്പെടുത്തുക

6. ഇന്ത്യയെ ദീനിയ ആക്കുക

7. ദീനിയയേയും അതിന്റെ ആശ്രയിച്ചു നിലകൊള്ളുന്ന രാഷ്ട്രങ്ങളേയും പാകിസ്ഥാനോട് ചേർക്കുക

ഈ റഹമത്തുള്ളയുടെ ആഹ്വാനം തന്നെ ദളിതരോട് (ബുദ്ധരോടും സിക്കുകാരോടും കൂടി) ഈ രാജ്യത്തിനു നേരെ പടപൊരുതാനാണു..എന്തൊരു സ്നേഹം!!!

നുമ്മട പോസ്റ്റർഫ്രണ്ടുകാരുടെ അതേ സ്നേഹം

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സ്വാതന്ത്രാനന്തര ഇന്ത്യയിൽ 1967-ൽ റാഞ്ചിയിലും ഹാട്രിയായിലും നടന്ന കലാപങ്ങളെക്കുറിച്ചു അന്വേഷിച്ച രഘുവരദയാൽ കമ്മീഷൻ തന്റെ റിപ്പോർട്ടിൽ പറയുന്നതു ശ്രദ്ധിച്ചാൽ റഹമത്തുള്ള വിഭാവനം ചെയ്ത ആശയം, ചുരുങ്ങിയ കാലയളവിൽ തന്നെ ഇവിടെ എന്തുമാത്രം വിളവെടുപ്പു നടത്തി എന്നു മനസ്സിലാക്കാം. റിപ്പോർട്ടിൽ പറയുന്നു“The commission has turned down a suggestion made before it that various Muslim Pockets scattered all over India should be given the status of states without disturbing the present population” (Hindu 27-feb-1969)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഈ അതിഭയാനകമായ പദ്ധതിയുടെ ആവിഷ്കാരത്തിനു കാശ്മീർതാഴ്വരയേക്കാൾ പരസ്യമായ രാഷ്രീയ പിന്തുണ ലഭിച്ച സംസ്ഥാനം കേരളം തന്നെയാണു. 1947 സെപ്റ്റംബർ 10നു സീതിസാഹേബ് പുറപ്പെടുവിച്ച പ്രസ്താവന ഇപ്രകാരമാണു “പലപ്രദേശങ്ങളിലും ന്യൂനപക്ഷമായി ജീവിക്കുന്ന മുസൽമാന്മാർ, തങ്ങൾ പാകിസ്താൻ രൂപീകരണത്തിൽ പങ്കാളികളായി പ്രവർത്തിച്ചതിൽ ഇപ്പോഴും അഭിമാനമുള്ളവരാണെന്നു അദ്ദേഹത്തോട് (പട്ടേലിനോട്), അദ്ദേഹം ആരോപണങ്ങൾ പുറപ്പെടുവിക്കുന്ന സാഹചര്യത്തിലും വെട്ടിത്തുറന്നു പറയാൻ ഞാൻ മുതിരുകയാണു. അതിന്റെ പേരിൽ അവർ പട്ടേലിനോട് ക്ഷമാപണം ചെയ്യാനൊന്നും തയ്യാറല്ല. ഭീഷണിയെ അതിജീവിച്ചുകൊണ്ടു തന്നെ അവർ തങ്ങളുടെ ആവശ്യം തുടർന്നും ഉന്നയിക്കുക തന്നെ ചെയ്യും. അവർ പേടിച്ച് പാകിസ്ഥാനിൽ അഭയം തേടുകയോ പട്ടേലിനോട് അഭയം അഭ്യർത്ഥിക്കുവാനോ തയ്യാറല്ല”

1947 ജൂൺ 20നു മുഹമ്മദ് ഇസ്മായിൽ സീതിസാഹബിനയച്ചകത്തിൽ ഇപ്രകാരം പറയുന്നു. “മാപ്പിളസ്ഥാൻ പ്രത്യേകമായി ഉണ്ടാക്കിയെടുക്കണമെന്നും സമയം വരുമ്പോൾ അതു പാകിസ്ഥാനുമായി യോജിപ്പിക്കാമെന്നും ‘Quid E Azaam’ പറഞ്ഞിട്ടുണ്ട്.” (ജിന്നക്ക് അനുയായികൾ നൽകിയ പേരാണ് Quid E Azaam)

മലബാർ ജില്ലാ മുസ്ലീം ലീഗിനു ഒരു മാപ്പിളസ്ഥാൻ കമ്മറ്റിപോലും ഉണ്ടായിരുന്നു എന്നു ഓർക്കുക. മലബാറിനെ മദിരാശി സംസ്ഥാനത്തു നിന്നു വിടർത്തുന്നതിനു വേണ്ടി മദിരാശി അസംബ്ലിയിൽ ഒരു പ്രമേയം അവതരിക്കപ്പെട്ടപ്പോൾ (1947 ഒക്ടോബർ 20 നു) കെ.ടി.എം ഇബ്രാഹിം സാഹിബ് അതിനൊരു ഭേദഗതി അവതരിപ്പിച്ചു കൊണ്ട് മലബാറിലൊരു മാപ്പിളസ്താൻ വേണമെന്നു ആവശ്യപ്പെട്ടു “മലബാറിലെ മൂന്നിൽ ഒന്നു വരുന്ന മാപ്പിളമാർ അവരുടേതായ പ്രത്യേക സംസ്കാരമുൾക്കൊള്ളുന്ന ജനവിഭാഗമാണു. അവർ തിങ്ങിപ്പാർക്കുന്ന മലബാറിലെ പ്രദേശങ്ങളും ലക്ഷദ്വീപും ചേർത്ത് ഒരു “മാപ്പിളസ്താൻ” രൂപീകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വളരെ നാളായി സമരം നടത്തി വരുന്നുണ്ട്.”

