Thursday, November 26, 2009

മുംബൈ ആക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ...... മതമൌലിക വാദ തിയറികള്‍ വീണ്ടും

രാജ്യം കണ്ട നികൃഷ്ടമായ ഒരു ഭീകര ആക്രമണത്തിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ് . അന്ന് ജീവന്‍ വെടിയേണ്ടി വന്ന നിരപരാധികള്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന അന്വേഷണങ്ങളെ പരിഹസിക്കുന്ന രീതിയില്‍ തിയറികള്‍ മെനഞ്ഞു വിടുന്ന രാജ്യ ദ്രോഹികളെ തിരിച്ചറിയേണ്ടതും ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ് . മുംബൈ ആക്രമണത്തിന് ശേഷം ആയിരുന്നു എന്റെ ആദ്യത്തെ പോസ്റ്റ്‌ . ആ സമയത്ത് യാതൊരു ഉളുപ്പുമില്ലാതെ തിയറികള്‍ പടച്ചു വിട്ട ഒരു മാധ്യമത്തെ പറ്റിയുള്ള പോസ്ടായിരുന്നു അത് . ഇന്ന് ഒരു വര്‍ഷം തികയുന്ന വേളയിലും അതേ മാധ്യമത്തെ പറ്റി തന്നെ എഴുതേണ്ടി വരുന്നത് യാദൃശ്ചികം അല്ല . മനപൂര്‍വം തന്നെ ആണ് . കാരണം മനുഷ്യാവകാശത്തിന്റെയും മതേതരത്വത്തിന്റെയും മുഖം മൂടി അണിഞ്ഞു കൊണ്ട് പതുങ്ങിയിരിക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്നത് കൊണ്ട് തന്നെ .

ഈ പോസ്റ്റിനു കാരണമായ ലേഖനം ഇവിടെ വായിക്കാം ...
എന്റെ ആദ്യ പോസ്റ്റ്‌ ഇവിടെ
ഇവരുടെ മുഖം മൂടികളെ പറ്റി മറ്റൊരു ബ്ലോഗില്‍ വായിച്ചത് ഇവിടെ
ഈ ലേഖനത്തിന്റെ പി ഡി എഫ് രൂപം ഇവിടെ

എന്താണ് ഇവര്‍ അര്‍ഥം ആക്കുന്നത് . അജ്മല്‍ കസബിനെ നേരത്തെ തന്നെ പിടി കൂടിയിരുന്നത് ആണ് പോലും . അപ്പോള്‍ സംഘ പരിവാര്‍ സ്വാധീനം ഉള്ള ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ കസബിനെ കൊണ്ട് ഇന്ത്യാക്കാരെ വെടി വെച്ച് കൊല്ലിച്ചു . എന്തിനു വേണ്ടി . മാലെഗാവ് കേസ് അന്വേഷിച്ച ഹേമന്ത് കാര്‍ക്കരെയേ കൊല്ലാന്‍ വേണ്ടി . അതിനു വേണ്ടി മുംബൈ സി എസ് ടി യിലെ സി സി ടി വികള്‍ ഇന്റലിജന്‍സ് നേരത്തെ തന്നെ കേടാക്കി എന്നാണു ആരോപണം . എത്ര അപകടകരമായ രീതിയില്‍ ആണ് ഇവര്‍ തിയറികള്‍ ഉണ്ടാക്കുന്നതെന്ന് നോക്കൂ .(ഇതിനുള്ള തെളിവുകള്‍ ചോദിക്കരുത് . കാരണം തെളിവൊക്കെ വേണ്ടത് ലവ് ജിഹാദിന് മാത്രം ആണ് .മറ്റൊന്നിനും തെളിവ് വേണ്ട . എന്തും പടച്ചു വിടാം )

ഇവരൊക്കെ ആര്‍ക്കു വേണ്ടി ആണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്വാഭാവികമായും സംശയങ്ങള്‍ ഉണ്ടാകുന്നു . ഈ അടുത്ത സമയത്ത് പിടിയില്‍ ആയ പാക് വംശജര്‍ ഹെഡ് ലി അഥവാ ഗിലാനിയും ഹുസൈന്‍ റാണയും മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത് . അതില്‍ ഏറ്റവും ശ്രദ്ധേയം ആയ ഒരു കാര്യം ഹെഡ് ലി മുംബൈ ഇല്‍ താമസിച്ചത് ഒരു ജൂതന്‍ ആയി ആയിരുന്നു എന്നുള്ളതാണ് . ചിന്തിക്കൂ . മുംബൈ ആക്രമണ സമയത്ത് ഇവര്‍ പറഞ്ഞിരുന്നത് എന്തായിരുന്നു ? ആക്രമണം പരിവാര്‍ മൊസാദ് അച്ചുതണ്ടിന്റെ ആയിരുന്നു എന്നല്ലേ ?? മുംബൈ ആക്രമണം മൊസാദ് ആണ് ചെയ്തതെന്ന് പ്രചരിപ്പിക്കാന്‍ വേണ്ടി ഒരു ഭീകരന്‍ ജൂതനായി വേഷം മാറുന്നു . അതെ അവസരത്തില്‍ തന്നെ ഇന്ത്യയില്‍ ഉള്ള ചിലര്‍ ആ പ്രചരണം പത്രങ്ങളിലൂടെ നടത്തുന്നു .. അപ്പോള്‍ ഇവരുടെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരേ ബൌധിക കേന്ദ്രം തന്നെ അല്ലെ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .

