Thursday, February 25, 2010

താലിബാനോ ... ഏയ് ..

പാകിസ്താന്‍ ഗോത്രമേഖലയിലെ രണ്ടു സിക്കുകാരെ താലിബാന്‍ തലയറുത്തു കൊന്നതായി റിപ്പോര്‍ട്ട്. തുടര്‍ന്ന് അവരുടെ തല ഗുരുദ്വാരയിലേക്ക് അയച്ചു കൊടുത്തു. ബിസിനസുകാരായ ജസ്പാല്‍ സിംഗ്, മഹന്‍ സിംഗ് എന്നിവരെയാണ് താലിബാന്‍ വധിച്ചത്----- ( പത്രവാര്‍ത്ത )

ഏയ് താലിബാന്‍ അങ്ങനെയൊന്നും ചെയ്യില്ല .. ദാ ജമാ അതെ ഇസ്ലാമി വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇവോണ്‍ റിഡ്ലി പറഞ്ഞത് നോക്കൂ...

 

താലിബാന്‍ തടവറയില്‍ നിന്നും അവരുടെ കുലീനമായ പെരുമാറ്റം കൊണ്ട് മതം മാറി എന്നതാണു ഇവോണ്‍ റിഡ്ലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനം ഉദ്ഘാടനം ചെയ്യിക്കാന്‍ തെരഞ്ഞെടുത്തതിന്റെ പിന്നിലുള്ളത് . പാലസ്തീനിലെ കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി സംസാരിക്കുന്നതു കൊണ്ട് മാത്രം ജമാ അതെ ഇസ്ലാമി ഇവോണ്‍ റിഡ്ലിയെ വിളിക്കുമെന്ന് തോന്നുന്നില്ല . അപ്പോള്‍ പിന്നെ അതിനു പിന്നിലെ ചേതോവികാരം ഇത്രമാത്രം.. താലിബാനിന്‍ പോരാളികള്‍ വളരെ കുലീനരാണു എന്ന സന്ദേശം എത്തിക്കുക .
ഇസ്ലാം , സ്ത്രീ വിരുദ്ധമല്ലെന്ന് തെളിയിക്കാന്‍ റിഡ്ലി ഉദാഹരിച്ചത് താലിബാനെ ആണ്. അപ്പോള്‍ താലിബാനു പിന്നിലെ ആദര്‍ശം ഇസ്ലാമാണെന്ന് റിഡ്ലിക്ക് അഭിപ്രായമുണ്ട് . അപ്പോള്‍ അവരുടെ പ്രസംഗം ജമാ അത്തെ ഇസ്ലാമി കേട്ടില്ലെന്നുണ്ടോ , പ്രസിദ്ധീകരിച്ച തേജസ്സുകാരും ഇത് കണ്ടില്ലെന്നു തോന്നുന്നു.. 

ഇസ്ലാം എന്നാല്‍ താലിബാന്‍ ആണെന്നു വരുത്തി തീര്‍ക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നു എന്നൊക്കെയാണു ചിലരുടെ വാദം . സ്വയം താലിബാനെ കുലീനര്‍ എന്ന് പറയുകയും മറ്റുള്ളവരെ കൊണ്ട് ആ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിട്ട് “ഫാസിസം ഫാസിസം “ എന്നലറി വിളിച്ചിട്ട് വല്ല കാര്യവുമുണ്ടോ .....
7 comments:

Anonymous said...

ജിഹാദിനു വേണ്ടി കാശ്മീരില്‍‌‌ പോയി ചാവാന്‍‌‌ അഞ്ചോ പത്തോ എണ്ണമേ പോയുള്ളൂ എങ്കിലും‌‌ കേരളത്തില്‍‌‌‌‌‌‌‌‌‌‌ താലിബാന്‍‌‌ അനുകൂലികളുടെ എണ്ണം‌‌ വര്‍‌‌ദ്ധിക്കുന്നൂ എന്നും‌‌ അവര്‍‌‌ പരസ്യമായി പ്രവര്‍‌‌ത്തിച്ചു തുടങ്ങീ എന്നുമാണ്‍ ഈ പത്രവാര്‍‌‌ത്ത നമുക്ക് കാണിച്ചു തരുന്നത്. എന്തായാലും‌‌ ഫാസിസം‌‌ സയണിസം‌‌ സാമ്രാജ്യത്വം‌‌ എന്നൊക്കെ നാഴികക്കു നാല്പതുവട്ടം‌‌ വിളിച്ചു പറയുന്നവരുടെ ഉള്ളിലിരുപ്പും‌‌ ഇതു പോലെ വെളിയില്‍‌‌ വരുന്നറ്റ് വളരെ നല്ലതു തന്നെ.