“പത്തണക്കു കത്തിവാങ്ങി കുത്തിവാങ്ങും പാകിസ്താൻ”, “21ഇൽ ഊരിയ വാൾ അറബിക്കടലിൽ എറിഞ്ഞട്ടില്ല”, സീതിഹാജി എം.എൽ.എ എടപ്പാൾ അങ്ങാടിയിൽ വച്ച് നടത്തിയ “പാകിസ്ഥാൻ സിന്ദാബാദ്” വിളിയും എല്ലാം അങ്ങിനെ ചുമ്മാതങ്ങ് മറന്ന്കളയാൻ സാധിക്കുമോ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ലീഗിനൊപ്പം നിന്നുകൊണ്ട് പാകിസ്താനുവേണ്ടി വാദിച്ച നിന്ദ്യമായ പാരമ്പര്യമാണു സഖാവു ഇ.എം.എസിനുള്ളതു. മാപ്പിളസ്ഥാനെ പരാമർശിച്ചുകൊണ്ട് 28-10-1947 ലെ ദേശാഭിമാനിയിൽ സഖാവ് ഇപ്രകാരം എഴുതി “ എന്നാൽ ലീഗിന്റെ മാപ്പിളസ്ഥാൻ റിപ്പോർട്ടിൽ പറയുന്ന പോലെ കേരളത്തിലെ മാപ്പിളമാരുടെ ചരിത്രപരമായും സാമുദായികമായും രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായുള്ള പ്രാധാന്യത്തേയും മതപരമായും സാംസ്കാരികമായും അവർക്കുള്ള പ്രത്യേകതയേയും രാഷ്ട്രീയമായി അവർക്കുള്ള അവകാശങ്ങളേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പരിഗണിച്ച് അവർക്കൊരുപ്രത്യേക പ്രദേശമുണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നു മാപ്പിളമാർ തീരുമാനിക്കുകയാണെങ്കിൽ കമ്മ്യൂണിസ്റ്റുകാർ എതിരല്ല”. ഇതിന്റെ അർത്ഥം വളരെ വ്യക്തമാണല്ലോ.

1945 ജൂണിൽ പ്രസിദ്ധീകരിച്ച “കറസ്പോണ്ടൻസ് ബിറ്റ് വീൻ മഹാത്മാഗാന്ധി ഏൻഡ് പി.സി.ജോഷി” എന്ന ഇംഗ്ലീഷ് ലഘുലേയുടെ 40 മുതൽ 53 വരെയുള്ളപേജുകളിൽ 1943 സെപ്തംബർ 20നു സി.പിഐ അംഗീകരിച്ച പ്രമേയം ചേർത്തിട്ടുണ്ട്. “മുസ്ലീം ദേശീയ ജനവിഭാഗങ്ങൾക്ക് സ്വയം നിർണ്ണയാവകാശം നൽകുന്നതിന്റെ ആവശ്യകത കോൺഗ്രസുകാരെ ബോദ്ധ്യപ്പെടുത്തുവാനാ‍ഹ്വാനം ചെയ്യുന്നതാണാപ്രമേയം”. മേല്പറഞ്ഞ ലഘുലേഖയുടെ അവസാനം ചേർത്ത പാർട്ടിപത്രത്തിന്റെ മുഖപ്രസംഗം കൂടി വായിച്ചാൽ 1942-46 കാലത്ത് മുസ്ലീം വിഘടനവാദികൾക്ക് പരവതാനി വിരിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നു ബോദ്ധ്യമാ‍വും.കോൺഗ്രസ് നേതാവ് സി.കെ ഗോവിന്ദൻ നായർ, മുസ്ലീം ലീഗിൽ നിന്നു രാജിവച്ച ശേഷം മാത്രമാണു സി.എച് മുഹമ്മദ് കോയയെ മുന്നണി ഗവർമെന്റിന്റെ സ്പീക്കറാക്കിയതെങ്കിൽ, ലീഗിനെ അതിന്റെ തനിനിറത്തിലും തനതായ സ്വഭാവത്തിലും കൂടെ കൂട്ടി മന്ത്രിസ്ഥാനം കൊടുത്തു രാഷ്ട്രീയസ്വീകാര്യത നൽകിയതു നമ്പൂതിരിപ്പാടാണു.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സിമിയും ഐസ് ഐസ് എസും പോസ്റ്റർഫ്രണ്ടും അടക്കമുള്ള മതമൌലികവാദത്തിന്റെ വിഷവിത്തുക്കൾക്ക് പായവിരിക്കുന്ന രാഷ്ട്രീയകൂട്ടിക്കൊടുപ്പിന്റെ കഥ ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല എന്നു സാരം.. കാശ്മീർ വിമോചനം എന്ന രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി മാത്രം മുംബൈയിൽ നരനായാട്ട് നടത്തിയ “അജ്മൽ കസബിനെ“ തിരിച്ചറീഞ്ഞ പാരമ്പര്യമുണ്ട് നമ്മുടെ ബക്കർജിക്കു..അപ്പൊ അതേ ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കുന്ന ചേട്ടന്മാരെ ചൊറിഞ്ഞാൽ വെവരമറിയും ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഒരുപാട് പറയാനുണ്ട് വായുജിത്..വിസ്താരഭയത്താൽ ചുരുക്കിയതാണ്. ആധുനികവിഘടനവാദസംഘടനകൾ ഇന്നുപയോഗിക്കുന്ന കോമൺ തന്ത്രങ്ങളിലൊന്ന് തങ്ങളുടെ രാജ്യവിരുദ്ധപ്രവർത്തനങ്ങളുടെ നേർക്ക് ആരെങ്കിലും ചെറുവിരലുയർത്തിയാൽ തന്റെ മതത്തെ ആക്രമിക്കുന്നു എന്ന ഒരു “പൊതുവികാരം” കൃത്രിമമായി ഉണ്ടാക്കി വിടുക എന്നതാണ്. അതു ബ്ലോഗിലും ചെയ്യുവാൻ അവർ ശ്രമിക്കുന്നുമുണ്ട്.

സിമിയാണേലും സനാതൻ സംസ്ഥയാണേലും അങ്ങ് ഒണ്ടാക്കാൻ വന്നാൽ ലവന്റെ തന്തക്കു വിളിക്കാനുള്ള ആർജ്ജവം നമ്മിൽ നിന്നൊക്കെ എടുത്തു കളയുന്നതിൽ ഇവർ വിജയിക്കുന്നുമുണ്ട്..

Anonymous said...

ഈയിടെ ഇന്ത്യയില്‍ വരാതെ സമ്മേളനത്തെ അഭിസംബോധന ചെയ്ത ഒരു വനിതയുണ്ടല്ലോ.. താലിബാന്റെ മഹത്വം വീഡിയോ കോണ്‍ഫരന്‍സിലൂടെ കേരളത്തിലെത്തിക്കാന്‍ എന്തോരം കഷ്ടപ്പെട്ടെന്നോ ഇവിടത്തെ ആരാധകര്‍... അവര്‍ താലിബാന്റെ മഹത്വം പറഞ്ഞത് മാധ്യമം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും തെജസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

M.A Bakar said...