ഇന്ത്യയില്‍ എവിടെ തീവ്ര വാദിയെ പിടിച്ചാലും അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ കൊടുക്കുന്നത് നമ്മുടെ മതേതര മാധ്യമത്തിനു വളരെ പ്രിയം ഉള്ള കാര്യം ആണ് ."എന്റെ മകന്‍ പാവം ആയിരുന്നു .,എന്റെ കൂട്ടുകാരന്‍ പച്ച വെള്ളം പോലും ചവച്ചു കുടിക്കുന്നവന്‍ ആയിരുന്നു , അവന്റെ പെരുമാറ്റം കണ്ടാല്‍ തോന്നുകയേ ഇല്ലായിരുന്നു , അവന്റെ കയ്യില്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ഉണ്ടായിരുന്നു " എന്നൊക്കെ ആണ് അഭിപ്രായങ്ങള്‍. ഈ അടുത്ത സമയത്ത് നമ്മുടെ ഹുസൈന്‍ റാണയുടെ സഹോദരന്റെ അഭിപ്രായവും അവര്‍ തേടി പിടിച്ചു . അത് ഇവിടെ വായിക്കാം . അപ്പോള്‍ റാണയും നിരപരാധി ആയി .. (ഇത് നല്ല പരിപാടി തന്നെ .)

ഇത് പോലെ തന്നെ തിയറികള്‍ ഇറക്കി പ്രചരിപ്പിച്ചതായിരുന്നു ജാമിയ നഗര്‍ സംഭവം . അതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇങ്ങനെ

NEW DELHI: The Supreme Court Friday dismissed a plea for an independent judicial probe into the killings of two suspected Indian Mujahideen terrorists and a Delhi Police inspector in the September 2008 Batla House shootout in the capital's Jamia Nagar locality. ..A bench of Chief Justice K.G. Balakrishnan and Justices P. Sathasivam and B.S. Chauhan dismissed the plea that the slain youths were innocent, saying "how can innocent people have arms and kill police"...

Advocate Prashant Bhushan insisted on a judicial probe saying that the NHRC probe was merely based on the police version, but the bench rejected the assertion and said: "What do you think? The police officer was killed (elsewhere) and brought there." As Bhushan talked of suspicion, resentment and lack of confidence in a large section of society over the role of the police following the shootout, the bench said: "This is the problem. Criminals are criminals. Don't identify them with any section of the society." "Thousands of policemen are killed in this country while fighting terrorists and criminals," the judges observed. മുഴുവന്‍ വാര്‍ത്ത ഇവിടെ

വിധി പുറപ്പെടുവിച്ചവരില്‍ ബഹുമാനപ്പെട്ട ചീഫ് ജസ്റിസ് ഉള്ളത് ഭാഗ്യം . അല്ലെങ്കില്‍ " സവര്‍ണ്ണ ഫാസിസ്റ്റ് ജഡ്ജിമാര്‍ സുപ്രീം കോടതിയിലും ." എന്ന പുതിയ തിയറി ഇവര്‍ അവതരിപ്പിക്കുമായിരുന്നു എന്നുള്ള കാര്യത്തില്‍ സംശയം വേണ്ട .

സംഘ പരിവാരിനെതിരെ കഥകള്‍ പടച്ചു വിടുന്ന അവസരത്തില്‍ വീര മൃത്യു വരിച്ച മുംബൈ പോലീസുദ്യോഗസ്ഥരുടെ ബന്ധുക്കളെ പരാമര്‍ശിക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും .കാരണം അവരില്‍ ചിലര്‍ ഇങ്ങനെയും പറഞ്ഞിട്ടുണ്ട് . പണ്ട് മുസ്ലിം കിഡ്നി ക്ക് പരസ്യം ചെയ്തു പുലിവാല്‍ ആയതു പോലെ ആകും .