സത said...

ഇന്ത്യയില്‍ നടത്തുന്ന എല്ലാ ഭീകര അക്ക്രമങ്ങളും സംഘപരിവാര്‍ നടത്തുന്നതാണന്നേ.. തീവ്രവാദികളെ വിമര്‍ശിക്കാന്‍ സംഘപരിവാറിനെ നാല് ചീത്ത പറഞ്ഞിട്ട് മാത്രമേ പറ്റൂ എന്ന അവസ്ഥയാണ്!! ഇല്ലെങ്കില്‍ അവര്‍ ന്യൂനപക്ഷവിരുദ്ധര്‍ ആകില്ലേ..

മുംബയില്‍ നടന്ന അക്ക്രമങ്ങള്‍ വരെ 'യഥാര്‍ത്ഥ' പ്രതികള്‍ ഹിന്ദുക്കള്‍ ആണെന്നും ആ സത്യം ഒരിക്കലും പുറത്തു വരില്ല എന്നും വിശ്വസിക്കുന്ന, വിശ്വസിപ്പിക്കുന്ന നിര്‍ഗുണ പരബ്രഹ്മങ്ങള്‍ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഉണ്ടേ..

വായുജിത് said...

മുംബൈ ആക്രമണത്തെ പറ്റി ഒരു പോസ്റ്റ് ഉണ്ട് സത .. അതു വഴിയേ ..

കാറ്ക്കറെ മരിച്ചത് ഇവന്മാര്‍ക്ക് അനുഗ്രഹമായി . അദ്ദെഹം കണ്ടു പിടിക്കാത്ത കാര്യങ്ങളൊക്കെയാ ഇപ്പോ നമ്മുടെ മത മൌലിക വാദികള്‍ കണ്ടു പിടിക്കുന്നത് ..ഞാന്‍ അങ്ങനെ കണ്ടുപിടിച്ചില്ല എന്നദ്ദേഹം വന്നു പറയില്ലല്ലോ

ചുരുക്കത്തില്‍ ഇന്ത്യയില്‍ നടന്ന എല്ലാ ആക്രമണങ്ങളെയും ഇവര്‍ ഒറ്റ മാലേഗാവ് കൊണ്ടാണു തടയിടുന്നത് . മാലേഗാവ് ചെയ്ത ആ‍ പരമ .. മാരെ ഇവരൊക്കെ നന്ദിയോടെ സ്മരിക്കുന്നുണ്ടാകും .. കാര്‍ക്കറെ യെക്കാള്‍ കൂടുതല്‍

കുരുത്തം കെട്ടവന്‍ said...

വായുജിത്തെ, ഈ പോസ്റ്റൊക്കെ മാറ്റെണ്ട സമയം അതിക്രമിച്ചു. ദയവായി ഒരു പോസ്റ്റിടൂ, ടൈറ്റില്‍ നോം പറയാം "നിത്യാനന്ദ സ്വാമിയുടെ ആനന്ദലബ്ദി"! എങ്ങിനെയുണ്ട്‌? നമ്മുടെ മഹത്തരങ്ങള്‍ വിളിച്ചു പറയുന്നവരെ അവഗണിക്കരുത്‌. സോറി ഇത്‌ നമുക്ക്‌ ലൈംഗിക സ്വാതന്ത്യത്തിണ്റ്റെ പരിധിയില്‍ കൊണ്ടുവന്നാല്ലോ!!!

വായുജിത് said...

പാവം കുരു .. താലിബാനെ പറയുമ്പോ വിഷമം വരുന്ന കണ്ടില്ലേ .. അതാണല്ലോ പോസ്റ്റുമായി ബന്ധമില്ലാത്ത ഫ്രോടുകളുടെ കാര്യം എഴുതണം എന്ന് പറഞ്ഞു വരുന്നത് .. :)

Sanjeev said...

Dear kurutham kettavan
if nityananda is corrupted hindus will be the first people to discard him from society. But what about umuslims.... still bearing the burden of vulgar customs of quran and trying to justify them in vain. feeling pity on you.

jee said...

Namasthe ji,

If you have time plz write few words here www.rssonline.ning.com

Jeevan