പ്രിയ വായുജിത്‌,...

താങ്കള്‍ അതു താലിബാനിസത്തിണ്റ്റെ അതിക്രമങ്ങളെ താലോലിക്കുന്നവരെ മാത്രമായിട്ടാണു പരിമിതപ്പെടുത്തിയെന്നു താങ്കള്‍ പറയുന്നതും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതിനെയും ഞാന്‍ ശരിവയ്ക്കുന്നു.. താങ്കളുടെ അജണ്ട എന്തു തന്നെയായാലും..

അപ്പോല്‍ അതു മാറ്റേണ്ടതില്ല....

Saffronized said...

വായുജിത്ത് തന്റെ ബ്ലോഗില്‍ ഇന്‍ഡ്യന്‍ മുസ്ലീംകളെ കുറിച്ചോ ഇസ്ലാമിനെ കുറിച്ചോ മോശം ആയി ഒന്നും തന്നെ പറഞ്ഞു കാണുന്നില്ല... എന്നാല്‍ നമ്മുടെ നാടിനെതിരെ അക്രമംങ്ങള്‍ അഴിച്ചു വീടും എന്ന് ആക്രോശിക്കുന്നവരെ കുറിച്ചും... അവരെ അനുകൂലിക്കുന്ന നമ്മുടെ ചില നാട്ടുകാരെ കുറിച്ചും പറഞ്ഞിട്ടുണ്ട്... അതിര്‍ത്തിക്കപ്പുരത്തിരുന്നു നമ്മുടെ നാടിനെതിരെ ആക്രോശിക്കുന്നവരെ അനുകൂലിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ഇല്ല എന്ന് ബക്കറിനെ പോലെ ഉള്ള സുഹൃത്തുക്കള്‍ക്ക് അവകാശപ്പെടാന്‍ ആവുമൊ? ഇല്ല എന്നതിന തെളിവല്ലെ നമ്മുടെ നാടിന്റെ സൈന്യത്തോട് ഏറ്റുമുട്ടി മരിച്ച മലയാളി യുവാക്കള്‍? ഇനി അതും നാടകം ആയിരുന്നു എന്ന് പറഞ്ഞു കളയുമോ?

പാകിസ്ഥാനില്‍ ഇരുന്നു കൊണ്ട് ഇന്‍ഡ്യക്കെതിരെ വലിയ വായി വിടുവാ വിടുന്ന ചില മന്ദബുദ്ധികളെയും അവാര്‍ പറയുന്നത് കേറ്റ് ഇവിടെ കിടന്നു ചാടുന്ന ചില മത ഭ്രാന്തന്‍മാരെയും കുറിച്ച് പറയുമ്പോള്‍ ബക്കറിനെ പോലെ ഉള്ളവര്‍ ബേജാറാവുന്നത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല... ഇവിടേ ആരും മുസ്ലീംകളെ കുറിച്ചോ ഇസ്ലാമിനെ കുറിച്ചോ ഒന്നും പറഞ്ഞില്ലല്ലോ?

Anonymous said...

എനിക്കൊന്നേ പറയാനുള്ളൂ, ഇന്‍‌ഡ്യക്കെതിരേ ജിഹാദ് പ്രഖ്യാപിച്ചിരിക്കുന്ന ഈ മതഭ്രാന്തന‍്മാരെ പോരാളികളായി ചിത്രീകരിച്ച് ചില മലയാള പത്രങ്ങള്‌‌ എഴുതുന്നത് പാക്കിസ്ഥാനികള്‌‌ക്ക് വായിക്കാനല്ല. ഇവരെ സപ്പോര്‍‌റ്റ്റ്റ് ചെയ്യുന്ന മലയാളികള്‌‌ ഉള്ളതുകൊണ്ട് തന്നെയാണ്.

M.A Bakar said...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...
( കാശ്മീർ വിമോചനം എന്ന രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി മാത്രം മുംബൈയിൽ നരനായാട്ട് നടത്തിയ “അജ്മൽ കസബിനെ“ തിരിച്ചറീഞ്ഞ പാരമ്പര്യമുണ്ട് നമ്മുടെ ബക്കർജിക്കു.. )


പ്രിയ പ്രവീണ്‍..

അജ്മല്‍ കസബ്‌ എന്തിനിവിടെ വന്നെന്നും ആരാണു ക്ഷണിച്ച്‌ വരുത്തിയതെന്നുമുള്ള കഥകള്‍ വരാനിരിക്കുന്നതേയുള്ളു..

എന്തൊക്കെയായാളും ആ കറുത്ത അദ്ധ്യായത്തിണ്റ്റെ ശക്തികളെ തുറന്നു കാട്ടേണ്ടിയിരിക്കുന്നു.. മറ്റാരെയുംകാള്‍ അതു മുസ്ളിംകളുടെ ആവശ്യവും കൂടിയാണു..

പിന്നെ 'കാഷ്മീര്‍' പ്രക്ഷോഭത്തിനായാണു തന്നെ പരിശീലിപ്പിച്ചതെന്നും അതിനാണു തന്നെ ഇവിടെ കൊണ്ടുവന്നതെന്നും അയാല്‍ പിടിക്കപ്പെട്ട ആദ്യനാളുകളില്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു.. അക്കാര്യമാണു അന്നത്തെ എണ്റ്റെ ലേഖനത്തില്‍ സൂചിപ്പിച്ചത്‌..

താങ്കളുടെ ബാക്കി "തിരക്കഥ"കള്‍ക്ക്‌ മറുപടിയുമായി ഉടനെ കാണാം..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

താങ്കളുടെ ബാക്കി "തിരക്കഥ"കള്‍ക്ക്‌ മറുപടിയുമായി ഉടനെ കാണാം..

തീർച്ചയായും.. പിന്നെ റഹ്മത്തുള്ളയുടേയും കൂട്ടുകാരുടേയും കഥക്കു തിരക്കഥയും സംഭാഷണവും എഴുതി നന്നായി സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നവരെക്കുറിച്ചാണീ പോസ്റ്റ്..