ചുരുക്കത്തില്‍ മാധ്യമം പറയാന്‍ ശ്രമിക്കുന്നത് ഇത്ര മാത്രം .. മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് സംഘ പരിവാര്‍ . ഒരു ലക്‌ഷ്യം മാത്രം ഹേമന്ത് കാര്‍ക്കരെയുടെ മരണം . കൂടെ ഉള്ളവര്‍ ആരായിരുന്നു എന്നുള്ളതില്‍ മാത്രമേ സംശയം ഉള്ളൂ .. ഐ എസ് ഐ ക്കും ലഷ്കര്‍ ഐ തോയ്ബയ്ക്കും പങ്കുണ്ടെന്ന് ഏതായാലും വ്യക്തമായ സ്ഥിതിക്ക് പരിവാര്‍ ഐ എസ് ഐ കൂട്ട് കെട്ട് എന്ന് പറയാം .. പക്ഷെ ഈ ഐ എസ് ഐ എന്ന് പറയുന്നവര്‍ തങ്ങള്‍ക്കു കൂടി താത്പര്യമുള്ളവര്‍ ആയതു കൊണ്ട് അത്രയ്ക്ക് ശക്തമായി പറയാനും മടി . അപ്പോള്‍ പിന്നെ ഒരു വഴിയെ ഉള്ളൂ .." കസബ് നേരത്തെ പിടിക്കപ്പെട്ടിരുന്നു . പാവം കസബിനെ കൊണ്ട് ഇന്ത്യന്‍ ഇന്റലിജന്‍സ് (സംഘ പരിവാര സ്വാധീനമുള്ള ) ആണ് ഇതെല്ലാം ചെയ്യിച്ചത് . അല്ലാതെ ലഷ്കരിനോ ഐ എസ് ഐ ക്കോ യാതൊരു പങ്കും ഇല്ല . അവരൊക്കെ വളരെ നല്ല ആളുകള്‍ . അല്ലെങ്കില്‍ തന്നെ അവര്‍ എന്തക്രമം ആണ് ചെയ്തിട്ടുള്ളത് . ഇന്ത്യയെ മൂന്നു നാല് പ്രാവശ്യം ആക്രമിച്ചു . ഇന്ത്യയില്‍ കുറച്ചു സ്ഫോടനങ്ങള്‍ നടത്തി , (ബാക്കി ഒക്കെ ആരാ ചെയ്തത് എന്ന് നമ്മള്‍ തിയറി ഉണ്ടാക്കിയിട്ടുണ്ട് ) .അതിത്ര വല്യ കാര്യം ആണോ ?? ഇന്ത്യയെ അല്ലെ ആക്രമിച്ചത് പാലസ്തീനെ അല്ലല്ലോ .. അതിനൊക്കെ ഇത്ര പറയാന്‍ ഉണ്ടോ . അല്ലെങ്കില്‍ തന്നെ അതും പറഞ്ഞു പാവങ്ങളെ ഉപദ്രവിക്കുന്നത് ശരിയാണോ " എന്നുള്ള രീതിയിലാണ് 'മാധ്യമ ' ചിന്തകള്‍ .

ഈ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാതിരിക്കുന്നത് രാജ്യ സുരക്ഷയെ തന്നെ അപകടത്തില്‍ ആക്കും . ഇവരൊക്കെ കൂടി മധുര മനോജ്ഞം ആക്കിയ ഒരു അയല്‍ രാജ്യത്തിന്റെ അവസ്ഥ ദിവസവും നമ്മള്‍ വായിക്കുന്നു .പാലസ്തീനിലെ കുട്ടികള്‍ക്ക് ചായപ്പെന്‍സില്‍ വാങ്ങുന്നതിന്റെ തിരക്കില്‍ പാകിസ്താന്‍ കുഞ്ഞുങ്ങളെ ഇവര്‍ മറന്നുപോകുന്നത് സ്വാഭാവികം .കാരണം മത മൌലിക വാദത്തിന്റെ സ്വാഭാവികമായ അന്ത്യം തിരിച്ചറിയേണ്ടി വരും എന്നത് കൊണ്ട് തന്നെ

എന്തായാലും ഒരേ സമയം ഐ എസ് ഐ , മൊസാദ് , എഫ് ബി ഐ , സി ഐ എ , ഐ. ബി , റോ തുടങ്ങി കേരളത്തിലെ മതേതര ന്യൂന പക്ഷ സംരക്ഷക സര്‍ക്കാരിന്റെ പോലീസില്‍ പോലും സ്വാധീനം ഉള്ള സംഘ പരിവാറിനെ സമ്മതിക്കണം . ഭാവിയില്‍ ,ഹമാസ് , അബു സയ്യാഫ് , അല്‍ ഖോയ്ദ തുടങ്ങിയവരൊക്കെ പരിവാറും ആയി കൂട്ട് കൂടും എന്ന് നമുക്ക് പ്രത്യാശിക്കാം .