പിന്നെ ബക്കർജി പോയി വരൂ..പറയാനൊരുപാടുണ്ട്.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അജ്മല്‍ കസബ്‌ എന്തിനിവിടെ വന്നെന്നും ആരാണു ക്ഷണിച്ച്‌ വരുത്തിയതെന്നുമുള്ള കഥകള്‍ വരാനിരിക്കുന്നതേയുള്ളു..

എന്തൊക്കെയായാളും ആ കറുത്ത അദ്ധ്യായത്തിണ്റ്റെ ശക്തികളെ തുറന്നു കാട്ടേണ്ടിയിരിക്കുന്നു.. മറ്റാരെയുംകാള്‍ അതു മുസ്ളിംകളുടെ ആവശ്യവും കൂടിയാണു..


ബക്കറെ, ഇതു തന്നെയാണ് ഞാൻ പറഞ്ഞ തന്ത്രങ്ങളിലൊന്നു. അജ്മൽ കസബിന്റെ പേരിൽ ഇന്ത്യൻ മുസ്ലീങ്ങളെ പാർശ്വവൽക്കരിക്കാനുള്ള ശ്രമം.. കഷ്ടമാണു സഹോദരാ..അജ്മലിന്റെ പിന്നിലുള്ള ശക്തികളെ (തുറന്ന് കാട്ടിയതിൽ ഇനിയും മതിയായില്ലെങ്കിൽ) തുറന്ന് കാട്ടേണ്ടതും നടപടികളെടുക്കേണ്ടതും ഓരോ ഭാരതീയന്റേയും ആവശ്യമാണ്.

അജ്മല്‍ കസബ്‌ എന്തിനിവിടെ വന്നെന്നും ആരാണു ക്ഷണിച്ച്‌ വരുത്തിയതെന്നുമുള്ള കഥകള്‍ വരാനിരിക്കുന്നതേയുള്ളു..

Then നുമ്മട കയ്യിൽ അടുത്ത ഐറ്റംസ് ഇല്ലേ.. കോടതികളുടെ ഹൈന്ദവവഫാസിസ്റ്റ് വൽക്കരണം...അന്വേഷണഏജൻസികൾ പരിവാറിന്റെ കളിപ്പാവകളോ..

അപ്പൊകലിപ്തോ said...

പ്രിയ പ്രവീണ്‍..
താങ്കള്‍ക്ക്‌ പറയാനൊരുപാടുണ്ടെങ്കില്‍ കേള്‍ക്കാനും വളരെ കൊതിയാവുന്നു...

ഇതെല്ലാം പറയുന്നതു വിഘടനവാദത്തിണ്റ്റെ വക്താക്കളും വംശീയ വെറികളുടെയും ബോംബു ഫാക്റ്ററികളുടെയും സ്വന്തം ആള്‍ക്കാരുമാവുമ്പോല്‍, ചരിത്രത്തിണ്റ്റെ അപനിര്‍മ്മിതിയും ഭീകരതക്കെതിരെയുള്ള കഥയമമകളൊക്കെയും നല്ല രസമായിരിക്കുമല്ലോ.... !!!

എന്തായാലും ഉടനെതന്നെ, പിന്നെ വരാം...

Anonymous said...

മും‌ബൈ നരമേധത്തിനു പിന്നില്‌‌ പാക്കിസ്ഥാനില്‌‌ നിന്നുള്ള 'പോരാളികള്‌‌' ക്ക് പങ്കൊന്നുമില്ല എന്നു സ്ഥാപിക്കാന്‍‌‌ പെടാപ്പാടു പെടുന്നത് കണ്ടാല്‌‌ത്തന്നെ അറിഞ്ഞു കൂടേ ഇവന്റെയൊക്കെ ഉള്ളിലിരുപ്പ്. കൂട്ടക്കൊല നടന്ന് പിറ്റേ ദിവസം‌ തന്നെ ഇവന്റെയൊക്കെ പത്രത്തില്‌‌ വന്നു, ഇതു നടത്തിയത് മൊസാദാണെന്നും‌ ഇപ്പോഴാണു രാജ്യത്ത് ആഭ്യന്തരയുദ്ധം‌ നടത്താന്‍‌ പറ്റിയ സമയ‌മെന്നും‌.

പാക്കിസ്ഥാനിലെ ആരെയും‌ രക്ഷിക്കാനില്ലെങ്കില്‌‌ അങ്ങനെ ഒരു വാര്‍‌ത്ത പടച്ചു വിടേണ്ടതിന്റെയും‌ ആഭ്യന്തരയുദ്ധത്തിനുള്ള ആഹ്വാനത്തിന്റേയും‌ ആവശ്യ‌‌മെന്തായിരുന്നു?

അപ്പൊകലിപ്തോ said...

അനോനി സായിപേ...

താനൊരു ഈ പോസ്റ്റുമായി ബന്ധപ്പെട്ട സനോനീ ആണെന്നറിയാം..

തനിക്കെന്തിണ്റ്റെ അസുഖമാണു.. പാക്കിസ്ഥാനാണോ ഇന്ത്യന്‍ മുസ്ളികള്‍ക്ക്‌ ചിലവിനു കൊടുക്കുന്നതു.. മൊസദിനെ പറയുമ്പോല്‍ ചൊറിയുന്ന സംഘം ചൊറിയന്‍മാര്‍ക്ക്‌ പാകിസ്താനെ മാന്തി മുസ്ളിംകളെ കുതിരകയറാനുള്ള കടിയെന്തു...

ഇതൊക്കെയല്ലെ നിണ്റ്റെയൊക്കെ അടവു... മുസ്ളിം ദേശസ്നേഹം അളക്കാന്‍ പാക്കിസ്താനെ അവരുടെമേല്‍ കെട്ടിവെക്കുക.. ദുരാരോപണങ്ങള്‍ ഉണ്ടാക്കുക ..

അടങ്ങു സഹോദരാ അടങ്ങു ...

വായുജിത് said...

കാലിപ്പോ .. മോസാദല്ലല്ലോ ഇന്ത്യയെ ഏതാണ്ടങ്ങ്‌ സാധിച്ചു കളയും എന്നൊക്കെ പറഞ്ഞു തുള്ളിയത് .. പാകിസ്ഥാനെ ഇന്ത്യന്‍ മുസ്ലിങ്ങളുടെ തലയില്‍ വെച്ച് കെട്ടാന്‍ ആരും ശ്രമിക്കുന്നില്ല . . പക്ഷെ പാക് ജിഹാദികളെ പറയുമ്പോള്‍ പറയുന്നവന്റെ ഫാസിസം അന്വേഷിച്ചു നടക്കുന്നവരാണ് അത് മുസ്ലിമിന്റെ തലയില്‍ വെച്ചുകെട്ടാന്‍ ശ്രമിക്കുന്നത് .. പിന്നെ സംവാദം അല്പം മര്യാദയ്ക്ക് ആവാം . വിമര്‍ശനം ആകാം .. കയ്യിലുള്ള വിശേഷണം ഒക്കെ ഇടാനുള്ള വേദി അല്ലിത് ..

അപ്പൊകലിപ്തോ said...

അപ്പോള്‍ വായു തന്നെയായിരുന്നു ഈ കമണ്റ്റിനു പുറകില്‍..

\\\\ ... പങ്കൊന്നുമില്ല എന്നു സ്ഥാപിക്കാന്‍‌‌ പെടാപ്പാടു പെടുന്നത് കണ്ടാല്‌‌ത്തന്നെ അറിഞ്ഞു കൂടേ ഇവന്റെയൊക്കെ ഉള്ളിലിരുപ്പ്.

കൂട്ടക്കൊല നടന്ന് പിറ്റേ ദിവസം‌ തന്നെ ഇവന്റെയൊക്കെ പത്രത്തില്‌‌ വന്നു .. ////

ഇതും മാന്യവും മര്യാദയുടെയും ഭാഷയാണോ.. അല്ല മറ്റുള്ളവര്‍ മാത്രം പാലിക്കേണ്ടതാണോ ഈ പറയുന്ന സാധനം...

വായുജിത് said...

അപ്പൊ ...എന്റെ ബ്ലോഗില്‍ അനോണി കമന്റിടേണ്ട ആവശ്യം എനിക്കില്ല കേട്ടോ .. അനോണി പറഞ്ഞ വാര്‍ത്ത ഞാനും കണ്ടതാണ് .. അതിനു താങ്കള്‍ക്കെന്തിനു വിഷമം . താങ്കള്‍ ആണോ ആ വാര്‍ത്തയുടെ പിന്നില്‍ . അതോ ആ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളാണോ താങ്കള്‍ .. "അവന്മാര്‍ ഇവന്മാര്‍ "പറയുന്നത് പോലെ അല്ലല്ലോ ഒരു സംഘടനയുടെ പേര് ചേര്‍ത്ത് വിശേഷണം കൊടുക്കുന്നത് . (അതിനു പറ്റിയ ഭാഷകള്‍ താങ്കളുടെ കയ്യില്‍ തന്നെ ഉണ്ടല്ലോ , ബക്കര്‍ പറയുന്നത് പോലെ അപ നിര്‍മ്മിതി , ഫാസിസം , സവര്‍ണ്ണ , .ഭീകര ...)

പോസ്റ്റിനെ പറ്റി വല്ലതും പറയാനുണ്ടെങ്കില്‍ പറയൂ അപ്പൊ ....
.

Anonymous said...

അപ്പൊകലിപ്തോ said...

അപ്പോള്‍ വായു തന്നെയായിരുന്നു ഈ കമണ്റ്റിനു പുറകില്‍..

\\\\ ... പങ്കൊന്നുമില്ല എന്നു സ്ഥാപിക്കാന്‍‌‌ പെടാപ്പാടു പെടുന്നത് കണ്ടാല്‌‌ത്തന്നെ അറിഞ്ഞു കൂടേ ഇവന്റെയൊക്കെ ഉള്ളിലിരുപ്പ്.

കൂട്ടക്കൊല നടന്ന് പിറ്റേ ദിവസം‌ തന്നെ ഇവന്റെയൊക്കെ പത്രത്തില്‌‌ വന്നു .. ////

ഇതും മാന്യവും മര്യാദയുടെയും ഭാഷയാണോ.. അല്ല മറ്റുള്ളവര്‍ മാത്രം പാലിക്കേണ്ടതാണോ ഈ പറയുന്ന സാധനം...


മും‌‌ബൈയില്‍‌‌ തീവ്രവാദികള്‍‌‌ ആക്രമണം‌‌ നടത്തിയതിന്റെ പിറ്റേ ദിവസം‌‌ , ആക്രമണം‌‌ നടത്തിയ പാക്കിസ്ഥാനി തീവ്രവാദികളെ രക്ഷിക്കാനായി, ആക്രമണം‌‌ നടത്തിയത് ഹിന്ദു-മൊസാദ് കൂട്ടുകെട്ടാണെന്നും‌‌ ഇന്‍‌‌ഡ്യക്കുള്ളില്‍‌‌ ആഭ്യന്തരയുദ്ധം‌‌ തുടങ്ങാന്‍‌‌ ഇതാണു പറ്റിയ സമയമെന്നും‌‌ പ്രബോധനമിറക്കിയ ചില 'അവന്‍‌‌മാരെ'ക്കുറിച്ച് പറഞ്ഞപ്പോള്‍‌‌ 'ഇവനെ'യൊക്കെക്കുറിച്ച് പറയുമ്പോള്‍‌‌ മാനവും‌‌ മര്യാദയും‌‌‌‌‌‌‌‌‌‌ പാലിക്കണമെന്ന് അപ്പോകലിപ്തോയുടെ തീട്ടൂരം‌‌!!!
പാക്കിസ്ഥാനി ജിഹാദികള്‍‌ മാത്രമല്ല, അവര്‍‌‌ക്ക് ചൂട്ടു പിടിക്കുന്നവരും‌‌ അവര്‍‌‌ക്കുവേണ്ടി പേന ചലിപ്പിക്കുന്നവരും‌‌ ഇന്‍‌‌ഡ്യയില്‍‌‌ യാതൊരു മര്യാദയും‌‌ പ്രതീക്ഷിക്കേണ്ട.

കാണാപ്പുറം നകുലന്‍ said...