ഇത്ര കൂടി : ലേബലൊട്ടിച്ച പാത്രത്തിലെ വിഷം തിരിച്ചറിയാം ,അതിനെ നമുക്ക് വേണ്ടത്ര സുരക്ഷ സജ്ജീകരണങ്ങളോടെ പരിശോധിക്കാം .പക്ഷെ പഞ്ചസാര പാത്രത്തിലെ സയനൈഡ് തിരിച്ചറിയാന്‍ വൈകിയാല്‍ .........

5 comments:

Unknown said...

അപ്പോൾ ഇനി സംശയം വേണ്ട. കസബിന്റെ കയ്യിൽ അന്നു കണ്ട ചുവന്ന ചരട്‌ (മാധ്യമം വലിയ പ്രാധാന്യത്തോടെ പറഞ്ഞിരുന്നത്‌) രാഖി തന്നെ!

എന്തെല്ലാം കാണണം - എന്തെല്ലാം കേൾക്കണം - എന്റെ ദൈവമേ.

വിജയ്‌ സലസ്ക്കറുടെ ഭാര്യയും ഹേമന്ത്‌ കർക്കറെയുടെ സഹോദരനും ആർ.എസ്‌.എസിനെ പുകഴ്ത്തിപ്പറഞ്ഞതായുള്ള വാർത്ത ഇപ്പോളാണു കാണുന്നത്‌. കഥകൾ അടിച്ചിറക്കാനുള്ള അവസരങ്ങൾ അത്രയും കുറഞ്ഞു. ഇനിയിപ്പോൾ തൽക്കാലം മാധ്യമങ്ങൾക്കു ‘കവിത’ തന്നെ ശരണം.

ഭാരതീയന്‍ said...

പതിവുപോലെ കുറിക്കു കൊള്ളുന്നതു തന്നെ.
ഒരു കാര്യം പറയട്ടെ? ഇത്തരം പോസ്റ്റുകളുടെ ഒരു പി ഡി എഫ് കൂടി ഡൌണ്‍ലോഡ് ചെയ്യാന്‍ പാകത്തില്‍ ഒരു ലിങ്ക് ആയി ഇട്ടിരുന്നെങ്കില്‍ നന്നായിരുന്നു.മെയില്‍ ഫോര്‍വേര്‍ഡായി പലര്‍ക്കും അയച്ചുകൊടുക്കാമായിരുന്നു.

Anonymous said...

വളരെ ലളിതമായ രീതിയില്‍ ബ്ലോഗ്‌ പോസ്റ്റുകള്‍ പി ഡി എഫില്‍ സേവ് ചെയ്യുന്ന വിട്ജെറ്റ്‌ നിങ്ങളുടെ ബ്ലോഗില്‍ സ്ഥാപിക്കാന്‍ ഈ വെബ്സൈറ്റ്സന്ദര്‍ശിക്കൂ

http://web2.pdfonline.com/pdfonline/web/signup.asp

വായുജിത് said...

നന്ദി . ഭാരതീയന്‍ .. നകുലേട്ടന്‍ ..
ഏറ്റവും ദുഖകരമായ വസ്തുത ഇതേ ന്യായങ്ങള്‍ തന്നെ ആണ് പാകിസ്താന്‍ മീഡിയയും പ്രചരിപ്പിക്കുന്നത് എന്നുള്ളതാണ് . ഇങ്ങനെ ഉള്ള ലേഖനം പ്രസിദ്ധീകരിക്കുന്നവരും ഇതൊക്കെ ബ്ലോഗില്‍ പ്രചരിപ്പിക്കുന്നവരും ആര്‍ക്കു വേണ്ടി ആണ് പണിയെടുക്കുന്നത് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം .

അനോണീ അതില്‍ പി ഡി എഫ് ക്രിയേറ്റ് ചെയ്തപ്പോള്‍ ഫോണ്ട് പ്രശ്നം ഉണ്ടായി . ബ്ലോഗു തുടങ്ങി ഒരു വര്ഷം ആയെങ്കിലും ബ്ലോഗ്‌ സാങ്കേതികത്തില്‍ ശിശു ആണ് . സഹായിക്കുമല്ലോ

Sabu Kottotty said...

ബ്ലോഗിന്റെ സാങ്കേതിക വിദ്യകള്‍ ഏകദേശമെല്ലാം മുള്ളൂക്കാരന്‍ തരുമല്ലോ. ഒന്നു നോക്കൂ.. അതുമല്ലെങ്കില്‍ അപ്പുവിന്റെ ബ്ലോഗുകൂടി നോക്കൂ...