1 of 3

>>[M A Bakkar said] ”ഹഫീസ് , ജമ-ഉദ്-ദവാ, ജിഹാദ് ….. താങ്കൾ ഈ നാമങ്ങളൊക്കെ പറഞ്ഞതു ,,, ഇവരെയൊക്കെ പിന്തുണക്കുന്നവരും ഊറ്റം കൊള്ളുന്നവരും ഇന്ത്യയിലുണ്ടാവട്ടെ എന്നോ അല്ലെങ്കിൽ ഇല്ലാത്ത ആരോപണങ്ങൾ ഇന്ത്യൻ മുസ്ളിംകളിൽ കിടക്കട്ടെ എന്നുമുള്ള ഫാസിസത്തിന്റെ ആഗ്രഹമാണു.”

[നകുലൻ] ബക്കർജി – താങ്കൾ എന്താണിവിടെ ഉദ്ദേശിച്ചതെന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു. “ആഗ്രഹം“ – “ഇല്ലാത്ത ആരോപണം“ – എന്നൊക്കെയുള്ള വാക്കുകളിൽ നിന്നു മനസ്സിലാക്കേണ്ടതെന്താണ്? മേൽ‌പ്പറഞ്ഞ നാമങ്ങളിൽ ഊറ്റം കൊള്ളുന്നവർ ഇന്ത്യയിലില്ല എന്നാണോ താങ്കളുടെ വാദം? ‘ഇന്ത്യൻ’ മുസ്ലീങ്ങളിൽ അത്തരക്കാരില്ല എന്നാണോ? കശ്മീരിലെ വിഘടനവാദത്തെ ഇന്ത്യയിൽ മറ്റിടങ്ങളിൽ ആരും പിന്തൂണയ്ക്കുന്നില്ല എന്നാണോ? ആണെങ്കിൽ അതു വ്യക്തമാക്കിത്തന്നെ എഴുതാമായിരുന്നു.

പേരുകളുടെ കൂട്ടത്തിൽ ആദ്യത്തെ രണ്ടെണ്ണം എന്താ സംഗതിയെന്നറിയില്ല. അവസാനം പറഞ്ഞ ‘ജിഹാദ്‘ കേട്ടിട്ടെങ്കിലുമുണ്ട്. ജിഹാദിനെ പിന്തുണയ്ക്കുന്നവരും ഊറ്റം കൊള്ളുന്നവരും ഇന്ത്യയിലുണ്ടാവട്ടെ എന്നത് “ഫാസിസ“ത്തിന്റെ “ആഗ്രഹ“മാണെന്നു താങ്കൾ പറഞ്ഞാൽ - “എമ്പണ്ടേ സാധിച്ചു കഴിഞ്ഞ ആഗ്രഹമാണല്ലോ അത്“ എന്നു പറയേണ്ടി വരും. കാരണം, ഊറ്റം കൊള്ളുന്നവർ ഇവിടെ അനവധിയുണ്ട്. വളരെ മുമ്പേ തന്നെയുണ്ട്. സംശയമുണ്ടെങ്കിൽ അടുത്ത കമന്റിൽ തെളിവു തരാം.

Contd…

കാണാപ്പുറം നകുലന്‍ said...

2 of 3

ഇന്ത്യയുടെ ഭാഗം തന്നെയായ കേരളത്തിൽ നിന്ന് കാശ്മീരിൽ‌പ്പോയി വെടിയേറ്റു മരിച്ചവരുടെ കാര്യം നമുക്കു വിടാം. അവരെ അങ്ങോട്ടയച്ചത് “സംഘപരിവാർ” ആവാമെന്നാണല്ലോ ഒരു മലയാളപത്രം അച്ചടിച്ചു വിട്ടത്. പക്ഷേ, കശ്മീരിലെ തീവ്രവാദനിലപാടുകളോടുള്ള ആഭിമുഖ്യവും ഐക്യദാർഢ്യവും പച്ചയായിത്തന്നെ പ്രദർശിപ്പിച്ചുകൊണ്ട്, കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം മുഖചിത്രമാക്കി മാസിക പ്രസിദ്ധീകരിക്കാൻ ആവേശം കാണിച്ചവരുണ്ട് – ഇവിടെ ഈ കേരളത്തിൽ. അതിനെതിരെ നടപടിയുണ്ടായപ്പോൾ അതിനെപ്പോലും ‘മുസ്ലീം പീഢനം’ എന്നു വിളിച്ചു മുതലെടുക്കാനും ശ്രമിച്ചു! മാസിക പൂട്ടിപ്പോയെങ്കിലും ഇപ്പോളും അതിന്റെ മഷിയുണങ്ങിപ്പോയിട്ടൊന്നുമില്ല. (ഇനിയിപ്പോൾ അതും സംഘപരിവാർ സൃഷ്ടിച്ച മാസികയാണെന്നെങ്ങാൻ വരുമോ എന്തോ! അങ്ങനെയാണെങ്കിൽ, അൽ-ഉമ്മ നടത്തിയ കോയമ്പത്തൂർ സ്ഫോടനങ്ങൾ സംഘപരിവാറിന്റെ മേൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്ന ഹിമാലയൻ വിഡ്ഡിത്തങ്ങൾ/നുണകൾ അവർ പ്രസിദ്ധീകരിച്ചത് എന്തിനായിരിക്കുമോ എന്തോ?)

Contd…

കാണാപ്പുറം നകുലന്‍ said...

3 of 3

ഇന്ത്യയുടെ മറ്റേ അറ്റത്തെന്നു മാത്രമല്ല – ആഗോളതലത്തിൽത്തന്നെ “പ്രശ്നങ്ങ”ളിൽ ഇടപെട്ടുകൊണ്ട് – “രക്തപ്രളയം അനിവാര്യമാ“ണെന്നു പറഞ്ഞു പഠിപ്പിക്കുന്ന ലേഖനങ്ങൾ മേൾപ്പറഞ്ഞ “മുസ്ലീംറിവ്യൂ“വിൽത്തന്നെ കണ്ടു നോക്കുക. മുസ്ലീങ്ങളിൽ നിന്നു സെക്യുലറിസ്റ്റായവർ മുർത്തദ്ദുകൾക്കു (ഇസ്ലാം മതവിശ്വാസം വെടിഞ്ഞവർ) തുല്യമാണെന്നും അവർക്ക് മുർത്തദ്ദുകളുടെ വിധി തന്നെ (മരണശിക്ഷ) നൽകണമെന്നും തുടർന്നു പറയുന്നുണ്ട്. അത്തരക്കാരോട് ജിഹാദ് ചെയ്യാൻ ഓരോ മുസ്ലീമും ബാദ്ധ്യസ്ഥനാണ് എന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടാണ് ലേഖനം അവസാനിക്കുന്നത്. ഒരു ജിഹാദിയുടെ രൂപം എങ്ങനെയായിരിക്കുമെന്നു സൂചിപ്പിക്കുന്ന ചിത്രം സഹിതം വിശദമായിത്തന്നെ കൊടുത്തിരിക്കുന്നു. കാണാതിരിക്കരുത്.

ജിഹാദിന്റെ നിർവചനം എന്തു തന്നെയായാലും വേണ്ടില്ല. മേൽ‌പ്പറഞ്ഞതൊക്കെ നൽകുന്ന സൂചനകൾ സുഖകരമല്ലെന്നു തീർച്ച. അതു താങ്കൾക്ക് അംഗീകരിക്കാതെ തരമില്ല.

അങ്ങു കറാച്ചിയിൽ നിന്നല്ല – ഇങ്ങു കൊച്ചിയിൽ നിന്നു പുറത്തിറങ്ങിയ പുസ്തകമാണു ബക്കർ! അച്ചടിച്ചിരിക്കുന്നതു മലയാളത്തിലുമാണ്. പാകിസ്ഥാനിൽ വിൽക്കാനുദ്ദേശിച്ചു പ്രസിദ്ധീകരിച്ചതല്ല അത്. “പത്തണയ്ക്കു കത്തി വാങ്ങി കുത്തിനേടും പാകിസ്ഥാൻ” എന്നു മലയാളത്തിൽത്തന്നെ പാടിയവരുടെ പിന്മുറക്കാർ ആരെങ്കിലും അവസേഷിക്കുന്നെങ്കിൽ, അവരെയുദ്ദേശിച്ചു പ്രസിദ്ധീകരിച്ചതാണ്.


കൊച്ചിൻ ഹനീഫയെ അനശ്വരനാക്കിയ ചിത്രങ്ങളിലൊന്നായ പഞ്ചാബി ഹൌസിലെ ഡയലോഗാണ് ഓർമ്മ വരുന്നത്. “ഇന്ത്യയിലങ്ങനെയാണ്. പഞ്ചാബിലെങ്ങനെയാണെന്നറിയില്ല”. അതുപോലെ തന്നെ, “ഇന്ത്യയിൽ ജിഹാദിനെ പിന്തുണയ്ക്കുന്നവരില്ല. കേരളത്തിലെങ്ങനെയാണെന്നറിയില്ല”!

എന്തിനാണു ബക്കർ വൃഥാശ്രമം? ഒരു കൈ കൊണ്ട് പരമാവധി വന്നാൽ ഒരു കണ്ണുപൊത്തിപ്പിടിക്കാൻ കഴിയുമായിരിക്കും. സൂര്യനെ മറയ്ക്കാൻ കഴിയില്ല.


.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ന്യൂഡല്‍ഹി: പാക് ആസ്ഥാനമായ തീവ്രവാദിസംഘടന കൂട്ടായ്മയായ ജമാ-അത്തുദ്ദവ നേതാവ് ഹഫീസ് അബ്ദുര്‍ റഹ്മാന്‍ മക്കി ഇന്ത്യാവിരുദ്ധ ഭീകരതയുടെ പുതിയ മുഖമായി മാറുന്നു. പുണെ അടക്കമുള്ള ഇന്ത്യന്‍നഗരങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഇയാള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ നടന്ന ഇന്ത്യാവിരുദ്ധ ഭീകരരുടെ യോഗത്തിലായിരുന്നു ഇന്ത്യക്കെതിരെ ഇയാളുടെ ഭീഷണി.

പുണെ സേ്ഫാടനത്തിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ നടത്തിയ പ്രസംഗം ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി.

പാക് ആസ്ഥാനമായ ഭീകരസംഘടനയായ ലഷ്‌ക്കര്‍ ഇ-തൊയ്ബയുടെ സ്ഥാപകനും ജമാ അത്തുദ്ദവ തലവനുമായ ഹഫീസ് സെയിദിന്റെ അടുത്ത ബന്ധുവാണ് മക്കി. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്‌ക്കര്‍ ഇ-തൊയ്ബയുടെ പരസ്യമുഖമാണ് ജമാ അത്തുദ്ദവ.

കശ്മീര്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിന് സഹായകമായി പാക് അധീനകശ്മീരിനെ കശ്മീര്‍തീവ്രവാദികളുടെ താവളമായി പാകിസ്താന്‍ അംഗീകരിക്കണമെന്നും ചില കശ്മീരി തീവ്രവാദിഗ്രൂപ്പുകള്‍ക്കുള്ള നിരോധനം പിന്‍വലിക്കണമെന്നും യോഗത്തില്‍ മക്കി ആവശ്യപ്പെട്ടിരുന്നു. അടിമുടി ഇന്ത്യക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്നതായിരുന്നു മക്കിയുടെ പ്രസംഗം. പുണെ സേ്ഫാടനത്തില്‍ പാക് തീവ്രവാദികളുടെ പങ്ക് എത്രത്തോളം ഉണ്ടെന്നറിയാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മക്കിയുടെ പ്രസംഗം വിലയിരുത്തിവരികയാണ്.

അതിനിടെ പുണെസേ്ഫാടനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ എഫ്.ബി.ഐ. കസ്റ്റഡിയിലുള്ള ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യംചെയ്യുന്നതിന് ഇന്ത്യ ശ്രമം ശക്തമാക്കി.

http://www.mathrubhumi.com/online/malayalam/news/story/158105/2010-02-15/india

M.A Bakar said...

പ്രിയ അരുണ്‍/ വയുജിത്‌..

തിരികെവരാന്‍ അല്‍പം താമസിച്ചു.
താലിബനിസത്തെ പിന്തുണക്കുന്നവര്‍ക്ക്‌ മാത്രമായാണു താങ്കളുടെ അക്ഷര നിലപാടുകളെന്ന് എഴുതിക്കണ്ടതിനാല്‍ നേര്‍ക്കു നേരെയുള്ള വാക്കെറി ആവശ്യമില്ലാത്തതിനാല്‍, എണ്റ്റെ നിലപാടുകളും താങ്കള്‍ക്ക്‌ വായിക്കാമിവിടെ : ഇന്ത്യാ വിഭജനം : സമകാലിക വായന

അരുണ്‍ / Arun said...

ഈശ്വരാ ഈ അരുണ്‍മാരെ തട്ടിമുട്ടി നടക്കാന്‍ വയ്യല്ലോ ! വായുജിത്തിന്റെ സ്വന്തം പേരും അരുണെന്നാണോ ?

കൊട്ടോട്ടിക്കാരന്‍... said...

:!

വായുജിത് said...

വളരെ നന്ദി ബക്കര്‍ ..

എന്റെ മറുപടിയും വിയോജിപ്പുകളും പോസ്ടായി തന്നെ ഇടാം .. അതാണ്‌ കൂടുതല്‍ നല്ലതെന്നാണല്ലോ താങ്കളുടെ അഭിപ്രായവും ..
എന്നെ അരുണ്‍ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടു ..എനിക്ക് അങ്ങനെ വിളിക്കുന്നതില്‍ ഒരു പ്രശ്നവുമില്ല ..മറ്റൊരിടത്ത് എന്നെ ചിലര്‍ നകുലന്‍ എന്നും വിളിച്ചു .. എന്തായാലും മാന്യമായ പേരിട്ടു വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ ...

Anonymous said...

ഒതയാര്‍ക്കം said...
കാളിദോസാ/ബക്കര്‍/അപ്പൊകലിപ്തോ
ഇവിടെ വിഷയം ‘വിചാരമല്ല‘. നീ നിന്റെ നേര്‍ക്കുള്ള ഐഡിയില്‍ വന്ന് വിഷയത്തില്‍ എന്റെങ്കിലും പറയാനുണ്ടെങ്കില്‍ പറയൂ.

നീ മൂന്ന് കുത്തിടുന്നത് നിര്‍ത്തിയിട്ടില്ല അല്ലേ, ... ... ...

ktahmed mattanur said...

ഒന്നുകില്‍ എന്റെ അറിവില്ലയ്മയെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കേണ്‍റ്റ സമയം കഴിഞ്ഞിരിക്കുന്നു,അല്ലെങ്കില്‍ ആ ഭൂപടം പടച്ച -------ന്റെ ചിന്തയെ ഓര്‍ത്ത് , മന്സു വെക്കുക ,ആഗ്രഹിക്കുക ഒരു നല്ല മനുഷ്യനാവാന്‍ അതു കഴിഞ്ഞ് മതത്തെ കുറിച്ച് പറയാം നമുക്ക് ,ഒരു മുസ്ലിമായത്കൊണ്ട് മാത്രം എന്നെ കുറ്റവാളിയാക്കാതിരിക്കുക ,എനിക്ക് വേണ്‍റ്റിയും സംസാരിക്കുന്നു എന്നു തോന്നുന്നവരില്‍ നിന്നും ഞാന്‍ നല്ലത് ക്കേള്‍ക്കാന്‍ ആഗ്രഹിച്ചു തുടങ്ങി ,ഭൂലോകത്ത് പരസ്പരം വെറുക്കുന്നവരുടെ ആക്രോഷം ഇന്ത്യ എന്ന ഹ്രദയത്തില്‍ വിഷം നിറയ്കാന്‍ ഉദ്ദേഷിച്ച്തിലും എത്രയോ അധികമാണെന്ന് മനസിലാവുന്നു,പകുതിയറിഞ്ഞ സത്യങ്ങളില്‍നിന്നും വെറുപ്പിനെ വിളമ്പുന്നവര്‍ സ്വയം തന്നോട് തന്നെ സംസാരിക്കുന്നത് നമ്മുടെ മാതാവിന് ഗുണം ചെയ്യും, കഴിഞ്ഞ നൂറ്റാണ്ടിന്റെ വ്ര്ത്തികെട്ട ഓടകള്‍ മാന്തി പരസ്പരം എറിയുമ്പോള്‍ വഴിപോക്കരുദെ ദേഹത്തുവീണ് അവരും,, ,ഓടകള്‍
മാന്തുക അത് വ്ര്ത്തിയാക്കുക തുടര്‍ന്ന് അത് വ്ര്ത്തിയില്‍ സൂക്ഷിക്കാന്‍ എങ്ങിനെയൊക്കെ പറ്റും എന്ന് കൂടി ചര്‍ച്ച ചെയ്യുന്നതാവട്ടെ ഒറോരുത്തരുടെയും കടമ,ഒരു മുസ്ലിം എന്നത് കൊണ്ട് ഭീതിതനഅയ ഒരുവനില്‍ സാത്വനമുണ്ടാക്കുന്നതാകട്ടെ ഒരു ഹിന്ദുവിന്റെ സാമീപ്യം ,അയല്പക്കത്തെ മുസ്ലിമിമില്‍ ഭീതിയുള്ള ഹിന്ദുവില്‍ അങ്ങിയുള്ളൊരുവനല്ല ഞാന്‍ എന്ന് സ്ഥാപിച്ചു കാട്ടുവാനുള്ള ശ്രമമാവട്ടെ ഒരു മുസ്ലിമിന്റെ പ്രവര്‍ത്തി ,നമ്മുടെ മാതാപിതാക്കളില്‍ നിന്നും അറുയുക അവര്‍ നമ്മെക്കാള്‍ മതബോതമുള്ളവരഅയിരുന്നു ,തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവര്‍ അനുസരിച്ചിട്ടും മതപരമഅയി പരസ്പരം ചളിയെറിഞ്ഞിട്ടില്ല,അവര്‍ വിദ്ദ്യ കൊണ്ട് സമ്പന്നരായിരുന്നില്ല ,വിദ്ദ്യാസമ്പന്നരായ പുതുതലമുറയില്‍ തിട്ടുകൂടായ്മയില്ല ഉള്ളത് ഇല്ലയ്മ മാത്രം ,ഭുദ്ദിയുള്ളവരാണ്ഇന്നത്തെ തലമുറ അത് നമ്മുടെ രാജ്ജ്യത്തിന്റെ മുതല്‍കൂട്ടാവണം നാഷ്ത്തിലേക്ക് നീങ്ങുന്ന അറിയാതെയുള്ള ഒരു കാല്വയ്പ്പും നമ്മില്‍ നിന്നും ഉണ്ടാവാതിരിക്കാനുള്ള ശ്രമം ഓരോരുത്തരും ഏറ്റെടുക്കണം